Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നികുതി കൂട്ടിയതോടെ സ്വർണം കടത്താൻ അടവുകൾ പലവിധം! മലദ്വാരത്തിലും മിശ്രിതരൂപത്തിലുള്ള സ്വർണം സോക്‌സിലും ഒളിപ്പിച്ച് കടത്താൻ ശ്രമം; ദുബായ് യാത്രക്കാരനിൽ നിന്ന് കരിപ്പൂരിൽ പിടികൂടിയത് 34 ലക്ഷത്തിന്റെ സ്വർണം; പാൽപൊടി ടിന്നിലും ടോയ്‌സിലുമെല്ലാം ഒളിപ്പിച്ച് സ്വർണം കടത്താനുള്ള ശ്രമം തകൃതിയായതോടെ എയർ കസ്റ്റംസിന് പിടിപ്പത് ജോലിയും

നികുതി കൂട്ടിയതോടെ സ്വർണം കടത്താൻ അടവുകൾ പലവിധം! മലദ്വാരത്തിലും മിശ്രിതരൂപത്തിലുള്ള സ്വർണം സോക്‌സിലും ഒളിപ്പിച്ച് കടത്താൻ ശ്രമം; ദുബായ് യാത്രക്കാരനിൽ നിന്ന് കരിപ്പൂരിൽ പിടികൂടിയത് 34 ലക്ഷത്തിന്റെ സ്വർണം; പാൽപൊടി ടിന്നിലും ടോയ്‌സിലുമെല്ലാം ഒളിപ്പിച്ച് സ്വർണം കടത്താനുള്ള ശ്രമം തകൃതിയായതോടെ എയർ കസ്റ്റംസിന് പിടിപ്പത് ജോലിയും

ജംഷാദ് മലപ്പുറം

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച 34 ലക്ഷം വിലമതിക്കുന്ന സ്വർണം പിടികൂടി. കോഴിക്കോട് കടിയങ്ങാട് പിലാഞ്ചേരി സാജിദിൽ നിന്നാണ് എയർകസ്റ്റംസ് ഇന്റലിജൻസ് സ്വർണം പിടികൂടിയത്. ദുബൈയിൽ നിന്ന് സപൈസ് ജെറ്റ് വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. മലദ്വാരത്തിന് പുറമെ മിശ്രിതരൂപത്തിലാക്കിയ സ്വർണം കാലിലെ സോക്‌സിനുള്ളിലും ഒളിപ്പിച്ചിരുന്നു. 1270 ഗ്രാം സ്വർണ മിശ്രിതമാണ് കണ്ടെത്തിയത്. ഇവയിൽ നിന്ന് 980 ഗ്രാം സ്വർണമാണ് വേർതിരിച്ചെടുത്തത്. ഇവയ്ക്ക് 34 ലക്ഷം രൂപ വിലവരും. സ്വർണംവെള്ളപൊതിയിൽ ചുറ്റിയാണ് കടത്താൻ ശ്രമിച്ചത്.

അതേ സമയം ഇന്നലെ പാൽപ്പൊടി ടിന്നിനകത്തും, ടോയ്സിനകത്തും ഒളിപ്പിച്ച് കടത്തിയ 30 ലക്ഷത്തിന്റെ സ്വർണവുമായി രണ്ട് യാത്രക്കാർ കരിപ്പൂർഎയർകസ്റ്റംസ് ഇന്റലിജൻസിന്റെ പിടിയിലായിരുന്നു. കോഴിക്കോട് സ്വദേശി രാജീവൻ, മലപ്പുറം സ്വദേശി ഫൈസൽ റഹ്മാൻ എന്നിവരിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. ബാഗേജിലുണ്ടായിരുന്ന പാൽപ്പൊടി ടിന്നിനകത്ത് ഒളിപ്പിച്ചാണ് രാജീവൻ സ്വർണം കൊണ്ടുവന്നത്. 697-ഗ്രാം സ്വർണമാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. ഫൈസൽ റഹ്മാൻ ടോയ്സിനകത്തായാണ് സ്വർണം എത്തിച്ചത്. 200 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. കരിപ്പൂരിൽ സ്വർണക്കടത്ത് വർദ്ധിക്കുകയാണ്.

കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്തവളം വഴി അബൂദാബിയിൽ നിന്നും കൊണ്ടുവന്ന മൈക്രോ ഓവന്റെ അകത്ത് 75ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു., ഓവന്റെ ട്രാൻസ്‌ഫോർമർ നീക്കം ചെയ്ത് 18 സ്വർണ ബിസ്‌ക്കറ്റുകൾ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. എയർ കസ്റ്റംസ് പിടികൂടി. അബൂദാബിയിൽ നിന്നു ഇത്തിഹാദ് എയർലൈൻ വിമാനത്തിൽ കരിപ്പൂരിലെത്തിയ മലപ്പുറം വിളയിൽ സ്വദേശി ത്വൽഹത്ത് എന്ന യാത്രക്കാരനിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്.ഇയാളുടെ ബാഗിലുണ്ടായിരുന്ന മൈക്രോ ഓവന്റെ അകത്ത് വിദഗ്ധമായി സ്വർണക്കട്ടികൾ ഒളിപ്പിച്ച നിലയിലായിരുന്നു. ഓവന്റെ ട്രാൻസ്‌ഫോർമർ നീക്കം ചെയ്ത് ഇവിടെ 18 സ്വർണ ബിസ്‌ക്കറ്റുകൾ ഒളിപ്പിക്കുകയായിരുന്നു. 2216 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. ഇവക്ക് മാർക്കറ്റിൽ 75,67,640 രൂപ വില ലഭിക്കും.

അതേ സമയം ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിൽ 2.60 കോടി രൂപയുടെ സ്വർണം പിടികൂടിയിരുന്നു. നാലു യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. എയർകസ്റ്റംസ് ഇന്റലിജൻസും പ്രിവിന്റീവ് കസ്റ്റംസും ചേർന്ന് പിടിച്ചത്. എയർഅറേബ്യവിമാനത്തിൽ എത്തിയ മൂന്ന് യാത്രക്കാരിൽ നിന്ന് 2.40 കോടിയുടെ സ്വർണവും എയർഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് 20 ലക്ഷത്തിന്റെ സ്വർണവും മൂന്ന് ലക്ഷത്തിന്റെ ഇലക്ട്രാണിക് ഉപകരണങ്ങളുമാണ് പിടികൂടിയത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ഇ.എസ്.നിധിൻലാൽ, സൂപ്രണ്ടുമാരായ വി.വിവേക്, എം.പ്രവീൺ, കെ.സുധീർ, കെ.കെ.പ്രവീൺകുമാർ, ഇ.മുഹമ്മദ് ഫൈസൽ തുടങ്ങിയവരാണ് കള്ളക്കടത്ത് പിടികൂടിയത്. ഇതിന് പുറമെ കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 804 ഗ്രാം സ്വർണവും ഏഴു കമ്പ്യൂട്ടർ ലാപ്‌ടോപ്പും, രണ്ട് ഐഫോണുകളും കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയതും ഇന്നലെയാണ്. മഞ്ചേരി എളങ്കൂർ സ്വദേശി ഒടലംകുണ്ടിൽ ഉവൈസിൽ നിന്നാണ് കള്ളക്കടത്ത് പിടികൂടിയത്. ദുബായിൽ നിന്ന് എയർഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് കോഴിക്കോട് നിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇയാളെ കസ്റ്റഡിയിലെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP