Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചൂടുണ്ടെന്ന് അറിയാതെയാ അമ്മ ഗ്യാസിന് മുകളിൽ വച്ച ചട്ടുകം കാലിൽ വച്ചത്; കാലു വേദനിച്ചപ്പോ അമ്മ തേൻ പുരട്ടി തന്നിട്ട് ആരോടും പറയല്ലേ എന്ന് പറഞ്ഞു; അടിക്കുകയും പിച്ചുകയും ചെയ്യുമെങ്കിലും അമ്മയോടെനിക്ക് ദേഷ്യമൊന്നുമില്ല; കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച രണ്ടാം ക്ലാസ്സുകാരിയുടെ മൊഴിയിൽ പൊലീസും കരഞ്ഞു

ചൂടുണ്ടെന്ന് അറിയാതെയാ അമ്മ ഗ്യാസിന് മുകളിൽ വച്ച ചട്ടുകം കാലിൽ വച്ചത്; കാലു വേദനിച്ചപ്പോ അമ്മ തേൻ പുരട്ടി തന്നിട്ട് ആരോടും പറയല്ലേ എന്ന് പറഞ്ഞു; അടിക്കുകയും പിച്ചുകയും ചെയ്യുമെങ്കിലും അമ്മയോടെനിക്ക് ദേഷ്യമൊന്നുമില്ല; കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച രണ്ടാം ക്ലാസ്സുകാരിയുടെ മൊഴിയിൽ പൊലീസും കരഞ്ഞു

ആർ പീയൂഷ്

കരുനാഗപ്പള്ളി: 'ഞാൻ രാത്രിയിൽ കട്ടിലിൽ മൂത്രമൊഴിച്ചതിനാ അമ്മ എന്നെ അടിച്ചത്. ഗ്യാസിന് മുകളിൽ ദോശ ഉണ്ടാകുന്ന സാധനം(ചട്ടുകം എന്ന് പറയാനറിയില്ല കുട്ടിക്ക്) വച്ചിട്ട് എന്റെ ദേഹത്ത് വയ്ക്കുവാരുന്നു. അപ്പഴാ എനിക്ക് വേദനിച്ചത്. അമ്മയ്ക്ക് അറിയില്ലായിരുന്നു ചൂടുണ്ടെന്ന് . കരഞ്ഞപ്പോ അമ്മ എനിക്ക് അവിടൊക്കെ തേൻ പുരട്ടി തന്നു. പൊള്ളിയ കാര്യം ആരോടും പറയരുതെന്നും പറഞ്ഞു. എന്നിട്ട് സ്‌ക്കൂളിൽ പോകേണ്ട എന്ന് അമ്മ പറഞ്ഞു.'-തഴവയിൽ രണ്ടാനമ്മയുടെ ക്രൂര പീഡനത്തിരയായ രണ്ടാം ക്ലാസ്സുകാരി പൊലീസിന് നൽകിയ മൊഴിയാണിത്.

മൊഴി കേട്ട് എഴുതിയ പൊലീസു പോലും കരഞ്ഞു പോയി. ക്രൂരമായി പൊള്ളി പരിക്കേൽപ്പിച്ചിട്ടും വളർത്തമ്മയെ ന്യായീകരിക്കുന്ന തരത്തിലാണ് മൊഴി നൽകിയിരിക്കുന്നത്. ഇത്രയേറെ ക്രൂരതകൾ നടത്തിയിട്ടും രണ്ടാനമ്മയോട് ഒരു ദേഷ്യവുമില്ലെന്നാണ് ആ കുരുന്ന് പറഞ്ഞത്. ശൂരനാട് കിടങ്ങയം ചെപ്പള്ളി തെക്കതിൽ അനീഷിന്റെ മകളെയാണ് രണ്ടാനമ്മയായ ആര്യ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചത്. കിടക്കയിൽ മൂത്രം ഒഴിച്ചതിനാണ് പൊള്ളിച്ചതെന്നാണ് കുട്ടി പറഞ്ഞത്. തഴവ എവിജിഎൽപി സ്‌ക്കൂളിലാണ് കുട്ടി പഠിക്കുന്നത്. രണ്ടാഴ്ചയായി കുട്ടി ക്ലാസ്സിൽ വരാതിരിക്കുകയായിരുന്നു. വീട്ടിൽ വിളിച്ചു ചോദിച്ചപ്പോൾ പനിയാണെന്നും അതിനാലാണ് വരാത്തതെന്നുമുള്ള മറുപടിയാണ് ലഭിച്ചത്.

അങ്ങനെ ഇന്നലെ സ്‌ക്കൂളിലെത്തിയ കുട്ടി ആകെ ക്ഷീണിതയായിട്ടാണ് കണ്ടത്. അദ്ധ്യാപകർ ചോദിച്ചപ്പോൾ പനിയാണെന്നായിരുന്നു പറഞ്ഞത്. പിന്നീട് കുട്ടി കരയു്ന്നത് ശ്രദ്ധയിൽപെട്ട അദ്ധ്യാപകർ എന്താണ് കാര്യം എന്ന് ചോദിച്ചു. കാലിലെ മുറിവിൽ അടുത്തിരുന്ന കുട്ടി തട്ടിയപ്പോൾ വേദന വന്നു എന്നാണ് കുട്ടി പറഞ്ഞത്. മുറിവ് കാണട്ടെ എന്ന് പറഞ്ഞ് അദ്ധ്യാപകർ കുട്ടിയുടെ പാവാട ഉയർത്തി നോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ഇരു തുടകളും പൊള്ളി പടർന്നിരിക്കുന്നു.

കൂടുതൽ പരിശോദിച്ചപ്പോൾ അരയ്ക്ക ചുറ്റും പൊള്ളലിന്റെ പാടുകളും പരിക്കും കണ്ടു. കുട്ടിയോട് വിശദമായി കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പീഡന വിവരം അറിയുന്നത്. അദ്ധ്യാപകർ ഉടൻ വാർഡ് മെമ്പർ വിപിനെ വിളിച്ചു വരുത്തുകയും എല്ലാവരും കൂടിയാലോചിച്ച് ശിശു സംരക്ഷണ സമിതിയെ വിവരം അറിയിക്കുകയുമായിരുന്നു. അവരുടെ നിർദ്ധേശ പ്രകാരം കരുനാഗപ്പള്ളി പൊലീസ് കുട്ടിയുടെ മൊഴിയെടുത്ത് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം മാതാപിതാക്കൾക്കെതിരെ കേസെടുക്കുകയായിരുന്നു.

അതേ സമയം കുട്ടിയുടെ കാലിലെ പൊള്ളൽ കണ്ട് അദ്ധ്യാപകർ പിതാവിനെ വിളിച്ചു വരുത്തിയപ്പോൾ ഭീഷണിപ്പെടുത്തുകയുണ്ടായി. ആരോട് ചോദിച്ചിട്ടാണ് പൊലീസിൽ വിരമറിയിച്ചത് എനിക്കറിയാം എന്ത് ചെയ്യണമെന്നും മറ്റും പറഞ്ഞ് കുട്ടിയെ അവിടെ നിന്നും കടത്തി കൊണ്ടു പോകാൻ തുടങ്ങി. ഈ സമയം സംഘടിച്ചെത്തിയനാട്ടുകാർ ഇയാളെ തടയുകയും കാര്യമായി കൈകാര്യം ചെയ്യുകയും ചെയ്തു. ഇയാൾ വന്ന പൾസർ ബൈക്ക് നാട്ടുകാർ തല്ലി ത്തകർത്തു.കൈകാര്യം ചെയ്ത ശേഷം ഇയാളെ പൊലീസിന് വിട്ടു നൽകുകയായിരുന്നു. കുടിടയുടെ അവസ്ഥ ചോദിച്ചറിഞ്ഞ് വേണ്ട നടപടികൾ സ്വീകരിച്ച സ്‌ക്കൂൾ അദ്ധ്യാപകരെ എഇഒ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP