Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വാസു-രാജമ്മാൾ ദമ്പതികളുടെ 4 മക്കളിൽ 2 പേർ മരിച്ചു; വീടും സ്ഥലവും മകൾ സുജയുടെ പേരിൽ വിൽപത്രം എഴുതിയത് പ്രശാന്തിന് വൈരാഗ്യമായി; സ്വത്തിൽ തനിക്കും അവകാശം വേണമെന്ന് ആവശ്യപ്പെട്ട് മകന്റെ വഴക്കിടൽ പതിവായതോടെ മനം മടുത്തുകൊലപാതകവും ആത്മഹത്യയും; ഭാര്യയെ ഭർത്താവ് കഴുത്തറുത്തുകൊന്നതാകാമെന്ന് പൊലീസ്; വാസുവിന്റെത് തൂങ്ങി മരണമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; ബാഗുമായി ഓടിയ മകൻ ഇപ്പോഴും സംശയ നിഴലിൽ തന്നെ; കവിയൂരിനെ നടുക്കിയ മരണത്തിൽ ദുരൂഹത തുടരുന്നു

വാസു-രാജമ്മാൾ ദമ്പതികളുടെ 4 മക്കളിൽ 2 പേർ മരിച്ചു; വീടും സ്ഥലവും മകൾ സുജയുടെ പേരിൽ വിൽപത്രം എഴുതിയത് പ്രശാന്തിന് വൈരാഗ്യമായി; സ്വത്തിൽ തനിക്കും അവകാശം വേണമെന്ന് ആവശ്യപ്പെട്ട് മകന്റെ വഴക്കിടൽ പതിവായതോടെ മനം മടുത്തുകൊലപാതകവും ആത്മഹത്യയും; ഭാര്യയെ ഭർത്താവ് കഴുത്തറുത്തുകൊന്നതാകാമെന്ന് പൊലീസ്; വാസുവിന്റെത് തൂങ്ങി മരണമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; ബാഗുമായി ഓടിയ മകൻ ഇപ്പോഴും സംശയ നിഴലിൽ തന്നെ; കവിയൂരിനെ നടുക്കിയ മരണത്തിൽ ദുരൂഹത തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല: കവിയൂരിൽ വൃദ്ധ ദമ്പതികൾ മരിച്ച സംഭവം കൊലപാതകത്തിന് ശേഷം ഉള്ള ആത്മഹത്യയെന്ന് പൊലീസ്. ഭർത്താവ് വാസു ഭാര്യയെ കഴുത്തറത്തുകൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചതാണെന്ന് പൊലീസ് അറിയിച്ചു. വാസുവിന്റേത് തൂങ്ങി മരണമാണെന്ന പോസ്റ്റു മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിഗമനം. കസ്റ്റഡിയിലെടുത്ത ഇവരുടെ മകൻ പ്രശാന്തിന് മരണത്തിൽ പങ്കില്ലെന്നും പൊലീസ് വ്യക്തമാക്കി.

സ്വത്തു തർക്ക വിഷയത്തിൽ മകന്റെ ഭാഗത്തു നിന്ന് വാസുവിന് മാനസിക സമ്മർദ്ദമുണ്ടായിരുന്നതായി തെളിഞ്ഞാൽ പ്രശാന്തിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തുമെന്നും പൊലീസ് അറിയിച്ചു. ഇന്നലെയാണ് കവിയൂർ ക്ഷേത്രത്തിനു സമീപം വാസുവിനെയും ഭാര്യ രാജമ്മയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് വാസുവിനെ തൂങ്ങിമരിച്ച നിലയിലും രാജമ്മയെ കഴുത്ത് അറുത്ത് രക്തം വാർന്ന് മരിച്ച നിലയിലും കണ്ടെത്തിയത്.

മകൻ പ്രശാന്തും ഇവരും തമ്മിൽ സ്വത്തു തർക്കം നില നിന്നിരുന്നു. ഇതേ തുടർന്ന് മകൻ പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മാതാപിതാക്കളുടെ മരണത്തിൽ പ്രശാന്തിന് പങ്കില്ലെന്ന് വ്യക്തമായത്. എന്നാൽ ഏതെങ്കിലും മറ്റേതെങ്കിലും തരത്തിലുള്ള സമ്മർദങ്ങൾ പ്രശാന്ത് അച്ഛനിൽ ഉണ്ടാക്കിയിരുന്നോ എന്ന കാര്യം പൊലീസ് അന്വേഷിച്ച് വരുന്നതേയുള്ളൂ.

വാസുവിനെ കിടപ്പുമുറിയുടെ കഴുക്കോലിൽ തൂങ്ങി മരിച്ച നിലയിലും ഭാര്യ രാജമ്മയെ ഇതേ മുറിയിലെ കട്ടിലിൽ കഴുത്തിൽ വെട്ടേറ്റു മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഉച്ചവരെ ഇരുവരെയും പുറത്ത് കാണാത്തതിനെ തുടർന്ന് അയൽവാസിയായ രമേശ് വീട്ടിലെത്തി നടത്തിയ അന്വേഷണമാണ് ദമ്പതികളുടെ മരണം പുറം ലോകത്ത് എത്തിച്ചത്. രമേശ് വീട്ടിലെത്തുമ്പോൾ വീടിന് മുമ്പിലെ പടിയിൽ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു പ്രശാന്ത്. സമീപവാസികളെ വിവരമറിയിക്കാൻ രമേശ് പോയ തക്കം നോക്കി ബാഗുമെടുത്ത് രക്ഷപെടാൻ ശ്രമിച്ച പ്രശാന്തിനെ നാട്ടുകാർ ചേർന്ന് കവിയൂർ ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ നിന്നും പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇതാണ് സംശയങ്ങൾക്ക് ഇട നൽകിയത്.

മരണപ്പെട്ട ദമ്പതികളെ സംബന്ധിച്ച് നാട്ടുകാർക്കിടയിൽ നല്ല അഭിപ്രായമാണ് ഉള്ളത്. എന്നാൽ മകൻ പ്രശാന്തിനെപ്പറ്റി പരിസരവാസികൾക്കിടയിൽ അത്ര നല്ല പ്രതികരണമല്ല ലഭിക്കുന്നത്, പ്രശാന്ത് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മൂന്ന് സ്ത്രീകളെ ഒപ്പം താമസിപ്പിച്ചിരുന്നു. തന്നേക്കാൾ പ്രായമേറിയ സ്ത്രീയോടൊപ്പമായിരുന്നു അവസാന സഹവാസം . കഴിഞ്ഞ രണ്ടാഴ്ച മുമ്പ് ഇവർ പ്രശാന്തിനോട് പിണങ്ങി വീട് വിട്ടിരുന്നു.

വാസു-രാജമ്മാൾ ദമ്പതികളുടെ 4 മക്കളിൽ 2 പേർ മരിച്ചു. മകൾ സുജ വിവാഹിതയായി തിരുവനന്തപുരത്താണ് താമസം. പ്രശാന്ത് 4 വർഷമായി ആലുവയിൽ മരപ്പണി ചെയ്യുകയാണ്. ഇവർക്കുണ്ടായിരുന്ന വീടും 7 സെന്റ് സ്ഥലവും സുജയുടെ പേരിൽ വിൽപത്രം എഴുതിയിരുന്നു. എന്നാൽ സ്വത്തിൽ തനിക്കും അവകാശം വേണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് മാതാപിതാക്കളുമായി വഴക്കിടുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസവും പഞ്ചായത്തംഗം രാജേഷ് കുമാറിന്റെ സാന്നിധ്യത്തിൽ ഈ വിഷയത്തിൽ ചർച്ച നടത്തിയിരുന്നു.

ഇന്നലെ പ്രശാന്ത് വീട്ടിലേക്ക് വരുമ്പോൾ പ്രശാന്ത് സമീപത്ത് ഇരിക്കുന്നുണ്ടായിരുന്നു. രമേശിനെ കണ്ടതോടെ പ്രശാന്ത് വീടിനു പുറത്തേക്കു പോയി. രമേശ് ഉടൻ വിവരം നാട്ടുകാരെയും പഞ്ചായത്ത് ഓഫിസിലും അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് മാത്യുവും, അംഗം രാജേഷ് കുമാറും സംഭവസ്ഥലത്തേക്ക് വരുമ്പോൾ പ്രശാന്ത് ബാഗുമായി പോകുന്നതു കണ്ടു തടഞ്ഞെങ്കിലും ഇയാൾ കടന്നുകളഞ്ഞു. തുടർന്ന് നാട്ടുകാർ ബസ് സ്റ്റോപ്പിൽ നിന്ന് ഇയാളെ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP