Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രണ്ടാനമ്മ എത്തിയതോടെ കഷ്ടകാലം തുടങ്ങി; ബുള്ളറ്റിനെ പ്രണയിച്ച് റിപ്പയറിങ് വിദഗ്ധനായെങ്കിലും ദാരിദ്രം മാറിയില്ല; നാല് മാസം മുമ്പ് വിവാഹിതനായതോടെ കാശിന് ആവശ്യവും കൂടി; 300 മൂർത്തികളുടെ മാജിക്കൽ പവർ ആവാഹിക്കാൻ അനീഷ് ഒപ്പം കൂട്ടിയത് അതി വിശ്വസ്തനായ കൂട്ടുകാരനെ; കൃഷ്ണന്റെ ആഭിചാരക്കരുത്ത് സ്വന്തമാക്കി പണ്ടവും പണവും സുഹൃത്തിനും നൽകി; കമ്പകക്കാനത്തെ ലിബീഷിന്റെ കഥ

രണ്ടാനമ്മ എത്തിയതോടെ കഷ്ടകാലം തുടങ്ങി; ബുള്ളറ്റിനെ പ്രണയിച്ച് റിപ്പയറിങ് വിദഗ്ധനായെങ്കിലും ദാരിദ്രം മാറിയില്ല; നാല് മാസം മുമ്പ് വിവാഹിതനായതോടെ കാശിന് ആവശ്യവും കൂടി; 300 മൂർത്തികളുടെ മാജിക്കൽ പവർ ആവാഹിക്കാൻ അനീഷ് ഒപ്പം കൂട്ടിയത് അതി വിശ്വസ്തനായ കൂട്ടുകാരനെ; കൃഷ്ണന്റെ ആഭിചാരക്കരുത്ത് സ്വന്തമാക്കി പണ്ടവും പണവും സുഹൃത്തിനും നൽകി; കമ്പകക്കാനത്തെ ലിബീഷിന്റെ കഥ

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: കമ്പകക്കാനത്തെ കൊടും ക്രൂരതയ്ക്ക് കൂട്ടുനിൽക്കാൻ ലിബീഷിനെ പ്രേരിപ്പിച്ചത് കടുത്ത സാമ്പത്തിക ദാരിദ്ര്യമെന്ന് വിലയിരുത്തൽ. ലിബീഷിന്റെ ദുരിത ജീവതം മനസ്സിലാക്കിയാണ് അനീഷ് ലിബീഷിനെ കൂടെക്കൂട്ടിയത്.

കൃഷ്ണനെ കൊന്ന് 300 മൂർത്തികളുടെ ശക്തി ആവാഹിക്കുമ്പോൾ വീട്ടിൽ നിന്ന് കിട്ടുന്ന പണ്ടവും പണവുമെല്ലാം അനീഷിന് നൽകാമെന്നായിരുന്നു വാഗ്ദാനം. മന്ത്രവാദത്തിന്റെ കരുത്തിൽ പൊലീസിൽ നിന്ന് രക്ഷപ്പെടാമെന്നും പറഞ്ഞു വിശ്വസിപ്പിക്കു. അങ്ങനെയാണ് അനീഷിന്റെ സഹായിയായി കൂട്ടക്കൊലയിൽ ലബീഷ് എത്തുന്നത്. കാര്യമായ ക്രിമനൽ പശ്ചാത്തലമൊന്നുമില്ലാത്ത അനീഷിന്റെ ക്രൂരതയെ കുറിച്ച് അറിഞ്ഞിട്ടും നാട്ടുകാർക്ക് വിശ്വസിക്കാനാകുന്നില്ല.

തൊടുപുഴ തെക്കുംഭാഗം കീരികോടുള്ള വീട്ടിലെ ലിബീഷിന്റെ ബാല്യം അത്രസുഖകരമായിരുന്നില്ല. രണ്ടുമക്കളുടെ മാതാവായ യുവതിയുമായിട്ടായിരുന്നു പിതാവിന്റെ രണ്ടാം വിവാഹം.ഇതിന് ശേഷം തന്നോയുള്ള കുടുംബാഗളുടെ സമീപനത്തിൽ ലിബീഷ് സന്തുഷ്ടനായിരുന്നില്ല. ഈ വിവരം അടുപ്പകാരുമായി ലിബീഷ് പങ്കിടുകയും ചെയ്തിരുന്നു.പിൽക്കാലത്ത് ലിബീഷിലുണ്ടായ സ്വഭാവമാറ്റത്തിന് കാരണം ഇതായിരിക്കാമെന്നാണ് അടുത്തറിയുന്നവരിൽ ഏറെപ്പേരുടെയും കണക്കുകൂട്ടൽ. കമ്പകക്കാനം കൊലക്കേസിൽ ലിബീഷിന്റെ പങ്ക് തങ്ങൾക്ക് വിശ്വസിക്കാനാവുന്നില്ലന്നാണ് അടുത്തറിയുന്ന നാട്ടുകാരിൽ ഒട്ടുമിക്കവരും വ്യക്തമാക്കുന്നത്.

അടുത്ത കാലത്തായി ഇയാൾ കടുത്ത സാമ്പത്തിക പ്രതി സന്ധിയിലായിരുന്നെന്നും വിദേശത്തുനിന്നും എത്തിയ കൊറിയർ വാങ്ങാൻ പണം ഇല്ലാത്തതിനാൽ സഹായം ചോദിച്ച് അയൽവാസിയെ സമീപിച്ചതായും അറിയുന്നു. ബുള്ളറ്റുകളുടെ റിപ്പയറിംഗിൽ വിദഗ്ധനായിരുന്നു ലിബീഷ്. അറ്റകുറ്റപ്പണികൾക്കായി ദൂരദേശങ്ങളിൽ നിന്നുപോലും ഉടകൾ ബുള്ളറ്റമായി ലിബീഷിനെ തേടി എത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞു.

പണികളുടെ പൂർണ്ണതയ്ക്ക് സഹായിക്കുന്ന വിദേശനിർമ്മിത ടൂൾസെറ്റ് സ്വന്തമാക്കുക എന്നത് ഏറെ നാളത്തെ സ്വപ്നമായിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് ഓൺലൈൻ വഴി ഇത് ബുക്കുചെയ്യുകയും ചെയ്തിരുന്നു. ഇതുകൊറിയർ ഓഫീസിൽ എത്തിയതായി കഴിഞ്ഞ ദിവസം ഫോൺ സന്ദേശമെത്തിയിരുന്നു. കയ്യിൽ പണമില്ലാത്തതിനാൽ അയൽവാസിയോട് കടംവാങ്ങി പണമടച്ചാണ് ഇയാൾ കൊറിയർ ഏജൻസിയിൽ നിന്നും കൈപ്പറ്റിയത്. ഈ പണം അടുത്ത ദിവസം തന്നെ ഇയാൾ കടം നൽകിയ ആൾക്ക് തിരിച്ചുകൊടുത്തതായും അറിയുന്നു.

കൊല്ലപ്പപ്പെട്ട കൃഷ്ണന്റെ ഭാര്യ സുശീല ,മകൾ ആർഷ എന്നിവർ ധരിച്ചിരുന്ന ആഭരണങ്ങൾ പൊലീസ് ലിബീഷിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. നാലുമാസം മുമ്പായിരുന്നു ലിബീഷിന്റെ വിവാഹം. വീട്ടിൽ നടത്തിയിരുന്ന ബൈക്ക് റിപ്പയറിംഗിൽ നിന്നും കിട്ടുന്ന വരുമാനമായിരുന്നു പ്രധാന ജീവിതമാർഗ്ഗം. ഇടയ്ക്കുണ്ടായ ആശുപത്രിവാസം പണിക്ക് തടസ്സമായി. മാസങ്ങൾക്ക് മുമ്പ് ബാറിൽ വച്ചുണ്ടായ കശപിശയിൽ ലിബീഷിന് അടിവയറിൽ കുത്തേറ്റിരുന്നു. ഇതേത്തുടർന്ന് മാസങ്ങളോളം ചികത്സയിലായിരുന്നു.

ചികത്സയിൽ കഴിയവേ ഭക്ഷണത്തിനും മരുന്നിനും പണമില്ലാത്തതിനെത്തുടർന്ന് ലിബീഷ് പരിചയക്കാരുടെ സഹായം തേടിയിരുന്നതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ആശുപത്രിയിൽ ആശ്വാസമേകിയത് കന്യാസ്ത്രികളിൽ ഒരാളായിരുന്നെന്നും ഇനി മദ്യപാനത്തിനും വഴിക്കിനും പോകരുതെന്ന് സ്്നേഹരൂപേണ ശാസിച്ച് കഴുത്തിൽ കൊന്തയണിയിച്ചാണ് ഇവർ തന്നേ യാത്രയാക്കിയതെന്നും ലിബീഷ് അടുപ്പക്കാരോട് വെളിപ്പെടുത്തിയിരുന്നു. ഇതിന് ശേഷം ലിബീഷ് വഴക്കുണ്ടാക്കിയതായി അറിയില്ലെന്നാണ് പരിചയക്കാർ വ്യക്തമാക്കുന്നത്.

ചെറുപ്പം മുതൽ പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരനായിരുന്നു ലീബീഷ്. ഇതുമൂലം ഒരു സ്ഥാപനത്തിലും അധികനാൾ ചോലിചെയ്തിട്ടില്ല. തൊടുപുഴയിലെ റോയൽ എൻഫീൽഡ്് ഷോറൂമിൽ നിൽക്കുമ്പോഴാണ് ബൈക്കുകളോട് കൂടുതൽ അടുപ്പം തോന്നുന്നത്. ബുള്ളറ്റിന്റെ റിപ്പയറിംഗിൽ മികച്ച പരിശീലം ലഭ്യമായും ഇവിടെന നിന്നാണെന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ. ബൈക്കിൽ അമിതവേഗതിയിലായിരുന്നു ഇയാളുടെ യാത്രയെന്നും ഇതുമൂലം പലവട്ടം അപകടത്തിൽപ്പെട്ടിട്ടുണ്ടെന്നും ഈയവസരത്തിലും നാട്ടുകാരിൽ ചിലരുടെ സാമ്പത്തീക സഹായത്തോടെയാണ് ഇയാൾ ആശുപത്രിയിൽ നിന്നും ഇറങ്ങിയതെന്നും അറിവായിട്ടുണ്ട്.

ഈ സാമ്പത്തിക ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞാണ് ലിബീഷിനെ അനീഷ് ഒപ്പം കൂട്ടിയത്. പണ്ടവും പണവുമെല്ലാം മുൻ ധാരണയനുസരിച്ച് നൽകുകയും ചെയ്തു. പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിൽ കഴിയുമ്പോഴാണ് നാടകീയ ട്വിസ്റ്റുകൾ വരുന്നതും കേസിൽ പിടിക്കപ്പെടുന്നതും. ഇനിയും അനീഷിനെ പിടിക്കാനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇത് പൂർണ്ണമായും വിശ്വസിക്കാനാകില്ലെന്ന വിലയിരുത്തലുമുണ്ട്. അനീഷും പൊലീസിന്റെ പിടിയിലായെന്ന് തന്നെയാണ് പൊതുവേയുള്ള വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP