Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

300 മൂർത്തികളുടെ പവറുള്ള കൃഷ്ണൻ; ശിഷ്യന്റെ പവറിനേയും തട്ടിയെടുത്തു; ആഭിചാരങ്ങൾ ഫലം കാണാതെയായപ്പോൾ 'ശക്തി' ചോർത്തിയ ഗുരുവിനെ തിരിച്ചറിഞ്ഞു; വളർത്തു മൃഗത്തോടുള്ള അടുപ്പം തിരിച്ചറിഞ്ഞ് ആടിനെ കരിയിച്ച് ഗൃഹനാഥനെ വീട്ടിന് പുറത്തെത്തിച്ചു; ഫീസൂരി ഇരുട്ടാക്കിയ ശേഷമുള്ള ആക്രമത്തിൽ ഭർത്താവിനേയും ഭാര്യയേയും മകളേയും മകനേയും ഷോക്കബ്‌സോർബറിന് അടിച്ച് വകവരുത്തി; കമ്പകക്കാനം കൊലയിൽ നിറയുന്നത് 'മാജിക് പവറിന്' വേണ്ടിയുള്ള പ്രതികാരം; അനീഷും ലിബീഷും കാട്ടിയ ക്രൂരത ഇങ്ങനെ

300 മൂർത്തികളുടെ പവറുള്ള കൃഷ്ണൻ; ശിഷ്യന്റെ പവറിനേയും തട്ടിയെടുത്തു; ആഭിചാരങ്ങൾ ഫലം കാണാതെയായപ്പോൾ 'ശക്തി' ചോർത്തിയ ഗുരുവിനെ തിരിച്ചറിഞ്ഞു; വളർത്തു മൃഗത്തോടുള്ള അടുപ്പം തിരിച്ചറിഞ്ഞ് ആടിനെ കരിയിച്ച് ഗൃഹനാഥനെ വീട്ടിന് പുറത്തെത്തിച്ചു; ഫീസൂരി ഇരുട്ടാക്കിയ ശേഷമുള്ള ആക്രമത്തിൽ ഭർത്താവിനേയും ഭാര്യയേയും മകളേയും മകനേയും ഷോക്കബ്‌സോർബറിന് അടിച്ച് വകവരുത്തി; കമ്പകക്കാനം കൊലയിൽ നിറയുന്നത് 'മാജിക് പവറിന്' വേണ്ടിയുള്ള പ്രതികാരം; അനീഷും ലിബീഷും കാട്ടിയ ക്രൂരത ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

കോട്ടയം: കമ്പകക്കാനം കൊലയിൽ ചുരുളഴിഞ്ഞെന്ന് പൊലീസ്. എല്ലാം മാജിക് പവറും സ്വത്തും നേടാനുള്ള തന്ത്രങ്ങളായിരുന്നു. കേസിലെ ഒന്നാം പ്രതി അനീഷ്. രണ്ടാം പ്രതി ലബീഷും. പതിനഞ്ച് കൊല്ലമായി പരസ്പരം അറിയാവുന്ന ഇരുവരും ചേർന്ന് ഒരു കുടുംബത്തിലെ നാല് പേരെ ബുള്ളറ്റിന്റെ ഷോക്കബ്സോർബറിന് അടിച്ചാണ് കൊന്നത്. ആദ്യ ദിവസം രാത്രിയിൽ ഏല്ലാവരേയും വകവരുത്തി. രണ്ടാം ദിവസം രാത്രി രണ്ട് പേരും തിരിച്ചെത്തി. അപ്പോൾ മകൻ മരിച്ചിട്ടില്ലായിരുന്നു. മാനസിക വൈകല്യമുള്ള മകനെ ചുറ്റികയ്ക്ക് അടിച്ചാണ് കൊലപ്പെടുത്തിയത്. അതിന് ശേഷം വീടിന് പുറത്ത് ആട്ടിൻ കൂടിന് സമീപം കുഴിയെടുത്ത് എല്ലാവരേയും കുഴിച്ചു മൂടി. അപ്പോഴും മന്ത്രവാദിയായ വീട്ടിലെ ഗൃഹനാഥന് ജീവനുണ്ടായിരുന്നു. ഇങ്ങനെ ഗുരുവിനെ ജീവനോടെ കുഴിച്ചു മൂടി അനീഷ് സ്വന്തമാക്കിയ അമ്പതോളം പവന്റെ സ്വർണം മാത്രമായിരുന്നില്ല. ദുർമന്ത്രവാദത്തിലൂടെ കോടികൾ സമ്പാദിക്കാമെന്ന പ്രതീക്ഷയിൽ '300 മൂർത്തികളുടെ' ശക്തിയായിരുന്നു.

വണ്ണപ്പുറം മുണ്ടന്മുടിയിൽ ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയത് മന്ത്രവാദി കൃഷ്ണന്റെ സന്തത സഹചാരിയും ശിഷ്യനുമായ അനീഷും ഇയാളുടെ സഹായി കീരിക്കോട് സ്വദേശി ലിബീഷും ചേർന്നാണെന്ന് പൊലീസ് വിശദീകരിച്ചു. ലിബീഷിനെ പൊലീസ് അറസ്റ്റു ചെയ്തു. എന്നാൽ അനീഷിനെ അറസ്റ്റ് ചെയ്യാനുണ്ട്. വീട്ടിൽ നിന്നും കൃഷ്ണന്റെയും മകളുടെയും ശരീരത്തിൽ നിന്നും മോഷണം പോയ 40 പവന്റെ ആഭരണങ്ങളും കണ്ടെടുത്തതായി ഇടുക്കി എസ്‌പി കെ.ബി.വേണുഗോപാൽ പറഞ്ഞു. ഇതോടെ പൊലീസിന് വലിയ തലവേദനയാകുമെന്ന് കരുതിയ കൊലപാതകങ്ങളിൽ പൊലീസ് അതിവേഗം സത്യം പുറത്തു കൊണ്ടു വരികയാണ്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയ അന്വേഷണവും സമീപവാസികളുടെ മൊഴിയുമാണ് നിർണ്ണായകമായത്. കേരളാ പൊലീസിന് അഭിമാനിക്കാവുന്ന നേട്ടമാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇടുക്കി പൊലീസ് സ്വന്തമാക്കിയത്.

അറിയപ്പെടുന്ന മന്ത്രവാദിയായിരുന്നു കൃഷ്ണൻ. താളിയോല ഗന്ഥങ്ങളും മന്ത്രക്കൂട്ടുകളുമെല്ലാം അറിയാവുന്ന ആഭിചാരക്കാരൻ. മന്ത്രവാദം പഠിക്കാനാണ് അനീഷ് കൃഷ്ണന്റെ അടുത്ത് എത്തിയത്. കൃഷ്ണന്റെ ശക്തിയിൽ അനീഷിന് പൂർണ്ണ വിശ്വാസമായിരുന്നു. 300 മൂർത്തികളുടെ കരുത്തുള്ള ഗുരുനാഥനിൽ നിന്ന് മന്ത്രങ്ങളും തന്ത്രങ്ങളും അനീഷ് പഠിച്ചു. മറ്റൊരു ഗുരുവും അനീഷിനുണ്ടായി. ഇങ്ങനെ രണ്ട് പേരിൽ നിന്നും ആഭിചാര ക്രിയ പഠിച്ച അനീഷിനും കിട്ടി ഒരു മൂർത്തിയുടെ ശക്തി. ഈ മൂർത്തിയെ കിട്ടിയതോടെ അനീഷ് സ്വന്തമായി കേസുകൾ ഏറ്റെടുത്തു. പല ക്വട്ടേഷനുകളും ആഭിചാരത്തിലൂടെ ചെയ്തു. പിന്നീട് ഒന്നും ഏറ്റില്ല. ഇതോടെ നിരാശനായ അനീഷ് തിരിച്ചറിഞ്ഞത് കൃഷ്ണനെന്ന ഗുരുവിന്റെ കറുത്ത കരങ്ങളെ കുറിച്ചാണ്. തന്റെ ശക്തി കൂടി ഗുരു ചോർത്തിയെടുത്തു. ഇത് മനസ്സിലാക്കിയതോടെ ഗുരുവിനെ കൊന്ന് തന്റെ ശക്തിയും ഒപ്പം 300 മൂർത്തികളുടെ അനുഗ്രഹമുള്ള കൃഷ്ണന്റെ ശക്തിയും തട്ടിയെടുക്കാൻ അനീഷ് തീരുമാനിച്ചു. ആറു മാസം മുമ്പ് തുടങ്ങിയ ആലോചനയാണ് കഴിഞ്ഞ ദിവസങ്ങളിൽ അനീഷ് നടപ്പാക്കിയത്. തന്റെ ഉറ്റ സ്‌നേഹിതൻ ലിബീഷിനെ സഹായിയാക്കി. ലിബീഷിനും കൃഷ്ണന്റെ വീടും സാഹചര്യവും നന്നായി അറിയാമെന്നതായിരുന്നു ഇതിന് കാരണം.

കൃഷ്ണന്റെ ശരീരത്തിലെ മുറിവുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതികളെ കണ്ടെത്തിയത്. കൃഷ്ണന്റെ സന്തസഹചാരിയായിരുന്ന ആശാൻ എന്നു വിളിപ്പേരുള്ള ബൈക്ക് മെക്കാനിക്കാണു മുഖ്യപ്രതി. കൃഷ്ണനെ മന്ത്രവാദങ്ങൾക്കു കൂട്ടിക്കൊണ്ടുപോയിരുന്നത് ഇയാളാണ്. എന്നാൽ കൊലപാതകങ്ങൾക്കുശേഷം ഇയാളെ കാണാതായിരുന്നു. സംഭവസ്ഥലത്തുനിന്നു ലഭിച്ച വിരലടയാളങ്ങൾ മുൻപു മറ്റൊരു കേസിൽ പ്രതിയായിരുന്ന സഹായിയുമായി ചേർന്നതു പൊലീസിനു പെട്ടെന്നു പ്രതിയിലേക്ക് എത്താൻ സഹായിച്ചു. കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം സ്വദേശിയായ മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് ഷിബു ഉൾപ്പടെയുള്ളവരിൽനിന്നു ലഭിച്ച വിവരങ്ങളും നിർണായകമായി. കമ്പകക്കാനം കൂട്ടക്കൊലയിൽ ഞായറാഴ്ച രാത്രി കൃത്യം നടത്തി തിങ്കളാഴ്ച പുലർച്ചെ നാലു പേരെയും കുഴിച്ചിടുമ്പോൾ കൃഷ്ണനും മകൻ അരുണിനും ജീവനുണ്ടായിരുന്നു. ആക്രമണത്തിനിടെ മകൾ ആർഷ ചെറുത്തുവെച്ചും അനീഷിന് ഈ ശ്രമത്തിനിടയിൽ പരിക്കേൽക്കുകയും ചെയ്തു.

തമിഴ്‌നാട് സ്വദേശി കനകനെ ചോദ്യം ചെയ്തപ്പോഴാണ് നിർണ്ണായക വിരവങ്ങൾ പൊലീസിന് ലഭിച്ചത്. നിധി കണ്ടെത്താൻ മന്ത്രവാദം നടത്തിയതിൽ ഇടനിലക്കാരനായിരുന്നു ആണ്ടിപ്പട്ടി സ്വദേശി കനകൻ. നെടുങ്കണ്ടം സ്വദേശിയിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം തമിഴ്‌നാട്ടിലേക്കു കേന്ദ്രീകരിച്ചത്. ഇടുക്കി പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ പൊലീസ് സംഘം ആണ്ടിപ്പട്ടിയിലെത്തിയാണ് കനകനെ കസ്റ്റഡിയിലെടുത്തത്. നിധി, റൈസ്പുള്ളർ ഇടപാടുകളുമായി തമിഴ്‌നാട്ടിലേക്കും നീളുന്ന വന്റാക്കറ്റിലെ കണ്ണിയായിരുന്നു കൃഷ്ണൻ. നിധി തേടിയവരിൽ നിന്നു പണം വാങ്ങി കൃഷ്ണനു നൽകിയ കനകനും സംശയ നിഴലിലായിരുന്നു. എന്നാൽ അനീഷും ലിബീഷും എല്ലാം സമ്മതിച്ചതോടെ കനകന് നേരിട്ട് കൊലപാതകത്തിൽ പങ്കില്ലെന്നും പൊലീസ് തിരിച്ചറിഞ്ഞു.

വർഷങ്ങളായി അനീഷും ആഭിചാര ക്രിയകൾ നടത്താറുണ്ടായിരുന്നു. അടുത്തിടെ തന്റെ ക്രിയകൾ ഫലിക്കാതെ വന്നതോടെയാണ് കൂടുതൽ സിദ്ധി നേടാൻ അനീഷ് ആലോചിച്ചത്. കൃഷ്ണനെ കൊന്നാൽ അയാളുടെ മന്ത്രശക്തിയെല്ലാം തനിക്ക് ലഭിക്കുമെന്ന് അനീഷ് ഉറച്ച് വിശ്വസിച്ചു. തുടർന്നാണ് സുഹൃത്ത് ലിബീഷുമായി ചേർന്ന് കൃഷ്ണനെ കൊല്ലാൻ പദ്ധതി തയ്യാറാക്കിയത്. ആറ് മാസം മുമ്പാണ് ഇതിനുള്ള ശ്രമങ്ങൾ തുടങ്ങിയത്. മുൻനിശ്ചയിച്ച പ്രകാരം കൃത്യം നടത്തുന്നതിനായി കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് അനീഷും ലിബീഷും കൃഷ്ണന്റെ വീട്ടിലെത്തിയത്. അനീഷ് ആട്ടിൻകൂട്ടിൽ കയറി ആടിനെ ആക്രമിച്ചതോടെ ആടുകൾ കരഞ്ഞു. ആടുകളോട് കൃഷ്ണനുള്ള അടുപ്പം അനീഷിന് അറിയാമായിരുന്നു. സ്വന്തം കുട്ടികളെ പോലെയാണ് ആടിനെ പരിപാലിച്ചിരുന്നത്. ദുരൂഹത നിറഞ്ഞ വീട്ടിനുള്ളിൽ നിന്ന് കൃഷ്ണൻ രാത്രിയിൽ വീട്ടിന് പുറത്തിറങ്ങാറില്ലായിരുന്നു. ഇത് മനസ്സിലാക്കിയാണ് ആടിനെ കരയിച്ചത്.

അതിന് ശേഷം വീടിന് പുറകിൽ കാത്തു നിന്നു. പ്രതീക്ഷിച്ചതു പോലെ കൃഷ്ണൻ ഇറങ്ങി വന്നു. പുറത്തിറങ്ങിയ കൃഷ്ണനെ ബൈക്കിന്റെ ഷോക്കബ്സോർബറിന്റെ പൈപ്പ് കൊണ്ട് തലയ്ക്ക് അടിച്ചുവീഴ്‌ത്തുകയായിരുന്നു. കൃഷ്ണൻ മരിച്ചുവെന്നു കരുതി വീട്ടിനുള്ളിൽ കയറിയ അനീഷ് ഉറങ്ങിക്കിടന്ന ഭാര്യ സുശീലയുടെ (50) തലയിലും അടിച്ചു. ഇതിനിടയിൽ ശബ്ദം കേട്ട് ആർഷ (21) ഉണർന്നു. ഇതോടെ അനീഷുമായി ആർഷ ഏറ്റുമുട്ടി. ആർഷയുടെ ചെറുത്തു നില്പിനിടയിൽ അനീഷിന്റെ കൈയ്ക്കും പരിക്കുപറ്റി. ഇതിനിടെ ആർച്ചയെ കീഴ്‌പ്പെടുത്തിയ അനീഷ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ചു. പിന്നീടാണ് അർജുനെ (18) തലയ്ക്കടിച്ചത്. പിന്നീട് വീട്ടിൽ പരിശോധന നടത്തി അലമാരയിലുണ്ടായിരുന്ന രൂപയും ഭാര്യയുടേയും മക്കളുടേയും ആഭരണങ്ങളും കവർന്നു.

അതിന് ശേഷം വീടിന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങവെ അർജുൻ അർദ്ധബോധാവസ്ഥയിൽ ഇരിക്കുന്നത് കണ്ടു. ഇതോടെ വീണ്ടും പൈപ്പ് ഉപയോഗിച്ച് അർജുന്റെ തലയ്ക്കടിച്ചു. എല്ലാവരുടേയും മരണം ഉറപ്പാക്കിയശേഷം ഇരുവരും അവിടെ നിന്ന് ബൈക്കിൽ രക്ഷപ്പെട്ടു. മൃതദേഹങ്ങൾ അങ്ങനെ കിടന്നാൽ പിടിക്കപ്പെടുമെന്ന് തോന്നിയതോടെ മൃതദേഹങ്ങൾ കുഴിച്ചുമൂടുവാൻ ഇവർ പിന്നീട് തീരുമാനിക്കുകയായിരുന്നു. വീട്ടിലേക്ക് അയൽവാസികൾ ആരും എത്തില്ലായെന്ന് അറിയാമായിരുന്ന അനീഷും കൂട്ടുകാരനും തിങ്കളാഴ്ച രാത്രിയിൽ വീണ്ടും കൃഷ്ണന്റെ വീട്ടിലെത്തി. ഇതും അനീഷിന്റെ പദ്ധതിയനുസരിച്ചാണ് നടപ്പാക്കിയത്.

മൃതദേഹങ്ങൾ പരിശോധിക്കവേ കൃഷ്ണനും മകൻ ആർജുനും ജീവന്റെ തുടിപ്പുണ്ടായിരുന്നു. വീണ്ടും കത്തിയെടുത്ത് കുത്തി ഇവരുടെ മരണം ഉറപ്പാക്കിയശേഷം ഇരുവരും ചേർന്ന് ആട്ടിൻതൊഴുത്തിനോട് ചേർന്ന് കുഴിയെടുക്കുകയായിരുന്നു. ഇരുവരും ചേർന്ന് ജഡങ്ങൾ വലിച്ചിഴച്ചുകൊണ്ടുപോയി കുഴിയിലിട്ട് മൂടുകയായിരുന്നു. കൃഷ്ണനുള്ള അതീന്ദ്രീയ ശക്തികൾ ഇതോടെ തന്നിൽ വന്നു ചേർന്നുവെന്ന് അനീഷും കരുതി. കൊലപാത ശ്രമത്തിനിടെ അനീഷിന്റെ കൈക്ക് ഗുരുതര പരിക്കേറ്റു. ആർച്ചയുടെ ചെറുത്ത് നിൽപ്പായിരുന്നു ഇതിന് കാരണം. തലയിലും കമ്പിക്ക് അടി കിട്ടി. ആർച്ചയുടെ സഹോദരന് മാനസികമായ പ്രശ്‌നമുണ്ടായിരുന്നു.

അതുകൊണ്ട് തന്നെ ഇവർക്കെതിരെ ചെറുത്ത് നിൽക്കാൻ അയാൾക്ക് ആയതുമില്ല. വീട്ടിൽ എന്ത് ചെയ്താലും ആരും അറിയാത്ത ദൂരമുണ്ടായിരുന്നു മറ്റു വീടുകൾ തമ്മിലെന്ന് അനീഷിന് അറിയാമായിരുന്നു. ഇതും കൊലപാതക ശേഷം ആരും പിടിക്കില്ലെന്ന നിഗമനത്തിലേക്ക് അനീഷിനെ എത്തിച്ചു. എന്നാൽ സമർത്ഥമായ നീക്കത്തിലൂടെ പൊലീസ് എല്ലാം പൊളിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP