Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരോ ഇരയ്ക്കും വേട്ടക്കാരനുമൊപ്പം ഓടുന്നു; കെവിനെ കൊലപ്പെടുത്താൻ പ്രതികൾക്ക് ഉന്നത സഹായം ലഭിച്ചുവോ? കസ്റ്റഡി റിപ്പോർട്ടിൽ സംശയം പ്രകടിപ്പിച്ച് ഏറ്റുമാനൂർ കോടതി; ദുരഭിമാനക്കൊലയും രാഷ്ട്രീയ കൊലപാതകങ്ങളും പുരോഗമന സമൂഹത്തിന് ചേർന്നതല്ലെന്ന വിമർശനവുമായി ഗവർണർ; കെവിനെ വകവരുത്തിയത് പുഴയിൽ തള്ളിയിട്ട്; കേസിൽ മൂന്ന് പേർ കൂടി പിടിയിൽ

ആരോ ഇരയ്ക്കും വേട്ടക്കാരനുമൊപ്പം ഓടുന്നു; കെവിനെ കൊലപ്പെടുത്താൻ പ്രതികൾക്ക് ഉന്നത സഹായം ലഭിച്ചുവോ? കസ്റ്റഡി റിപ്പോർട്ടിൽ സംശയം പ്രകടിപ്പിച്ച് ഏറ്റുമാനൂർ കോടതി; ദുരഭിമാനക്കൊലയും രാഷ്ട്രീയ കൊലപാതകങ്ങളും പുരോഗമന സമൂഹത്തിന് ചേർന്നതല്ലെന്ന വിമർശനവുമായി ഗവർണർ; കെവിനെ വകവരുത്തിയത് പുഴയിൽ തള്ളിയിട്ട്; കേസിൽ മൂന്ന് പേർ കൂടി പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പ്രണയ വിവാഹം കഴിച്ച കെവിൻ എന്ന ദളിത് യുവാവിനെ കൊലപ്പെടുത്താൻ പ്രതികൾക്ക് ഉന്നത സഹായം ലഭിച്ചിട്ടുണ്ടെന്ന് സംശയം. പ്രതികൾക്ക് അധികാര കേന്ദ്രങ്ങളുടെ താഴെത്തട്ടിൽ നിന്നും സഹായം ലഭിച്ചിട്ടുണ്ടെന്ന് ഏറ്റുമാനൂർ കോടതിയാണ് റിമാൻഡ് റിപ്പോർട്ടിൽ സംശയം പ്രകടിപ്പിച്ചത്. ആരോ ഇരയക്കും വേട്ടക്കാരനുമൊപ്പം ഓടുന്നുണ്ടെന്നും കോടതി പറഞ്ഞു. കെവിനെ പ്രതികൾ ചേർന്ന് പുഴയിൽ തള്ളിയിട്ട് കൊന്നതാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

കോട്ടയം മന്നാനത്ത് നിന്നും തട്ടിക്കൊണ്ട് പോകുന്നതിനിടെ കാറിൽ നിന്നും പുറത്തിറങ്ങിയ കെവിനെ ഓടിച്ച് പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. ആഴമുള്ള പുഴയിൽ തള്ളിയിട്ട് കൊല്ലാനായിരുന്നു ശ്രമം. കെവിനെ തട്ടിക്കൊണ്ട് പോകാൻ സഹായം നൽകിയ ഗാന്ധിനഗർ എഎസ്ഐ ബിജു,രാത്രി പട്രോൾ സംഘത്തിലെ ഡ്രൈവർ അജയകുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കെവിന്റെ സുഹൃത്തുക്കൾ രാത്രി ഒരു മണി വരെ കെവിനൊപ്പം താമസസ്ഥലത്തുണ്ടായിരുന്നെന്നും, അവർ പോയ ഉടൻ തന്നെ വിവരം അക്രമിസംഘത്തെ അറിയിച്ചത് പട്രോളിങ് സംഘമാണെന്നും വ്യക്തമായതിനെ തുടർന്നാണ് അറസ്്റ്റ്. അക്രമം കഴിഞ്ഞ് മടങ്ങുന്നത് വരെ പെട്രോളിങ് സംഘം കാവൽ നിൽക്കുകയും ചെയതെന്ന് വ്യക്തമായിരുന്നു.

കെവിൻ വധവുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി പിടിയിലായിട്ടുണ്ട്. നിഷാദ്, ഷെഫിൻ എന്നിവരാണ് ഇന്ന് പിടിയിലായത്. ഏറ്റുമാനൂർ കോടതിയിൽ കീഴടങ്ങാനെത്തിയപ്പോഴാണ് ഗാന്ധിനഗർ സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.അതേസമയം കേസിലെ മറ്റൊരു പ്രതിയായ ടിറ്റോ ജെറോം പീരുമേട് കോടതിയിൽ കീഴടങ്ങി. മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്.

ക്വട്ടേഷന് സംഘത്തെ സഹായിച്ചെന്ന് കരുതുന്ന പൊലീസ് ഡ്രൈവർ അജയകുമാർ തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായതോടെ സ്റ്റേഷനിൽ നിന്നിറങ്ങിയോടാൻ ശ്രമിച്ചു. ഇയാളെ സഹപൊലീസുകാർ ചേർന്ന് പിടികൂടി.കെവിനെ തട്ടിക്കൊണ്ടുപോവാൻ അക്രമിസംഘം ഉപയോഗിച്ച രണ്ടാമത്തെ വാഹനം ഇന്ന് കണ്ടെത്തിയിരുന്നു. ടിറ്റോയുടെ ഉടമസ്ഥയിലുള്ള ഹ്യൂണ്ടായ് ഐ20 കാറാണ് പുനലൂരിൽ വച്ച് കണ്ടെടുത്തത്. അക്രമിസംഘം സഞ്ചരിച്ച ഇന്നോവ കാർ തിങ്കളാഴ്ച തന്നെ കണ്ടെടുത്തു.

അതേസമയം, കോട്ടയത്തെ ദുരഭിമാനക്കൊല സംസ്ഥാനത്തിന് മുന്നറിയിപ്പാണെന്ന് ഗവർണർ പി.സദാശിവം വിമർശിച്ചു. രാഷ്ട്രീയ കൊലപാതകങ്ങളിൽ കൂടുതൽ ജാഗ്രതവേണമെന്നും ഗവർണർ പറഞ്ഞു. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച ചടങ്ങിലായിരുന്നു വിമർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP