Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബാലഭാസ്‌കറുടെ മരണത്തിൽ അച്ഛനും അമ്മയും സംശയിക്കുന്ന കൂട്ടുകാരൻ ആളു ചില്ലറക്കാരനല്ല! സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതിയുടെ വീട്ടിൽ റെയ്ഡിനെത്തിയ കേന്ദ്ര റവന്യൂ ഇന്റലിജൻസിന് കിട്ടിയത് കേരള സർവ്വകലാശാലയുടെ സീലുള്ള മാർക്ക് ലിസ്റ്റുകൾ; വിഷ്ണു സോമസുന്ദരത്തിന്റെ ശേഖരത്തിൽ ഉണ്ടായിരുന്നത് ഒർജിനൽ മാർക്ക് ലിസ്‌റ്റെന്ന് തിരിച്ചറിവിൽ ഞെട്ടി യൂണിവേഴ്‌സിറ്റി; വിഷ്ണു സോമസുന്ദരത്തിന് യൂണിവേഴ്‌സിറ്റി കോളേജിലുള്ള അത്യഗ്രുൻ സൗഹൃദങ്ങളും സംശയ നിഴലിൽ; 'കൗൺസിലർ' പേടിയിൽ പൊലീസും

ബാലഭാസ്‌കറുടെ മരണത്തിൽ അച്ഛനും അമ്മയും സംശയിക്കുന്ന കൂട്ടുകാരൻ ആളു ചില്ലറക്കാരനല്ല! സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതിയുടെ വീട്ടിൽ റെയ്ഡിനെത്തിയ കേന്ദ്ര റവന്യൂ ഇന്റലിജൻസിന് കിട്ടിയത് കേരള സർവ്വകലാശാലയുടെ സീലുള്ള മാർക്ക് ലിസ്റ്റുകൾ; വിഷ്ണു സോമസുന്ദരത്തിന്റെ ശേഖരത്തിൽ ഉണ്ടായിരുന്നത് ഒർജിനൽ മാർക്ക് ലിസ്‌റ്റെന്ന് തിരിച്ചറിവിൽ ഞെട്ടി യൂണിവേഴ്‌സിറ്റി; വിഷ്ണു സോമസുന്ദരത്തിന് യൂണിവേഴ്‌സിറ്റി കോളേജിലുള്ള അത്യഗ്രുൻ സൗഹൃദങ്ങളും സംശയ നിഴലിൽ; 'കൗൺസിലർ' പേടിയിൽ പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടിൽ നിന്ന് കേരള സർവ്വകലാശാലയുടെ മാർക്ക് ലിസ്റ്റുകൾ പിടിച്ചതോടെ ഇയാൾ ചില്ലറക്കാരനല്ലെന്ന് തിരിച്ചറിയുകയാണ് പൊലീസ്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) നടത്തിയ റെയ്ഡിലാണ് സീലോടുകൂടിയ പൂരിപ്പിക്കാത്ത മാർക്ക്ലിസ്റ്റുകൾ പിടിച്ചെടുത്തത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം നടത്താൻ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകാൻ ഡിആർഐ തീരുമാനിച്ചിട്ടുണ്ട്. കേരളാ പൊലീസും വളരെ ഗൗരവത്തോടെയാണ് ഈ വിഷയത്തെ കാണുന്നത്. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ദുരൂഹ മരണത്തിൽ കുടുംബം സംശയിക്കുന്ന വ്യക്തി കൂടിയാണ് വിഷ്ണു സോമസുന്ദരം. ഇതിനൊപ്പമാണ് പുതിയൊരു ആരോപണവും ഉയരുന്നത്.

720 കിലോ സ്വർണ്ണമാണ് വിഷ്ണു സോമസുന്ദരവും പ്രകാശ് തമ്പിയുമടക്കമുള്ളവർ തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിത്തിയതെന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് കണ്ടെത്തിയത്. ജൂൺ 14നാണ് ഡി ആർ ഐ വിഷ്ണു സോമസുന്ദരത്തിന്റെ തിരുമലയിലെ വീട് റെയ്ഡ് ചെയ്യുന്നത്. വിഷ്ണുവിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ കേരള സർവ്വകലാശാലയുടെ പൂരിപ്പിക്കാത്ത മാർക്ക് ലിസ്റ്റുകൾ കണ്ടെത്തിയെന്ന് ഡിആർഐയുടെ 100 പേജുള്ള അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഒപ്പും സീലോടും കൂടിയ പൂരിപ്പിക്കാത്ത ഏഴ് മാർക്ക്ലിസ്റ്റുകളാണ് റെയ്ഡിൽ കണ്ടെടുത്തത്. മാർക്ക് ലിസ്റ്റുകൾ എങ്ങനെ ലഭിച്ചു എന്നതിൽ വിഷ്ണുവിൽ നിന്ന് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. അതിനാൽ അന്വേഷണം പൂർത്തിയാക്കിയ ശേഷം സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഉന്നത പ്രിൻസിപ്പൾ സെക്രട്ടറിക്ക് കത്ത് നൽകാൻ ഒരുങ്ങുകയാണ് ഡിആർഐ .

തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി കോളേജിൽ അത്യുഗ്രൻ സൗഹൃദങ്ങളാണ് വിഷ്ണു സോമസുന്ദരത്തിനുള്ളത്. ബാലഭാസ്‌കർ അവിടെ പഠിക്കുമ്പോൾ മുതൽ തുടങ്ങിയതാണ് ഈ ബന്ധങ്ങൾ. പി എസ് സി പരീക്ഷാ തട്ടിപ്പുമായി അറസ്റ്റിലായ നസീമിന്റേയും ശിവരഞ്ജിത്തിന്റേയും വീട് റെയ്ഡ് നടത്തിയപ്പോൾ യൂണിവേഴ്‌സിറ്റി ഉത്തരക്കടലാസുകൾ കണ്ടെത്തിയിരുന്നു. പല തരത്തിലുള്ള യൂണിവേഴ്‌സിറ്റി ക്രമക്കേടുകൾ കണ്ടെത്തുകയും ചെയ്തു. ഇതിന് സമാനമായ ഇടപെടലുകൾ വിഷ്ണു സോമസുന്ദരവും നടത്തിയെന്ന് വേണം വിലയിരുത്താൻ. യൂണിവേഴ്‌സിറ്റി കോളേജിലെ അധോലോക കൂട്ടായ്മയുമായി വിഷ്ണുവിന് അടുത്ത ബന്ധമുണ്ട്. ഇതാകാം മാർക്ക് ലിസ്റ്റുകൾ കണ്ടെത്തുന്നതിലേക്ക് കാര്യങ്ങളെത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

എന്നാൽ ചില സിപിഎം നേതാക്കളുമായി അടുത്ത ബന്ധം വിഷ്ണുവിന് ഉണ്ട്. ഇതിൽ തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലറും ഉൾപ്പെടും. ഈ സൗഹൃദങ്ങളുടെ തണലിൽ കഴിയുന്ന വിഷ്ണുവിനെതിരെ നീങ്ങാൻ പരിമിതികളുണ്ടെന്ന് പൊലീസും തിരിച്ചറിയുന്നു. അതുകൊണ്ടാണ് ബാലഭാസ്‌കർ കേസിൽ പൊലീസിന് അതിശക്തമായി മുമ്പോട്ട് പോയത്. ബാലഭാസ്‌കർ കേസിൽ തെളിവ് നശീകരണത്തിന് വിഷ്ണു ശ്രമിച്ചതിന് തെളിവും പുറത്തു വന്നു. എന്നാൽ ഒന്നുമില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കുകായണ് പൊലീസ് ചെയ്തത്. ഉന്നത തല സമ്മർദ്ദമായിരുന്നു ഇതിന് കാരണം. സ്വർണ്ണക്കടത്ത് കേസിൽ വിഷ്ണു അറസ്റ്റിലാകും വരെ ബാലഭാസ്‌കറിന്റെ കുടുംബത്തിന്റെ വേദനകൾ മനസ്സിലാക്കാൻ പോലും പൊലീസ് തയ്യാറായിരുന്നില്ല. സ്വർണ്ണക്കടത്തിൽ പിടിയിലായതാണ് മാർക് ലിസ്റ്റ് വിവാദവും പുറത്തു വരാൻ കാരണം.

നിലവിൽ വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത മാർക്ക് ലിസ്റ്റുകൾ ഡിആർഐ ഉദ്യോഗസ്ഥരുടെ പക്കലാണ്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സിബിഐയും അന്വേഷണം നടത്തുന്നുണ്ട്. തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതിയായ വിഷ്ണു സോമസുന്ദരം നേരത്തെ കീഴടങ്ങിയിരുന്നു. തിരുവനന്തപുരത്തെ സ്വർണക്കടത്ത് ഏകോപിപ്പിച്ചിരുന്നത് വിഷ്ണുവാണെന്ന് ഡിആർഐ നേരത്തെ കണ്ടെത്തിയിരുന്നു. ബാലഭാസ്‌കറിന്റെ മറ്റൊരു സുഹൃത്തും കേസിലെ മറ്റൊരു പ്രതിയുമായ പ്രകാശ് തമ്പി നേരത്തെ അറസ്റ്റിലായിരുന്നു. കേസിൽ നേരത്തെ അറസ്റ്റിലായവർ വിഷ്ണുവിനെതിരെ മൊഴി നൽകിയിരുന്നു. വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലെ 6 പ്രതികൾക്കെതിരെ കള്ളക്കടത്ത് തടയാനുള്ള നിയമമായ കൊഫെപോസ ചുമത്തിയിരുന്നു.

ഇവരിൽ മൂന്നു പേരെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. ബിജു, പ്രകാശ് തമ്പി, സെറീന എന്നിവരെയാണ് അറസ്റ്റു ചെയ്തത്. മെയ് 13നാണ് 25 കിലോ സ്വർണവുമായി തിരുമല സ്വദേശിയായ കെഎസ്ആർടിസി കണ്ടക്ടർ സുനിൽകുമാറിനെയും സുഹൃത്ത് കഴക്കൂട്ടം വെട്ടുറോഡ് സ്വദേശിനി സെറീനയെയും ഡിആർഐ പിടികൂടിയത്. പിന്നാലെ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണൻ, ബിജു, പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം എന്നിവരെ പിടികൂടി. റിമാൻഡിലായിരുന്ന ഇവർ ജാമ്യത്തിൽ കഴിയുമ്പോഴാണ് കൊഫെപോസ പ്രകാരം വീണ്ടും അറസ്റ്റു ചെയ്തത്. കേസ് ഇപ്പോൾ സിബിഐ ആണ് അന്വേഷിക്കുന്നത്. ഉദ്യോഗസ്ഥരുടെയും കടത്തുകാരുടേയും വിദേശ ബന്ധങ്ങളെക്കുറിച്ചാണ് പ്രധാനമായും അന്വേഷണം. കേന്ദ്ര ധനകാര്യമന്ത്രാലയമാണ് കൊഫെപോസ നിയമപ്രകാരം നടപടികൾക്ക് നിർദ്ദേശം നൽകുന്നത്. കൊഫെപോസ പ്രകാരം അറസ്റ്റിലാകുന്ന പ്രതികളെ ഒരു വർഷംവരെ കരുതൽ തടങ്കലിൽ വയ്ക്കാം. പ്രതികൾക്ക് അപ്പീൽ നൽകാം. ഹൈക്കോടതിയിലെ മൂന്നു ജഡ്ജിമാർ അംഗങ്ങളായ ഉപദേശക സമിതിക്കാണ് നിവേദനം നൽകേണ്ടത്. ഹൈക്കോടതിയിൽ റിട്ട് ഹർജിയും ഫയൽ ചെയ്യാം. നിവേദനവും ഹർജിയും തള്ളിയാൽ സ്വത്തു കണ്ടെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. വരുമാന മാർഗങ്ങളെക്കുറിച്ചും നിലവിലെ സ്വത്തുകൾ എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ചും അന്വേഷണം നടക്കും.

കസ്റ്റംസ് സൂപ്രണ്ടായിരുന്ന രാധാകൃഷ്ണന്റെ സഹായത്തോടെ കോടിക്കണക്കിനു രൂപയുടെ സ്വർണം ബിജുവും സംഘവും തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയതായാണ് സിബിഐ എഫ്‌ഐആർ. രാധാകൃഷ്ണനും ബിജുവിന്റെ സംഘവും ഏപ്രിൽ മുതൽ മെയ് 13വരെ സ്വർണക്കടത്തലിനെക്കുറിച്ച് പദ്ധതിയിട്ടു. ഏപ്രിൽ 24നും മെയ് 13നും മധ്യേ കോടിക്കണക്കിനു രൂപയുടെ സ്വർണം ഇവർ കടത്തി. മെയ് 13ന് രാധാകൃഷ്ണന്റെ സഹായത്തോടെ 25 കിലോ സ്വർണം കടത്തിയപ്പോഴാണ് സുനിൽകുമാറും സെറീനയും ഡിആർഐയുടെ പിടിയിലാകുന്നത്. ദുബായിൽനിന്ന് മസ്‌ക്കറ്റുവഴി തിരുവനന്തപുരത്തെത്തിയ ഒമാൻ എയർവേയ്‌സിലാണ് സുനിൽകുമാറും സെറീനയും സ്വർണവുമായി എത്തിയത്. ദുബായിൽവച്ച് ജിത്തുവെന്നയാളാണ് സ്വർണം നൽകിയതെന്നു ഡിആർഐയ്ക്ക് മൊഴി നൽകിയ സെറീന, മുൻപും സ്വർണം കടത്തിയിട്ടുണ്ടെന്നും വിമാനത്താവളത്തിലെ എക്‌സ്‌റേ പോയിന്റിൽ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്റെ സഹായം ലഭിച്ചതായും വെളിപ്പെടുത്തി.

സഹപ്രവർത്തകരാരും അറിയാതെയായിരുന്നു രാധാകൃഷ്ണന്റെ നീക്കം. ബിജുവിന്റെ ഭാര്യ വിനീതയും ഇതേ മൊഴിയാണ് നൽകിയത്. എക്‌സ്‌റേ പോയിന്റിൽ ജോലി ചെയ്യാൻ രാധാകൃഷ്ണൻ താൽപര്യം കാണിച്ചിരുന്നതായി സഹപ്രവർത്തരും വെളിപ്പെടുത്തി. സ്വർണക്കടത്തു നടന്നപ്പോഴെല്ലാം രാധാകൃഷ്ണൻ എക്‌സ്‌റേ പോയിന്റിൽ ഉണ്ടായിരുന്നതിനു സിസിടിവി ദൃശ്യങ്ങൾ തെളിവാണെന്നും എഫ്‌ഐആറിൽ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP