Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാത്രിയിൽ ദിശ അറിയാതെ ഓടിയ കെവിൻ പുഴയിൽ അകപ്പെട്ട് മുങ്ങി മരിച്ചിരിക്കാം; വലത് കണ്ണിന്റെ പുരികത്തിന് മുകളിലും താഴെയുമായി രണ്ട് മുറിവുകൾ; ഇടത് കണ്ണിന്റെ താഴെ കരിനീലിച്ച പാടും; വലത് കാലിന്റെ മുട്ടിന് താഴെയുള്ളത് ചെറിയ മുറിവ്; പിടിയിലായവരെ രക്ഷിക്കാനുറച്ച് പൊലീസ് നീക്കങ്ങൾ; പ്രതികളുടെ മൊഴിയിലും നിറയുന്നത് ഗൂഢാലോചന; കഠിനമായ ദേഹോപദ്രവം ഉണ്ടായില്ലെന്ന ന്യായം കൊലപാതകകുറ്റം ഒഴിവാക്കാനോ?

രാത്രിയിൽ ദിശ അറിയാതെ ഓടിയ കെവിൻ പുഴയിൽ അകപ്പെട്ട് മുങ്ങി മരിച്ചിരിക്കാം; വലത് കണ്ണിന്റെ പുരികത്തിന് മുകളിലും താഴെയുമായി രണ്ട് മുറിവുകൾ; ഇടത് കണ്ണിന്റെ താഴെ കരിനീലിച്ച പാടും; വലത് കാലിന്റെ മുട്ടിന് താഴെയുള്ളത് ചെറിയ മുറിവ്; പിടിയിലായവരെ രക്ഷിക്കാനുറച്ച് പൊലീസ് നീക്കങ്ങൾ; പ്രതികളുടെ മൊഴിയിലും നിറയുന്നത് ഗൂഢാലോചന; കഠിനമായ ദേഹോപദ്രവം  ഉണ്ടായില്ലെന്ന ന്യായം കൊലപാതകകുറ്റം ഒഴിവാക്കാനോ?

പ്രകാശ് ചന്ദ്രശേഖർ

കോട്ടയം: യാത്രയിക്കിടെ ഒന്നുരണ്ടെണ്ണം കൊടുത്തു. രാത്രി നെല്ലിപ്പള്ളിയിൽ നിന്നും ചാലിയേക്കരയ്ക്ക് പോകുന്ന വഴിയിൽ പത്തുപാറയ്ക്ക് കിഴക്ക് ഭാഗത്ത് കാർ നിർത്തി. കൂട്ടത്തിലൊരാൾ കെവിന്റെ അടുത്ത് നിന്നു. മറ്റുള്ളവർ പിന്നിൽ നിർത്തിയിട്ടിരുന്ന കാറിനടുത്തേയ്ക്ക് നീങ്ങി. ഇതിനിടയിൽ കെവിൻ ഇരുളിലേയ്ക്ക് ഓടി. ഏറെ നേരം തപ്പിയിട്ടും കിട്ടിയില്ല.മരണ വിവരമറിയുന്നത് പൊലീസ് തേടിയെത്തിയപ്പോൾ. കെവിന്റെ മരണത്തെക്കുറിച്ച് പിടിയിലായ മൂന്നുപേരും പൊലീസിന് നൽകിയ വിവരണം ഇങ്ങനെയാണ്. എന്നാൽ ഈ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. വ്യക്തമായ ഗൂഢാലോചന കെവിന്റെ കൊലയ്ക്ക് പിന്നിലുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഇത് പുറത്തുവരാതിരിക്കാനാണ് പ്രതികൾ ഇത്തരത്തിൽ മൊഴി നൽകുന്നതെന്നും പൊലീസ് സംശയിക്കുന്നു.

ഒറ്റയ്ക്കും കൂട്ടായും പലതവണ ചോദ്യം ചെയ്‌തെങ്കിലും പിടിയിലായവർ ഈ മൊഴിയിൽ ഉറച്ചുനിൽക്കുന്നതായിട്ടാണ് സൂചന .ഇക്കാര്യം സ്ഥിരീകരിക്കാൻ പിടിയിലായവരെ ഇന്നലെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. കെവിനെയും കൊണ്ടുവരവെ വാഹനം നിർത്തിയെന്ന് പിടിയിലായവർ പൊലീസിന് കാണിച്ചുകൊടുത്ത സ്ഥലത്തുനിന്നും ഏകദേശം 100 മീറ്ററോളം താഴെയാണ് ചാലിയക്കര പുഴ ഒഴുകുന്നത്. കല്ലും പരലും നിറഞ്ഞ ചരിഞ്ഞ പ്രദേശത്തുകൂടി വേണം പുഴയിലെത്താൻ എന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്. അതായത് ബോധപൂർവ്വമാണ് പ്രതികൾ മൊഴി നൽകുന്നത്. കഠിനമായ ദേഹോപദ്രവം ഉണ്ടായിട്ടില്ലന്ന പിടിയിലായവരുടെ വാദത്തെ സാധൂകരിക്കുന്നതാണ് തെന്മല പൊലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ട്.

എന്നാൽ നാട്ടുകാർ ഇത് അംഗീകരിക്കുന്നില്ല. വലത് കണ്ണിന്റെ പുരുകത്തിന് മുകളിലും താഴെയുമായി രണ്ട് മുറിവുകളുണ്ട്. ഇടത് കണ്ണിന്റെ താഴെ കരിനീലിച്ച പാടുമുണ്ട്. വലത് കാലിന്റെ മുട്ടിന് താഴെ ചെറിയ മുറിവും. കെവിന്റെ ജഡത്തിലെ ബാഹ്യക്ഷതങ്ങളെക്കുറിച്ച് പൊലീസ് തയ്യാറാക്കിയ റിപ്പോർട്ടിലെ പ്രധാന പരാമർശം ഇതുമാത്രമാണ്. എന്നാൽ കെവിനെ ബലമുപയോഗിച്ച് വെള്ളത്തിൽ മുക്കി കൊന്നതാണെന്നാണ് സൂചന. പ്രതികളെ സംരക്ഷിക്കുന്ന രീതിയിലാണ് പൊലീസിന്റെ ഇടപെടലുകൾ. പിടിയിലായവർ വാഹനം നിർത്തിയെന്നു പറയുന്ന പ്രദേശത്തു നിന്നും പുഴയിലേയ്ക്ക് എത്തണമെങ്കിൽ ചെങ്കുത്തായ പ്രദേശത്തുകൂടി 100 മീറ്ററോളം സഞ്ചരിക്കണം. ഇതുവഴി പുഴയിലേയ്ക്കിറങ്ങുന്നവർ ബാലൻസ് തെറ്റി നിലം പതിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് സ്ഥലം സന്ദർശിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ട്. ഇതെല്ലാം ബോധപൂർവ്വമാണെന്നാണ് വിലയിരുത്തൽ.

അതായത് കെവിന്റെ ദേഹത്ത് മരണകാരണമായ മുറിവുകളില്ല. ജീപ്പിൽ നിന്ന് ഇറങ്ങി ഓടിയ കെവിൻ അബദ്ധത്തിൽ വീണു മരിച്ചുവെന്ന് വരുത്താനാണ് നീക്കം. ഇതിലൂടെ പ്രതികളുടെ മേൽ കൊലപാതകകുറ്റം ഒഴിവാക്കാമെന്നാണ് പ്രതീക്ഷ. ഇതിനുള്ള തന്ത്രമാണ് പൊലീസ് അണിയറയിൽ ഒരുക്കുന്നതെന്നാണ് സൂചന. പണത്തിന്റേയും രാഷ്ട്രീയ പിൻബലത്തിന്റേയും കരുത്തിലാണ് പൊലീസ് സ്വാധീനത്തിന് വഴങ്ങുന്നതെന്നാണ് വിലയിരുത്തൽ.

പിടിയിലായവരുടെ മൊഴി പ്രകാരം രാത്രിയിൽ ദിശ അറിയാതെ ഓടിയ കെവിൻ പുഴയിൽ അകപ്പെട്ട് മുങ്ങി മരിച്ചിരിക്കാമെന്നാണ് അന്വേണ സംഘത്തിലെ ഒരു വിഭാഗത്തിന്റെ നിഗമനം. ദേഹത്ത് മരണകാരണമായേക്കാവുന്ന ബാഹ്യക്ഷതങ്ങൾ ഇല്ലന്നുള്ളതാണ് ഇക്കൂട്ടർ ഈ നിഗമനത്തിലെത്താൻ കാരണമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.മുഖത്തെ പാടുകൾ മർദ്ദനത്തിന്റേതാണെന്ന് പിടിയിലായവർ സമ്മതിച്ചതായിട്ടാണ് ലഭ്യമായ വിവരം.അവശേഷിക്കുന്ന കാലിലെ മുറിവ് വീഴ്ചയിൽ സംഭവിച്ചതാവാമെന്നും പൊലീസ് കണക്കുകൂട്ടുന്നു. കെവിന്റെ മൃതദേഹം ഇന്ന് രാവിലെ കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് വിധേയമാക്കും.

മരകാരണം സംബന്ധിച്ച് പ്രാഥമീക വിവരങ്ങൾ താമസിയാതെ പുറത്തുവരും. ഇതിന് ശേഷമായിരിക്കും കേസിൽ പിടിയിലായവർക്കെതിരെ ഏതൊക്കെ വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്ന് അന്വേഷക സംഘം തീരുമാനിക്കു എന്നാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP