1 usd = 71.89 inr 1 gbp = 93.13 inr 1 eur = 77.98 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 234.52 inr

Feb / 2020
24
Monday

കൊല കഴിഞ്ഞ് കൂളായി വെങ്ങല്ലൂരെത്തി പുഴയിൽ കുളിച്ച് ഭാര്യയ്‌ക്കൊപ്പം സുഖമായി ഉറങ്ങി; രണ്ടാം നാൾ രാത്രി കൃഷ്ണന്റെ വീട്ടിലെത്തി അർദ്ധപ്രാണനായിരിക്കുന്ന അർജുനനെയും വകവരുത്തി; ആറുമാസത്തെ ആസൂത്രണം വിജയം കണ്ടെങ്കിലും അകത്താകുമോയെന്ന പേടിയിൽ അനീഷ് കോഴി വെട്ടി പൂജ ചെയ്തു; കമ്പകക്കാനത്തെ അരുംകൊലയുടെ വിശദവിവരങ്ങൾ പുറത്തുവരുമ്പോഴും മാജിക് പവർ സ്വന്തമാക്കാൻ മാത്രമോ ഈ കൊടുംക്രൂരതയെന്ന് സംശയിച്ച് നാട്ടുകാർ

August 06, 2018 | 07:04 PM IST | Permalinkകൊല കഴിഞ്ഞ് കൂളായി വെങ്ങല്ലൂരെത്തി പുഴയിൽ കുളിച്ച് ഭാര്യയ്‌ക്കൊപ്പം സുഖമായി ഉറങ്ങി; രണ്ടാം നാൾ രാത്രി കൃഷ്ണന്റെ വീട്ടിലെത്തി അർദ്ധപ്രാണനായിരിക്കുന്ന അർജുനനെയും വകവരുത്തി; ആറുമാസത്തെ ആസൂത്രണം വിജയം കണ്ടെങ്കിലും അകത്താകുമോയെന്ന പേടിയിൽ അനീഷ് കോഴി വെട്ടി പൂജ ചെയ്തു; കമ്പകക്കാനത്തെ അരുംകൊലയുടെ വിശദവിവരങ്ങൾ പുറത്തുവരുമ്പോഴും മാജിക് പവർ സ്വന്തമാക്കാൻ മാത്രമോ ഈ കൊടുംക്രൂരതയെന്ന് സംശയിച്ച് നാട്ടുകാർ

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ: ബുള്ളറ്റിന്റെ സ്റ്റമ്പുകളും എടുത്ത് രാത്രി എട്ടരയോടെ വീട്ടിൽ നിന്നിറങ്ങി. ഇടയ്ക്ക് സമയം കളയാൻ മൂലമറ്റം പുഴയിൽ ചൂണ്ടയിട്ടു. 12.30 ഓടെ ബൈക്കിൽ കമ്പകക്കാനെത്തി. ആദ്യം വീട്ടിലെ വൈദ്യൂതി ബന്ധം വിച്ഛേദിച്ചു. തുടർന്ന് തന്ത്രത്തിൽ കൃഷ്ണനെ പുറത്തെത്തിച്ച് ,അടിച്ചുവീഴ്‌ത്തി. പിന്നാലെ ഭാര്യ സുശീല, മകൾ ആർഷ, മകൻ അർജ്ജുൻ എന്നീ ക്രമത്തിൽ വെട്ടിയും കുത്തിയും വീഴ്‌ത്തി. ഇതിന് ശേഷം മുറ്റത്ത് കിടന്നിരുന്ന കൃഷണന്റെ ശരീരം മുറിയിലെ ഹാളിൽ കൊണ്ടുവന്നിട്ടു. തുടർന്ന് വെങ്ങല്ലൂരിലെത്തി പുഴയിൽ കുളിച്ചു. പിന്നെ വീടുകളിൽ പോയി ഭാര്യമാർക്കൊപ്പം സുഖമായി ഉറങ്ങി.

കമ്പകക്കാനത്തെ കൂട്ടക്കൊലക്കേസിലെ പ്രതികളായ അടിമാലി സ്വദേശി അനീഷ്,തൊടുപുഴ കാരിക്കോട് ലിസ്സിഭവനിൽ ലിബീഷ് (28)എന്നിവരുടെ ആദ്യദിവസത്തെ ക്രിയകളെ ക്കുറിച്ചുള്ള പൊലീസ് വിവരണം ഇങ്ങനെ. ശവം മറവുചെയ്തില്ലെങ്കിൽ പിടക്കപ്പെടുമെന്നുള്ള ഭീതിയിൽ രണ്ടാം ദിവസം രാത്രിയിൽ വീട്ടിലെത്തിയപ്പോൾ കണ്ടത് ഞരങ്ങിയും മൂളിയും മുറിക്കുള്ളിൽ തലകുമ്പിട്ടിരിക്കുന്ന അർജ്ജുനെയാണ്.തപ്പിയപ്പോൾ കിട്ടിയ ആയുധം സാമാന്യം വലിപ്പമുള്ള ചുറ്റികയായിരുന്നു. ഒട്ടുംമടിക്കാതെ അനീഷ് ചുറ്റിക കൊണ്ട് അർത്ഥപ്രാണനുമായിരുന്ന ആ യുവാവിന്റെ തല ഇടിച്ചുപൊളിച്ചു. തുടർന്ന് ആട്ടിൻകൂടിനടിയിൽ സൂക്ഷിച്ചിരുന്ന തൂമ്പ കൊണ്ട് കുഴിതീർത്തു.

ഇതിന് പിന്നാലെ അടിച്ചുവീഴ്‌ത്തിയവരുടെ ദേഹത്തുനിന്നും ആഭരണങ്ങൾ ഊരിയെടുത്തു. വീടുമുഴവൻ പരതിയപ്പോൾ മൂവായിരത്തിൽ പരം രൂപയും കിട്ടി.തുടർന്ന് ആദ്യം കൃഷ്ണൻ,പന്നീട് സുശീല,ആർഷ ,അർജ്ജുൻ എന്നീക്രമത്തിൽ ശരീരങ്ങൾ കുഴിയിലിട്ട് മൂടി. തിരിച്ചെത്തി മുറികൾ കഴുകി, കുളിച്ച് വീടുകളിലേക്ക് മടങ്ങി. കൃത്യത്തിന്റെ തെളിവ് ഒന്നുപോലും അവശേഷിക്കാതെ നശിപ്പിക്കുക എന്ന ലക്ഷ്യത്തിൽ വീട് ഒന്നുകൂടി വിശദമായി കഴുകി വൃത്തിയാക്കണമെന്ന് നിശ്ചയിച്ചുറപ്പിച്ച് ലീബിഷ് മൂന്നാം ദിവസം രാത്രി അടിമാലിയിൽ എത്തിയെങ്കിലും അനീഷ് നിരുത്സാഹപ്പെടുത്തിയത് മൂലം തിരിച്ചുപോയി.

വീടിന്റെ പിൻഭാഗത്താണ് കൃഷ്ണൻ ആട്ടിൻകൂട് സ്ഥാപിച്ചിരുന്നത്. മക്കളെ സ്നേഹിക്കുന്നതുപോലെയാണ് ഇയാൾ ആടുകളെ സ്നേഹിച്ചിരുന്നതെന്ന് അനീഷ് മനസ്സിലാക്കിയിരുന്നു.അതുകൊണ്ടുതന്നെ കൃഷ്ണനെ പുറത്തെത്തിക്കാൻ അനീഷ് കരുവാക്കിയതും ഈ മിണ്ടാപ്രാണികളെയായിരുന്നു. സ്റ്റമ്പുകൊണ്ട് ആദ്യപ്രഹരം ഏൽക്കേണ്ടിവന്നത് ആടുകൾക്കായിരുന്നു. ഇവ നിലവിളിക്കുന്നത് കേട്ടാൽ കൃഷ്ണൻ പിൻവശത്തെ വാതിൽ വഴി പുറത്തെത്തുമെന്നുള്ള അനീഷിന്റെ ഊഹം തെറ്റിയില്ല. പുറത്തിറങ്ങുമ്പോൾ തലയ്ക്കുതന്നെ അടി കൊടുക്കുന്നതിനുള്ള നീക്കം കൃത്യമായി ഫലിച്ചതോടെ അജാനബാഹുവായ കൃഷ്ണൻ നിമഷങ്ങൾ കൊണ്ട് തറപറ്റി.

ബൈക്കിന്റെ സ്റ്റമ്പിന് പുറമേ വാക്കത്തി, കഠാര,ചുറ്റിക എന്നിവയാണ് ആക്രമണത്തിന് ഉപയോഗിച്ചിട്ടുള്ളതെന്നാണ് പൊലീസ് കണ്ടെത്തൽ. കഠാരയും ചുറ്റികയും ബുധനാഴ്ച പൊലീസ് കണ്ടെടുത്തിരുന്നു. ഈമാസം 1-ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ അരും കൊല പുറം ലോകമറിയുന്നത്. വീടിനുള്ളിൽ രക്തക്കറ കണ്ടെത്തുകയും അട്ടിൻകൂടിന് താഴെ കുഴിയെടുത്ത് എന്തോ മൂടിയതായി കാണപ്പെടുകയും ചെയതതോടെ സഹോദരൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മണ്ണുമാറ്റി പരിശോധിച്ചപ്പോഴാണ് ഒന്നിനുമീതെ മറ്റൊന്ന് എന്ന നിലയിൽ നാലുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്.

ആറുമാസത്തെ പ്ലാനിങ് വിജയകരമായി പൂർത്തീകരിച്ചതിന്റെ സന്തോഷം മനസ്സിലുണ്ടായിരുന്നെങ്കിലും പിടിക്കപ്പെടുമോ എന്ന ആശങ്ക അനീഷിനെ വല്ലാതെ അലട്ടിയിരുന്നു. ഇതേത്തുടർന്ന് കൃത്യം നടന്നതിന്റെ അഞ്ചാം ദിവസം അടിമാലിയിലെ വീട്ടിൽ കോഴിയെ വെട്ടി പൂജ നടത്തുകയും ചെയ്തു. ഇപ്പോൾ ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്. മാതാവിനെ ആക്രമിക്കുന്നത് കണ്ട് ഇറങ്ങിവന്ന ആർഷ അനീഷിനെ കമ്പിവടികൊണ്ട് നേരിട്ടുവെന്നും ഇയാൾക്ക് തലയ്ക്ക് അടിയേറ്റെന്നും തുടർന്നു നടന്ന പിടിവലിക്കിടയിൽ ഇയാളുടെ കൈയിലെ ചെറുവിരലിൽ പെൺകുട്ടി കടിച്ചെന്നും ഇതേത്തുടർന്ന് നഖം അടക്കം പൊളിഞ്ഞുപോയി എന്നും പൊലീസ് വിശദമാക്കിയിട്ടുണ്ട്. ഇയാൾ സമീപത്തെ ആശുപത്രികളിൽ ചികത്സ തേടിയതായി ഇതുവരെ അറിവ് ലഭിച്ചിട്ടില്ലന്നും വാർത്താസമ്മേളനത്തിൽ ഇടുക്കി എസ്‌പി കെ ബി വേണുഗോപാൽ വ്യക്തമാക്കിയിരുന്നു.

നാലുവർഷത്തോളം കൃഷ്ണന്റെ ശിഷ്യനായി നിന്ന് മന്ത്ര-തന്ത്രങ്ങൾ പഠിച്ച അനീഷ് ഇടക്കാലത്ത് സ്വന്തം നിലയിലും ആഭിചാര പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. ഇത് ഫലിക്കാതെ വന്നതോടെ കാരണം തിരക്കി മറ്റൊരു ജോത്സ്യനെ കണ്ടു. ഈ അവസരത്തിൽ കൃഷ്ണൻ മൂലമാണ് മന്ത്ര ശക്തി ഇല്ലാതായത് എന്ന് താൻ തിരിച്ചറിഞ്ഞെന്നും തുടർന്ന് കൃഷ്ണനെ വകവരുത്താൻ തീരുമാനിച്ചു എന്നുമാണ് അനീഷ് വെളിപ്പെടുത്തിയിട്ടുള്ളതെന്നാണ് പൊലീസ് ഭാഷ്യം.

വർഷങ്ങൾക്ക് മുമ്പ് ബൈക്ക് ഷോറുമിൽ ഒരുമിച്ച് ജോലിചെയ്തിരുന്നെന്നും ഈ പരിചയത്തിൽ, കിട്ടുന്നതിന്റെ പാതി തുക നൽകണമെന്ന വ്യവസ്ഥയിലാണ് താൻ കൃത്യത്തിൽ പങ്കാളിയായതെന്നും ലിബീഷ് സമ്മതിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.കൃഷ്ണന്റെ മാന്ത്രിക ശക്തി തന്നിലേക്ക് ആവാഹിക്കുക എന്ന അജണ്ടയിലാണ് അനീഷ് കൊലയ്ക്ക് കർമ്മപദ്ധതി ആസൂത്രണം ചെയ്തതെന്നും ഇതിന്റെ ഭാഗമായി അടിച്ചുവീഴ്‌ത്തിയ ഉടൻ കൃഷ്ണന്റെ ദേഹത്തുണ്ടായിയിരുന്ന ഏലസ്സ് അനീഷ് വലിച്ചുപൊട്ടിച്ച് ദൂരെ ഏറിഞ്ഞെന്നും ഇത് വീടിന്റെ പിന്നിൽ നിന്നും കണ്ടെടുത്തെന്നും എസ് പി അറിയിച്ചു.

കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഇവർ ആക്രമിച്ചത് അർജ്ജുനെയായിരുന്നെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്നും വ്യക്തമായിരുന്നു. 17 മുറിവുകൾ ശരീരത്തിൽ കണ്ടെത്തിയിരുന്നു. കുടൽ മാല പുറത്തുവന്ന നിലയിലുമായിരുന്നു. കൃഷ്ണനെയും അർജ്ജുനെയും ജീവനോടെയാണ് കുഴിച്ചിട്ടതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. സന്തത സഹചാരിയായിരുന്ന അനീഷ് കൃഷ്ണനെയും കുടുംബത്തെയും വകവരുത്താൻ മുന്നിട്ടിറങ്ങിയെന്ന വാർത്ത കമ്പകക്കാനം നിവാസികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.

ലിബീഷിനും അനീഷിനും പറയത്തക്ക ക്രിമിനൽ പശ്ചാത്തലമില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയിട്ടുള്ളത്. ഈ ക്രൂകൂരകൃത്യത്തിന് പിന്നിൽ പൊലീസ് വെളിപ്പെടുത്തിയ പോലെ 'മന്ത്രവിദ്യ മോഷണം' മാത്രമാണോ ഉള്ളതെന്ന സംശയം പരക്കെ ഉയർന്നിട്ടുണ്ട്. കവർച്ചയാണ് മറ്റൊരു ലക്ഷ്യമായി ചൂണ്ടികാണിക്കപ്പെടുന്നത്. ഇരുപത് പവനിലേറെ സ്വർണം നഷ്പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഇതിന് വേണ്ടി നാല് കൊലകൾ നടത്താൻ ഇവർ തയ്യാറാവുമോ എന്നാണ് നാട്ടുകാരിൽ ഏറെപ്പേരുടെയും സംശയം.

പരിചയക്കാരെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് കൃത്യത്തിൽ അനീഷിന്റെയും, ലിബീഷിന്റെയും പങ്ക് വ്യക്തമായതെന്നാണ് പൊലീസ് സ്ഥിരീകരണം. കൃഷ്ണൻ സൂക്ഷിച്ചിരുന്ന താളിയോലകൾ കവർച്ച ചെയ്യുക എന്ന ലക്ഷ്യവും അനീഷിന് ഉണ്ടായിരുന്നെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.ഇത് കൃഷ്ണന്റെ വീട്ടിൽ അനീഷ് കടത്തിക്കൊണ്ടുപോയോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ഇരുവരെയും കുറിച്ച് കൂടുതൽ അന്വഷിച്ചുവരികയാണെന്നും കളവുപോയ സ്വർണം കണ്ടെത്താനായിട്ടില്ലന്നും പൊലീസ് അറിയിച്ചു. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കും. നാടിനെ നടുക്കിയ അരും കൊലയ്ക്ക് ദിവസങ്ങൾക്കുള്ളിൽ തുമ്പുണ്ടാക്കാൻ സാധിച്ചത് അന്വേഷണ സംഘത്തിന്റെ പ്രവർത്തനമികവാണെന്നും ഇതിന് സംഘാംഗങ്ങൾക്ക് റിവാർഡ് പ്രഖ്യപിച്ചിട്ടുണ്ടെന്നും എസ് പി കെ ബി വേണുഗോപാൽ അറിയിച്ചു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ
ഭർത്താവില്ലാത്ത സമയം നോക്കി 60 കാരൻ കാമുകനെ വീട്ടിൽ വിളിച്ചു കയറ്റി 30കാരിയായ യുവതി: ഉറക്കം എഴുന്നേറ്റ് വന്നപ്പോൾ മകൻ കണ്ടത് കണാൻ പാടില്ലാത്ത വിധത്തിൽ അമ്മയെയും കാമുകനെയും; രഹസ്യബന്ധം അച്ഛനോട് പറയുമെന്ന് മകൻ; പ്രകോപിതയായ യുവതി ഒമ്പതുവയസുകാരനായ മകനെ തുണി കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; അവിഹിത ബന്ധത്തിന് വേണ്ടി സ്വന്തം മകനെ കൊലപ്പെടുത്തിയ ഒരു പെറ്റമ്മയുടെ കഥ കൂടി
മോദി ട്രംപിനെ വീഴ്‌ത്തിയത് ഇന്ത്യാ ചരിത്രത്തിൽ ഏറ്റവും വലിയ പരിപാടിയെന്ന് മോഹിപ്പിച്ച്; ഇന്ത്യയുടെ ചെലവിൽ ഭാര്യയും മകളും കുടുംബവുമായി ഒരു ഹോളിഡേ എന്നതിനപ്പുറം ഒരു പ്രാധാന്യവുമില്ലാത്ത സന്ദർശനം; ഒന്നും ഇങ്ങോട്ട് തരാതെ 25,000 കോടിയുടെ ആയുധ വ്യാപാരം ഉറപ്പിച്ചേ ട്രംപ് മടങ്ങൂ; അമേരിക്കൻ പ്രസിഡന്റിന്റെ ഏറ്റവും ലാഭകരമായ വിദേശ സന്ദർശനമായി ഇന്ത്യയിലേക്കുള്ള യാത്ര
ഒമ്പതാം ക്ലാസുകാരി ഗർഭ ആരോപണത്തിൽ നിന്നും ഇളയച്ഛനെ രക്ഷിച്ചത് വനിതാ പൊലീസിന്റെ അന്വേഷണ മികവ്; പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തതോടെ നിഷേധിച്ച ഇളയച്ഛൻ പറഞ്ഞ് കൗമാരക്കാരനുമായുള്ള പ്രണയകഥ; ഇതോടെ പെൺകുട്ടിയുടെ ഫോൺ വിശദമായി പരിശോധിച്ചു പൊലീസ്; താൻ ഗർഭിണിയാണെന്ന് പെൺകുട്ടി കാമുകന് മെസ്സേജ് അയച്ചത് കണ്ടെത്തിയതോടെ കള്ളം പൊളിഞ്ഞു; അതുവരെ നെഞ്ചുരുകി നിന്ന ഇളയച്ഛൻ രക്ഷപെട്ടതിന്റെ ആശ്വാസത്തിൽ നെടുവീർപ്പിട്ടു
മുൻ കമ്യൂണിസ്റ്റ് രാജ്യത്ത് ജനിച്ച മുതലാളിത്ത രാജ്യത്തെ തലവന്റെ ഭാര്യ! സ്ലോവേനിയയിൽ ജനിച്ച് മോഡലിങ്ങിലൂടെ തിളങ്ങി; നിശാ ക്ലബിൽ വച്ച് ട്രംപിന്റെ കണ്ണിലുടക്കിയ സുന്ദരി; 90 കളിലെ അതീവ സെക്‌സിയായ ഫോട്ടോഷൂട്ടിലൂടെ അമേരിക്കൻ ഹൃദയം കീഴടക്കി; 24 വയസിന്റെ ഇളപ്പമെങ്കിലും ട്രംപിന് എന്നും പ്രിയപ്പട്ടവൾ; സെയിൽസ്മാന്റെ മകളിൽ നിന്ന് ലോകത്തിലെ ഏറ്റവും കരുത്തനായ നേതാവിന്റെ ഭാര്യയായി വൈറ്റ് ഹൗസിൽ; ഇന്ത്യൻ സന്ദർശനത്തിന് എത്തുന്ന അമേരിക്കൻ പ്രഥമവനിതയുടെ കഥ ഇങ്ങനെ
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ
ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ
ഗർഭിണിയായപ്പോൾ ഭർത്താവ് ഗൾഫിൽ പോയത് അവസരമാക്കി അവിഹിത പ്രണയം; എഫ് ബിയിലൂടേയും ചാറ്റിലൂടേയും ബന്ധം ദൃഢമാക്കി വാരത്തെ കാമുകൻ; മറ്റൊരു കാമുകിയെ കാമുകൻ കെട്ടിയേക്കുമെന്ന ആശങ്കയിൽ കൊടും ക്രൂരത; ചോദ്യം ചെയ്യൽ നേരിട്ട ആദ്യദിവസം മാത്രം ശരണ്യയുടെ മൊബൈൽ ഫോണിലേക്കു വന്നതു കാമുകന്റെ 17 മിസ്ഡ് കോൾ; ചാറ്റ് ഹിസ്റ്ററിയിൽ നിറഞ്ഞത് കാമുകനൊപ്പം ഒരുമിച്ചു ജീവിക്കാനുള്ള വിവാഹിതയുടെ അതിയായ ആഗ്രഹം; വിയാനെ കൊന്ന അമ്മ ശരണ്യയെ 'സൈക്കോ' ആക്കിയ പ്രണയകഥ
ഫോണിന്റെ പാസ് വേർഡ് പോലും വാരത്തെ കാമുകന് അറിയാമായിരുന്നു; മിക്കപ്പോഴും ഫോൺ പരിശോധിക്കുകയും മെസേജുകൾ വായിച്ച് നോക്കുകയും ചെയ്ത 'ജാരൻ' മനസ്സിലാക്കിയത് കാമുകിക്ക് ഒന്നിലധികം ബന്ധങ്ങളുണ്ടെന്ന സത്യം; പാലക്കാട്ടെ കാമുകനെ കുറിച്ച് പൊലീസിന് മൊഴി നൽകിയത് ഭർത്താവിന്റെ കൂട്ടുകാരനായ നിധിൻ; മറ്റുള്ളവർ മെസേജ് കാണാതിരിക്കാൻ ഫോണിൽ ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലും; വിയാനെ കൊന്ന അമ്മയ്‌ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ; കേട്ട് ഞെട്ടി പൊലീസ്
ആദ്യ ഭാര്യയ്‌ക്കൊപ്പം മകനും അമേരിക്കയിൽ; ചെമ്പൻ വിനോദിന്റെ ഏകാന്തതയ്ക്ക് വിരാമം ഇടാൻ കോട്ടയത്തുകാരി മറിയം തോമസ്; മദ്യപാനവും അടിപൊളി ജീവിതവും ആഘോഷിക്കുന്നുവെന്ന് തുറന്ന് പറയുന്ന നടൻ ചെമ്പന് കൂട്ടുകാരിയാകുന്നത് സൈക്കോളജിസ്റ്റായ യുവതി: പത്തു വർഷം കൊണ്ട് മലയാള സിനിമയിൽ നിറ സാന്നിധ്യമായി മാറിയ സ്വഭാവ നടന് ഇനി രണ്ടാം മാംഗല്യം
തനിക്കും മകനുമൊപ്പം ഉറങ്ങാൻ കിടന്നവൾ മാറിക്കിടന്നത് ചൂടെടുക്കുന്നു എന്ന പേരിൽ; മകനെയും ഒപ്പം കൂട്ടിയത് ഉറക്കത്തിനിടെ കരഞ്ഞതോടെ; നേരം വെളുത്തപ്പോൾ ചോദിച്ചത് ഏട്ടനൊപ്പം ഉറക്കിക്കിടത്തിയ മോനെവിടെ എന്നും; ശരണ്യ വിളിച്ച് വരുത്തിയത് മകനെ കൊലപ്പെടുത്തിയ ശേഷം അത് തന്റെ തലയിൽ വെച്ചുകെട്ടാൻ; നാടുനടുങ്ങിയ ക്രൂരത ചെയ്ത ശരണ്യയുടെ തന്ത്രങ്ങളെ കുറിച്ച് വിയാന്റെ പിതാവ് പ്രണവ് മറുനാടനോട് പറയുന്നു
ആദ്യ വിവാഹ ശേഷം ഭർതൃവീട്ടിൽ പോയപ്പോൾ തോന്നിയത് അറക്കാൻ കൊണ്ടു പോകുന്ന അവസ്ഥ; 18ാം വയസിൽ വിവാഹമോചിത; 'കെട്ടിച്ചൊല്ലിയവൾ' എന്ന വിളികൾക്കൊടുവിൽ കാലെടുത്ത വെച്ച രണ്ടാം ദാമ്പത്യവും നരകമായി; ആദ്യ രാത്രിയിൽ കെട്ടിയിട്ടു പീഡിപ്പിച്ചു രണ്ടാം ഭർത്താവ്; ഗർഭിണിയായപ്പോൾ വയറ്റത്ത് ചവിട്ടിക്കലക്കിയും ക്രൂരത; വീടു വിട്ടിറങ്ങി എത്തിയതുകൊച്ചിയിൽ; ജിമ്മിൽ തുടങ്ങിയ രണ്ടാം ജീവിതം എത്തിച്ചത് ബാഗ്ലൂരിലെ അറിയപ്പെടുന്ന ഫിറ്റ്‌നസ് ട്രെയിനറായി; തീയിൽ കുരുത്ത ജാസ്മിൻ മൂസയുടെ ജീവിതകഥ
വിവാഹം കഴിഞ്ഞതോടെ സങ്കടം പെരുകി; ഫേസ്‌ബുക്കിൽ നിന്ന് വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തു; ടാൻസി എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായി സംശയിച്ച് ബന്ധുക്കൾ; ഭർത്താവിന്റെയും വീട്ടുകാരുടെയും സ്‌നേഹം നിറഞ്ഞ പെരുമാറ്റം കണ്ടതോടെ താൻ എല്ലാവരെയും ചതിക്കുകയാണെന്ന തോന്നലും; പള്ളിയിൽ പോകാനായി ഒരുങ്ങുന്നതിനിടെ മുറി അടച്ച് ജീവനൊടുക്കിയ 26 കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു; കോട്ടപ്പുറത്തെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇങ്ങനെ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
ഗൾഫിൽ എല്ലുമുറിയെ പണിയെടുക്കുന്ന പാവങ്ങളുടെ വയറ്റത്ത് ആഞ്ഞ് തൊഴിച്ച് നിർമ്മലാ സീതാരാമൻ; വിദേശത്ത് നികുതി അടയ്ക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി അടക്കണമെന്ന വ്യവസ്ഥ കേട്ട് ഞെട്ടി പ്രവാസികൾ; സകല ഗൾഫ് മലയാളികളും ഇനി നാട്ടിൽ നികുതി അടയ്‌ക്കേണ്ടി വരും; വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ ഇനി എൻ ആർ ഐ പദവി എടുത്ത് കളയുന്നതും ഞെട്ടിക്കുന്നത്; പ്രവാസികളോട് ബജറ്റ് കാട്ടിയത് ക്രൂരത മാത്രം
നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ
ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ