Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിമാനത്താവളം വഴി കസ്റ്റംസിന്റെ കണ്ണുവെച്ചിട്ടു കടത്തിയത് 25 ലക്ഷത്തിന്റെ സ്വർണം; കള്ളക്കടത്തു സ്വർണ്ണവുമായി കാറിൽ പോകവേ മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘം കാർ തടഞ്ഞു നിർത്തി ചില്ലുകൾ തകർത്ത് സ്വർണം കവർന്നു; കാർ മുസ്ല്യാരങ്ങാടിയിൽ ഉപേക്ഷിച്ചു സംഘം കടന്നു; സ്വർണം തിരികെ കിട്ടാൻ പൊലീസിൽ പരാതി നൽകി വലമ്പൂർ സ്വദേശികൾ; കോഴിക്കോട് വിമാനത്താവളം വഴി സ്വർണ്ണക്കടത്തുകാർ അരങ്ങുവാഴുമ്പോൾ സംഭവിക്കുന്നത്

വിമാനത്താവളം വഴി കസ്റ്റംസിന്റെ കണ്ണുവെച്ചിട്ടു കടത്തിയത് 25 ലക്ഷത്തിന്റെ സ്വർണം; കള്ളക്കടത്തു സ്വർണ്ണവുമായി കാറിൽ പോകവേ മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘം കാർ തടഞ്ഞു നിർത്തി ചില്ലുകൾ തകർത്ത് സ്വർണം കവർന്നു; കാർ മുസ്ല്യാരങ്ങാടിയിൽ ഉപേക്ഷിച്ചു സംഘം കടന്നു; സ്വർണം തിരികെ കിട്ടാൻ പൊലീസിൽ പരാതി നൽകി വലമ്പൂർ സ്വദേശികൾ; കോഴിക്കോട് വിമാനത്താവളം വഴി സ്വർണ്ണക്കടത്തുകാർ അരങ്ങുവാഴുമ്പോൾ സംഭവിക്കുന്നത്

മറുനാടൻ മലയാളി ബ്യൂറോ

കൊണ്ടോട്ടി: സ്വർണ്ണക്കടത്തുകാരുടെ വിഹാരകേന്ദ്രമാണ് കോഴിക്കോട് വിമാനത്താവളം. വലിയ തോതിൽ സ്വർണം കടത്തുമ്പോൾ മാത്രമാണ് ഇവിടെ കുറച്ചു സ്വർണം പിടിക്കപ്പെടുന്നത്. കസ്റ്റംസുകാരുടെ കണ്ണുവെട്ടിച്ചു സ്വർണ്ണക്കടത്ത് പതിവായ ഇവിടെ കടുവയെ കിടുവ പിടിക്കുന്ന സംഭവാണ് പുറത്തുവന്നിരിക്കുന്നത്. കള്ളക്കടത്തായി വിമാനത്താവളെ കടത്തി കൊണ്ടുവന്ന സ്വർണം മറ്റൊരു സംഘം ആക്രമിച്ചു കടത്തികൊണ്ടു പോകുകയായിന്നു. 25 ലക്ഷത്തിന്റെ സ്വർണ്ണമാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം തട്ടിക്കൊണ്ടു പോയത്. പൊലീസിൽ പരാതി ലഭിച്ചതോടെയാണ് ഇതേക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.

കഴിഞ്ഞ ദിവസം പുലർച്ചെയാണു സംഭവം. അങ്ങാടിപ്പുറം വലമ്പൂർ സ്വദേശികൾ ആണു പൊലീസിൽ പരാതി നൽകിയത്.സിഐയുടെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെ: പുലർച്ചെ ഒമാനിൽനിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യാത്രക്കാരനാണു 900 ഗ്രാം സ്വർണം കൊണ്ടുവന്നത്. കസ്റ്റംസ് പരിശോധനയിൽ പിടിക്കപ്പെടാതെ പുറത്തിറങ്ങിയ യാത്രക്കാരൻ സ്വർണം കൈപ്പറ്റാനെത്തിയ അങ്ങാടിപ്പുറം സ്വദേശികൾക്കു കൈമാറി. ഇവർ കാറിൽ പോകുമ്പോൾ ദേശീയപാതയിൽ കൊട്ടുക്കരയ്ക്കും കോളനി റോഡിനും ഇടയിൽ വാനിലെത്തിയ സംഘം കാർ തടഞ്ഞുനിർത്തുകയായിരുന്നു.

ആറംഗ സംഘമാണു വന്നതെന്നും മുഖംമറച്ചിരുന്നുവെന്നുമാണു പരാതിയിലുള്ളത്. ഡ്രൈവറുടെ ഭാഗത്തുള്ള ചില്ലു തകർത്ത് വാതിൽ തുറന്ന് കാറിലുണ്ടായിരുന്ന 2 പേരെയും പുറത്തിറക്കി മർദിച്ചു കാറുമായി കടന്നു. സ്വർണം എടുത്ത ശേഷം കാർ മുസല്യാരങ്ങാടിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സ്വർണം കൊണ്ടുവന്ന യാത്രക്കാരനെയും പരാതിക്കാരെയും ചോദ്യം ചെയ്തു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതായും പൊലീസ് പറഞ്ഞു.

അതേസമയം കള്ളക്കടത്ത് സ്വർണം കണ്ടെത്താൻ വേണ്ടിയാണ് പൊലീസ് അന്വേഷണം എന്നതും വിവാദമായിട്ടുണ്ട്. എന്നാൽ, അന്വേഷണം നടക്കുന്നതു സ്വർണം തട്ടിയെടുക്കൽ കേസിൽ മാത്രമാണെന്നാണഅ പൊലീസ് പറുന്നത്. സ്വർണം കടത്തിയെന്നു തെളിഞ്ഞാലും ആ വഴിക്ക് അന്വേഷണമില്ല. അടുത്തിടെ പൊലീസ് അന്വേഷിക്കുന്ന സമാന സ്വഭാവത്തിലുള്ള മൂന്നാമത്തെ കേസാണിത്. 2019 മാർച്ച് മൂന്നിനു വിമാനത്താവളം വഴി കടത്തിക്കൊണ്ടുവന്ന രണ്ടര കിലോഗ്രാം സ്വർണം കാർ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയെന്ന കേസിൽ 7 പേർ ഒക്ടോബറിൽ പൊലീസ് പിടിയിലായിരുന്നു.

ജൂലൈ നാലിനു കൊണ്ടോട്ടി സ്വദേശിയുടെ സ്വർണം തട്ടിയ കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റിൽ 6 പേരും അറസ്റ്റിലായിരുന്നു. ഈ രണ്ടു കേസുകളിലും കോഴിക്കോട് വിമാനത്താവളം വഴി സ്വർണം കടത്തിയെന്ന് ഉറപ്പായെങ്കിലും സ്വർണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം മാത്രമാണു നടന്നത്. കഴിഞ്ഞ ദിവസം ലഭിച്ച പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു. പരിശോധനയിൽ പിടിക്കപ്പെടാതെ, വിമാനത്താവളം വഴി സ്വർണം പുറത്തേക്കൊഴുകുന്നുവെന്നാണ് ഇത്തരം പരാതികൾ സൂചിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP