1 usd = 76.26 inr 1 gbp = 94.29 inr 1 eur = 82.56 inr 1 aed = 20.76 inr 1 sar = 20.27 inr 1 kwd = 244.25 inr

Apr / 2020
03
Friday

കെവിനെ കൊലക്ക് കൊടുത്തത് ഗാന്ധിനഗർ സ്‌റ്റേഷനിലെ എഎസ്‌ഐ ബിജു; ഷാനുവും ഗുണ്ടകളും വീട് കണ്ടെത്തിയത് എ എസ് ഐയുടെ സഹായത്തോടെ; നാട്ടുകാർ പിടിച്ച വണ്ടി പോകാൻ അനുവദിച്ചതും ബിജു തന്നെ; 10,000രൂപ വാങ്ങി എഎസ്‌ഐ മൗനം പാലിച്ചതും ബിജുവിന്റെ സമ്മർദ്ദത്തെ തുടർന്ന്; നീനുവിനെ തിരിച്ചേൽപ്പിച്ചാൽ കെവിനേയും തിരിച്ചേൽപ്പിക്കാമെന്ന ധാരണ ഉണ്ടാക്കിയതും ഈ പൊലീസുകാരൻ; കേരളാ പൊലീസിന്റെ തൊലി ഉരിക്കുന്ന വിവരങ്ങളുമായി ഐജിയുടെ റിപ്പോർട്ട്

May 30, 2018 | 10:27 AM IST | Permalink



കെവിനെ കൊലക്ക് കൊടുത്തത് ഗാന്ധിനഗർ സ്‌റ്റേഷനിലെ എഎസ്‌ഐ ബിജു; ഷാനുവും ഗുണ്ടകളും വീട് കണ്ടെത്തിയത് എ എസ് ഐയുടെ സഹായത്തോടെ; നാട്ടുകാർ പിടിച്ച വണ്ടി പോകാൻ അനുവദിച്ചതും ബിജു തന്നെ; 10,000രൂപ വാങ്ങി എഎസ്‌ഐ മൗനം പാലിച്ചതും ബിജുവിന്റെ സമ്മർദ്ദത്തെ തുടർന്ന്; നീനുവിനെ തിരിച്ചേൽപ്പിച്ചാൽ കെവിനേയും തിരിച്ചേൽപ്പിക്കാമെന്ന ധാരണ ഉണ്ടാക്കിയതും ഈ പൊലീസുകാരൻ; കേരളാ പൊലീസിന്റെ തൊലി ഉരിക്കുന്ന വിവരങ്ങളുമായി ഐജിയുടെ റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പ്രണയവിവാഹത്തെ തുടർന്ന് യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ അക്രമികൾക്ക് എല്ലാ സഹായവും നൽകിയത് എഎഎസ് ഐ ബിജുവെന്ന് വ്യക്തം. മാന്നാനത്തെ വീട്ടിൽ അക്രമിസംഘം കഴുത്തിൽ വടിവാൾ വെച്ച് കെവിനെയും അനീഷിനെയും വാഹനത്തിൽ കയറ്റുമ്പോൾ ഈ പൊലീസ് ഉദ്യോഗസ്ഥൻ നോക്കി നിന്നെന്നും നാട്ടുകാർ പ്രതിഷേധിച്ചപ്പോൾ അതിനെ അടക്കി വാഹനങ്ങൾക്ക് പോകാൻ അവസരം നൽകിയെന്നും ഐജിയുടെ അന്വേഷണത്തിൽ വ്യക്തമായി. തെന്മലയിൽ നിന്നുള്ള അക്രമിസംഘത്തിന് കെവിന്റെ ബന്ധു അനീഷിന്റെ വീട് കാട്ടിക്കൊടുത്തത് ആരാണെന്ന തരത്തിലുള്ള അന്വേഷണം പൊലീസ് തുടരുകയാണ്.

കെവിന്റെ തട്ടിക്കൊണ്ടുപോകലിൽ ഗാന്ധിനഗർ പൊലീസ് പങ്കാളിയായെന്ന് വ്യക്തമാക്കുന്ന ഐജിയുടെ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കേരളാ പൊലീസ് നാണക്കേട് കൊണ്ട് മുഖം കുനിക്കുന്നത്. എഎസ്ഐ ബിജുവിനെതിരേ റിപ്പോർട്ടിൽ പരാമർശമുണ്ട്. അക്രമികൾക്ക് വീട് കാട്ടിക്കൊടുത്തതും സംഘത്തെ പോകാൻ അനുവദിച്ചതും ബിജുവാണെന്ന് ഡിജിപിക്ക് ഐജി കൈമാറിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കൃത്യത്തിൽ പൊലീസ് പങ്കാളിയായി എന്നതിന്റെ വ്യക്തമായ സൂചനയാണ് ഐജി നൽകിയിരിക്കുന്ന റിപ്പോർട്ടിൽ പറയുന്നത്. പ്രതി ഷാനു ഉൾപ്പെട്ട അക്രമിസംഘത്തിന് ബിജുവിന്റെ സഹായം കിട്ടിയെന്നാണ് പുതിയ കണ്ടെത്തൽ.

കാര്യങ്ങളറിഞ്ഞിട്ടും എഎസ്‌ഐ ബിജു മേലുദ്യോഗസ്ഥരെ ഇക്കാര്യങ്ങളൊന്നും അറിയിച്ചില്ല. തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞപ്പോൾ എഎസ്‌ഐ ബിജു മുഖ്യ പ്രതി ഷിനു ചാക്കോയെ വിളിച്ച് കെവിനെ തിരിച്ച് വീട്ടിലെത്തിക്കണമെന്ന് നിർദ്ദേശിച്ചു. തട്ടിക്കൊണ്ടുപോയ സംഭവത്തെ ഗൗരവമായി കണ്ടില്ലെന്നും റിപ്പോർട്ട് പറയുന്നു. തട്ടിക്കൊണ്ടുപോയ ഉടൻ സംഭവം പൊലീസ് അറിഞ്ഞു. തട്ടിക്കൊണ്ടുപോകൽ മനപ്പൂർവം പൂഴ്‌ത്തിയത് എഎസ്‌ഐയാണെന്നാണ് ഐജി അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. അന്വേഷണം അട്ടിമറിച്ചതും ഗാന്ധിനഗർ എഎസ്‌ഐ ബിജുവാണ്. ബിജു പ്രതികളുമായി രണ്ട് തവണ ഫോണിൽ സംസാരിച്ചിരുന്നു. ആറ് മണിക്ക് സംസാരിച്ചപ്പോൾ കെവിൻ രക്ഷപ്പെട്ടതായി ഷാനു പറഞ്ഞു. ഞായറാഴ്ച പുലർച്ചെ എഎസ്‌ഐ ബിജു മാന്നാനത്ത് എത്തിയിരുന്നു.

ഞായാറാഴ്ച രാവിലെ ഒമ്പത് മണിക്കാണ് എസ്‌ഐ ഷിബു വിവരം അറിയുന്നത്. അപ്പോഴും സംഭവത്തിന്റെ ഗൗരവം മനസിലാക്കാതെ കുടുംബപ്രശ്‌നമാക്കി മാറ്റി. കോട്ടയം ഡിവൈഎസ്‌പി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും തന്നെ അറിഞ്ഞില്ലെന്ന് കാണിച്ച് അദ്ദേഹത്തിന് റിപ്പോർട്ടിൽ ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ട്. അതേസമയം എസ്‌ഐ ഷിബുവിനൊപ്പം സസ്‌പെന്റ് ചെയ്യപ്പെട്ട എഎസ്‌ഐ സണ്ണിയുടെ ഭാഗത്ത് ഗുരുതര വീഴ്ചയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന സണ്ണി നടപടിക്രമങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഫോൺ റെക്കോർഡിങ്‌സടക്കമുള്ള രേഖകൾ പരിശോധിച്ച ശേഷമാണ് പൊലീസിന് ഗുരുതര വീഴച പറ്റിയതായി ഐജി കണ്ടെത്തിയിരിക്കുന്നത്. 

സംക്രാന്തിക്കാരനായ കെവിൻ ഐടിഐ പഠിച്ചത് അനീഷിന്റെ വീട്ടിൽ നിന്നായിരുന്നു. മാതാപിതാക്കൾ മരിച്ചതിനെ തുടർന്ന് തനിച്ചായ അനീഷിന്റെ വീട്ടിലായിരുന്നു കെവിൻ മിക്കവാറും. തട്ടിക്കൊണ്ടു പോകൽ നടന്ന ദിവസം നീനുവിനെ ലേഡീസ് ഹോസ്റ്റലിൽ ആക്കിയ ശേഷം കെവിൻ എത്തിയതും അനീഷിന്റെ വീട്ടിലായിരുന്നു. ചില സുഹൃത്തുക്കൾക്കൊപ്പം അർദ്ധരാത്രി വരെ സംസാരിച്ചിരുന്ന ശേഷമാണ് ഇരുവരും ഉറങ്ങിയത്. സംഭവത്തിൽ കെവിനുള്ള അനീഷിന്റെ വീട് കൃത്യമായി കണ്ടെത്താൻ അക്രമിസംഘത്തിന് സഹായകമായത് എഎസ്‌ഐയുടെ നിലപാടായിരുന്നു. ഇക്കാര്യത്തിലുള്ള ഫോൺവിളികളുടെ മൊബൈൽ ടവർ റിപ്പോർട്ടിനായുള്ള അന്വേഷണവും പൊലീസ് നടത്തിയിരുന്നു. ഇതാണ് എഎസ്ഐ യിലേക്ക് എത്തിയിരിക്കുന്നത്. അനീഷിന്റെ വീട്ടിൽ അക്രമിസംഘം നാശനഷ്ടം വരുത്തിയപ്പോൾ തന്നെ സമീപവാസികൾ എഴുന്നേറ്റിരുന്നു. എന്നാൽ അക്രമികൾ ഭയപ്പെടുത്തി. നാട്ടുകാർ ശബ്ദമുയർത്തിയപ്പോൾ വാഹനത്തിന്റെ നമ്പർ കുറിച്ചെടുത്ത എഎസ്ഐ വാഹനത്തിന് പോകാൻ അവസരം നൽകി.

കെവിന്റെ തട്ടിക്കൊണ്ടുപോകൽ സംഭവം നടന്നതിന് ശേഷവും പ്രതികൾക്ക് ഗുണകരമാകുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഗാന്ധിനഗർ പൊലീസ് നടത്തിയത്. പരാതിയുമായി നീനുവും കെവിന്റെ പിതാവ് രാജനും എത്തിയപ്പോൾ അത് സ്വീകരിക്കാൻ എസ്ഐ ഷിബു കൂട്ടാക്കിയില്ല. മാത്രമല്ല സംഭവത്തിൽ അലംഭാവം കാട്ടുകയും ചെയ്തു. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല ഉണ്ടെങ്കിലൂം കൺട്രോൾ റൂമിൽ വിവരമറിയിക്കാക പോലും ചെയ്തില്ല. ഇതിന് പിന്നിലും എഎസ്‌ഐയുടെ ഇടപെടലുണ്ട്. പ്രതികളുമായി ഒത്തുതീർപ്പിന് ബിജു നീക്കം നടത്തിയെന്നും കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും വ്യക്തമാണ്. ബിജുവുമായി ഷാനുവിന്റെ സംഭാഷണവും പുറത്തു വന്നിട്ടുണ്ട്. അക്രമം നടക്കുമെന്നും കെവിനെ തട്ടിക്കൊണ്ടു പോയത് ഷാനുവാണെന്നും ബിജുവിന് കൃത്യമായ വിവരം ഉണ്ടായിരുന്നെന്ന സൂചനയാണ് വ്യക്തമാകുന്നത്. കെവിൻ ചാടിപ്പോയെന്നും അങ്ങ് എത്തിയാണോ ചാടിപ്പോയതെന്നും ബിജു ചോദിക്കുന്നുണ്ട്. ഇതെല്ലാം ഗൂഢാലോചനയിൽ ബിജുവിനുള്ള ബന്ധത്തിന് തെളിവാണ്.

അനീഷിനെ തിരിച്ചു തരാമെന്നും വീട്ടിൽ ഉണ്ടാക്കിയ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാമെന്നും നീനുവിനെ തിരിച്ചു തരാൻ സഹായിക്കണം എന്നും ഷാനു ആവശ്യപ്പെടുമ്പോൾ കഴിയാവുന്നത് പോലെ എല്ലാം ചെയ്തു തരാം എന്നാണ് ബിജു നൽകുന്ന മറുപടി. ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് ഷാനു ബിജുവിനെ വിളിക്കുന്നത്. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അനീഷിന്റെ മാന്നാനത്തെ വീട് അക്രമിച്ച് അനീഷിനെയും കെവിനെയും ഷാനുവും കൂട്ടരും തട്ടിക്കൊണ്ടു പോയത്. ഈ ഓഡിയോയുടെ വിശദാംശങ്ങൾ മറുനാടൻ നേരത്തെ പുറത്തു വിട്ടിരുന്നു. അതിന് ശേഷമാണ് ഐജിയുടെ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിജുവിനെ സർവ്വീസിൽ നിന്ന് സസ്‌പെന്റ് ചെയ്തത്. കേസിൽ ബിജുവിനെ പ്രതിചേർക്കാനും സാധ്യതയുണ്ട്.

സംഭവത്തിൽ പിറ്റേന്ന് കെവിന്റെ പിതാവും നീനുവും പരാതി നൽകിയിട്ടും എസ്ഐ ഷിബു കാര്യമായ നടപടിയെടുക്കാൻ കൂട്ടാക്കാതിരുന്നത് ഷാനുവിനുള്ള സഹായം എന്നവണ്ണം വിവരം അറിഞ്ഞുകൊണ്ടായിരുന്നോ എന്നാണ് സംശയവുമുണ്ട്. അക്രമിസംഘം വിട്ടയച്ച കെവിന്റെ ബന്ധു അനീഷ് തട്ടിക്കൊണ്ടു പോകലിന് ശേഷം മടങ്ങി വന്നപ്പോൾ മാധ്യമങ്ങൾക്ക് നൽകിയ മൊഴിയിൽ പൊലീസിന് തങ്ങൾ ആവശ്യത്തിന് കൊടുത്തിട്ടുണ്ട്. അവർ അനങ്ങില്ല എന്ന് തട്ടിക്കൊണ്ടു പോകലിനിടയിൽ ഷാനു തന്നോട് പറഞ്ഞതായി വ്യക്തമാക്കിയിരുന്നു. ഇതെല്ലാം ഐജിയുടെ നേതൃത്വത്തിൽ വിശദമായി തന്നെ പൊലീസ് പരിശോധിക്കുന്നുണ്ട്.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
'ലോക്ക് ഡൗൺ കാരണം ഭക്ഷണം കിട്ടാതെ വെള്ളം കുടിച്ച് വിശപ്പകറ്റുന്ന കുമാരേട്ടൻ'; മുക്കം ബസ്റ്റാന്റിൽ നിന്ന് വെള്ളം കുടിക്കുന്ന വയോധികന്റെ ചിത്രത്തിന് തെറ്റായ അടിക്കുറിപ്പെഴുതി മാധ്യമം ദിനപ്പത്രം; കൊറോണയേക്കാൾ മാരക വൈറസാണ് മാധ്യമമെന്ന് സോഷ്യൽമീഡിയയിൽ പ്രതിഷേധം; വിശദീകരണവുമായി മുക്കം നഗരസഭയും രംഗത്ത്
കിടക്കാൻ പോകുന്നു എന്ന് പറഞ്ഞു കുട്ടിയേയും എടുത്ത് റൂമിലേക്ക് പോയത് രാത്രി എട്ടുമണിയോടെ; കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ട് ഭർതൃവീട്ടുകാർ ഓടിയെത്തുമ്പോൾ കണ്ടത് ജനൽ കമ്പിയിൽ തൂങ്ങി നിൽക്കുന്ന ശിൽപ്പയെ; ആശുപത്രിയിൽ എത്തും മുൻപ് തന്നെ മരണത്തിനു കീഴടങ്ങി; ഡൽഹിൽ നഴ്‌സായിരുന്ന ശിൽപയുടെ മരണത്തിൽ നടുങ്ങി കാഞ്ഞങ്ങാട്; കോവിഡ് കാലത്ത് ഖത്തറിലുള്ള ഭർത്താവിനെ കുറിച്ചു ആശങ്കപ്പെട്ട ശിൽപ്പ ആത്മഹത്യ ചെയ്തത് എന്തിന്?
8,000 പേർ രോഗികളായിട്ടും മരണം 1000 ത്തിന് താഴെ നിർത്തിയ ജർമ്മനിയും കേവലം 23 പേർ മരിച്ചിട്ടും മൂന്നു മാസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഓസ്‌ട്രേലിയൻ സംസ്ഥാനവും അപകടം മണത്ത ഉടൻ ലോക്ക് ഡൗൺ തുടങ്ങിയ ഇന്ത്യയും ലോകത്തിന്റെ കൊറോണാ പ്രതിരോധ മോഡലുകൾ; ലോക്ക്ഡൗൺ എന്ന് തീരുമെന്ന് ആശങ്കപ്പെടുന്നവർ ഓസ്‌ട്രേലിയയിൽ സംഭവിക്കുന്നത് മാത്രം അറിയുക; ഇച്ഛാശക്തികൊണ്ട് കൊറോണയെ നേരിടുന്ന മൂന്നു രാജ്യങ്ങളുടെ കഥ
'സേവ് കർണാടക ഫ്രം പിണറായി' ഹാഷ്ടാഗിൽ മാത്രം ഒതുങ്ങില്ല കർണാടകയുടെ വീറ്; അതിർത്തി തുറക്കില്ല..ഒരിഞ്ചുപോലും വിട്ടുവീഴ്ചയില്ല; കേരള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ; ഗതാഗതം അനുവദിച്ചാൽ കോവിഡ് പടരുമെന്ന് ഭീതി; എതിർപ്പുമായി കേരളത്തിന്റെ തടസ്സഹർജി; കേന്ദ്രസർക്കാരിന്റെ തീരുമാനവും നിർണായകം; ആംബുലൻസുകൾ പോലും മംഗലാപുരത്തേക്ക് കടത്തിവിടില്ലെന്ന വാശിയിൽ അയൽക്കാർ മുറുകുമ്പോൾ വെള്ളിയാഴ്ച കാതോർക്കുന്നത് കോടതിയുടെ വാക്കുകൾക്ക്
ഫോണിൽ കാമുകിയോടോ കാമുകനോടോ ചൂടൻ ചാറ്റിൽ സ്വയം മതിമറന്നിരിക്കവേ പെട്ടെന്ന് പങ്കാളി വന്നാൽ എന്തുചെയ്യും? ഫോൺ ഒന്നുകുലുക്കിയാൽ സ്വയം ഡിസ്‌കണക്റ്റ് ആവുന്ന കിടിലൻ എക്‌സ്ട്രാമാരിറ്റൽ ആപ്പ്; 'ഷെയ്ക് ടു എക്‌സിറ്റ് ഫംഗ്ഷൻ' പ്രയോഗിച്ച് ഒരുകള്ളച്ചിരി മാത്രം; കൊറോണയുടെ ലോക് ഡൗൺ കാലത്ത് വിവാഹേതര ബന്ധങ്ങൾക്ക് പൂക്കാലം; ഡേറ്റിങ് ആപ്പുകൾക്ക് ഇത് ചാകരക്കാലവും
അറസ്റ്റിലായത് 'മേസ്തിരി റിഞ്ചു'; മൊബൈലിൽ ഉള്ളത് ബംഗള, മറാത്ത, ഹിന്ദി ഭാഷകളിലുള്ള നിരവധി വാട്സാപ്പ് ഗ്രൂപ്പുകൾ; കേരളത്തിൽ ജോലി തേടിയെത്തിവരെ ഏകോപിപ്പിക്കുന്ന ഗ്രൂപ്പും ഫോണിൽ; റോഡ് ഉപരോധവും ലോക് ഡൗൺ ലംഘനവും വ്യക്തമായ നിർദ്ദേശങ്ങൾ അനുസരിച്ച്; ആളുകളെ സംഘടിപ്പിച്ചത് ബംഗാൾ സ്വദേശി എന്നതിന് വ്യക്തമായ തെളിവകുൾ; സംശയം നീളുന്നത് തീവ്ര സ്വഭാവമുള്ള സംഘടനയിലേക്ക്; പായിപ്പാട്ടെ വില്ലൻ മുഹമ്മദ് റിഞ്ചു ആളു ചില്ലറക്കാരനല്ലെന്ന് പൊലീസ്
ആദ്യ ഭർത്താവിന്റെ മരണശേഷം ഒറ്റപ്പെട്ടു കഴിയുമ്പോൾ ആലോചന വന്നത് ഗൾഫുകാരന്റെത്; പുനർ വിവാഹത്തിനു സമ്മതം മൂളുന്നത് ഒറ്റയ്ക്കുള്ള ജീവിതം ചൂണ്ടിക്കാട്ടി സമ്മർദ്ദം വന്നപ്പോൾ; ആദ്യ പ്രസവത്തിൽ ജന്മം നൽകിയത് ഒരാണും പെണ്ണുമായി ഇരട്ട കൺമണികൾക്ക്; അമ്പതാം വയസിൽ ഭാഗ്യമായി ലഭിച്ച കുരുന്നുകളെ താലോലിക്കും മുൻപ് തിരികെ വിളിച്ച് വിധി; നാടിന്റെ വേദനയായി കണിയാപുരം സ്‌കൂളിലെ ബിനു ടീച്ചറിന്റെ വേർപാട്; വിടപറഞ്ഞത് കുട്ടികളുടെ പ്രിയങ്കരിയായ ടീച്ചർ
വീട്ടിനുള്ളിൽ ഇരിക്കാതെ പുറത്തു പോയി ചുമച്ച് വൈറസ് പടർത്താൻ നമുക്ക് കൈകോർക്കാം; ഇൻഫോസിസിലെ സീനിയർ ആർക്കിടെക്കിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വിവാദമായപ്പോൾ അന്വേഷണം നടത്തി ഞൊടിയിടയിൽ പുറത്താക്കി ടെക്കി ഭീമൻ; ബംഗളൂരുവിലെ ടെക്കിയായ മുജീബ് മുഹമ്മദ് യഥാർത്ഥ ഭീകരനെന്ന് സോഷ്യൽ മീഡിയ; കൊറോണക്കാലത്തെ ബംഗളൂരുവിൽ നിന്നുള്ള വമ്പൻ വിവാദം ഇങ്ങനെ
ഇന്ദിരാ ഗാന്ധി അന്വേഷിച്ചിട്ടും ഭീകര ബന്ധം കണ്ടെത്താത്ത സാത്വികർ; മത പ്രബോധനത്തിന് വേണ്ടി ആരേയും കുറ്റം പറയാത്ത വേറിട്ട വഴി; നബിയെ പോലെ അറാക്ക് കൊണ്ട് പല്ല് വൃത്തിയാക്കും; പ്രവാചക കാലത്തെ അനുസ്മരിച്ച് പാത്രത്തിന് മുമ്പിൽ കുത്തിയിരുന്ന് ആഹാരം കഴിക്കൽ; എത്തുന്നിടത്തെ ആചാരങ്ങൾ അതേ പോലെ അനുസരിക്കും; ഇന്ത്യയിൽ കോവിഡിന്റെ എപ്പിസെന്ററായി മാറിയ തബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ കേരളത്തിലും സജീവം; മുന്നിൽ നിന്ന് നയിക്കുന്നത് ഇടി മുഹമ്മദ് ബഷീറിന്റെ മകൻ
കൊറോണ വൈറസ് പകരാൻ സ്പർശനവും ചുമയും ഒന്നും വേണ്ട; രോഗിയുടെ പരിസരത്തുകൂടി പോയാൽ പോലും വായുവിലൂടെ പകരും; രോഗി കിടന്ന മുറിയിൽ മണിക്കൂറുകളോളം വൈറസ് തങ്ങി നിൽക്കും; രോഗിയുടെ ബെഡ്‌റൂമിനു പുറത്തെ കോറിഡോറിൽ പോലും അണുക്കൾ; ഏറ്റവും വേഗത്തിൽ പടരുന്നത് രോഗലക്ഷണങ്ങൾ കാട്ടും മുൻപ്; കൊറോണയെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനം ഞെട്ടിക്കുന്നത്; വേണ്ടത് കൂടുതൽ കരുതലുകൾ
ജീന രാവിലെ നഴ്‌സിങ് ഡ്യൂട്ടിക്ക് പോകുന്ന സമയം രഞ്ജു നല്ല ഉറക്കം; വീട്ടുജോലിക്കാരി ഭക്ഷണം കഴിക്കാനായി തട്ടി വിളിച്ചപ്പോൾ അനക്കമില്ല; അയൽക്കാരെയും ജീനയെയും വിളിച്ചുവരുത്തി നോക്കുമ്പോൾ മനസ്സിലായി രഞ്ജു പോയി; അടുത്തിടെ നെഞ്ചെരിച്ചിൽ കൂടെക്കൂടെ വന്നപ്പോഴും ഗ്യാസെന്ന് കരുതി തള്ളി; മരണം ഹൃദയാഘാതത്തിന്റെ രൂപത്തിൽ വരും മുമ്പ് കുവൈറ്റിലെ ഈ മലയാളി നഴ്‌സിങ് ദമ്പതികൾ സ്വപ്‌നം കണ്ടത് യുകെയിലെ തൊഴിലും ജീവിതവും
8,000 പേർ രോഗികളായിട്ടും മരണം 1000 ത്തിന് താഴെ നിർത്തിയ ജർമ്മനിയും കേവലം 23 പേർ മരിച്ചിട്ടും മൂന്നു മാസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഓസ്‌ട്രേലിയൻ സംസ്ഥാനവും അപകടം മണത്ത ഉടൻ ലോക്ക് ഡൗൺ തുടങ്ങിയ ഇന്ത്യയും ലോകത്തിന്റെ കൊറോണാ പ്രതിരോധ മോഡലുകൾ; ലോക്ക്ഡൗൺ എന്ന് തീരുമെന്ന് ആശങ്കപ്പെടുന്നവർ ഓസ്‌ട്രേലിയയിൽ സംഭവിക്കുന്നത് മാത്രം അറിയുക; ഇച്ഛാശക്തികൊണ്ട് കൊറോണയെ നേരിടുന്ന മൂന്നു രാജ്യങ്ങളുടെ കഥ
ഇറ്റലിയിൽ നിന്നെത്തിയവർ വിമാനത്താവളത്തിൽ പരിശോധന ഒഴിവാക്കി ഒളിച്ചു കടന്നു; കാത്ത് നിന്ന ബന്ധുക്കൾക്കൊപ്പം സ്വകാര്യ കാറിൽ വീട്ടിലേക്ക്; പിന്നെ ഒരാഴ്ച ബന്ധു വീടുകളിൽ കറക്കം; മൂത്ത സഹോദരന് പനി പിടിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ കോവിഡിൽ സംശയം തുടങ്ങി; ചികിൽസയ്ക്ക് വിസമ്മതിച്ച് 55 കാരനും ഭാര്യയും 24-കാരനായ മകനും; ഒടുവിൽ ഉഗ്രശാസന എത്തിയപ്പോൾ ഐസുലേഷൻ വാർഡിൽ; റാന്നിയിലെ പ്രവാസി കുടുംബം നാട്ടുകാരോട് ചെയ്തതു കൊടുംക്രൂരത
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
പതിനേഴുകാരി പതിമൂന്നുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് വീട്ടിൽ ആരുമില്ലാതിരുന്ന ദിവസം; കുഞ്ഞിനെ നോക്കാൻ എത്തിയവൾ സ്ഥിരമായി ശയിച്ചത് ബാലനൊപ്പം; കാമുകനെ വിവാഹം കഴിച്ചിട്ടും കുട്ടിയുമായുള്ള സെക്‌സ് ഉപേക്ഷിക്കാനാകാതെ നഴ്‌സറി ജീവനക്കാരി; പീഡന വിവരം പുറത്തറിഞ്ഞത് യുവതി പതിമൂന്നുകാരന്റെ കുഞ്ഞിന് ജന്മം നൽകിയതോടെ; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവതിയുടെ ശിക്ഷ വിധിക്കുക ഏപ്രിൽ മൂന്നിന്
കുർബാനെ മധ്യേ ഖണ്ഡിപ്പിന്റെ സമയത്ത് മറ നീക്കി പുറത്തു വന്ന് അച്ചൻ! പട്ടേല ....ന്റെ ഇറ്റലിയിൽ നിന്ന് വന്ന മകന് കൊറോണ സ്ഥിരീകരിച്ചു; അവരുമായി സഹകരിച്ച എല്ലാവരും പള്ളി വിട്ട് പോണമെന്ന് ക്‌നാനായ വികാരിയുടെ പ്രഖ്യാപനം; കേട്ട് ഞെട്ടി വിശ്വാസികൾ; അതിന് ശേഷം നാട് സാക്ഷ്യം വഹിച്ചത് എംഎൽഎയുടെ വീടുകൾ കയറിയുള്ള ബോധവൽക്കരണം; ഐത്തലയിൽ വൈറസ് ബാധിതരുമായി ഇടപെട്ട 300 കുടുംബങ്ങൾ ഐസുലേഷനിൽ; മാസ്‌ക് ധരിച്ച് റാന്നിയെ കാക്കാൻ രാജു എബ്രഹാം മുന്നിട്ടിറങ്ങുമ്പോൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട് കടന്ന് കണ്ണൂരിൽ കൊറോണ എത്താത്തത് ഈ അമ്മയുടെ കരുതൽ കാരണം; ഇറ്റലിയിൽ നിന്ന് വന്നിറങ്ങുമ്പോൾ മൂന്ന് വയസ്സുകാരിയുടെ പനിയിലെ ആശങ്ക തിരിച്ചറിഞ്ഞത് നേഴ്‌സായ മാതാവ് തന്നെ; കാത്തു നിന്ന ബന്ധുക്കളുടെ അടുത്തേക്ക് ഓടിയെത്താതെ ആരോഗ്യ പ്രവർത്തകർക്ക് അടുത്തേക്ക് കുട്ടിയുമായി ഓടിയെത്തിയത് അമ്മ; നാട്ടിൽ വിമാനം ഇറങ്ങുന്ന പ്രവാസികൾ മാതൃക ആക്കേണ്ടത് ഈ കണ്ണൂരുകാരിയെ; മലബാറിലേക്ക് കൊറോണ എത്തിയില്ലെങ്കിൽ മലയാളി കടപ്പെട്ടിരിക്കുന്നത് ഇരിട്ടിയിലെ ഈ യുവതിയോട്
അഞ്ചു വയസ്സുള്ള കുട്ടി കൈ തട്ടിമാറ്റുന്ന ശക്തിയിലായിരുന്നില്ല അവൾ ഇറങ്ങി പോയത്; വീട്ടിന് പുറത്ത് നിന്ന് നോക്കിയാൽ വഴിയിൽ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായി കാണാം; പക്ഷേ അന്ന് ഒന്നും കണ്ടില്ല; 'അമ്മുമ്മ' വിളിച്ചു കൊണ്ടു വന്നെന്നും പട്ടി കുരച്ചപ്പോൾ അപ്രത്യക്ഷമായെന്നും പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യവുമില്ല; അത് അദൃശ്യ ശക്തിയുടെ ഇടപെടൽ തന്നെ എന്ന് ഇപ്പോഴും വിശ്വസിച്ച് അയൽക്കാരി; ദേവനന്ദയുടെ പഴയ കാണാതാകൽ കേട്ട് അത്ഭുതത്തോടെ മലയാളികൾ; മിനി മറുനാടനോട് അനുഭവം പറയുമ്പോൾ
ക്ഷേത്രോത്സവത്തിൽ ഉത്തര ഉണ്ണിയുടെ നൃത്തം അനൗൺസ് ചെയ്യാൻ ഊർമ്മിള മൈക്ക് കൈയിൽ എടുത്തപ്പോൾ ഓഫായി; കലിപ്പിലായ ഊർമ്മിള കാണികൾക്കും മുമ്പിലേക്ക് മൈക്ക് വലിച്ചെറിഞ്ഞു; കട്ടക്കലിപ്പോടെ നാട്ടുകാരും എത്തിയതോടെ പ്രശ്നത്തിൽ ഇടപെട്ട് പൊലീസും; മെക്ക് താഴേക്ക് ഇടുന്നത് അത്ര വലിയ കുഴപ്പമാണോ സാറേ.. എന്നു പൊലീസുകാരോട് ചോദിച്ചു ഊർമ്മിള ഉണ്ണി; ദൈവ സന്നിധിയിലെ നടിയുടെ അഹങ്കാരം കണ്ടെന്ന പോലെ തിമിർത്ത് പെയ്ത് മഴയും; നൃത്തം മുടങ്ങിയതോടെ കണക്കായി പോയെന്ന് നാട്ടുകാരും