Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പള്ളൂർ കണ്ണിപ്പൊയിൽ ബാബു വധക്കേസ്: മുഖ്യപ്രതി കൊച്ചിയിൽ പിടിയിൽ; കസ്റ്റഡിയിലെടുത്തത് മാഹി ചെമ്പ്ര സ്വദേശി ഐനിക്കാട്ട് മീത്തൽ സനീഷിനെ; പ്രതി പിറവത്തെ ബേക്കറിയിൽ ഒളിച്ചുകഴിയുകയായിരുന്നുവെന്ന് പ്രത്യേക അന്വേഷണസംഘം

പള്ളൂർ കണ്ണിപ്പൊയിൽ ബാബു വധക്കേസ്: മുഖ്യപ്രതി കൊച്ചിയിൽ പിടിയിൽ; കസ്റ്റഡിയിലെടുത്തത് മാഹി ചെമ്പ്ര സ്വദേശി ഐനിക്കാട്ട് മീത്തൽ സനീഷിനെ; പ്രതി പിറവത്തെ ബേക്കറിയിൽ ഒളിച്ചുകഴിയുകയായിരുന്നുവെന്ന് പ്രത്യേക അന്വേഷണസംഘം

രഞ്ജിത്ത് ബാബു

കണ്ണൂർ: പള്ളൂരിലെ സിപിഎം. നേതാവും മുൻ മാഹി നഗരസഭാ കൗൺസിലറുമായിരുന്ന പള്ളൂരിലെ ബാബു കണ്ണിപ്പൊയിലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി എറണാകുളത്ത് വച്ച് പിടിയിലായി. മാഹി ചെമ്പ്രയിലെ ഐനിക്കാട്ട് മീത്തൽ സനീഷ് എന്ന ഏഴിൽ അരശിനെയാണ് മാഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. സിഐ. ഷൺമുഖത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പള്ളൂരിൽ നിന്നും കൊല നടത്തി മുങ്ങുകയും, എറണാകുളം പിറവത്തെ ഒരു ബേക്കറിയിൽ ഒളിച്ചു കഴിയുകയുമായിരുന്ന പ്രതിയെയാണ് പിടികൂടിയത്. സംശയാസ്പദമായ സാഹചര്യത്തിൽ അന്യ ദേശക്കാരനായ ഒരാളെ കാണപ്പെട്ട വിവരം നാട്ടുകാരാണ് പൊലീസിന് കൈമാറിയത്. തുടർന്നാണ് കേരളാ പൊലീസിന്റെ സഹകരണത്തോടെ സംയുക്ത നീക്കത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ചെമ്പ്രയിലെ ആർഎസ്എസ്. ശാഖാ മുഖ്യശിക്ഷക് കാരി സതീഷിന്റെ സഹോദരനാണ് സനീഷ്. കസ്റ്റഡിയിലെടുത്ത പ്രതിയുമായി അന്വേഷണ സംഘം പുതുച്ചേരിയിലേക്ക് വരുമെന്നാണ് സൂചന. ഇവിടെ വച്ച് ചോദ്യം ചെയ്യാനാണ് നീക്കമെന്നറിയുന്നു. പുതുച്ചേരി സീനിയർ പൊലീസ് സുപ്രണ്ട് അപൂർവ്വ ഗുപ്തയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ബാബു വധക്കേസ് അന്വേഷിക്കുന്നത്. സനീഷിനെ പിടികൂടിയതോടെ കേസിൽ എട്ട് ആർഎസ്എസ്. പ്രവർത്തകർ ഇതുവരെ പിടിയിലായിട്ടുണ്ട്. ഇവരിൽ ഏഴു പേരും കണ്ണൂർ ജയിലിൽ റിമാന്റിലാണുള്ളത്. നാല് പ്രതികളെ കൂടി പിടികിട്ടാനുണ്ട്. ഇക്കഴിഞ്ഞ മെയ് 7ന് രാത്രിയിലാണ് ബാബുവിനെ വീട്ടിലേക്കുള്ള വഴിയിൽ ആസൂത്രിതമായി കൊലപ്പെടുത്തിയത്. പ്രതികളിൽ ചിലർ കർണ്ണാടകത്തിലെ ഒളിത്താവളങ്ങളിൽ കഴിയുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആ നിലക്കും പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP