Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭിന്നമതക്കാർ ഒന്നായത് എതിർപ്പുകൾ അവഗണിച്ച്; കള്ളും കഞ്ചാവിനും പിറകെ ഭർത്താവ് പോയപ്പോൾ ജീവിത താളം തെറ്റി; പുതിയ കാമുകിയെ കിട്ടിയപ്പോൾ കൂടുമാറി താമസം തുടങ്ങി സുനീറും; ടെക്‌നോപാർക്കിലെ ജോലിക്കിടെ പ്രണയക്കുരുക്കിൽ ശ്രീജയും വീണു; പ്രായം കുറഞ്ഞ കാമുകനൊപ്പമുള്ള മുൻ ഭാര്യയുടെ താമസം മുൻ ഭർത്താവിനെ കോപാകുലനാക്കി; അടിപിടിക്കൊടുവിൽ ഷമീറിന്റെ കുത്ത് സുനീറിന്റെ ജീവനെടുത്തു; അവിഹിത ബന്ധങ്ങൾ കുടുംബം തകർക്കുന്നതിന് നേർകാഴ്ചയായി കഴക്കൂട്ടം കൊലപാതകം

ഭിന്നമതക്കാർ ഒന്നായത് എതിർപ്പുകൾ അവഗണിച്ച്; കള്ളും കഞ്ചാവിനും പിറകെ ഭർത്താവ് പോയപ്പോൾ ജീവിത താളം തെറ്റി; പുതിയ കാമുകിയെ കിട്ടിയപ്പോൾ കൂടുമാറി താമസം തുടങ്ങി സുനീറും; ടെക്‌നോപാർക്കിലെ ജോലിക്കിടെ പ്രണയക്കുരുക്കിൽ ശ്രീജയും വീണു; പ്രായം കുറഞ്ഞ കാമുകനൊപ്പമുള്ള മുൻ ഭാര്യയുടെ താമസം മുൻ ഭർത്താവിനെ കോപാകുലനാക്കി; അടിപിടിക്കൊടുവിൽ ഷമീറിന്റെ കുത്ത് സുനീറിന്റെ ജീവനെടുത്തു; അവിഹിത ബന്ധങ്ങൾ കുടുംബം തകർക്കുന്നതിന് നേർകാഴ്ചയായി കഴക്കൂട്ടം കൊലപാതകം

എം മനോജ് കുമാർ

തിരുവനന്തപുരം: ഇന്നലെ കഴക്കൂട്ടത്ത് കുത്തേറ്റ് മരിച്ച സുനീറിന്റെത് വഴിവിട്ട ജീവിതവും ജീവിത രീതികളും. കള്ളും കഞ്ചാവുമായി മുന്നോട്ട് നീങ്ങിയ ഓട്ടോ ഡ്രൈവർ ആയിരുന്ന സുനീറിന്റെ ജീവിതം ഒടുവിൽ അവസാനിച്ചത് . മുൻ ഭാര്യയായ ശ്രീജയുടെ കാമുകന്റെ കത്തിമുനയിലും. സുനീറിന്റെ ജീവിതം അവസാനിക്കുമ്പോൾ ഈ ദാമ്പത്യത്തിൽ തെളിഞ്ഞു വരുന്നത് അവിഹിതങ്ങളുടെയും വഴിവിട്ട ബന്ധങ്ങളുടെയും സിനിമയെ അനുസ്മരിക്കുന്ന കഥകൾ കൂടിയാണ്. കള്ളും കഞ്ചാവും അവിഹിതവും മുറുകിയപ്പോഴാണ് പ്രണയിച്ച് ജീവിത പങ്കാളിയാക്കിയ ശ്രീജയെ സുനീർ ഉപേക്ഷിച്ചത്. .

സുനീറിന്റെ മരണത്തെ തുടർന്ന് മുൻ ഭാര്യയായ ദളിത് യുവതി ശ്രീജ കൂടി കേസിലെ പ്രതിയാകുന്ന അവസ്ഥയാണ്. വർഷങ്ങൾക്ക് മുൻപാണ് വിഭിന്ന മതത്തിൽപ്പെട്ടവരായിരുന്നിട്ടു കൂടി സുനീറും ശ്രീജയും വിവാഹിതരാകുന്നത്. പക്ഷെ ദാമ്പത്യത്തിലെ അസ്വാരസ്യവും സുനീറിന്റെ വഴിവിട്ട രീതികളും ഇവരുടെ ഒരുമിച്ചുള്ള ജീവിതത്തിനു അവസാനം കുറിക്കുകയായിരുന്നു. ഏകദേശം നാല് വർഷം മുൻപാണ് സുനീർ ശ്രീജയെ ഒഴിവാക്കുന്നത്. രണ്ടു ആൺകുട്ടികളാണ് ഈ ബന്ധത്തിൽ വന്നത്. മൂത്ത ആൺകുട്ടി പത്തിലും രണ്ടാമത്തെ ആൺകുട്ടി ഏഴിലും പഠിക്കുകയാണ്. മറ്റൊരു പെൺകുട്ടിയുമായി കൂടി അടുപ്പം വന്നപ്പോഴാണ് സുനീർ ശ്രീജയെ ഒഴിവാക്കി പോയത്. സുനീർ പിന്നീട് പുതുതായി പരിചയം സ്ഥാപിച്ച പെൺകുട്ടിയുമായി ചേർന്ന് ജീവിതം തുടങ്ങുകയും ചെയ്തു.

സുനീർ പോയതോടെ രണ്ടാൺമക്കളും അമ്മയും അടങ്ങിയ ശ്രീജയുടെ കുടുംബം നിരാലംബമായി. ബന്ധം ഒഴിവാക്കിയതിനെ തുടർന്ന് ശ്രീജയ്ക്കും കുട്ടികൾക്കും ചെലവിനുള്ള പണം സുനീർ നൽകാതെയുമായി. ഇതിന്റെ പേരിൽ ഇവർ തമ്മിൽ ബഹളവും നടക്കുമായിരുന്നു. ശ്രീജയെ ഒഴിവാക്കിയെങ്കിലും സുനീർ ഇടയ്ക്കിടെ വീട്ടിലെത്തുകയും കുട്ടികളെ മർദ്ദിക്കുകയും ശ്രീജയോട് വഴക്കിടുകയും ചെയ്യുമായിരുന്നു. സുനീറിന്റെ കയ്യിൽ നിന്ന് പണം ലഭിക്കാതെ വന്നതോടെ ശ്രീജ ടെക്നോ പാർക്കിലെ സ്ഥാപനത്തിൽ ശുചീകരണ തൊഴിലാളിയായി ജോലിക്ക് പോവുകയായിരുന്നു.

ടെക്നോ പാർക്കിൽ ജോലിക്ക് പോയി തുടങ്ങിയതോടെ ടെക്നോ പാർക്കിലെ ഒരു യുവാവുമായി ശ്രീജ അടുപ്പത്തിലായി. സുനീർ വേറെ പോയി എന്ന് മനസിലാക്കിയതോടെ ശ്രീജ ഷമീറിനെ ഒപ്പം താമസിക്കുവാനും കൂട്ടുകയും ചെയ്തു. ഇത് സുനീറിനെ കൂടുതൽ അസ്വസ്ഥനാക്കി. ഷമീർ ശ്രീജയ്ക്ക് ഒപ്പം താമസിക്കുവാൻ തുടങ്ങിയിട്ട് ഏഴു മാസത്തോളം മാത്രമേ ആയിട്ടുള്ളൂ. ഈ ഏഴു മാസവും ശ്രീജയുടെ ജീവിതം സംഘർഷ ഭരിതവുമായിരുന്നു, ശ്രീജയുടെ പുതിയ കാമുകന് ശ്രീജയെക്കാൾ പ്രായം കുറവുമാണ്. ശ്രീജയും സുനീറും പങ്കാളികളെ ഒപ്പം താമസിച്ചെങ്കിലും രണ്ടും നിയമവിധേയമായിരുന്നില്ല. തനിക്ക് ഒപ്പം താമസിച്ച യുവതിയെ സുനീർ വിവാഹം ചെയ്തില്ല. ശ്രീജയും ഷമീറിനെ വിവാഹം ചെയ്തില്ല.

കഴിഞ്ഞ ഏഴിനാണ് സമീറിന്റെ ജീവിതം അവസാനിക്കാൻ ഇടയായ സംഭവങ്ങൾ നടന്നത്. അന്നേ ദിവസം ഉച്ചയ്ക്ക് സമീർ തുമ്പ റയിൽവേ ലൈനിനു അരികിലുള്ള ശ്രീജയുടെ വീട്ടിലെത്തി. അപ്പോൾ മകൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മയുടെ പുതിയ ബന്ധത്തെ ചോദിച്ച് സ്വന്തം മകനോട് ചൂടായി. മകന്റെ മറുപടിയിൽ തൃപ്തനാകാത്ത സുനീർ മകനെ അതിക്രൂരമായി തന്നെ മർദ്ദിച്ചു. വൈകീട്ട് വീട്ടിലെത്തിയ ശ്രീജ മകന്റെ ദേഹത്ത് അതിക്രൂര പീഡനത്തിന്റെ അടയാളങ്ങൾ കണ്ടു. ഭർത്താവിന്റെ മർദ്ദനത്തിൽ കുപിതയായ ശ്രീജ സുനീറിനെ വിളിച്ചു. ഫോൺ എടുത്തത് സുനീറിന്റെ പുതിയ ഭാര്യയായിരുന്നു എന്നാണ് സൂചന. എന്തായാലും ഒന്നും രണ്ടും പറഞ്ഞു ഇവർ തമ്മിൽ വഴക്കായി. ഇതോടെ കോപാകുലനായ സുനീർ സംഭവം നേരിട്ട് നേരിട്ട് ചോദിക്കാൻ രാത്രി ശ്രീജയുടെ വീട്ടിൽ എത്തുകയായിരുന്നു.

ശ്രീജയും സുനീറും തമ്മിൽ വഴക്ക് കൂടുന്നത് കണ്ടുകൊണ്ടാണ് രാത്രിയിൽ ഷമീർ വീട്ടിലേക്ക് കയറിച്ചെല്ലുന്നത്. അതേസമയം സുനീർ അടുക്കളയിൽ നിന്നും കത്തിയും എടുത്തിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കത്തിയുമായി സുനീറിനെ കണ്ട ഷമീർ അപകടം മനസിലാക്കി കത്തി പിടിച്ചു വാങ്ങാൻ ശ്രമിച്ചു. ഇതോടെ ഇവർ തമ്മിൽ ഏറ്റുമുട്ടുകയും സുനീറിന്റെ കയ്യിലുള്ള കത്തികൊണ്ട് ഷമീർ സുനീറിനെ ആഞ്ഞു കുത്തുകയുമായിരുന്നു. കഴിഞ്ഞ ഏഴിനാണ് സംഭവം നടന്നത്. കുത്തേറ്റ സമീർ റെയിൽവേ ട്രാക്കിനു സമീപം കുഴഞ്ഞു വീണു. സമീറിനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രീജയോ ഷമീറോ ശ്രമിച്ചില്ല എന്നാണ് ലഭിക്കുന്ന വിവരം.

ചോര വാർന്നു സുനീറിനെ കണ്ട നാട്ടുകാരാണ് പൊലീസിനെ വിളിച്ചു വരുത്തി സുനീറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുന്നത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും സുനീർ ചോര വാർന്നു അവശനായിരുന്നു. പക്ഷെ അപകടനില സുനീർ തരണം ചെയ്യുകയും ചെയ്തിരുന്നു. ഈ മുറിവിൽ പിന്നീട് അണുബാധ വന്നു. ഈ അണുബാധയാണ് സുനീറിന്റെ മരണത്തിലേക്ക് വഴിവെച്ചത് എന്നാണ് തുമ്പ പൊലീസ് മറുനാടനോട് പറഞ്ഞത്. കത്തിക്കുത്തിനെ തുടർന്ന് തന്നെ തുമ്പ പൊലീസ് കേസ് ചാർജ് ചെയ്തിരുന്നു. ഈ കേസിൽ ഇപ്പോൾ ഷമീർ അറസ്റ്റിലാണ്.

സുനീർ മരിച്ചതോടെ കൊലപാതകം അടക്കമുള്ള വകുപ്പ് ചുമത്തി ഷമീറിനെതിരെ തുമ്പ പൊലീസ് കേസ് എടുത്തിരിക്കുകയാണ്. ശ്രീജയും കൂട്ടുപ്രതിയായേക്കും എന്നാണ് തുമ്പ പൊലീസ് പറയുന്നത്. അതേസമയം സംഭവത്തിൽ വിശദമായ അന്വേഷണത്തിനാണ് ഇപ്പോൾ തുമ്പ പൊലീസ് ഒരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP