Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏറ്റവും അടുത്ത ബന്ധുക്കൾ ആശുപത്രിയിൽ ഉണ്ടായിട്ടും ഷാജു സിലിയുടെ ആഭരണങ്ങൾ കൈമാറിയത് ജോളിക്ക്; സിലിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യണമെന്ന് സഹോദരൻ സിജോ വാശിപിടിച്ചപ്പോൾ ജോളിയും ഷാജുവും ഒരുമിച്ച് എതിർത്തതും തെളിവാകും; ആദ്യഭാര്യ ജീവിച്ചിരിക്കെ തന്നെ ജോളിയുമായി ഷാജുവിന് അടുത്ത ബന്ധം; കൂടത്തായി കേസിൽ വ്യാഴാഴ്ച ഷാജുവിനെയും മാതാപിതാക്കളെയും വീണ്ടും ചോദ്യം ചെയ്യും

ഏറ്റവും അടുത്ത ബന്ധുക്കൾ ആശുപത്രിയിൽ ഉണ്ടായിട്ടും ഷാജു സിലിയുടെ ആഭരണങ്ങൾ കൈമാറിയത് ജോളിക്ക്; സിലിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യണമെന്ന് സഹോദരൻ സിജോ വാശിപിടിച്ചപ്പോൾ ജോളിയും ഷാജുവും ഒരുമിച്ച് എതിർത്തതും തെളിവാകും; ആദ്യഭാര്യ ജീവിച്ചിരിക്കെ തന്നെ ജോളിയുമായി ഷാജുവിന് അടുത്ത ബന്ധം; കൂടത്തായി കേസിൽ വ്യാഴാഴ്ച ഷാജുവിനെയും മാതാപിതാക്കളെയും വീണ്ടും ചോദ്യം ചെയ്യും

മറുനാടൻ മലയാളി ബ്യൂറോ

 കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസിൽ പങ്കില്ലെന്ന് കണ്ട് വിട്ടയച്ച ഷാജുവിന്റെ മേൽ വീണ്ടു അന്വേഷണ സംഘം പിടിമുറുക്കുന്നു.ഷാജുവിനേയും മാതാപിതാക്കളെയും വ്യാഴാഴ്ച വീണ്ടും ചോദ്യം ചെയ്യും. ഷാജു, പിതാവ് സക്കറിയാസ്, മാതാവ് ഫിലോമിന എന്നിവരെയാണ് വീണ്ടും ചോദ്യം ചെയ്യുക. മുഖ്യപ്രതി ജോളിയെ നാളെ ഷാജുവിന്റെ പുലിക്കയത്തെ വീട്ടിൽ എത്തിച്ച് തെളിവെടുക്കും. ഇതിന് ശേഷം ഈ വീട്ടിൽ വച്ചായിരിക്കും വിശദമായ ചോദ്യം ചെയ്യൽ എന്നാണ് വിവരം.

ബുധനാഴ്ചയും ഷാജുവിനെയും സക്കറിയാസിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ആദ്യഭാര്യ സിലി ജീവിച്ചിരിക്കെ തന്നെ ഷാജുവിന് ജോളിയുമായി ബന്ധമുണ്ടായിരുന്നതിന്റെ തെളിവുകൾ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.
സിലിയുടെ മൃതദേഹം ഓമശേരിയിലെ ശാന്തി ആശുപത്രിയിൽനിന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുത്തപ്പോൾ സിലിയുടെ ആഭരണങ്ങൾ ജോളി ഏറ്റുവാങ്ങിയത് ഷാജുവിനെതിരേയുള്ള ശക്തമായ തെളിവാണെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നു. സിലിയുടെ ഭർത്താവ് ഷാജു, സിലിയുടെ സഹോദരൻ സിജോ തുടങ്ങി ഏറ്റവും അടുത്ത ബന്ധുക്കൾ ആശുപത്രിയിൽ ഉണ്ടായിട്ടും അത്രയും ബന്ധമില്ലാത്ത ജോളി ആഭരണങ്ങൾ ഏറ്റുവാങ്ങാൻ കാരണം ഷാജുവിന് ജോളിയുമായി നേരത്തെ ബന്ധമുണ്ടെന്നതിന്റെ ശക്തമായ തെളിവായാണ് പൊലീസ് വിലയിരുത്തൽ.

സിലിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യണമെന്ന് സഹോദരനായ സിജോ വാശിപിടിച്ചപ്പോൾ ഷാജുവും ജോളിയും ചേർന്ന് എതിർത്തതും ഇരുവർക്കുമെതിരായ തെളിവാകുമെന്ന് പൊലീസ് പറഞ്ഞു. ഒടുവിൽ സിജോ വഴങ്ങിയപ്പോൾ പോസ്റ്റ്‌മോർട്ടം വേണ്ടെന്ന് എഴുതി ഒപ്പിട്ടുകൊടുക്കാൻ ഇരുവരും ചേർന്ന് സിജോയെ നിർബന്ധിച്ചു. എന്നാൽ സഹോദരിയുടെ മരണത്തിൽ മാനസികനില തെറ്റിയ സിജോ ഒന്നിനും തയാറാകാതെ നിലത്തിരുന്ന് കരഞ്ഞു. പിന്നീട് കേസോ മറ്റോ ഉണ്ടായാൽ പോസ്റ്റ്‌മോർട്ടം നടത്താതിരുന്നതിന്റെ കുറ്റം സിജോയുടെ മേൽ കെട്ടിവയ്ക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ജോളി അന്വേഷണസംഘത്തിന് മൊഴിനൽകി.

മുഖ്യപ്രതി ജോളിയേയും ഷാജുവിനേയും പൊലീസ് വടകര തീരദേശ പൊലീസ് സ്റ്റേഷനിൽ ബുധനാഴ്ച ചോദ്യം ചെയ്തിരുന്നു. ഷാജുവിന്റെ അച്ഛൻ സഖറിയാസിനേയും ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയിരുന്നു. ആദ്യ ഭാര്യ സിലി കൊല്ലപ്പെടുമെന്ന് ഭർത്താവ് ഷാജുവിന് അറിയാമായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സിലിയുടെ പോസ്റ്റ്‌മോർട്ടം ഷാജു എതിർത്തത് ഇക്കാരണത്താലാണ് എന്നാണ് പൊലീസ് കരുതുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP