1 usd = 70.69 inr 1 gbp = 94.24 inr 1 eur = 78.61 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 233.08 inr

Dec / 2019
15
Sunday

രണ്ടാം ഭർത്താവ് ഷാജുവിനെ അപായപ്പെടുത്തി മൂന്നാമത് വിവാഹം കഴിക്കാൻ പദ്ധതി; ആഗ്രഹിച്ചത് ഉറ്റ സുഹൃത്ത് ജോൺസണെ ജീവിത പങ്കാളിയാക്കാൻ അയാളുടെ ഭാര്യയെ കൊല്ലാൻ ശ്രമിച്ചത് വിനോദയാത്രയ്ക്കിടെ; വിഷം കലർന്ന ഭക്ഷണം നൽകിയെങ്കിലും ബി എസ് എൻ എൽ ജീവനക്കാരന്റെ ഭാര്യ കഴിക്കാത്തതു കൊണ്ട് മാത്രം രക്ഷപ്പെട്ടു; റോയിയെ കൊന്ന് രണ്ടാം ദിവസം കോയമ്പത്തൂരിൽ പോയതും ജോൺസണുമായി അടിച്ചു പൊളിക്കാൻ; കൂടത്തായിയിൽ തെളിയുന്നത് ജോളിയുടെ വഴിവിട്ട ബന്ധങ്ങൾ തന്നെ

October 12, 2019 | 09:08 AM IST | Permalink



രണ്ടാം ഭർത്താവ് ഷാജുവിനെ അപായപ്പെടുത്തി മൂന്നാമത് വിവാഹം കഴിക്കാൻ പദ്ധതി; ആഗ്രഹിച്ചത് ഉറ്റ സുഹൃത്ത് ജോൺസണെ ജീവിത പങ്കാളിയാക്കാൻ അയാളുടെ ഭാര്യയെ കൊല്ലാൻ ശ്രമിച്ചത് വിനോദയാത്രയ്ക്കിടെ; വിഷം കലർന്ന ഭക്ഷണം നൽകിയെങ്കിലും ബി എസ് എൻ എൽ ജീവനക്കാരന്റെ ഭാര്യ കഴിക്കാത്തതു കൊണ്ട് മാത്രം രക്ഷപ്പെട്ടു; റോയിയെ കൊന്ന് രണ്ടാം ദിവസം കോയമ്പത്തൂരിൽ പോയതും ജോൺസണുമായി അടിച്ചു പൊളിക്കാൻ; കൂടത്തായിയിൽ തെളിയുന്നത് ജോളിയുടെ വഴിവിട്ട ബന്ധങ്ങൾ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൂടത്തായി: രണ്ടാം ഭർത്താവ് ഷാജുവിനെ അപായപ്പെടുത്തി മൂന്നാമത് വിവാഹം കഴിക്കാൻ പദ്ധതിയുണ്ടായിരുന്നുവെന്ന് കൊലപാതക പരമ്പരയിലെ ഒന്നാം പ്രതി ജോളി. ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസണെ സ്വന്തമാക്കാനായാണ് ഷാജുവിനെ അപായപ്പെടുത്താൻ ആഗ്രഹിച്ചത്. ജോൺസണുമായി വിവാഹം നടക്കാൻ ജോൺസന്റെ ഭാര്യയേയും കൊലപ്പെടുത്താൻ ശ്രമം നടത്തിയെന്നും ജോളി പൊലീസിന് മൊഴി നൽകി. രണ്ട് പേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലിൽ നേരത്തെ ജോളി സമ്മതിച്ചിരുന്നു. തന്നെയും അപായപ്പെടുത്തുമോ എന്ന ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ മൊഴികൾ ശരി വയ്ക്കുന്നതായി ജോളിയുടെ പുതിയ മൊഴി.

ജോളി ഏറ്റവും കൂടുതൽ തവണ ഫോണിൽ വിളിച്ചതായി കണ്ടെത്തിയ ബിഎസ്എൻ എൽ ജീവനക്കാരൻ ആണ് ജോൺസൺ. മുഖ്യ പ്രതി ജോളിയുമായി സൗഹൃദമുണ്ടെന്ന് ജോൺസൺ മൊഴി നൽകിയിരുന്നു.ആ സൗഹൃദത്തിലാണ് ഫോണിൽ സംസാരിച്ചതെന്നും ജോളിയോടൊപ്പം സിനിമയ്ക്ക് പോയിട്ടുണ്ടെന്നും മൊഴിയിൽ ഉണ്ടായിരുന്നു. ജോളി കോയമ്പത്തൂരിലും തിരുപ്പൂരിലും ബെംഗളൂരുവിലും ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസണെ കാണാൻ പോയിട്ടുണ്ടെന്നും പൊലീസ് ടവർ ഡംപ് പരിശോധനയിലൂടെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ആറു മാസത്തെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ നിന്നാണ് ഇവർ നിരന്തരം കോയമ്പത്തൂർ സന്ദർശിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടത്.

ഷാജുവും ജോളിയും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നതിനാൽ ഷാജുവിനെ ഇല്ലായ്മ ചെയ്ത് ജോൺസനെ വിവാഹം കഴിക്കാൻ ആയിരുന്നു ജോളിയുടെ ശ്രമം. ഇതിനായി ജോൺസന്റെ ഭാര്യയെ വിഷം നൽകി കൊല്ലാൻ ശ്രമിച്ചതായും ജോളി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ജോളിയുടെയും ജോൺസന്റെയും കുടുംബങ്ങൾ തമ്മിൽ അടുപ്പമുണ്ടായിരുന്നു. ഇവർ ഒന്നിച്ച് വിനോദയാത്രക്ക് പോകുക പതിവായിരുന്നു. ഇതിനിടെ വിഷം കലർന്ന ഭക്ഷണം നൽകാൻ ശ്രമിച്ചെങ്കിലും കഴിക്കാത്തതിനാൽ ആണ് ജോൺസന്റെ ഭാര്യ രക്ഷപ്പെട്ടതെന്നും ജോളിയുടെ മൊഴിയിൽ പറയുന്നു. എന്നാൽ കൊലപാതകത്തിൽ പങ്കോ അതിനെക്കുറിച്ച് അറിവോ ഉണ്ടായിരുന്നില്ലെന്നാണ് ജോൺസൺ നേരത്തെ പൊലീസിനെ അറിയിച്ചത്.

ആദ്യ ഭർത്താവ് റോയി തോമസ് മരിച്ച് രണ്ടാംദിവസം ജോളി ഒരു പുരുഷസുഹൃത്തിനൊപ്പം കോയമ്പത്തൂരിലെത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ഐ.ഐ.എമ്മിൽ എന്തോ ക്ലാസുണ്ടെന്ന് വീട്ടിൽ പറഞ്ഞാണ് കോയമ്പത്തൂരിലേക്കുപോയത്. രണ്ടുദിവസം ഇവിടെ ചെലവിട്ടശേഷമാണ് തിരിച്ചെത്തിയത്. ജോളിയുടെ ഒരു ഉദ്യോഗസ്ഥസുഹൃത്താണ് ഒപ്പമുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇതും ബി എസ് എൻ എൽ ജീവനക്കാരനായ ജോൺസൺ ആണെന്നാണ് സൂചന. ഇയാളോടൊപ്പം പലതവണ കോയമ്പത്തൂരിലും മറ്റും പോയിട്ടുണ്ട്. ഇക്കഴിഞ്ഞ ഓണത്തിനും രണ്ടുദിവസം കോയമ്പത്തൂരിൽ പോയിരുന്നു. കട്ടപ്പനയ്‌ക്കെന്നു പറഞ്ഞാണ് പോയത്. ഈ യാത്രകൾക്കും കൊലപാതകത്തിനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

അതായത് ഷാജുവിനെ കൊന്ന ശേഷം അടിച്ചു പൊളിക്കാൻ ജോളി ജോൺസണിന്റെ അടുത്തു പോയി എന്നാണ് പുറത്തു വരുന്ന സൂചനകൾ. എന്നാൽ സുഹൃത്തിന് കൊലപാതകത്തിൽ പങ്കില്ലെന്നാണ് പൊലീസ് കരുതുന്നത്. എങ്കിലും എല്ലാ വശങ്ങളും അന്വേഷിക്കുന്നുണ്ട്. ഇദ്ദേഹവുമായി ജോളി അടുത്തബന്ധം പുലർത്തിയതിനു തെളിവായി ഫോൺരേഖകൾ പൊലീസിന്റെ പക്കലുണ്ട്. ജോളി കോയമ്പത്തൂരിൽപ്പോയ സമയത്തെല്ലാം ഇദ്ദേഹത്തിന്റെയും ജോളിയുടെയും ടവർ ലൊക്കേഷനുകൾ ഒരേസ്ഥലത്താണ്. ജോളിയുടെ ഒരു ഫോൺ അന്വേഷണസംഘത്തിനു ലഭിച്ചു. ജോളിയുടെ മകനാണ് ഈ ഫോൺ പൊലീസിനു നൽകിയത്. ഇതിനായി പൊലീസ് കഴിഞ്ഞദിവസം വൈക്കത്തുപോയിരുന്നു.

ജോൺസണുമായുള്ള ജോളിയുടെ അടുപ്പം ഈ ഫോണിലും തെളിയുന്നുണ്ട്. എന്നാൽ എല്ലാം ജോൺസൺ നിഷേധിക്കുകയാണ്. ആറ് മണിക്കൂറിൽ അധികമെടുത്താണ് ജോൺസന്റെ മൊഴി രേഖപ്പെടുത്തിയത്. ജോളിയുമായി ജോൺസൺ ഫോണിൽ ദീർഘ സംഭാഷണം നടത്തിയതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. എന്നാൽ കൊലപാതകങ്ങളിലടക്കം ജോൺസന് ബന്ധമുണ്ടോ എന്ന കാര്യത്തിൽ ഇനി കൂടുതൽ അന്വേഷണത്തിലേക്ക് പൊലീസ് നീങ്ങും. കോയമ്പത്തൂരിൽ പോയി തെളിവെടുക്കുന്നതടക്കം അന്വേഷണസംഘത്തിന്റെ പരിഗണനയിലുണ്ട്.

ജോളി തന്നെയും വധിക്കുമെന്ന് പേടിച്ചിരുന്നുവെന്നും അതുകൊണ്ടാണ് ഭാര്യയുടെയും മകളുടെയും മരണം കൊലപാതകമാണെന്ന വിവരം പുറത്തു പറയാതിരുന്നതെന്നും ഷാജു നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നു. കൊലപാതകങ്ങളെക്കുറിച്ച് അറിയാമായിരുന്നെന്ന് ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു വ്യക്തമാക്കിയിരുന്നു.ജോളി തന്റെയും സിലിയുടെയും മകനെയും കൊല്ലുമൊ എന്നും പേടിച്ചിരുന്നു...അതു കൊണ്ടാണ് അവനെ കൂടത്തായിയിലെ വീട്ടിൽ നിർത്താതിരുന്നത്. ജോളിയെ പേടിച്ച് താമരശേരിയിലെ സ്‌കൂളിൽ നിന്നും മകനെ മറ്റൊരിടത്തേക്ക് മാറ്റിയെന്നും ആണ് ഷാജു അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. വിവാഹം പോലും ജോളിയുടെ തിരക്കഥയ്ക്ക് അനുസരിച്ച് നടന്നതാണെന്ന സംശയമാണ് ഉള്ളതെന്നും ആയിരുന്നു ഷാജുവിന്റെ വെളിപ്പെടുത്തൽ. ജോളിയുമായി പ്രണയത്തിലായിരുന്നില്ലെന്നും കുട്ടിയുടെ സംരക്ഷണം ഓർത്താണ് രണ്ടാമതൊരു വിവാഹത്തിന് സമ്മതിച്ചതെന്നും ഷാജു വിശദീകരിച്ചിരുന്നു.

പ്രതികളുമായി പൊന്നാമറ്റം വീട്ടിൽ ഇന്നലെ നടത്തിയ തെളിവെടുപ്പിൽ സയനൈഡെന്ന് സംശയിക്കുന്ന പൊടികണ്ടെത്തിയിരുന്നു. ജോളിയുടെ ബെഡ്‌റൂമിൽ വായുഗുളിക കുപ്പിയിലായിരുന്നു വെളുത്ത തരിപോലെയുള്ള പൊടികണ്ടെത്തിയത് . ജോളി തന്നെയാണ് ഇതെടുത്തുകൊടുത്തത്. കണ്ടെടുത്ത പൊടി പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ് . കൊലപാതകവുമായി ബന്ധപ്പെട്ട പ്രധാന കേന്ദ്രങ്ങളിൽ ജോളിയടക്കമുള്ള മൂന്ന് പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. പൊന്നാമറ്റം വീട്ടിലും മഞ്ചാടി മാത്യുവിന്റെ വീട്ടിലും പുലിക്കയത്തെ ഷാജുവിന്റെ വീട്ടിലും താമരശേരിയിൽ സിലി കൊല്ലപ്പെട്ട ദന്തൽ ക്ലിനിക്കിലും എൻഐടി പരിസരത്തുമാണ് തെളിവെടുപ്പ് നടന്നത്.

അറസ്റ്റിലായശേഷം ജനങ്ങൾക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോഴൊക്കെ നിർവികാരയായിരുന്ന ജോളി അൾത്താരയ്ക്കുമുന്നിലെത്തിയപ്പോൾ കണ്ണീരണിഞ്ഞു. തെളിവെടുപ്പിന്റെ ഭാഗമായി ചാത്തമംഗലം എൻ.ഐ.ടി. കാമ്പസിലെ കമ്പനിമുക്കിലുള്ള സെയ്ന്റ് ജോസഫ് ചർച്ചിലെത്തിച്ചപ്പോഴാണ് അവരിൽ ഭാവമാറ്റമുണ്ടായത്. ഒരു പകൽനീണ്ട തെളിവെടുപ്പിന്റെ അവസാനഘട്ടത്തിൽ വൈകീട്ട് അഞ്ചോടെയാണ് ജോളിയെ പള്ളിയിലെത്തിച്ചത്. പള്ളിക്കുള്ളിൽ അഞ്ചുമിനിറ്റോളമാണ് ജോളി ഉണ്ടായിരുന്നത്. ഒപ്പം ഡിവൈ.എസ്‌പി.യും വനിതാ പൊലീസുകാരുമുൾപ്പെടെ പത്തോളംപേർ. അൾത്താരയ്ക്ക് അഭിമുഖമായി പ്രത്യേകിച്ച് ഭാവഭേദമില്ലാതെയാണ് ജോളി കുറച്ചുനേരം നിന്നത്. തുടർന്ന് കപ്യാർ ജോസഫ് സേവ്യർ വന്നു. അദ്ദേഹത്തോട് ജോളിയെ നേരത്തേ കണ്ടിട്ടുണ്ടോ എന്ന് ഡിവൈ.എസ്‌പി. ആർ. ഹരിദാസ് ചോദിച്ചു. ഇല്ലെന്നായിരുന്നു മറുപടി. കപ്യാരെ കണ്ടിട്ടുണ്ടോ എന്ന് ജോളിയോടു ചോദിച്ചപ്പോഴും മറുപടി അതുതന്നെയായിരുന്നു. കൂടുതൽ ചോദ്യങ്ങളിലേക്കു കടന്നപ്പോഴേക്കും ജോളിയുടെ ഭാവം മാറി. നിറഞ്ഞ കണ്ണുകൾ ഒപ്പുന്നതു കാണാമായിരുന്നു. അതോടെ അവിടത്തെ തെളിവെടുപ്പ് അവസാനിപ്പിച്ച് ജോളിയെ പൊലീസ് വാഹനത്തിലേക്കു കയറ്റി.

പള്ളിയിൽ തെളിവെടുപ്പ് നടത്താനെത്തുന്നകാര്യം പൊലീസ് അറിയിച്ചിരുന്നില്ലെന്ന് ചർച്ച് സെക്രട്ടറി പറഞ്ഞു. ജോളി പള്ളിയിൽ വരാറുണ്ടായിരുന്നോ എന്ന് അറിയില്ല. അവർക്ക് ഈ പള്ളിയുമായി യാതൊരു ബന്ധവുമില്ല. എൻ.ഐ.ടി.യിൽ വരുമ്പോൾ പ്രാർത്ഥിക്കാൻ എത്താറുണ്ടാവാം. പകൽ പ്രാർത്ഥിക്കാൻ വരുന്നവർക്കായി വാതിൽ തുറന്നിടാറുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിൽ ബംഗാൾ കത്തുന്നു; മുർഷിദാബാദിൽ അഗ്നിക്കിരയാക്കിയത് അഞ്ച് തീവണ്ടികൾ; ഗതാഗതം സ്തംഭിച്ചതിനെ തുടർന്ന് പലയിടങ്ങളും ഒറ്റപ്പെട്ടു; നാടൻപാട്ട് കലാകാരൻ ആത്മഹത്യ ചെയ്തത് ഇന്ത്യയിൽ നിന്നും പുറത്താകേണ്ടി വരുമോ എന്ന ഭയത്താൽ; ഇന്ത്യയിലേക്ക് പോകുമ്പോൾ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശം നൽകി കൂടുതൽ രാജ്യങ്ങൾ; മിസോറാമിൽ നടക്കാനിരുന്ന സന്തോഷ് ട്രോഫി മത്സരങ്ങൾ മാറ്റി; പൗരത്വ നിയമത്തിന്റെ പേരിൽ രാജ്യം നീങ്ങുന്നത് അരാജകത്വത്തിലേക്കോ
ചുരികത്തലപ്പുകൊണ്ട് വിസ്മയം തീർത്ത് തീയേറ്ററുകളെ ഇളക്കി മറിക്കുന്നത് പുതുപ്പള്ളിയിലെ ഈ 6ാം ക്ലാസുകാൻ; അഭ്യാസിയെ തേടി സിനിമയെത്തിയത് കളരിമുറ്റത്ത്; ബോളിവുഡ് ആക്ഷൻ കോറിയോഗ്രാഫർ ശ്യാം കൗശലിന്റെ നേതൃത്വത്തിലുള്ള ഫൈറ്റ് രംഗങ്ങൾ അനായാസമായത് കളരിമുറകൾ അറിഞ്ഞതുകൊണ്ട്; മുടി നീട്ടിവളർത്തി സ്‌കൂളിൽപോലും പോകാതെ മാറ്റിവെച്ചത് രണ്ടുവർഷം; മമ്മൂട്ടിയും ഉണ്ണിമുകുന്ദനും ഏറെ പ്രോൽസാഹിപ്പിച്ചു; മാമാങ്കത്തിലെ മാൻ ഓഫ് ദി മാച്ച് ആയ 'ചന്ത്രോത്ത് ചന്തുണ്ണി'യെന്ന് മാസ്റ്റർ അച്യുതന്റെ കഥ
സ്ത്രീകളടക്കം 61 അംഗങ്ങളുള്ള വാട്സാപ്പ് ഗ്രൂപ്പിൽ സ്വന്തം ലൈംഗികാവയവത്തിന്റെ ചിത്രം പോസ്റ്റ് ചെയ്ത് സിപിഎം നേതാവ് വെട്ടിൽ; ഗ്രൂപ്പിലുണ്ടായിരുന്നവർ ഇതു കണ്ട് ഞെട്ടിയെങ്കിലും പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ തയാറായില്ല; പ്രതിക്കൂട്ടിൽ നിൽക്കുന്ന പാലമേൽ വടക്ക് ലോക്കൽ കമ്മറ്റി സെക്രട്ടറി ആർ ശശികുമാർ ചാരുംമൂട് ഏരിയാകമ്മറ്റിയംഗവും കെഎസ്‌കെടിയു ജില്ലാ കമ്മറ്റിയംഗവും; നടപടി എടുക്കാൻ മടിച്ച് സിപിഎം ജില്ലാ നേതൃത്വം; നൂറനാടുനിന്ന് സിപിഎമ്മിൽ പുതിയൊരു വിവാദം കൂടി
'കേരളത്തിലുള്ളവരുടെ മാതാപിതാക്കളും പിതാമഹന്മാരും അഫ്ഗാനിസ്ഥാനിലോ പാക്കിസ്ഥാനിലോ ബംഗ്ലാദേശിലോ നിന്ന് കടന്നുവന്നവരാണോയെന്ന് പരിശോധിക്കേണ്ട കാര്യമില്ല; നിങ്ങളുടെ അച്ഛന്റെ അച്ഛന്റെ ജീവിതം ഇവിടെത്തന്നെ ആയിരുന്നുവെന്ന് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറഞ്ഞാൽ അത് ഈ കേരളത്തിൽ ബാധകമല്ല; നിയമത്തിന്റെ ബലം വെച്ച് എന്തും കാണിച്ചുകളയാം എന്ന ഹുങ്ക് നല്ലതല്ല'; പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന നിലപാട് ആവർത്തിച്ച് പിണറായി
പീഡിപ്പിച്ചത് വീട്ടിൽ പുല്ലാങ്കുഴൽ പഠിക്കാനെത്തിയ വിദ്യാർത്ഥിനികളെ; തൊടലും തലോടലുമായി ലൈഗികാതിക്രമം തുടർന്നത് ഒരു വർഷത്തോളം; കുട്ടികളുടെ ഡിപ്രഷൻ കണ്ട് കൗൺസലിങ്ങ് നിർദ്ദേശിച്ചത് സ്‌കൂൾ അധികൃതർ; വിവരം പൊലീസിൽ അറിയിച്ചത് ചൈൽഡ് ലൈൻ പ്രവർത്തകർ; മൂക്ക് കൊണ്ട് പുല്ലാങ്കുഴൽ വായിച്ച് പ്രസിദ്ധനായ പുഷ്പദാസ് പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതിന് പോക്സോ കേസിൽ അറസ്റ്റിൽ
ഈ രാജീവ് ഗാന്ധി ഏതെങ്കിലും സമരത്തിൽ പങ്കെടുത്തിട്ടുണ്ടോ.. സവർക്കർ ഒന്നുമല്ലേലും 12 വർഷം ജയിലിൽ കിടന്നില്ലേ.. ഗാന്ധിയും നെഹ്രുവും എല്ലാം ബാരിസ്റ്റാർ പദവി നേടിയത് ബ്രിട്ടീഷ് രാജ്ഞിയുടെ വിനീത വിധേയ ദാസരായി നിന്ന് കൊള്ളാം എന്ന പ്രതിജ്ഞ ചൊല്ലി; മാപ്പ് പറയാൻ താൻ രാഹുൽ സവർക്കറല്ലെന്ന വയനാട് എംപിയുടെ പ്രസംഗത്തെ കുറിച്ച് അഖിൽ കോട്ടാത്തല എഴുതുന്നു
ലിവിങ് ടുഗദർ ബന്ധത്തിലെ കുട്ടികളെ പൊന്നു പോലെ നോക്കുന്ന അച്ഛൻ; യഥാർത്ഥ ഭാര്യയിലെ മക്കളുടെ ഫീസ് പോലും കൊടുക്കാതെ അവഗണന; രസ്നയും ബൈജു ദേവരാജനും ഒരുമിച്ച് കഴിയുന്നത് വിവാഹം ചെയ്യാതെ; സംവിധായകന്റെ ഭാര്യയും പെൺമക്കളും കടന്ന് പോകുന്നത് കടുത്ത വേദനയിലും; മക്കളുടെ വിവാഹത്തിനും പഠനത്തിനും കോടതി പറഞ്ഞ ചെലവ് കാശ് കൊടുക്കാതെ ആഡംബര കാർ വാങ്ങിയതും വിവാദത്തിൽ; രസ്ന-ബൈജു ബന്ധം സിനിമാ-സീരിയൽ ലോകത്തെ പരസ്യമായ രഹസ്യം
എന്റെ കൈകളിൽ സ്പർശിച്ച ആ വൈദികൻ നെറുകത്തും മുഖത്തും തുരുതുരാ ചുംബിച്ചു; കെട്ടിപ്പുണർന്ന് അദ്ദേഹം എന്റെ ശരീരത്തിൽ തഴുകി; ഇരച്ചു കയറിവന്ന വികാരത്തെ അടക്കാനുള്ള ഉൾവിളി എന്നിലുണ്ടായി; സ്വബോധം വീണ്ടെടുത്ത ഞാൻ അദ്ദേഹത്തെ തള്ളിമാറ്റി; വൈദികരിൽനിന്ന് ലൈംഗികാതിക്രമം ഉണ്ടായത് നാലുതവണ; പരസ്പരം താൽപ്പര്യമുള്ള വൈദികർക്കും കന്യാസ്ത്രീകൾക്കും വിവാഹം കഴിച്ച് ഒന്നിന്ന് ജീവിക്കാൻ സഭ അനുമതി കൊടുക്കണം; സിസ്റ്റർ ലൂസിയുടെ ആത്മകഥയിലുള്ളത് ഞെട്ടിക്കുന്ന യാഥാർഥ്യങ്ങൾ
ദുബായിക്കാരൻ യുവാവ് അമ്മയുടെ ചികിത്സക്കായി നാട്ടിൽ പോയപ്പോൾ ഭാര്യ മറ്റൊരാളുമായി ഒരുമിച്ച് താമസം തുടങ്ങി; ഇടയ്‌ക്കൊന്നു നാട്ടിൽ വന്ന് ഭർത്താവുമായി താമസിച്ച് ഒരു മാസം കഴിഞ്ഞ് പറഞ്ഞത് താൻ ഗർഭിണി ആയെന്ന്; ചികിത്സാ ചെലവിനെന്ന് പറഞ്ഞ് പണവും വാങ്ങി; നാട്ടിൽ നിന്ന് തിരികെ യുഎഇയിൽ എത്തി ആറു മാസമായപ്പോൾ പ്രസവിച്ചു; ചതി മനസ്സിലാക്കിയ യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടപ്പോൾ ക്രെഡിറ്റ് കാർഡിൽ പണം അടക്കാത്തതിനാൽ യാത്രാവിലക്കും; ഭാര്യയുടെ വഞ്ചനക്കെതിരെ യുവാവ് പരാതിയുമായി നോർക്കയിൽ
ജീവനെക്കാൾ സ്നേഹിച്ച ലിസി അത് പറഞ്ഞപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു; നാലു മാസം ഡിപ്രഷന് മരുന്ന് കഴിച്ച് മുറിയടച്ചിരുന്നു ; രക്ഷകനായെത്തിയത് മോഹൻലാലും 'ഒപ്പവും'; കുഞ്ഞാലിമരയ്ക്കാറിന്റെ തിരക്കിലും ഈ ദിനം സംവിധായകൻ മറന്നില്ല; ഓർമ്മകൾക്ക് ഒരിക്കലും മരിക്കില്ല... ഡിസംബർ 13, 1990.....ലിസിയുമായുള്ള വിവാഹ ചിത്രം പങ്ക് വച്ച് കല്യാണ വാർഷികം ആഘോഷമാക്കി പ്രിയദർശൻ; ആത്മഹത്യാ ശ്രമവും സ്വത്ത് വീതം വയ്ക്കലും എല്ലാം നിറഞ്ഞ പ്രണയവും വേർപിരിയലും വീണ്ടും ചർച്ചയാകുമ്പോൾ
പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പഴയ പ്രണയം വീണ്ടും മൊട്ടിട്ടു; ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചപ്പോൾ തടസ്സമായത് ഭാര്യ; ആയുർവേദ ചികിൽസയുടെ പേരിൽ പേയാട് വീടെടുത്ത് ശല്യക്കാരിയെ കഴുത്തു ഞെരിച്ച് കൊന്നു; തിരുന്നൽവേലിയിൽ മൃതദഹം സംസ്‌കരിച്ച് മൊബൈൽ ഫോൺ നേത്രാവതി ട്രെയിനിൽ എറിഞ്ഞത് ഒളിച്ചോട്ടക്കഥ ശക്തമാകാൻ; പൊലീസിന്റെ സംശയം മുൻകൂർ ജാമ്യ ഹർജിയായപ്പോൾ പണി പാളി; ഉദയംപേരൂരിലെ വിദ്യയെ കൊന്നത് ഭർത്താവും കാമുകിയും; കേരളത്തെ ഞെട്ടിച്ച് പ്രേംകുമാറും സുനിതാ ബേബിയും
മധുരയിൽ നാട്ടുകാർ അടിച്ചോടിച്ചത് ഭക്തയുടെ 14കാരിയായ മകളെ കയറിപ്പിടിച്ചതിന്; തിരുവണ്ണാമലയിൽ മർദനമേറ്റത് രഹസ്യ പൂജക്കെന്ന് പറഞ്ഞ് വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ; ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ സമ്മത പത്രം എഴുതിവാങ്ങുന്നത് പീഡന പരാതി ഒഴിവാക്കാൻ; താന്ത്രിക് സെക്‌സ് തെറാപ്പിയും കന്യകമാരെവെച്ചുള്ള നഗ്നപൂജയും അടക്കമുള്ളവക്കെതിരെ പലതവണ പ്രതികരിച്ചിട്ടും അധികൃതർ അനങ്ങിയില്ല; നിത്യാനന്ദ സർക്കാർ സപോൺസേഡ് ആൾദൈവമെന്ന് തമിഴ്‌നാട്ടിലെ അന്ധവിശ്വാസ നിർമ്മാർജന സമിതി
ശക്തരായ നായികമാരെ ചുംബിച്ച് കീഴ്പ്പെടുത്തിയ കന്മദത്തിലെയും മഹായാനത്തിലെയും നായകന്മാരെ വെല്ലുന്ന തരത്തിൽ 'ചോല'യിലെ നായകനും; ബലാത്സംഗത്തെ കാൽപ്പനികമായി കൈകാര്യം ചെയ്യുന്ന ഈ ചിത്രം ഉന്നാവോയും തെലങ്കാനയും സൃഷ്ടിച്ച ഭീതിയിലുള്ള സമൂഹത്തിന് എന്ത് സൂചനയാണ് നൽകുന്നത്? അവതരണ മികവിലും പാത്ര സൃഷ്ടിയിലും ഇത് അസാധ്യ ചലച്ചിത്രം; തകർത്താടി ജോജുവും നിമിഷയും; പക്ഷേ സനൽകുമാർ ശശിധരൻ ഒളിച്ചു കടത്തുന്നത് കടുത്ത സ്ത്രീ വിരുദ്ധതയോ?
പഠിക്കാൻ മിടുമിടുക്കിയുടെ പത്താം ക്ലാസിലെ ആദ്യ പ്രണയം ഒളിച്ചോട്ടത്തിൽ തീർന്നു; വിദ്യയുടേത് കൂടുവിട്ട് കൂടുമാറുന്ന സ്വഭാവം; ആദ്യ മൂന്ന് വിവാഹം രജിസ്റ്റർ ചെയ്യാത്ത 48കാരി 40കാരനെ ഔദ്യോഗികമായി വിവാഹം ചെയ്തത് 15 വർഷം മുമ്പ്; ഏതോ ഒരു ബന്ധത്തിലെ മകളുടെ വിവാഹത്തിൽ നിന്ന് അകറ്റിയത് പ്രേമന് വൈരാഗ്യമായി; റീയൂണിയനിൽ ഒൻപതാം ക്ലാസിലെ പഴയ കൂട്ടുകാരി സുനിതയെ കിട്ടിയപ്പോൾ എല്ലാം നിശ്ചയിച്ചുറപ്പിച്ചു; ഉദയംപേരൂർ കൊലയിലെ അവിഹിതത്തിന്റെ കാണാക്കാഴ്‌ച്ചകൾ ഇങ്ങനെ
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ ഭോഗത്തിന് ഉപയോഗിക്കാറുണ്ട്; സെമിനാരിയിൽനിന്ന് സ്വവർഗ്ഗരതിക്കു വിധേയമായി മാനസികമായി തകർന്നവരുണ്ട്; ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായവുമുണ്ട്; നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും; സന്യാസ പുരോഹിത സഭകളിലെ ലൈംഗിക അരാജകത്വങ്ങൾ വെളിപ്പെടുത്തി സിസ്റ്റർ ലൂസിയുടെ ആത്മകഥ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
ലിവിങ് ടുഗദർ ബന്ധത്തിലെ കുട്ടികളെ പൊന്നു പോലെ നോക്കുന്ന അച്ഛൻ; യഥാർത്ഥ ഭാര്യയിലെ മക്കളുടെ ഫീസ് പോലും കൊടുക്കാതെ അവഗണന; രസ്നയും ബൈജു ദേവരാജനും ഒരുമിച്ച് കഴിയുന്നത് വിവാഹം ചെയ്യാതെ; സംവിധായകന്റെ ഭാര്യയും പെൺമക്കളും കടന്ന് പോകുന്നത് കടുത്ത വേദനയിലും; മക്കളുടെ വിവാഹത്തിനും പഠനത്തിനും കോടതി പറഞ്ഞ ചെലവ് കാശ് കൊടുക്കാതെ ആഡംബര കാർ വാങ്ങിയതും വിവാദത്തിൽ; രസ്ന-ബൈജു ബന്ധം സിനിമാ-സീരിയൽ ലോകത്തെ പരസ്യമായ രഹസ്യം
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ