Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

മന്ത്രവാദിയെ കൊലപ്പെടുത്തിയാൽ സിദ്ധി കിട്ടുമെന്ന അന്ധവിശ്വാസം പ്രേരണയായി; ഒറ്റയ്ക്കുള്ള ആഭിചാരം ഫലം കാണാതെ വന്നപ്പോൾ ഗുരുവിനെ വകവരുത്താൻ ഉറപ്പിച്ചു; കൃഷ്ണനെ രാത്രിയിൽ പുറത്തേക്ക് വിളിച്ചിറക്കി ആദ്യ കൊലപാതകം; ഉറങ്ങിക്കിടന്ന ബാക്കിയുള്ളവരേയും വകവരുത്തി; മൃതദേഹങ്ങൾ കുഴിച്ചിട്ടത് അടുത്ത ദിവസം; കമ്പകക്കാനം കൂട്ടക്കൊലയിൽ അനീഷിന്റേയും ലിബീഷിന്റേയും കുറ്റസമ്മതം ഇങ്ങനെ

മന്ത്രവാദിയെ കൊലപ്പെടുത്തിയാൽ സിദ്ധി കിട്ടുമെന്ന അന്ധവിശ്വാസം പ്രേരണയായി; ഒറ്റയ്ക്കുള്ള ആഭിചാരം ഫലം കാണാതെ വന്നപ്പോൾ ഗുരുവിനെ വകവരുത്താൻ ഉറപ്പിച്ചു; കൃഷ്ണനെ രാത്രിയിൽ പുറത്തേക്ക് വിളിച്ചിറക്കി ആദ്യ കൊലപാതകം; ഉറങ്ങിക്കിടന്ന ബാക്കിയുള്ളവരേയും വകവരുത്തി; മൃതദേഹങ്ങൾ കുഴിച്ചിട്ടത് അടുത്ത ദിവസം; കമ്പകക്കാനം കൂട്ടക്കൊലയിൽ അനീഷിന്റേയും ലിബീഷിന്റേയും കുറ്റസമ്മതം ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: കമ്പകക്കാനം കൂട്ടക്കൊലക്കേസിന്റെ ചുരുൾ നിവരുമ്പോൾ പുറത്തുവരുന്ന വിവരങ്ങൾ അവിശ്വസിനിയം. മന്ത്രവാദിയെ കൊലപ്പെടുത്തിയാൽ സിദ്ധി പകർന്നുകിട്ടുമെന്ന് വിശ്വസിച്ചാണ് കമ്പകക്കാനത്ത് മന്ത്രവാദി കൃഷ്ണനടക്കം നാല് പേരെ വകവരുത്തിയതെന്നാണ് കൃഷ്ണന്റെ സഹായികൂടിയായിരുന്ന അനീഷ് പൊലീസിൽ വെളിപ്പെടുത്തിയിട്ടുള്ളത്. കിട്ടുന്നതിന്റെ പകുതി തരാമെന്ന് വിശ്വസിപ്പിച്ചാണ് അനീഷ് തന്നേ കൂടെകൂട്ടിയതെന്നാതെന്നാണ് ലിബീഷ് പൊലീസിന് മൊഴി കൊടുത്തിരിക്കുന്നത്.

ഇവർ രണ്ടുപേരുടെയും മൊഴികൾ പൊലീസ് പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ലന്നാണ് സൂചന. അനീഷ് നാല് കൊല്ലത്തോളം കൃഷ്ണന്റെ സഹായിയായി പ്രവർത്തിച്ചിരുന്നെന്നാണ് അറിയുന്നത്. ലിബീഷിനും കൃഷ്ണനുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ഇടയ്ക്ക് ഒറ്റയ്ക്ക് നടത്തിയ ആഭിചാരം ഫലിക്കാതെ വന്നതോടെ കൃഷ്ണൻ തന്നേ കബളിപ്പിക്കുകയായിരുന്നെന്ന് ബോദ്ധ്യപ്പെട്ടെന്നും മന്ത്രവാദിയെ കൊലപ്പെടുത്തിയാൽ ആയാളുടെ സിദ്ധി തന്നിലേയ്ക്ക് ആവാഹിക്കപ്പെടുമെന്നുള്ള അറിവുമാണ് കൊലനടത്താൻ പ്രധാനമായും കാരണമായതെന്നാണ് അനീഷ് പൊലീസിൽ വിശദമാക്കിയിട്ടുള്ളത്.

സംഭവത്തിന് പിന്നിലെ വൻ സാമ്പത്തീക ഇടപാട് വെളിച്ചം കാണാതിരിക്കാൻ ഇവർ മെനഞ്ഞ തിരക്കഥയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളതെന്നാണ് പൊലീസ് സംശയിക്കുന്നത്. അനീഷാണ് കേസിലെ പ്രധാനപ്രതി. അനീഷും ലിബീഷും ചേർന്ന് കഴിഞ്ഞ ഞായറാഴ്‌ച്ച രാത്രിയാണ് കൊലപാതകം നടത്തിയത്. പിന്നീട് തിങ്കളാഴ്‌ച്ച കുഴിയെടുത്ത് മൃതദേഹങ്ങൾ കുഴിച്ചിട്ടു. മുൻനിശ്ചയിച്ച പ്രകാരം കൃത്യം നടത്തുന്നതിനായി കഴിഞ്ഞ ഞായറാഴ്‌ച്ച രാത്രിയാണ് അനീഷും ഇയാളുടെ സഹായിയും കൃഷ്ണന്റെ വീട്ടിലെത്തിയത്. കൃഷ്ണനെ പുറത്തേക്ക് വിളിച്ചു വരുത്തിയ ശേഷം ഇരുവരും ചേർന്ന് ആക്രമിച്ചു വീഴ്‌ത്തി. പിന്നീട് വീടിനുള്ളിലേക്ക് കയറിയ പ്രതികൾ അവിടെ ഉറങ്ങി കിടന്ന മറ്റുള്ളവരെ ആക്രമിച്ചു.

ആക്രമണം പ്രതിരോധിക്കാനുള്ള കൃഷ്ണന്റെ മകളുടെ ശ്രമത്തിനിടെ അനീഷിനും പരിക്കേറ്റു. കൃഷ്ണന്റെ മകളേയും മകനേയും ഭാര്യയേയും അക്രമിച്ചു നിലംപരിശാക്കിയ ശേഷം പ്രതികൾ ഇരുവരും വീട്ടിൽ നിന്നും മടങ്ങി. പിന്നീട് തിങ്കളാഴ്‌ച്ച രാത്രി മൃതദേഹം മറവു ചെയ്യാനായി ഇവർ വീണ്ടും വീട്ടിലെത്തി. അപ്പോഴും കൃഷ്ണനും ഇയാളുടെ ബുദ്ധിമാന്ദ്യമുള്ള മകനും ജീവനോടെയുണ്ടായിരുന്നു. ഇവരെ കൈയിലുള്ള ആയുധം ഉപയോഗിച്ച് അടിച്ചു കൊന്ന ശേഷം കുഴിയെടുത്ത് മൃതദേഹങ്ങൾ മറവു ചെയ്തു. മന്ത്രവാദിയായ കൃഷ്ണൻ റൈസ് പുള്ളർ തട്ടിപ്പടക്കം പല നിയമവിരുദ്ധപ്രവർത്തനങ്ങളിലും പങ്കുണ്ടായിരുന്നതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. മന്ത്രാവാദത്തിനും മറ്റു പ്രവൃത്തികൾക്കും അനീഷിന്റെ ബൈക്കിലാണ് പലയിടത്തും കൃഷ്ണൻ പോയി വന്നിരുന്നത്.

എന്നാൽ അയൽവാസികളുമായും ബന്ധുകളുമായും കൃഷ്ണൽ അകൽച്ച സൂക്ഷിച്ചിരുന്നതിനാൽ അനീഷിന്റെ പേരോ മറ്റു വിവരങ്ങളോ ആർക്കുമറിയുമായിരുന്നില്ല. കൊലപ്പെട്ട കൃഷ്ണന്റേയും കുടുംബത്തിന്റേയും ശവസംസ്‌കാരചടങ്ങുകൾക്ക് അനീഷ് എത്താതിരുന്നത് ശ്രദ്ധയിൽപ്പെട്ട ബന്ധുകളാണ് അനീഷിനെപ്പറ്റി ആദ്യം പൊലിസിനോട് പറയുന്നത്. കൊല്ലപ്പെട്ട കൃഷ്ണന്റെ സഹോദരൻ യജ്ഞേശൻ ബൈക്കിൽ കൃഷ്ണനെകൊണ്ടുപോകാറുള്ള മെലിഞ്ഞ ശരീരപ്രകൃതിയുള്ള ആളിനെക്കുറിച്ച് പൊലീസിന് മൊഴി നൽകിയിരുന്നു. ഇതും പൊലീസിന്റെ അന്വേഷണത്തിന് സഹായകമായി.

തങ്ങളുടെ വീട്ടിലെത്തിയ മന്ത്രി എം.എം.മണിയോടും ബന്ധുകൾ ബൈക്കുകാരനെക്കുറിച്ചുള്ള വിവരം പങ്കുവച്ചിരുന്നു. എന്നാൽ പേര് ഇവർക്കറിയാത്തതിനാൽ ആളെ തിരിച്ചറിയാൻ തുടക്കത്തിൽ പൊലീസിന് കഴിഞ്ഞില്ല. താടി വച്ച,ആർ.എക്‌സ് 100 ബൈക്കിൽ വരുന്നയാളാണ് കൃഷണനെ കൂട്ടിക്കൊണ്ടുപോയിരുന്നത് എന്ന വിവരം മാത്രമാണ് സഹോദരനിൽ നിന്നും നാട്ടികാരിൽ ചിലരിൽ നിന്നും പൊലീസിന് ലഭിച്ചിരുന്നുള്ളു. പിന്നീട് കൃഷ്ണന്റെ മൊബൈൽ വിവരങ്ങൾ പരിശോധിച്ച പൊലീസ് ഇയാളുമായി ബന്ധം പുലർത്തിയ തിരുവനന്തപുരം സ്വദേശികളെ പിടികൂടി. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അനീഷിനെ തിരിച്ചറിയുന്നത്.

ഐ.ജി വിജയ് സാക്കറെയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ ഇവരെ ചോദ്യം ചെയ്തു.രാവിലെയും ചോദ്യം ചെയ്യൽ തുടരുകയാണ്. അന്വേഷണത്തിന്റെ വിശാദംശങ്ങൾ വെളിപ്പെടുത്താൻ എറണാകുളം റേഞ്ച് ഐജി ഇന്ന് മാധ്യമങ്ങളെ കാണുന്നുണ്ട്. കൊല്ലപ്പെട്ട കൃഷ്ണന്റെ ഫോൺവിളികളുടെ വിവരങ്ങളിൽ നിന്നാണ് പൊലീസ് പ്രിതികളിലേയ്ക്കെത്തിയത്. അരുകൊല പുറത്തറിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ പ്രതികളെ വലയിലാക്കിയ പൊലീസ് നീക്കം ആഭിമാനകരമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP