Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബെംഗലൂരുവിൽ എച്ച് ആർ മാനേജറായ മലയാളി യുവതിയെ കൊലപ്പെടുത്തിയത് തലയ്ക്കടിച്ചു വീഴ്‌ത്തിയ ശേഷം ശ്വാസം മുട്ടിച്ച് ! നക്ഷത്ര ഹോട്ടലിൽ കൊലപ്പെട്ട തൃശ്ശൂർ സ്വദേശിനിയുടെ മൃതദ്ദേഹ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ; സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത് 21കാരനായ അലക്കു തൊഴിലാളിയെ ചോദ്യം ചെയ്തപ്പോൾ; മോഷണം നടത്താൻ കയറിയത് ഡ്യുപ്ലിക്കേറ്റ് താക്കോൽ വെച്ച്

ബെംഗലൂരുവിൽ എച്ച് ആർ മാനേജറായ മലയാളി യുവതിയെ കൊലപ്പെടുത്തിയത് തലയ്ക്കടിച്ചു വീഴ്‌ത്തിയ ശേഷം ശ്വാസം മുട്ടിച്ച് ! നക്ഷത്ര ഹോട്ടലിൽ കൊലപ്പെട്ട തൃശ്ശൂർ സ്വദേശിനിയുടെ മൃതദ്ദേഹ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ; സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത് 21കാരനായ അലക്കു തൊഴിലാളിയെ ചോദ്യം ചെയ്തപ്പോൾ; മോഷണം നടത്താൻ കയറിയത് ഡ്യുപ്ലിക്കേറ്റ് താക്കോൽ വെച്ച്

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: എച്ച് ആർ മാനേജറായ മലയാളി യുവതിയെ ബെംഗലൂരുവിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ സംഭവം കൊലപാതകമാണെന്ന് പൊലീസ്. തൃശ്ശൂർ കടപ്പുറം സ്വദേശിനി രജിത (33)യെ ഈ മാസം ഒൻപതിനാണ് ബെംഗലൂരുവിലെ വൈറ്റ് ഫീൽഡിലുള്ള ക്രസ്റ്റ് ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യയാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ സംശയം തോന്നിയതിന് പിന്നാലെ ഹോട്ടൽ ജീവനക്കാരനെ ചോദ്യം ചെയ്തപ്പോഴാണ് ക്രൂരകൃത്യത്തിന്റെ പിന്നാമ്പുറ കഥ പുറത്ത് വരുന്നത്.ക്രസ്റ്റ് ഹോട്ടലിലെ അലക്കു തൊഴിലാളിയായ ലെയ്ഷ് റാം ഹെംബ സിങ് (21) അറസ്റ്റിലായതിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. 

ഇയാൾ മണിപ്പൂർ സ്വദേശിയാണെന്നാണ് വിവരം. ഇയാൾ മുറിയിൽ മോഷണത്തിനായി കടന്നതാണെന്നും ഇതിനിടെയാണ് കൊലപാതകം നടന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.മൃതദേഹപരിശോധനയിൽ മരണം കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു. വൈദേഹി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മൃതദ്ദേഹ പരിശോധന. രജിതയെ ഇരുമ്പ് വടകൊണ്ട് തലയ്ക്കടിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഫെബ്രുവരി എട്ടുമുതൽ രജിത താമസിച്ചിരുന്ന 701-ാം നമ്പർ മുറിയുടെ വാതിലിൽ 'ശല്യപ്പെടുത്തരുത്' എന്ന ബോർഡ് തൂക്കിയിരുന്നതായി ഹോട്ടൽ ജീവനക്കാർ മൊഴിനൽകി. മുറി പൂട്ടിയനിലയിലായിരുന്നു. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചാണ് പ്രതി മുറിക്കുള്ളിൽ കടന്നത്. കൃത്യത്തിനുശേഷം പുറത്തുനിന്നു പൂട്ടുകയായിരുന്നു. മുറിയിൽനിന്ന് നഷ്ടപ്പെട്ട വസ്തുക്കളെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്.

3500 രൂപയും രജിതയുടെ രണ്ടു മൊബൈൽഫോണും നഷ്ടപ്പെട്ടതായി പൊലീസ് പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. മറ്റാരെങ്കിവും കൃത്യം നടത്തുമ്പോൾ സഹായിക്കാൻ ഒപ്പുമുണ്ടായിരുന്നോ എന്നതിലും വ്യക്തമായ മറുപടി ഇയാൾ നൽകിയിട്ടില്ല. മാതാപിതാക്കൾക്കൊപ്പം മുംബൈയിൽ താമസിച്ചിരുന്ന രജിത മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിലാണ് ജോലിചെയ്തിരുന്നത്.

മാസത്തിൽ 15 ദിവസം ഇവർ കമ്പനിയുടെ ബെംഗളൂരു ശാഖയിലാണ് പ്രവർത്തിച്ചിരുന്നത്. ഈ സമയത്ത് സ്ഥിരമായി ക്രസ്റ്റ് ഹോട്ടലിലായിരുന്നു മുറിയെടുത്ത് താമസിച്ചിരുന്നത്. ഫെബ്രുവരി ഒമ്പതിന് ഹോട്ടൽ ജീവനക്കാർ വൃത്തിയാക്കാൻ മുറിതുറന്നപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. രജിതയുടെ ഭർത്താവ് ബ്രിട്ടനിൽ പൈലറ്റാണ്. പിതാവ്: കുഞ്ഞിരാമൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP