Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെവിന്റെ കൊലപാതകം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും നീനുവിന്റെ മാതാവിനെ കണ്ടെത്താനാവാതെ പൊലീസ് വട്ടം കറങ്ങുന്നു; രഹസ്യ കേന്ദ്രത്തിലേക്ക് രഹ്ന കടന്നു കളഞ്ഞത് പൊലീസിന്റെ പിടിപ്പു കേട് മൂലമെന്നും ആരോപണം; രഹ്ന രാജ്യം വിട്ടു പോകാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നു

കെവിന്റെ കൊലപാതകം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും നീനുവിന്റെ മാതാവിനെ കണ്ടെത്താനാവാതെ പൊലീസ് വട്ടം കറങ്ങുന്നു; രഹസ്യ കേന്ദ്രത്തിലേക്ക് രഹ്ന കടന്നു കളഞ്ഞത് പൊലീസിന്റെ പിടിപ്പു കേട് മൂലമെന്നും ആരോപണം; രഹ്ന രാജ്യം വിട്ടു പോകാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നു

പ്രകാശ് ചന്ദ്രശേഖർ

കോട്ടയം: കെവിന്റെ കൊലപാതകത്തിൽ നിർണ്ണായക പങ്കുണ്ടെന്ന് കരുതപ്പെടുന്ന നീനുവിന്റെ മാതാവ് രഹ്നയുടെ മുങ്ങലിന് വഴിയരുക്കിയത് പൊലീസിന്റ പിടിപ്പുകേടെന്ന സംശയം ബലപ്പെടുന്നു.

കെവിനെ കാണാനില്ലന്ന പരാതിയിൽ കേസെടുത്ത വിവരം ബന്ധപ്പെട്ട ഉന്നത അധികൃർ തെന്മല പൊലീസിൽ അറിയിക്കുകയും വിവരങ്ങൾ ശേഖരിക്കാൻ തെന്മല എസ് ഐയോട് നിർദ്ദേശിക്കുകയും ചെയ്തു.

ഇതുപ്രകാരം കെവിന്റെ മൃതദ്ദേഹം കണ്ടുകിട്ടുന്നതിന്റെ തലേന്ന് തെന്മല എസ് ഐുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രഹ്നയുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. മകൻ ഷാനു അടങ്ങുന്ന സംഘമാണ് കെവിനെ തട്ടിക്കൊണ്ടുപോയതെന്ന് പരാതിയുള്ളതായി അറിയിപ്പ് ലഭിച്ച പ്രകാരമായിരുന്നു തെന്മല പൊലീസ് രഹ്നയെക്കണ്ട് വിവരങ്ങൾ ശേഖരിക്കാൻ എത്തിയത്.

ഷാനു എവിടെയെന്ന് തെന്മല എസ് ഐ ചോദിച്ചപ്പോൾ അവനുമായി നല്ല സ്വരച്ചേർച്ചയിലല്ലന്നും അവൻ കാര്യമായി വീട്ടിൽ വരാറില്ലന്നുമായിരുന്നു രഹ്നയുടെ മറുപിടി. ഇവരുടെ ഭർത്താവ് ചാക്കോ വീട്ടിലില്ലന്ന് പൊലീസിന് മനസിലാക്കുകയും ചെയ്തിരുന്നു. ഏതാണ്ട് അരമണിക്കൂറോളം നേരം വീട്ടിൽ തങ്ങിയ ശേഷമാണ് പൊലീസ് സംഘം മടങ്ങിയത്.

കെവിന്റെ മൃതദ്ദേഹം കണ്ടെത്തിയപ്പോൾ പൊലീസ് വീണ്ടും രഹ്നയെ അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താനായില്ല. മണിക്കൂറുകൾക്ക് മുമ്പേ ഇവർ സ്ഥലം വിട്ടെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്.സംശയ നിഴലിയായിരുന്നിട്ടും രഹ്നയുടെ നീക്കം വീക്ഷിക്കാൻ പൊലീസ് തയ്യാറാവാതിരുന്നതാണ് ഇവർ സുരക്ഷിത സ്ഥാനത്തേയ്ക്ക് രക്ഷപെടാൻ ഇടയാക്കിയതെന്നാണ് ഇപ്പോൾ പരക്കെ ഉയർന്നിട്ടുള്ള ആരോപണം.

കെവിൻ തങ്ങളുടെ പിടിയിൽ നിന്നും ചാടിപ്പോയതായി ഷാനു രാത്രി തന്നെ ഗാന്ധിനഗർ പൊലീസിലെ ഇഷ്ടക്കാരെ അറിയിച്ചിരുന്നു. ഇവരുടെ ഇടപെടലും രഹ്ന രക്ഷപെടുന്നതിന് വഴിയൊരുക്കിയിരിക്കാമെന്നാണ് അന്വേഷക സംഘത്തിൽ ഒരു വിഭാഗത്തിന്റെ അനുമാനം. സംഭവത്തിന്റെ പേരിൽ സസ്‌പെൻഷനിലായ പൊലീസുകാരുമായി രഹ്ന ഫോണിൽ ബന്ധപ്പെട്ടതായുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായും സൂചനയുണ്ട്.

രാജ്യത്തെ നടുക്കിയ സംഭവത്തിന്റെ യഥാർത്ഥ ചിത്രം പുറത്തുവരണമെങ്കിൽ രഹ്നയുടെ ഇടപെടൽ വ്യക്തമാവണമെന്നതാണ് നിലവിലെ സ്ഥിതി. രഹ്ന എത്താൻ സാദ്ധ്യതയുള്ള ബന്ധുവീടുകളിലെല്ലാം പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ ഇവരുടെ ഒളി സങ്കേതത്തെക്കുറിച്ച് തുമ്പൊന്നും ലഭിച്ചില്ലന്നാണ് ലഭ്യമായ വിവരം.

ഇവർ രാജ്യം വിട്ടിട്ടുണ്ടാവാനുള്ള സാദ്ധ്യതയും അന്വേഷക സംഘം പരിശോധിക്കുന്നുണ്ട്. കേസിൽ ഇതുവരെ രഹ്നയുടെ മകൻ ഷാനുവും ഭർത്താവ് ചാക്കോയും ബന്ധുവുമടക്കം ഒമ്പത് പേർ പിടിയിലായിട്ടുണ്ട്. പിടിയിലായവരിൽ ചിലർ നൽകിയ മൊഴിയിലും രഹ്നയ്‌ക്കെതിരെ പരാമർശമുണ്ടെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP