Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റോഡരികിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകം തന്നെ; പത്തോളം പേർ അടങ്ങിയ സംഘം ജിബിനെ മർദ്ദിച്ചത് വാഴക്കാലയിലെ ഒരു വീട്ടിലെത്തുന്നതിനെ തുടർന്നുള്ള തർക്കത്തിൽ; റോഡിൽ ഉപേക്ഷിച്ചത് അപകടമെന്ന് തെറ്റിദ്ധരിപ്പിക്കാൻ; സിസിടിവിയിൽ യുവാവിനെ ഉപേക്ഷിക്കുന്ന ദൃശ്യവും സ്‌കൂട്ടർ മറിച്ചിടുന്നതും തെളിഞ്ഞത് നിർണായകമായി; പ്രതികൾ കസ്റ്റഡിയിലെന്ന് സൂചന

റോഡരികിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകം തന്നെ; പത്തോളം പേർ അടങ്ങിയ സംഘം ജിബിനെ മർദ്ദിച്ചത് വാഴക്കാലയിലെ ഒരു വീട്ടിലെത്തുന്നതിനെ തുടർന്നുള്ള തർക്കത്തിൽ; റോഡിൽ ഉപേക്ഷിച്ചത് അപകടമെന്ന് തെറ്റിദ്ധരിപ്പിക്കാൻ; സിസിടിവിയിൽ യുവാവിനെ ഉപേക്ഷിക്കുന്ന ദൃശ്യവും സ്‌കൂട്ടർ മറിച്ചിടുന്നതും തെളിഞ്ഞത് നിർണായകമായി; പ്രതികൾ കസ്റ്റഡിയിലെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇന്നലെ പുലർച്ചെ നഗരത്തിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം.പാലച്ചുവട് വെണ്ണല റോഡിൽ ശ്രീധർമശാസ്താ ക്ഷേത്രത്തിന് എതിർവശമാണ് ജിബിൻ (34) എന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതശരീരത്തിന്റെ തൊട്ടടുത്തായി ഇയാളുടെ സ്‌കൂട്ടർ മറിഞ്ഞ് കിടപ്പുണ്ടായിരുന്നു. പുലർച്ചെ നാലു മണിയോടെ പ്രഭാത സവാരിക്ക് പോയവരാണ് മൃതദേഹം കണ്ടത്. ബെർമുഡയും ഷർട്ടും ധരിച്ച യുവാവിന്റെ നെറ്റിയിൽ ആഴത്തിലുള്ള മുറിവും പുറത്ത് പരിക്കുകളുമുണ്ടായിരുന്നു. മുഖത്ത് രക്തം വാർന്നൊലിച്ച നിലയിലായിരുന്നു. സ്‌കൂട്ടർ മറിഞ്ഞ് കിടന്നുവെങ്കിലും കേടുപാടുകൾ ഉണ്ടായിരുന്നില്ല.

വാഴക്കാലയിലെ ഒരു വീട്ടിൽ അർധരാത്രി യുവാവ് ചെന്നിരുന്നതിനെക്കുറിച്ച് ജിബിന്റെ സുഹൃത്തുക്കളിൽനിന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇവിടെ ചിലരുമായി ഇയാൾ വാക്കേറ്റത്തിലും തർക്കത്തിലും തുടർന്ന് അടിപിടിയിലുമെത്തിയിരുന്നു. ജിബിൻ ഈ വീട്ടിൽ വരുന്നതിനെ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ അടിപിടിയിലാണ് മരണം സംഭവിച്ചതെന്നാണ് പൊലീസ് കരുതുന്നത്.അടിപിടിക്കു ശേഷം പ്രതികളായവർ ജിബിനെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി. എന്നാൽ, മരണം നടന്നതായി മനസ്സിലായതോടെ റോഡരികിൽ ഉപേക്ഷിച്ചു പോയതാണെന്നാണ് സൂചന. മൃതശരീരത്തിന് സീപം കണ്ടെത്തിയ ഇരുചക്ര വാഹനത്തിൽ പക്ഷേ അപകടം നടന്നതിന്റെ യാതൊരു ലക്ഷണവും ഇല്ലായിരുന്നു.

ഓട്ടോറിക്ഷയുടെ സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ജിബിൻ സംഭവം നടന്ന വീട്ടിൽ വന്ന സ്‌കൂട്ടർ മറ്റൊരാൾ ഓടിച്ചുകൊണ്ടു പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി. അന്വേഷണം ഊർജിതമാക്കുന്നതിന് സ്‌ക്വാഡുകൾ രൂപവത്കരിച്ചതായി സംഭവ സ്ഥലത്തെത്തിയ സിറ്റി പൊലീസ് കമ്മിഷണർ എസ്. സുരേന്ദ്രൻ പറഞ്ഞു. തൃക്കാക്കര അസി. കമ്മിഷണർ കെ. സ്റ്റുവർട്ട് കീലർ, കളമശ്ശേരി സിഐ. എ. പ്രസാദ് തുടങ്ങിയവർ എത്തിയിരുന്നു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും എത്തി തെളിവെടുപ്പ് നടത്തി.

ഇലക്ട്രീഷ്യൻ ആയി ജോലി നോക്കുകയായിരുന്നു ജിബിൻ. റോസിയാണ് അമ്മ. ഭാര്യ: ഡയന. ഏക മകൻ: എറിക്. പാലച്ചുവട് റോഡിൽ ജിബിന്റെ മൃതദേഹം കണ്ടെത്തിയതിനു പിന്നിൽ പത്തോളം പേരെയാണ് പൊലീസ് സംശയിക്കുന്നത്. ഇതിൽ ഏതാനും പേർ പൊലീസ് കസ്റ്റഡിയിലാണ്. പ്രതികളെന്നു സംശയിക്കുന്ന എല്ലാവരെയും സി.സി. ടി.വി. ക്യാമറ വഴി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ചിലർ ഒളിവിലും പോയി. ഇവരുടെ നേതൃത്വത്തിൽ ജിബിനെ മർദിച്ചെന്നും അവശനായപ്പോൾ ഓട്ടോയിൽ കിടത്തിയെന്നുമാണ് സംശയം. ജിബിനെ സ്വന്തം വീട്ടിലേക്കോ ആശുപത്രിയിലേക്കോ കൊണ്ടുപോകാനായിരിക്കും ശ്രമിച്ചിരിക്കുക. പോകുംവഴി ഇയാൾ മരിച്ചിരിക്കാം. തുടർന്ന് മർദനം നടന്ന സ്ഥലത്തുനിന്ന് മാറ്റി ദൂരെ സ്ഥലത്തേക്ക് കിടത്തിയതായിരിക്കാമെന്നും സംശയിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP