Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മരണാനന്തരചടങ്ങുകൾക്കിടയിൽ സംശയം തോന്നിയ ചിലർ പൊലീസിൽ വിവരമറിയിച്ചു: പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന കൊലപാതകം: വിവാഹേതര ബന്ധം ചോദ്യം ചെയ്ത ഭർത്താവിനെ കൊലപ്പെടുത്തിയത് ഭാര്യ നൽകിയ പതിനായിരം രൂപയുടെ കൊട്ടേഷനിൽ; കാമുകനും സംഘവും ചേർന്ന് തോർത്തുമുറുക്കി കൊലപ്പെടുത്തിയപ്പോൾ ആത്മഹത്യയെന്ന് പറഞ്ഞു ബന്ധുക്കളെ വിശ്വസിപ്പിച്ച് ഭാര്യ; ഇസ്മയിൽ കൊലപാതകത്തിലെ ചുരുളഴിയുമ്പോൾ

മരണാനന്തരചടങ്ങുകൾക്കിടയിൽ സംശയം തോന്നിയ ചിലർ പൊലീസിൽ വിവരമറിയിച്ചു: പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന കൊലപാതകം: വിവാഹേതര ബന്ധം ചോദ്യം ചെയ്ത ഭർത്താവിനെ കൊലപ്പെടുത്തിയത് ഭാര്യ നൽകിയ പതിനായിരം രൂപയുടെ കൊട്ടേഷനിൽ; കാമുകനും സംഘവും ചേർന്ന് തോർത്തുമുറുക്കി കൊലപ്പെടുത്തിയപ്പോൾ ആത്മഹത്യയെന്ന് പറഞ്ഞു ബന്ധുക്കളെ വിശ്വസിപ്പിച്ച് ഭാര്യ; ഇസ്മയിൽ കൊലപാതകത്തിലെ ചുരുളഴിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മഞ്ചേശ്വരം:  ഭർത്താവിനെ കഴുത്തിൽ തോർത്തുമുറുക്കി കൊന്ന ഭാര്യയും സഹായിയും അറസ്റ്റിലായി. സഹായികളായ രണ്ടുപേരെ പൊലീസ് തെരയുന്നു. തലപ്പാടി കെ സി റോഡ് സ്വദേശി പാവൂർ കിദംബാടിയിൽ താമസിക്കുന്ന ഇസ്മായിലിനെ (50) കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ ആയിശ (39), അയൽവാസിയും ബന്ധുവുമായ മുഹമ്മദ് ഹനീഫ (42) എന്നിവരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. കർണാടക കൊണാജെ മഞ്ഞനാടി സ്വദേശികളായ അറഫാത്ത്, സിദ്ദീഖ് എന്നിവരെയാണ് പൊലീസ് തിരയുന്നത്.

കഴിഞ്ഞ 20 നാണ് ഇസ്മായിലിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടത്. ഹൃദയാഘാതമാണെന്നു കരുതി കബറടക്കാനിരുന്ന മൃതദേഹത്തിന്റെ കഴുത്തിൽ പാടുകൾ കണ്ടത്തിയതിനെതുടർന്നാണ് കൊലപാതകമാണെന്ന് ബന്ധുക്കൾ സംശയിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കഴുത്തുമുറുക്കിയാണ് കൊലപ്പെടുത്തിയതെന്ന് മനസ്സിലായി. തുടർന്ന് ഭാര്യ ആയിശയെ ചോദ്യംചെയ്തപ്പോഴാണ് കൊലപാതകം വിവരം പുറത്തറിയുന്നത്. ഹനീഫ നാട്ടിൽ നിന്നു മുങ്ങിയതിനെ തുടർന്നു പൊലീസ് പിടികൂടിയിരുന്നു.

ആയിശയും ഹനീഫയും അടുപ്പത്തിലായിരുന്നു. ഭർത്താവ് മദ്യപിച്ച് നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നും അയൽവാസിയായ മുഹമ്മദ് ഹനീഫയുടെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നുവെന്നും ആയിശ മൊഴിനൽകി. ഇസ്മായിലിനെ കൊലപ്പെടുത്തിയാൽ 10000 രൂപയായിരുന്നു അയിഷ ഹനീഫിന് വാഗ്ദാനം ചെയ്തത്.  ഇസ്മായിലിനെ നേരിട്ട് കൊലപ്പെടുത്താൻ നിൽക്കാതിരുന്ന ഹനീഫ മറ്റൊരു സംഘത്തിന് ക്വട്ടേഷൻ നൽകുകയായിരുന്നു.

മദ്യപാന ശീലമുള്ള ഇസ്മായിൽ 19 ന് രാത്രി വീട്ടിലെ കിടപ്പു മുറിയിൽ കിടന്നുറങ്ങുമ്പോൾ ഹനീഫയും സംഘവും എത്തി കൊലപ്പെടുത്തുകയായിരുന്നു. കർണാടക മഞ്ഞനടി സ്വദേശികളും ഹനീഫയുടെ സുഹൃത്തുക്കളുമായ രണ്ട് പേരാണ് കൃത്യത്തിന് നേതൃത്വം നൽകിയത്. കൊലയാളികൾക്കായി പിൻവശത്തെ കതക് തുറന്നു കൊടുത്തത് ആയിഷയായിരുന്നു. മഞ്ഞനടി സ്വദേശികളെ ഇതുവരെ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവരെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട് പൊലീസ് അറിയിച്ചു. ആത്മഹത്യയെന്നത് പിന്നീട് കൊലപാതകത്തിലേക്ക് എത്തിയതോടെ ഹനീഫ ഗൾഫിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും അതിനു മുമ്പ് തന്നെ പൊലീസ് പിടികൂടുകയായിരുന്നു.

ആയിഷ വാഗ്ദാനം ചെയ്ത 10000 രൂപയിൽ നിന്ന് 3500 രൂപ വീതമായിരുന്നു കൊലപാതകത്തിന് നേതൃത്വം നൽകിയ സുഹൃത്തുക്കൾക്ക് ഹനീഫ നൽകിയിരുന്നത്. എന്നാൽ ആയിഷയിൽ നിന്ന് ഹനീഫ പണം കൈപറ്റിയിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തമായില്ല. മഞ്ചേശ്വരം സിഐ എ വി ദിനേശൻ, എസ്‌ഐ ഇ അനൂപ്കുമാർ, എസ്ഐമാരായ വിഷ്ണുപ്രസാദ്, ബാലചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആയിശക്ക് മൂന്ന് മക്കളാണ്്. മഞ്ചേശ്വരം സിഐ എ വി ദിനേശൻ, എസ്‌ഐ ഇ അനൂപ്കുമാർ, എസ്ഐമാരായ വിഷ്ണുപ്രസാദ്, ബാലചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP