Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐടിഐ പഠനകാലത്തെ ഉറ്റ ചങ്ങാതിമാർ; തന്റെ രഹസ്യങ്ങൾ ചോരുന്നുവെന്ന സംശയം എത്തിയത് മൊബൈൽ ഫോണിലെ ആപ്പുകളിൽ; രഹസ്യം ചോർത്താൻ സോഫ്റ്റ് വെയർ ഇട്ടത് റെയിൽവേയിലെ അപ്രന്റീസ് സുഹൃത്തെന്ന് കരുതി സംഘം ചേർന്ന് മർദ്ദനം; വിരട്ടലിനുള്ള അടി അതിക്രൂരമായപ്പോൾ മരണവും; കഴക്കൂട്ടത്തെ വിഷ്ണുവിന്റെ കൊലയ്ക്ക് പിന്നിൽ സുഹൃത്തുക്കളുടെ സംശയം; പ്രതികൾ കുടുങ്ങി

ഐടിഐ പഠനകാലത്തെ ഉറ്റ ചങ്ങാതിമാർ; തന്റെ രഹസ്യങ്ങൾ ചോരുന്നുവെന്ന സംശയം എത്തിയത് മൊബൈൽ ഫോണിലെ ആപ്പുകളിൽ; രഹസ്യം ചോർത്താൻ സോഫ്റ്റ് വെയർ ഇട്ടത് റെയിൽവേയിലെ അപ്രന്റീസ് സുഹൃത്തെന്ന് കരുതി സംഘം ചേർന്ന് മർദ്ദനം; വിരട്ടലിനുള്ള അടി അതിക്രൂരമായപ്പോൾ മരണവും; കഴക്കൂട്ടത്തെ വിഷ്ണുവിന്റെ കൊലയ്ക്ക് പിന്നിൽ സുഹൃത്തുക്കളുടെ സംശയം; പ്രതികൾ കുടുങ്ങി

എം മനോജ് കുമാർ

തിരുവനന്തപുരം: ഇന്നലെ ചിറയിൻകീഴിൽ റെയിൽവേ ഉദ്യോഗസ്ഥനെ മർദ്ദിച്ചു കൊന്നതിനു പിന്നിൽ ഫോൺ ഹാക്കിങ് പ്രശ്‌നമെന്ന് സൂചന. ഇന്നലെ രാത്രിയാണ് യുവാവായ റെയിൽവേ ഉദ്യോഗസ്ഥനെ സുഹൃത്തുക്കൾ മർദ്ദിച്ചു കൊന്നത്. മൈസൂരിൽ റെയിൽവേ മെക്കാനിക്കൽ വിഭാഗത്തിൽ ട്രെയിനിയായ വിഷ്ണു (21 )വിനെയാണ് സുഹൃത്തുക്കൾ മർദ്ദിച്ചു കൊന്നത്. വിഷ്ണുവിന്റെ അടുത്ത സുഹൃത്തായ സൂര്യയുടെ മൊബൈൽ ഫോൺ വിഷ്ണു ഹാക്ക് ചെയ്തെന്ന സംശയത്തെ തുടർന്നാണ് സൂര്യയുടെ സുഹൃത്തുക്കൾ വിഷ്ണുവിനെ മർദ്ദിച്ചത്. രാത്രിയുള്ള മർദ്ദനം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

സംഭവം നാട്ടുകാരെ മാത്രമല്ല പൊലീസിനെയും ഞെട്ടിച്ചിട്ടുണ്ട്. കഴക്കൂട്ടം സ്വദേശിയായ വിഷ്ണുവിനാണ് ദാരുണ മരണം സംഭവിച്ചത്. ഐടിഐ വിദ്യാർത്ഥികളും സുഹൃത്തുക്കളും ആയിരുന്നു വിഷ്ണവും സൂര്യയും. കോഴ്‌സ് കഴിഞ്ഞത്. മൂന്നു മാസം മുൻപാണ് മൈസൂരിൽ റെയിൽവേ വിഭാഗത്തിൽ വിഷ്ണു അപ്രന്റീസ് ഷിപ്പ് ലഭിച്ചത്. സൂര്യയുടെ ഫോൺ വിഷ്ണുവിന്റെ കയ്യിൽ വന്നപ്പോൾ അത് ഹാക്ക് ചെയ്യാനുള്ള സോഫ്റ്റ് വെയർ വിഷ്ണു സൂര്യയുടെ ഫോണിൽ ഘടിപ്പിച്ചു എന്നാണ് സൂര്യയുടെ ആരോപണം.

സൂര്യയുടെ പല സ്വകാര്യ വിവരങ്ങളും വിഷ്ണു അറിയുന്നതും അത് സ്വകാര്യ സംഭാഷണങ്ങളിൽ കടന്നുവന്നതുമാണ് തന്റെ ഫോൺ വിഷ്ണു ഹാക്ക് ചെയ്തു എന്ന സംശയം സൂര്യയ്ക്ക് തോന്നിത്തുടങ്ങിയത്. ഈ സംശയം പിന്നീട് സൂര്യക്ക് ബലപ്പെടുകയായിരുന്നു. ഇന്നലെയാണ് വിഷ്ണു നാട്ടിലെത്തിയത്. സൂര്യയ്ക്ക് ഒപ്പം വിഷ്ണുവിന്റെ കഴക്കൂട്ടത്തെ വീട്ടിൽ എത്തുമെന്നാണ് വിഷ്ണു വീട്ടുകാരെ അറിയിച്ചത്. എന്നാൽ ഇന്നലെ രാത്രി വൈകി വിഷ്ണു വീട്ടിലെത്താത്തതാണ് വീട്ടുകാരിൽ സംശയം ജനിപ്പിച്ചത്. ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഫോൺ സ്വിച്ച് ഓഫുമായിരുന്നു. ചിറയിൻകീഴിൽ പെരുങ്കുഴിയിൽ വിഷ്ണുവിനെ ഒരു സംഘം മർദ്ദിച്ചു കൊന്നു എന്ന വിവരമാണ് പിന്നീട് വീട്ടുകാർക്ക് ലഭിക്കുന്നത്.

മൈസൂരിൽ നിന്ന് വിഷ്ണു തിരിച്ചു വന്നപ്പോൾ സൂര്യ മൊബൈൽ ഫോൺ ഹാക്കിങ് കാര്യം എടുത്തിട്ടു. ഇത് ഇവർ തമ്മിലുള്ള വഴക്ക് വാക്ക് തർക്കത്തിലേക്ക് നയിച്ചു. പെരുങ്ങുഴി-മുരിക്കുംപുഴയിലുള്ള റെയിൽവേ ക്രോസിന് സമീപമുള്ള വിജന സ്ഥലത്തെത്തിയപ്പോൾ ഇവർ സംഘം ചേർന്ന് വിഷ്ണുവിനെ മർദ്ദിക്കുകയായിരുന്നു. ഈ മർദ്ദനത്തിൽ അവശനായി കുഴഞ്ഞു വീണ വിഷ്ണുവിനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി യുവാവിന് മർദ്ദനമേറ്റ വിവരം പരിസരവാസികൾക്ക് വിവരം ലഭിച്ചിരുന്നു എന്നാണ് പൊലീസിന്റെ അനുമാനം. രാത്രി ഒരു യുവാവിന്റെ നിലവിളി കേട്ടതായി ചിലർ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

തെങ്ങിൽ നിന്ന് വീണു പരുക്ക് എന്നാണ് പറഞ്ഞത്. മരിച്ചതിനെ തുടർന്ന് സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ദേഹമാസകലം പരുക്ക് ഉണ്ട് എന്നതല്ലാതെ രക്തം ഒലിക്കുന്ന മുറിവുകൾ വിഷ്ണുവിന് ഇല്ലായെന്ന് ആറ്റിങ്ങൽ ഡിവൈഎസ്‌പി അനിൽകുമാർ മറുനാടനോട് പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ സുഹൃത്തുക്കളുടെ മർദ്ദനവും മൊബൈൽ ഹാക്കിങ് പ്രശ്‌നവുമാണെന്ന് പിന്നിലെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

സുഹൃത്തുക്കൾ എല്ലാം പൊലീസ് നിരീക്ഷണത്തിലാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് കടക്കുമെന്ന് ഡിവൈഎസ്‌പി പറഞ്ഞു.വിഷ്ണുവിന്റെ മരണത്തിൽ ചിറയിൻകീഴ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP