Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെരിയ ഇരട്ടക്കൊലപാതകം; പീതാംബരനുമായി പൊലീസ് തെളിവെടുപ്പ് നടത്തി; പൊട്ടകിണറ്റിൽ ഒളിപ്പിച്ചിരുന്ന ആയുധങ്ങൾ കണ്ടെത്തി; വെട്ടാൻ ഉപയോഗിച്ച വാളും മർദിക്കാൻ ഉപയോഗിച്ച ഇരുമ്പ് ദണ്ഡുകളും പ്രതി തിരിച്ചറിഞ്ഞു; വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും; പ്രതികൾ മൊഴികളിൽ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിലും ക്വട്ടേഷൻ സാധ്യത തള്ളാതെ പൊലീസ്

പെരിയ ഇരട്ടക്കൊലപാതകം; പീതാംബരനുമായി പൊലീസ് തെളിവെടുപ്പ് നടത്തി; പൊട്ടകിണറ്റിൽ ഒളിപ്പിച്ചിരുന്ന ആയുധങ്ങൾ കണ്ടെത്തി; വെട്ടാൻ ഉപയോഗിച്ച വാളും മർദിക്കാൻ ഉപയോഗിച്ച ഇരുമ്പ് ദണ്ഡുകളും പ്രതി തിരിച്ചറിഞ്ഞു; വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും; പ്രതികൾ മൊഴികളിൽ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിലും ക്വട്ടേഷൻ സാധ്യത തള്ളാതെ പൊലീസ്

മറുനാടൻ ഡെസ്‌ക്‌

കാസർകോട്; പെരിയയിൽ രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ പീതാംബരനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കൃത്യത്തിനുപയോഗിച്ച ആയുധങ്ങൾ സമീപ പ്രദേശത്തെ പൊട്ട കിണറ്റിൽ നിന്ന് കണ്ടെത്തി. കൊലനടന്ന കല്ലിയോട് എത്തിച്ചാണ് തെളിവെടുത്തത്. വെട്ടാൻ ഉപയോഗിച്ച വാളും മർദിക്കാൻ ഉപയോഗിച്ച ഇരുമ്പ് ദണ്ഡുകളും ലഭിച്ചു. ആയുധങ്ങൾ പ്രതി തിരിച്ചറിഞ്ഞു. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. തുടർന്ന് കോടതിയിൽ ഹാജരാക്കാനാണ് പൊലീസിന്റെ തീരുമാനം

പെരിയ ഇരട്ടക്കൊലക്കൊലപാതകത്തിൽ സിപിഎമ്മിനെ തള്ളി എ. പീതാംബരന്റെ കുടുംബം രംഗത്തെത്തി. പീതാംബരൻ സ്വന്തം നിലയ്ക്ക് കൊല നടത്താൻ സാധ്യതയില്ല. കൊല ചെയ്തിട്ടുണ്ടെങ്കിൽ പാർട്ടിയുടെ അറിവോടെയായിരിക്കും.പാർട്ടി പറഞ്ഞാൽ എന്തും അനുസരിക്കുന്ന ആളാണ് പീതാംബരൻ. പീതാംബരൻ കുറ്റം ചെയ്‌തെന്ന് വിശ്വസിക്കുന്നില്ല. ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിക്കണമെന്നും പീതാംബരന്റെ ഭാര്യ മഞ്ജുവും മകൾ ദേവികയും.

അതേസമയം ഇരട്ട കൊലപാതകം സിപിഎമ്മിന്റെ പൂർണ അറിവോടെയാണെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛൻ സത്യൻ ്പറഞ്ഞു. പാർട്ടിക്ക് പങ്കില്ലെന്ന് പറയുന്നത് പച്ചക്കള്ളം. പ്രതി പീതാംബരൻ തന്നെയാണ്. പാർട്ടിയുടെ അറിവില്ലാതെ ലോക്കൽ കമ്മറ്റി അംഗമായ ഇയാൾ ഒന്നും ചെയ്യില്ല. പ്രാദേശിക പ്രശ്നത്തിന്റെ പേരിൽ ഉദുമ എംഎൽഎ കെ. കുഞ്ഞിരാമൻ പല തവണ വധ ഭീഷണി മുഴക്കിയിരുന്നു. എംഎൽഎയാണ് അക്രമത്തിന് നേതൃത്വവും പിന്തുണയും നൽകിയത് എന്നും സത്യൻ ആരോപിച്ചു. പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മിനിട്ടുകൾക്ക് മുൻപായിരുന്നു ശരത് ലാലിന്റെ അച്ഛന്റെ പ്രതികരണം.

പെരിയ ഇരട്ടക്കൊലക്കേസിൽ സിപിഎം നേതാവായ എ. പീതാംബരനടക്കം ആറു പേർ പൊലീസ് കസ്റ്റഡിയിലാണ്. അതേസമയം, ഇരട്ടക്കൊലയ്ക്കു പിന്നിൽ ക്വട്ടേഷൻ സംഘമല്ലെന്നാണ് മൊഴി. കൊല നടത്തിയത് എ. പീതാംബരനും കസ്റ്റഡിയിലുള്ള രണ്ടുപേരുംചേർന്നെന്നും മൊഴിയുണ്ട്. പീതാംബരനും കസ്റ്റഡിയിലുള്ള ആറുപേരും മൊഴിയിലുറച്ചു നിൽക്കുകയാണ്. അതേസമയം, മൊഴി പൂർണമായി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

ചോദ്യംചെയ്യൽ തുടരും. പ്രതികൾ നൽകിയ മൊഴി അനുസരിച്ച് കൃത്യം നടത്തിയത് കഞ്ചാവിന്റെ ലഹരിയിലെന്നാണ് അറിവായിട്ടുള്ളത്.ഇരട്ടക്കൊലപാതകക്കേസിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടാകും. കസ്റ്റഡിയിലുള്ള ആറുപേരെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യുകയാണ്. സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ലഭിക്കാത്തതും അന്വേഷണത്തിന് വിലങ്ങുതടിയാകുന്നു.

കസ്റ്റഡിയിലുള്ള പത്തൊൻപതുകാരനടക്കം ആറുപേരും പെരിയ സ്വദേശികളും പീതാംബരനുമായി അടുത്ത ബന്ധമുള്ളവരുമാണ്. ഇവർക്കപ്പുറം സംഭവത്തിൽ കൂടുതൽപേരുടെ പങ്കാളിത്തം കണ്ടെത്താൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. കൊല്ലപ്പെട്ട ഇരുവരുടേയും ശരീരത്തിലെ മുറിവുകളുടെ സ്വഭാവം, കൃത്യത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമാണെന്ന സൂചന നൽകുമ്പോഴും ഇതുസംബന്ധിച്ച് അന്വേഷണസംഘത്തിന് വ്യക്തമായ തെളിവുകൾ ലഭിച്ചില്ല.

കസ്റ്റഡിയിലുള്ള പെരിയയിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് പീതാംബരന്റെ നിർദ്ദേശമനുസരിച്ച് കൃത്യം നടത്തിയെന്നാണ് പിടിയിലായവരുടെ മൊഴി. തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിൽ ക്വട്ടേഷൻ സംഘം എന്ന നിഗമനം ഉപേക്ഷിക്കാൻ അന്വഷണസംഘം നിർബന്ധിതമാകുന്നു എന്നാണ് സൂചന. ഇന്ന് കാഞ്ഞങ്ങാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്ന പീതാബരനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറെടുക്കുന്നതും ഈ കുരുക്കുകൾ അഴിക്കാൻ തന്നെ. സംഭവദിവസം കല്ലിയോട് എത്തിയ കണ്ണൂർ രജിസ്‌ട്രേഷനുള്ള വാഹനങ്ങൾ സംബന്ധിച്ചും പൊലീസിന് കാര്യമായ തെളിവുകൾ ലഭിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP