Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമ്മയുടെ കണ്ണുവെട്ടിച്ച് പാത്തും പതുങ്ങിയുമാണ് വല്യമ്മച്ചിയെ പോയി കാണുന്നതും മിണ്ടുന്നതും; കെവിന്റെ കൊലയിലും അമ്മയെ സംശയിക്കുന്ന മകൾ; പ്രതികളുടെ വാക്ക് മാത്രം കണക്കിലെടുത്ത് രഹനയെ ഒഴിവാക്കാൻ പൊലീസും; ഭർത്താവ് ചാക്കോയ്‌ക്കൊപ്പം മകൻ ഷാനുവും ബന്ധു നിയാസും തമ്മിൽ നടത്തിയ സംഭാഷണങ്ങൾ കേട്ടില്ലെന്ന് വിലയിരുത്തി അന്വേഷണ സംഘം; ദുരഭിമാനക്കൊലയിൽ രഹനയെ പൊലീസ് പ്രതിചേർക്കില്ല

അമ്മയുടെ കണ്ണുവെട്ടിച്ച് പാത്തും പതുങ്ങിയുമാണ് വല്യമ്മച്ചിയെ പോയി കാണുന്നതും മിണ്ടുന്നതും; കെവിന്റെ കൊലയിലും അമ്മയെ സംശയിക്കുന്ന മകൾ; പ്രതികളുടെ വാക്ക് മാത്രം കണക്കിലെടുത്ത് രഹനയെ ഒഴിവാക്കാൻ പൊലീസും; ഭർത്താവ് ചാക്കോയ്‌ക്കൊപ്പം മകൻ ഷാനുവും ബന്ധു നിയാസും തമ്മിൽ നടത്തിയ സംഭാഷണങ്ങൾ കേട്ടില്ലെന്ന് വിലയിരുത്തി അന്വേഷണ സംഘം; ദുരഭിമാനക്കൊലയിൽ രഹനയെ പൊലീസ് പ്രതിചേർക്കില്ല

പ്രകാശ് ചന്ദ്രശേഖർ

കോട്ടയം: ദുരഭിമാന കൊലയെന്ന് വിലിയുത്തുന്ന കെവിന്റെ മരണത്തിൽ നീനുവിന്റെ മാതാവ് രഹനയ്ക്ക് പൊലീസിന്റെ ക്ലീൻചീറ്റ് നൽകുമെന്ന് സൂചന. കെവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസ് അറസ്റ്റുചെയ്ത ഭർത്താവും മകനും ബന്ധുവും നടത്തിയ ഗൂഢാലോചനയിലോ തുടർന്ന് നടന്ന സംഭവങ്ങളിലോ രഹനയ്ക്ക് പങ്കില്ലന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചെന്നാണ് സൂചന.

'എന്റെ തകർച്ചയ്ക്കു കാരണം വീട്ടിലെ അന്തരീക്ഷമാണ്. സ്നേഹം എന്തെന്ന് പപ്പയിൽനിന്നും അമ്മയിൽനിന്നും ഞാനറിഞ്ഞിട്ടില്ല. പരസ്പരം കുറ്റപ്പെടുത്തുകയും കൈയാങ്കളി നടത്തുകയും ചെയ്യുന്ന അച്ഛനമ്മമാർ. തടസ്സം പിടിച്ചതിന് പൊതിരെ തല്ലുകിട്ടിയിട്ടുണ്ട്. അവരുടെ കലഹം മൂക്കുമ്പോൾ മുറിയടച്ചിട്ടിരുന്ന് ഞാൻ കരയും. ആ അന്തരീക്ഷത്തിൽനിന്ന് എങ്ങനെയും രക്ഷപ്പെടാനാണ് കോട്ടയത്തേക്കു പഠിക്കാൻ വന്നത്'- കെവിൻവധക്കേസിലെ കെവിന്റെ ഭാര്യ നീനു വെളിപ്പെടുത്തിയത് ഇങ്ങനെയായിരുന്നു. എന്റെ അമ്മയ്ക്ക് പപ്പായുടെ വീട്ടുകാരുമായി അന്നും ഇന്നും ശത്രുതയാണ്. എന്നിട്ടും വല്യമ്മച്ചിയും അപ്പച്ചനും ഞങ്ങളെ വലിയ സ്നേഹത്തോടെ വളർത്തി. അമ്മയുടെ കണ്ണുവെട്ടിച്ച് പാത്തും പതുങ്ങിയുമാണ് വല്യമ്മച്ചിയെ ഞാൻ പോയി കാണുന്നതും മിണ്ടുന്നതും'- നീനു തന്റെ ദുരിത ജീവിതം വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

ഇതിനിടെ ചാക്കോയും ഗൾഫിലേക്ക് പോയി. വർഷങ്ങളോളം വല്യമ്മച്ചിയുടെയും വല്യപ്പച്ചന്റെയും കൂടെ കുഞ്ഞുങ്ങൾ കഴിഞ്ഞു. ആറേഴുവർഷം കഴിഞ്ഞ് രഹന നാട്ടിൽ തിരിച്ചെത്തിയശേഷമാണ് കുട്ടികൾ അവർക്കൊപ്പം താമസമാക്കിയത്. 'അപ്പോഴേക്കും ഞാൻ ആറാം ക്ലാസിലായിരുന്നു. എന്തിനും അമ്മ കഠിനമായി ഉപദ്രവിക്കുമായിരുന്നു. ചെറിയ ക്ലാസിൽ, കൂടെ പഠിക്കുന്ന ആൺകുട്ടികൾ മിണ്ടിയാൽപ്പോലും എന്നെ അതിഭയങ്കരമായി മർദിക്കും. തല ഭിത്തിയിൽ പിടിച്ചിടിക്കും. ഐന്റ ഉറക്കെയുള്ള കരച്ചിൽ കേട്ട് അയൽക്കാർ നോക്കിനിൽക്കും. പക്ഷേ, അമ്മയെ പേടിച്ച് ആരും അടുത്തുവരില്ല'.-ഇതായിരുന്നു അമ്മയെ കുറിച്ച് നീനു പറയുന്നത്. ഈ കുടുംബത്തിൽ നീനുവിന്റെ അമ്മ അറിയാതെ ഒന്നും നടക്കില്ല. അതുകൊണ്ട് തന്നെ കെവിനെ കൊലപ്പെടുത്തിയതും രഹനയ്ക്ക് അറിയാമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ പൊലീസ് ഇത് ഗൗരവത്തിൽ എടുക്കുന്നില്ല.

രഹനയെ രക്ഷിക്കാൻ ബോധപൂർവ്വമായ ഇടപെടൽ നടക്കുന്നുവെന്ന സംശയം തുടക്കം മുതൽ ഉയർന്നിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് പുതിയ തീരുമാനവും. വീട്ടിൽ ചാക്കോയ്‌ക്കൊപ്പം മകൻ ഷാനുവും ബന്ധു നിയാസും ഉണ്ടായിരുന്നെങ്കിലും ഇവർ തമ്മിൽ നടത്തിയ സംഭാഷണങ്ങൾ രഹന കേട്ടില്ലന്നും അക്കാര്യം ഇവർ സാക്ഷ്യപ്പെടുത്തിയെന്നും ഇതിനാലാണ് രഹനയെ തൽക്കാലം 'ശല്യം' ചെയ്യേണ്ടെന്ന് അന്വേഷണ സംഘം തീരുമാനിച്ചതെന്നുമാണ് ലഭ്യമായ വിവരം. നിലവിലെ സാഹചര്യത്തിൽ ഇവരെ കേസിൽ പ്രതിചേർക്കുന്നതിനുള്ള സാദ്ധ്യത വിരളമാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഇവരെ നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ വിളിപ്പിക്കണമെന്ന് താൻ പുനലൂർ ഡി വൈ എസ് പി യോട് ആവശ്യപ്പെട്ടതായി ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ കഴിഞ്ഞ ദിവസം മറുനാടനോട് വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് പൊലീസ് തന്നെ അകാരണമായി കേസിൽകുടുക്കാൻ നീക്കം നടത്തുന്നതായും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് രഹന ഹൈക്കോടതിയെ സമീപിച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു. രഹനയെ ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നാണ് പുനലൂർ ഡി വൈ എസ് പി മറുനാടനോട് വ്യക്തമാക്കിയത്്. കെവിന്റെ മരണത്തിൽ മാതാവിന് മനസറിവുണ്ടെന്ന് മകൾ നീനു കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.എന്നാൽ ഇക്കാര്യം മുഖവിലയ്‌ക്കെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. കെവിനെ തട്ടിക്കൊണ്ടുപോയതായി വിവരം ലഭിച്ച ഉടനെ ഗാന്ധിനഗർ സ്‌റ്റേഷനിൽ നിന്നും ചാക്കോയെ വിളിച്ച് വിവരങ്ങൾ ആരാഞ്ഞിരുന്നെന്നും ഇതിന് പിന്നാലെ ആശുപത്രിയിൽ പോകുകയാണെന്ന് അയൽക്കാരെ അറിയിച്ച ശേഷം രഹനയെയും കൂട്ടി ചാക്കോ സ്ഥലം വിടുകയായിരുന്നെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

മകളെ തിരിച്ചെത്തിക്കാൻ ലക്ഷ്യമിട്ട് വിദേശത്തായിരുന്ന മകനെ രഹനയെ വിളിച്ചുവരുത്തിയെന്നും കെവിന്റെ താമസ്ഥലം കണ്ടെത്തി വിവരങ്ങൾ കൈമാറിയെന്നും മറ്റുമായിരുന്നു ഇവർക്കെതിരെ ഉയർന്നിരുന്ന പ്രധാന ആരോപണം. ഇപ്പോഴത്തെ പൊലീസ് കണ്ടെത്തൽ പ്രകാരം പരോക്ഷമായിപ്പോലും ഈ കൃത്യത്തിൽ ഇവർക്ക് പങ്കില്ലന്ന് സ്ഥിരീകരിക്കപ്പെട്ടതായിട്ടാണ് സൂചന. കെവിന്റെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം കൂടി വന്ന ശേഷമേ കേസിൽ കൂടുതൽ ആന്വേഷണം ആവശ്യമുണ്ടോ എന്നകാര്യം അന്വേഷക സംഘം യോഗം ചേർന്ന് തീരുമാനിക്കു എന്നാണ് അറിയുന്നത്. കെവിൻ മരണപ്പെട്ടത് വെള്ളം ഉള്ളിൽച്ചെന്നാണ് എന്നു മാത്രമാണ് ഇപ്പോൾ സ്ഥിരീകരണമായിട്ടുള്ളു.

ഓടി രക്ഷപെടുമ്പോൾ പുഴയിൽ പതിച്ചതാണോ ആരെങ്കിലും വെള്ളിത്തിൽ മുക്കി കൊലപ്പെടുത്തിയതാണോ എന്നിങ്ങനെയുള്ള സംശയങ്ങൾക്ക് കൃത്യമായ ഉത്തരം കണ്ടെത്തുക എന്നതാണ് ഇനിയുള്ള അന്വേഷക സംഘത്തിന്റെ പ്രധാന ദൗത്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP