Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ടു മുട്ടിയത് ടെക്‌നോപാർക്കിൽ; ശ്രീറാമും യുവതിയുമായുള്ള പ്രണയം പൂത്തുലഞ്ഞത് മൊബൈൽ ഫോണിൽ; സ്ഥിരമായി വീട്ടിലെത്തി കുടുംബക്കാരുടെ കണ്ണിലുണ്ണിയായി; പണിമൂല ക്ഷേത്രത്തിൽ താലികെട്ട് നടത്തിയത് മൂന്ന് കൂട്ടം പ്രഥമനുള്ള അടിപൊളി സദ്യയുമായി; മണിയറയിൽ വെളിപ്പെടുത്തിയത് ഭിന്നലിംഗക്കാരിയെന്നും; ആണെന്ന് തെറ്റിധരിപ്പിച്ച് പാവത്തിനെ വളച്ചു വീഴ്‌ത്തിയത് സ്വർണം തട്ടാനോ? കൊല്ലത്തുകാരി 'റാണി'യെ തേടി പൊലീസും ടെക്‌നോപാർക്കും

കണ്ടു മുട്ടിയത് ടെക്‌നോപാർക്കിൽ; ശ്രീറാമും യുവതിയുമായുള്ള പ്രണയം പൂത്തുലഞ്ഞത് മൊബൈൽ ഫോണിൽ; സ്ഥിരമായി വീട്ടിലെത്തി കുടുംബക്കാരുടെ കണ്ണിലുണ്ണിയായി; പണിമൂല ക്ഷേത്രത്തിൽ താലികെട്ട് നടത്തിയത് മൂന്ന് കൂട്ടം പ്രഥമനുള്ള അടിപൊളി സദ്യയുമായി; മണിയറയിൽ വെളിപ്പെടുത്തിയത് ഭിന്നലിംഗക്കാരിയെന്നും; ആണെന്ന് തെറ്റിധരിപ്പിച്ച് പാവത്തിനെ വളച്ചു വീഴ്‌ത്തിയത് സ്വർണം തട്ടാനോ? കൊല്ലത്തുകാരി 'റാണി'യെ തേടി പൊലീസും ടെക്‌നോപാർക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആണാണെന്ന് തെറ്റിധരിപ്പിച്ച് തിരുവനന്തപുരത്തെ യുവതിയെ കെട്ടിയതുകൊല്ലം സ്വദേശിയായ റാണി. ഇയാളെങ്ങനെ വ്യാജപ്പേരിൽ ടെക്നോപാർക്കിൽ കയറിപ്പറ്റിയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്. വിവാഹ തട്ടിപ്പിൽ പൊലീസിന് പരാതി കിട്ടിയിട്ടില്ല. അതുകൊണ്ട് സ്‌പെഷ്യൽ ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. വിചിത്രമായ സംഭവത്തിൽ ദുരൂഹത ഏറെയാണ്. അതുകൊണ്ടാണ് പരാതി കിട്ടിയില്ലെങ്കിലും സത്യമറിയാൻ പൊലീസ് ശ്രമിക്കുന്നത്. റാണി ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന സൂചന. വിഷയത്തിൽ ടെക്‌നോപാർക്കും അന്വേഷണം നടത്തുന്നുണ്ട്. ആവശ്യമെന്ന് കണ്ടാൽ അവർ പൊലീസിൽ പരാതിയും നൽകും.

പോത്തൻകോട് സ്വദേശിയും ബി.എഡ്. ബിരുദധാരിയുമായ നിർധനയുവതി ഏഴുവർഷം മുമ്പ് ടെക്നോപാർക്കിൽ ജോലിക്കു ചേർന്നപ്പോഴാണു കൊല്ലം സ്വദേശിയായ ശ്രീറാമിനെ പരിചയപ്പെട്ടത്. പിന്നീടു കരുനാഗപ്പള്ളിയിൽ മറ്റൊരു ജോലി തേടിപ്പോയ ശ്രീറാമും യുവതിയുമായുള്ള ബന്ധം ഫോൺ സന്ദേശങ്ങളിലൂടെ പ്രണയമായി വളർന്നു. ശ്രീറാം ഇടയ്ക്കിടെ യുവതിയുടെ വീട് സന്ദർശിക്കുകയും ചെയ്തിരുന്നു. യുവതിയുടെ വീട്ടുകാരിൽ ചിലർ ഈ ബന്ധത്തെ എതിർത്തെങ്കിലും നിർബന്ധത്തിനു വഴങ്ങി വിവാഹത്തിനു സമ്മതിക്കുകയായിരുന്നു.

യുവാവിന്റെ വീട്ടുകാരെ നേരിൽ കാണണമെന്ന് പെൺകുട്ടിയും കുടുംബവും ആവശ്യപ്പെട്ടപ്പോൾ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിനു സമീപത്തെ ഒരു വീട്ടിലാണ് കൊണ്ട് പോയത്. എന്നാൽ അവിടെ മാതാപിതാക്കൾ ഉണ്ടായിരുന്നില്ല. ഇവർ എറണാകുളത്താണെന്നാണ് പെൺകുട്ടിയെ ഇയാൾ പറഞ്ഞ് വിശ്വസിപ്പിച്ചത്. ബ്രാഹ്മണ കുലത്തിലുള്ളവരാണ് തങ്ങളെന്നും അതുകൊണ്ട് തന്നെ ജാതികാര്യത്തിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടെന്ന് പറയുകയും ചെയ്തിരുന്നു. വർഷങ്ങളായി പരിചയമുണ്ടായിട്ടും ഒരിക്കൽ പോലും തന്നോട് മാന്യമല്ലാതെ പെരുമാറിയിട്ടില്ലെന്ന കാരണം പറഞ്ഞാണ് പെൺകുട്ടി ഇയാളെ വിവാഹം കഴിക്കണമെന്ന് വാശിപിടിച്ചത്.

വരന്റെ അമ്മാവൻ എന്ന പേരിൽ ഒരാൾ എത്തിയെന്നും ഇയാളുടെ സാന്നിധ്യത്തിൽ വിവാഹ തീയതി തീരുമാനിക്കുകയായിരുന്നുവെന്നുമാണ് വിവരം. വിവാഹ ദിവസം തന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചേർത്ത് നൂറോളം പോർ പങ്കെടുക്കുമെന്നാണ് യുവാവ് അറിയിച്ചത്. പോത്തൻകോട് പണിമൂല ദേവി ക്ഷേത്രത്തിൽ മാർച്ച് 31 ന് സദ്യയുൾപ്പടെ വിളമ്പിയാണ് കല്യാണം നത്തിയത്. എന്നാൽ കല്യാണത്തിന് വരുന്ന വഴിക്ക് ബന്ധുക്കൾ സഞ്ചരിച്ചിരുന്ന വാഹനത്തിന് അപകടം സംഭവിച്ചുവെന്നും മുഹൂർത്തം വൈകണ്ട എന്ന് കരുതിയാണ് താൻ ഒറ്റയ്ക്ക് വന്നതെന്നും പറഞ്ഞ് വിശ്വസിച്ച് മുഹൂർത്തത്തിൽ യുവാവ് താലികെട്ടി. തുടർന്ന് ലോഡ്ജിലേക്കാണ് യുവതിയെ കൊണ്ടുപോയത്.

സംശയം തോന്നിയ കുടുംബാംഗങ്ങൾ സ്വർണമുൾപ്പെടെ തിരിച്ചുവാങ്ങിയിരുന്നു. ആദ്യരാത്രിയിലാണ് ഇയാൾ സ്ത്രീയാണെന്ന കാര്യം യുവതി തിരിച്ചറിഞ്ഞത്. മണിയറയിൽ താൻ ഭിന്നലിംഗക്കാരനാണെന്നു വെളിപ്പെടുത്തിയ ഭർത്താവ് തമാശ പറയുകയാണെന്നാണു വധു കരുതിയത്. എന്നാൽ, അതു സത്യമാണെന്നു നിമിഷങ്ങൾക്കകം എത്തിയ ഒരു ഫോൺ സന്ദേശത്തിൽനിന്നു മനസിലാക്കിയതോടെ വധു തകർന്നു. ഇതിനിടെ ആഭരണങ്ങൾ എവിടെയെന്നു തിരക്കിയ വരൻ, തനിക്കു കുറച്ച് കടമുണ്ടെന്നും പറഞ്ഞു. ഇതോടെ സംഗതി പന്തിയല്ലെന്ന വിവരം വധു വീട്ടിൽ വിളിച്ചറിയിച്ചു. പഞ്ചായത്തിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ വരനെയും കൂട്ടി രാവിലെതന്നെ എത്താൻ വീട്ടുകാർ നിർദ്ദേശിച്ചു.

ഇതോടെ കള്ളി പൊളിഞ്ഞു. പിറ്റേന്നു വരനെയും കൂട്ടി പെൺകുട്ടി വീട്ടിലെത്തി. വീട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. ഇതിനിടെ വീട്ടിലെ സ്ത്രീകൾ വരനെ വിശദമായി പരിശോധിച്ച് പെണ്ണാണെന്നു ബോധ്യപ്പെട്ടു. പഞ്ചായത്തംഗം ഇടപെട്ട് വിവരം പൊലീസിനെ അറിയിച്ചെങ്കിലും വീട്ടുകാർ പരാതി നൽകാതെ അന്വേഷിക്കാനാവില്ലെന്നായിരുന്നു മറുപടി. എങ്കിലും സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. സ്വർണം തട്ടിയെടുക്കാനായിരുന്നോ വിവാഹ നാടകം നടത്തിയതെന്ന സംശയം പൊലീസിനുണ്ട്. അതുകൊണ്ട് തന്നെ റാണിയുടെ പിന്നാലെ പൊലീസുണ്ട്.

കരുനാഗപ്പള്ളി സ്വദേശി സുബ്രഹ്മണ്യം ശ്രീറാമെന്നാണ് ഇയാൾ വിവാഹസമയത്ത് നൽകിയ വിലാസം. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊല്ലം സ്വദേശിയായ റാണിയെന്ന സ്ത്രീയാണിതെന്ന് സൂചന ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP