Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കൂടത്തായി കൊലപാതക പരമ്പരയിൽ വ്യാജ ഒസ്യത്ത് തയ്യാറാക്കിയ സിപിഎം നേതാവ് മനോജ് അറസ്റ്റിൽ; സിപിഎം മുൻ ലോക്കൽ സെക്രട്ടറിയുടെ അറസ്റ്റ് വ്യാജ ഒസ്യത്ത് തയ്യാറാക്കിയതിന് കൂട്ടു നിന്നതിന്; ജോളിയിൽ നിന്ന് കൈക്കലാക്കിയത് ഒരുലക്ഷം രൂപ പ്രതിഫലവും; മനോജിനെതിരായ നിർണായക മൊഴി കൂട്ടുപ്രതിയായ മഹേഷിന്റേത്

കൂടത്തായി കൊലപാതക പരമ്പരയിൽ  വ്യാജ ഒസ്യത്ത് തയ്യാറാക്കിയ സിപിഎം നേതാവ് മനോജ് അറസ്റ്റിൽ; സിപിഎം മുൻ ലോക്കൽ സെക്രട്ടറിയുടെ അറസ്റ്റ് വ്യാജ ഒസ്യത്ത് തയ്യാറാക്കിയതിന് കൂട്ടു നിന്നതിന്; ജോളിയിൽ നിന്ന് കൈക്കലാക്കിയത് ഒരുലക്ഷം രൂപ പ്രതിഫലവും; മനോജിനെതിരായ നിർണായക മൊഴി കൂട്ടുപ്രതിയായ മഹേഷിന്റേത്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കേരളം ചർച്ച ചെയ്ത കൂടത്തായി കൊലപാതക കേസിൽ സിപിഎം മുൻ ലോക്കൽ സെക്രട്ടറി മനോജ് അറസ്റ്റിൽ. കേസിലെ മുഖ്യപ്രതി ജോളി തയാറാക്കിയ വ്യാജ ഒസ്യത്തിൽ ഒപ്പിട്ട സംഭവത്തിലാണ് അറസ്റ്റ്. കേസിൽ ആരോപണ വിധേയനായതിനെ തുടർന്ന് മനോജിനെ സിപിഎം പുറത്താക്കിയിരുന്നു.സിപിഎമ്മിന്റെ കട്ടാങ്ങൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു മനോജ്.

താൻ കബളിപ്പിക്കപ്പെട്ടതാണെന്ന് മനോജ് നേരത്തേ പറഞ്ഞിരുന്നു. എൻഐടി ലക്ചറർ എന്ന നിലയിലാണു ജോളിയെ പരിചയപ്പെട്ടത്. ഇതു മുതലെടുത്ത് ഒരു കരാറിൽ സാക്ഷിയായി ഒപ്പിട്ടു നൽകണം എന്നാവശ്യപ്പെട്ടു സമീപിക്കുകയായിരുന്നു എന്നാണു മനോജ് പറയുന്നത്.

മനോജ് വ്യാജമായി ഒപ്പിട്ടശേഷം തന്നെ അറിയിക്കുകയായിരുന്നെന്ന് വ്യാജ ഒസ്യത്തിൽ ഒപ്പിട്ട മറ്റൊരാളായ മഹേഷ് പറഞ്ഞു. എൻഐടിയിൽ കരാർ അടിസ്ഥാനത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ ആയി ജോലി ചെയ്യുകയാണു മഹേഷ്. മനോജ് പറഞ്ഞതു പ്രകാരമാണ് ഒപ്പിട്ടുവെന്ന് പൊലീസിൽ മൊഴി നൽകിയതെന്നും സത്യാവസ്ഥ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും മഹേഷ് പ്രതികരിച്ചിരുന്നു.പ്രതി ജോളി ജോസഫിനെ തെളിവെടുപ്പിനായി നാളെ കട്ടപ്പനയിലെത്തിക്കും. അന്നമ്മ തോമസ് വധം അന്വേഷിക്കുന്ന പൊലീസ് സംഘം ഇന്നു രാത്രി ജോളിയുമായി രാത്രി കട്ടപ്പനയിലേക്ക് പുറപ്പെടും.

അറസ്റ്റിലായ ജോളിയുമായി സിപിഎം എൽ.സി സെക്രട്ടറി നടത്തിയ പണമിടപാടിന്റെ രേഖകൾ മുൻപ് അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. പ്രദേശിക നേതാവിനെതിരായ തെളിവുകൾ ശക്തമാണെന്നു മനസിലാക്കിയതിനു പിന്നാലെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കാൻ സിപിഎം തീരുമാനിച്ചിരിക്കുന്നത്.

സിപിഎം കട്ടാങ്ങൽ ലോക്കൽ സെക്രട്ടറിയായിരുന്നു മനോജ്. കൊല്ലപ്പെട്ട ടോം തോമസിന്റെ പേരിലുള്ള സ്വത്ത് ജോളിയുടെ പേരിലേക്ക് മാറ്റിക്കൊണ്ടുള്ള വ്യാജവിൽപ്പത്രത്തിൽ ഒപ്പിട്ടത് മനോജായിരുന്നു എന്ന് പിന്നീട് ക്രൈംബ്രാഞ്ച് കണ്ടെത്തുകയായിരുന്നു. പ്രത്യുപകാരമായി ഒരു ലക്ഷം രൂപ ജോളി മനോജിന് കൈമാറിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നത്. പണം കൈമാറിയതിന് തെളിവായി ചെക്ക് ഉൾപ്പെടെയുള്ള രേഖകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം.

എന്നാൽ വിൽപ്പത്രത്തിൽ ഒപ്പുവച്ചിട്ടില്ലെന്നും ഒരു ഭൂമി കൈമാറ്റ രേഖയിലാണ് ഒപ്പിട്ടതെന്നുമാണ് മനോജ് പാർട്ടി നേതാക്കളോട് വിശദീകരിച്ചിരുന്നത്. എന്നാൽ തെളിവുകൾ ശക്തമായ സാഹചര്യത്തിലാണ് എൽ.സി സെക്രട്ടറിയെ പുറത്താക്കാൻ സിപിഎം നിർബന്ധിതരായത്. ജോളിയുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് മനോജിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP