1 usd = 72.00 inr 1 gbp = 92.73 inr 1 eur = 79.33 inr 1 aed = 19.60 inr 1 sar = 19.20 inr 1 kwd = 237.01 inr

Nov / 2019
15
Friday

മരിക്കുമ്പോൾ റോയ് തോമസിന്റെ പോക്കറ്റിലുണ്ടായിരുന്നത് ജ്യോൽസ്യന്റെ വിലാസവും ഒരു പൊതിയിൽ എന്തോ പൊടിയും; പോസ്റ്റ്‌മോർട്ടത്തിൽ സയ്‌നൈയ്ഡ് കണ്ടെത്തിയിട്ടും ദുരൂഹ വസ്തുക്കൾ പരിശോധിക്കാതെ വിട്ടു നൽകിയത് ജോളിയുടെ അപേക്ഷയിലും; ഷാജുവിന്റെ ആദ്യ ഭാര്യ സിലിക്ക് നൽകിയ വെള്ളത്തിൽ കലർത്തിയതും അതേ പൊടിയെന്ന് കൊലയാളിയുടെ മൊഴി; താമരശ്ശേരിക്കാർക്ക് പൊടി പൂജിച്ച് നൽകിയ കട്ടപ്പനയിലെ ജ്യോതിഷിയിലേക്കും അന്വേഷണം; കൂടുത്തായിയിൽ അന്ധവിശ്വാസം വില്ലനായോ?

October 09, 2019 | 06:44 AM IST | Permalink



മരിക്കുമ്പോൾ റോയ് തോമസിന്റെ പോക്കറ്റിലുണ്ടായിരുന്നത് ജ്യോൽസ്യന്റെ വിലാസവും ഒരു പൊതിയിൽ എന്തോ പൊടിയും; പോസ്റ്റ്‌മോർട്ടത്തിൽ സയ്‌നൈയ്ഡ് കണ്ടെത്തിയിട്ടും ദുരൂഹ വസ്തുക്കൾ പരിശോധിക്കാതെ വിട്ടു നൽകിയത് ജോളിയുടെ അപേക്ഷയിലും; ഷാജുവിന്റെ ആദ്യ ഭാര്യ സിലിക്ക് നൽകിയ വെള്ളത്തിൽ കലർത്തിയതും അതേ പൊടിയെന്ന് കൊലയാളിയുടെ മൊഴി; താമരശ്ശേരിക്കാർക്ക് പൊടി പൂജിച്ച് നൽകിയ കട്ടപ്പനയിലെ ജ്യോതിഷിയിലേക്കും അന്വേഷണം; കൂടുത്തായിയിൽ അന്ധവിശ്വാസം വില്ലനായോ?

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: താമരശ്ശേരിക്കാരനായ റോയ് തോമസിന് എന്തിന് കട്ടപ്പനക്കാരൻ ജ്യോൽസ്യൻ തകിട് നൽകി കൂടത്തായിയിലെ കൊലക്കേസിൽ അന്ധവിശ്വാസത്തിന്റെ സാധ്യതകളും തേടുകയാണ് പൊലീസ്. കൂടത്തായി മരണപരമ്പരക്കേസിൽ അറസ്റ്റിലായ ജോളി ജോസഫിനെ മന്ത്രവാദമോ മറ്റ് ആഭിചാര ക്രിയകളോ എല്ലാം സ്വാധീനിച്ചിട്ടുണ്ടോ എന്നാണ് പരിശോധന. ആദ്യഭർത്താവ് റോയ് തോമസ് മരിക്കുമ്പോൾ ശരീരത്തിലുണ്ടായിരുന്ന തകിടാണ് സംശയത്തിന് കാരണം. കട്ടപ്പനയിലെ ഒരു ജ്യോൽസ്യൻ നൽകിയ തകിടാണു ശരീരത്തിലുണ്ടായിരുന്നത്. തകിടിലൂടെ വിഷം അകത്തുചെല്ലാൻ സാധ്യതയുണ്ടോയെന്നാണു പരിശോധന.

തകിടു നൽകിയ ജ്യോൽസ്യന്റെ വിലാസവും ഒരു പൊതിയിൽ എന്തോ പൊടിയും റോയി ധരിച്ച പാന്റ്‌സിന്റെ കീശയിലുണ്ടായിരുന്നു. അന്ന് അസ്വാഭാവിക മരണത്തിനു കേസെടുത്ത കോടഞ്ചേരി പൊലീസ് ഈ വസ്തുക്കൾ ശേഖരിച്ചെങ്കിലും പിന്നീട് ജോളി സ്റ്റേഷനിൽ നൽകിയ അപേക്ഷയനുസരിച്ച് വിട്ടുനൽകി. അത്താഴത്തിന് ശേഷം ശുചിമുറിയിൽ കയറുമ്പോൾ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു റോയി. അതിന് ശേഷം ആശുപത്രിയിൽ എത്തിച്ചു. റോയി മരിച്ചു. അന്ന് റോയിയുടെ അച്ഛന്റെ സഹോദരനായ മാത്യുവിന്റെ നിർബന്ധ പ്രകാരം പോസ്റ്റ് മോർട്ടം ചെയ്തു. ശരീരത്തിൽ സയനൈയ്ഡിന്റെ അംശവും കണ്ടെത്തി. എന്നിട്ടും അന്വേഷണം മുന്നോട്ട് പോയില്ല. പോക്കറ്റിലെ പൊടിയെ കുറിച്ചും പരിശോധിച്ചില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും പരിശോധന.

ഈ പൊതിയിലുണ്ടായിരുന്ന പൊടി ഷാജുവിന്റെ ആദ്യഭാര്യ സിലിക്കു നൽകിയ വെള്ളത്തിൽ കലർത്തിയിട്ടുണ്ടെന്നും ജോളി പൊലീസിനു നൽകിയ മൊഴിയിലുണ്ട്. എന്നാൽ റോയിയുടെ കയ്യിലുണ്ടായിരുന്ന പൊടിയാണു മരണകാരണമെന്നു വരുത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന നിഗമനത്തിൽ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല. ജോളിയുടെ നാടായ കട്ടപ്പനയിലെ ജ്യോൽസ്യനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചെങ്കിലും ഹാജരായിട്ടില്ല. ഇതും സംശയത്തിന് ഇട നൽകുന്നു. ഈ ജ്യോത്സ്യനെ കസറ്റഡിയിൽ എടുക്കുന്നത് പൊലീസിന്റെ പരിഗണനയിലുണ്ട്. കട്ടപ്പനയിലേക്കും കേസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ജോളിയുമായി ബന്ധമുള്ള എല്ലാവരേയും പൊലീസ് വീണ്ടും ചോദ്യം ചെയ്യും.

രണ്ടര മാസം നീണ്ട അന്വേഷണത്തിൽ പൊലീസ് പ്രതി ജോളി ജോസഫിനെ ചോദ്യം ചെയ്തതു നാലു തവണയാണ്. തെളിവുശേഖരണത്തിന്റെ ഭാഗമായി കല്ലറ പൊളിക്കുന്നതിന്റെ തലേദിവസം പകൽ മുഴുവൻ ജോളിയെയും ഭർത്താവ് ഷാജു സഖറിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. മരണവുമായി ഒരു ബന്ധവുമില്ലെന്ന നിലപാട് ജോളി ഓരോ വട്ടവും ആവർത്തിച്ചു. എന്നാൽ റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ട മുഴുവൻ തെളിവുകളും നിരത്തിയുള്ള നാലാമത്തെ ചോദ്യം ചെയ്യലിനൊടുവിൽ ജോളി കുറ്റം സമ്മതിച്ചു. അന്വേഷണ സംഘത്തിനു മുന്നിൽ തലകുമ്പിട്ടിരുന്നു. 5ന് കസ്റ്റഡിയിലെടുത്ത ശേഷമുള്ള ചോദ്യം ചെയ്യലിലായിരുന്നു ഈ കുറ്റസമ്മതം. ഇതോടെ എല്ലാ കൊലപാതകങ്ങളിലും കുറ്റസമ്മതം എത്തി. ജ്യോത്സ്യൻ ഉൾപ്പെടെയുള്ളവ പൊലീസിന്റെ മുന്നിലേക്ക് ഇട്ടുകൊടുത്തു. സ്‌പെഷൽ ബ്രാഞ്ച് എസ്‌ഐയുടെ നേതൃത്വത്തിലും പിന്നീട് പൊലീസ് അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലും നടന്ന ചോദ്യം ചെയ്യലിൽ മരണങ്ങളുമായി ഒരു ബന്ധവുമില്ലെന്ന നിലപാടിലായിരുന്നു ജോളി. ഭർത്താവ് ഉൾപ്പെടെയുള്ള ബന്ധുക്കൾ മരിക്കുമ്പോൾ അടുത്തുണ്ടാകുന്നത് സ്വാഭാവികമല്ലേ എന്നായിരുന്നു ജോളിയുടെ ചോദ്യം. എന്നാൽ എൻഐടിയിൽ അദ്ധ്യാപികയാണ് എന്നു പറഞ്ഞതു കളവാണെന്നു ജോളി ആദ്യത്തെ തവണ തന്നെ സമ്മതിച്ചു.

മൂന്നാം തവണ ചോദ്യം ചെയ്യലിനു നേതൃത്വം നൽകിയത് അന്വേഷണ സംഘത്തലവനായ റൂറൽ എസ്‌പി കെ.ജി.സൈമണായിരുന്നു. ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തിൽ, ഭർത്താവിന്റെ മരണവുമായി ബന്ധപ്പെട്ടു നുണപരിശോധനയ്ക്കു വിധേയയാകാൻ സമ്മതമാണോ എന്ന് എസ്‌പി ചോദിച്ചു. സമ്മതമാണെന്നായിരുന്നു ജോളിയുടെ മറുപടി. ഉടൻ പൊലീസുകാർ ഒരു പേനയും കടലാസും എടുത്തുനൽകി. അപേക്ഷ എങ്ങനെ എഴുതണമെന്നു പറഞ്ഞുകൊടുത്തു. എന്നാൽ അപേക്ഷ എഴുതി പകുതിയായപ്പോൾ ജോളി പേന നിലത്തുവച്ചു തല കുമ്പിട്ടിരുന്നു. ഷാജുവിനോടു ചോദിക്കാതെ അപേക്ഷ തരാൻ പറ്റില്ലെന്നായിരുന്നു മറുപടി. ഇതാണ് നിർണ്ണായകമായത്. നുണപരിശോധനയ്ക്ക് സമ്മതിക്കാത്തത് കുറ്റവാളിയുടെ പ്രതികരണമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തി. ഇതോടെ കൂടത്തായിയിലെ നിഗൂഡതകൾ ഒന്നൊന്നായി അഴിഞ്ഞു വീണു.

5നു രാവിലെയാണു ജോളിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനു മുൻപ് , സയനൈഡ് സംഘടിപ്പിച്ചു നൽകിയ മാത്യുവിനെ പിടികൂടിയിരുന്നു. മാത്യുവിന്റെ മൊഴികൾ ഉൾപ്പെടെയുള്ള തെളിവുകൾ നിരത്തി ചോദ്യം ചെയ്തപ്പോൾ മാത്യുവും റോയിയും തമ്മിൽ ശത്രുത ഉണ്ടായിരുന്നെന്നും മാത്യുവായിരിക്കും സയനൈഡ് നൽകിയത് എന്നും ജോളി പറഞ്ഞു. എന്നാൽ സംഭവം നടക്കുന്ന ദിവസമോ അതിനടുത്ത ദിവസങ്ങളിലോ മാത്യു സ്ഥലത്ത് ഇല്ലായിരുന്നുവെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടി. റോയ് രാത്രി ഭക്ഷണം കഴിക്കുന്നതിനു മുൻപാണു മരിച്ചതെന്ന ജോളിയുടെ മൊഴി തെറ്റായിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ നിരത്തി പൊലീസ് ചൂണ്ടിക്കാട്ടി. ജോളി നൽകിയ ഭക്ഷണം ദഹിക്കാത്ത നിലയിൽ ശരീരത്തിൽ കണ്ടെത്തിയത് ഉൾപ്പെടെയുള്ള തെളിവുകൾ നിരത്തിയതോടെ ജോളി കുറ്റം സമ്മതിച്ചു. റോയിയുടെ കൊലപാതകം താൻ നടത്തിയതാണെന്നു സമ്മതിച്ചതിനു പിന്നാലെ മറ്റ് 5 കൊലപാതകങ്ങൾ നടത്തിയ വിധവും അതിനു പിന്നിലെ കാരണങ്ങളും ജോളി ഏറ്റു പറഞ്ഞു.

അതിനിടെ അന്വേഷണസംഘം വിപുലീകരിക്കുകയാണ്. റൂറൽ എസ്‌പി കെ.ജി. സൈമണിന്റെ നേതൃത്വത്തിൽ കൂടുതൽ സേനാംഗങ്ങളെ ഉൾപ്പെടുത്തി അന്വേഷണം നടത്താനാണ് ഡിജിപിയുടെ നിർദ്ദേശം. ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ടാണ്. ഈ അന്വേഷണത്തിന്റെ ഭാഗമായാണ് മറ്റുള്ളവരുടേതും കൊലപാതകമാണെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച് എത്തിച്ചേർന്നത്. ഓരോ കൊലപാതകവും പ്രത്യേകം എഫ്ഐആർ രജിസ്റ്റർചെയ്ത് അന്വേഷിക്കാനാണിപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇൻസ്‌പെക്ടർമാർക്ക് ഓരോരുത്തർക്കും ചുമതല നൽകും. ഡിവൈഎസ്‌പി ആർ. ഹരിദാസൻ നേതൃത്വം നല്കും.

കുറ്റാന്വേഷണത്തിൽ മികവു പുലർത്തുന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് പ്രത്യേക സംഘം രൂപീകരിക്കുന്നത്. ഓരോ കേസും രജിസ്റ്റർ ചെയ്ത് അന്വേഷിക്കുമ്പോൾ പുതിയ തെളിവുകൾ ശേഖരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കോടതിയിൽ ഇത്തരത്തിലുള്ള തെളിവുകൾ ഹാജരാക്കുമ്പോൾ കേസ് നിലനിൽക്കും. കോടതിയിൽ കേസ് പരിഗണിക്കുമ്പോൾ പരമാവധി തെളിവുകൾ സമർപ്പിക്കാനും അതുവഴി പ്രതിക്ക് അർഹമായ ശിക്ഷ ലഭിക്കാനും കാരണമാവും.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
സോണിയ രാജ്യം ഭരിക്കുന്നതിനേക്കാൾ നന്ന് 150 വർഷം നമ്മളെ ഭരിച്ച ബ്രിട്ടീഷുകാരെ ഏൽപിക്കുന്നതെന്ന് പരിഹസിച്ച ബാൽ താക്കറെയെ മറക്കാം; മാതോശ്രീയിൽ എത്തി വണങ്ങി സ്‌പോർട്‌സും സംഗീതവും ചർച്ച ചെയ്യുന്ന ഫട്‌നാവിസിനെ പോലെയല്ല പവാറും അഹമ്മദ് പട്ടേലും; താജ് ലാൻഡ്‌സിലും ട്രൈഡന്റിലും പവാറിന്റെ സിൽവർ ഓക്കിലും വൈബി ചവാൻ സെന്ററിലും എൻസിപി -കോൺഗ്രസ് ചർച്ചകൾക്കായി ഓടി നടക്കുമ്പോൾ ശിവസേന മേധാവി ഉദ്ധവ് താക്കറെ തിരിച്ചറിയുന്നു കാലം മാറി കഥ മാറി
കാലം തെറ്റി പെയ്ത മഴയിൽ കൃഷി നശിച്ച കർഷകർക്ക് ആശ്വാസം എത്തിക്കാൻ വായ്പ എഴുതി തള്ളും; വിള ഇൻഷുറൻസും താങ്ങുവില ഉയർത്തലുമടക്കം പൊതുമിനിമം പരിപാടിയുമായി സർക്കാരുണ്ടാക്കാൻ എൻസിപി-കോൺഗ്രസ്-ശിവസേന സഖ്യം; സംയുക്ത യോഗത്തിൽ തയ്യാറാക്കിയ സിഎംപിയുടെ കരട് പരിശോധിക്കുക മൂന്നുപാർട്ടികളുടെയും ഹൈക്കമാൻഡ്: അംഗീകാരം കിട്ടിയാൽ മഹാരാഷ്ട്രയിൽ പുതിയ സർക്കാരിന് വഴി തുറക്കും; ശിവസേനയെ ഇനി എൻഡിഎയിൽ കൂട്ടില്ലെന്ന് ബിജെപി
ഇംഗ്ലീഷ് പദ്യം ചൊല്ലൽ മത്സരത്തിൽ നേരേ ചൊവ്വെ ആഹാരം പോലും കഴിക്കാതെ പങ്കെടുത്ത എട്ട് പിഞ്ചുകുഞ്ഞുങ്ങൾക്ക് നൽകിയത് പൂജ്യം മാർക്ക്; സീറോ മാർക്ക് കുട്ടികളെ മാനസികമായി തകർക്കില്ലേ എന്ന് ചോദിച്ചപ്പോൾ ഉരുണ്ട് കളിച്ച് വിധികർത്താക്കൾ; 'മനസ്സിൽ ദൈവങ്ങൾക്കൊപ്പം സ്ഥാനം നൽകിയിട്ടുള്ള പ്രിയ അദ്ധ്യാപകർ ക്ഷമിക്കുക...ചില പുഴുക്കുത്തുകൾക്ക് എതിരെയാണ് ഈ സമരം': ശിശുദിനത്തിൽ വ്രണിതഹൃദയനായ രക്ഷിതാവിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ്
ഫലസ്തീൻ എയ്തുവിട്ട ഒരു മിസൈലിന് പകരം പത്തു മിസൈൽ തിരിച്ചയച്ച് ഇസ്രയേലിന്റെ പ്രതികാരം; ഇസ്ലാമിക് ജിഹാദ് കമാൻഡർ ബഹാ അബൂ അൽഅത്തയെ വധിച്ചതിന് പിന്നാലെ നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 32 ഫലസ്തീനികൾ; പരിക്കേറ്റ് ആശുപത്രിയിലും നിരവധി പേർ; ഫലസ്തീൻ തൊടുത്ത റോക്കറ്റുകൾ അയൺ ഡോം പ്രതിരോധ സംവിധാനം ഉപയോഗിച്ച് നേരിട്ട് സ്വന്തം പൗരന്മാരെ സംരക്ഷിച്ചും മിടുക്കു കാട്ടി ഇസ്രയേൽ; പസ്പരമുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ
'നിയമനം പിഎസ്‌സി വഴി.. ചെയ്ത ജോലിക്ക് ശമ്പളമില്ല.. കടക്കെണിയാൽ മരണം മാത്രം മുന്നിൽ..'; ഔദാര്യം പോലെ കിട്ടിയ പകുതി ശമ്പളവും വായ്പാ കുടിശിക ഇനത്തിൽ ബാങ്ക് ഈടാക്കി; 450 രൂപയെങ്കിലും കിട്ടുമല്ലോ എന്നു കരുതി എക്‌സ്ട്രാ ഡ്യൂട്ടിക്കെത്തിയെങ്കിലും ജോലിയില്ല; നിത്യവൃത്തിക്ക് പോലും വകയില്ലാതെ ആത്മഹത്യക്ക് ശ്രമിച്ചത് പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടർ വിനോദ് കുമാർ; കെഎസ്ആർടിസിയിൽ ലാഭമുണ്ടാക്കാൻ കുറുക്കുവഴി തേടുന്ന അധികാരികളും വഴിയിൽ ബ്രേക്ക് ഡൗണായി പോകുന്ന ജീവിതങ്ങളും തുടർക്കഥയാകുന്നു
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ
തിളച്ച എണ്ണയിൽ മുക്കി കൈ പൊള്ളിച്ചു; കെട്ടിയിട്ട ശേഷം യാതൊരു ദയയുമില്ലാത്ത ക്രൂര ലൈംഗികപീഡനം; 15 ദിവസമായി ഭക്ഷണം പോലും ഇല്ല: സൗദി അറേബ്യയിൽ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതി അനുഭവിക്കുന്നത് സമാനതകളില്ലാത്ത കൊടിയ പീഡനം: തൊഴിലുടമയറിയാതെ കണ്ണീരോടെ ഫേസ്‌ബുക്ക് ലൈവിലെത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 25കാരി
തിരവങ്ങാടും ചക്കരക്കല്ലിലും ധർമ്മടത്തും പ്ലസ് ടുകാരികൾ ആത്മഹത്യ ചെയ്തപ്പോൾ കാരണം തേടി ഇറങ്ങിയവർക്ക് കിട്ടിയത് മറ്റൊരു സ്‌കൂൾ വിദ്യാർത്ഥിനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രവാസിയുടെ ഭാര്യയുടെ ഇഷ്ടക്കാരൻ കാമ വെറി തീർക്കാൻ കടന്ന് പിടിച്ചത് എട്ടും പൊട്ടും തിരിയാത്ത പെൺകുട്ടിയെ; കൈതട്ടി മാറ്റി കുതറിയോടിയിട്ടും അമ്മയോട് പറയാൻ മടിച്ചത് എല്ലാം ബോധ്യമുള്ളതിനാൽ; കൊളത്തുമല സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുടുക്കി ചൈൽഡ് ലൈൻ ഇടപെടൽ; സഖാവ് പ്രജിത്ത് ലാൽ കുടുങ്ങുമ്പോൾ
വല്ലപ്പോഴും മദ്യപിക്കുന്ന റിജോഷിന് മദ്യപിക്കാത്ത വസീം എല്ലാ ദിവസങ്ങളിലും മദ്യം വാങ്ങാൻ പണം നൽകിയത് അവിഹിതം ശക്തമാക്കാൻ; 12 വർഷം മുമ്പത്തെ പ്രണയ വിവാഹത്തിൽ അസ്വസ്ഥത പടർത്തിയതും മാനേജർ; റിജോഷിനെ കാണാനില്ലെന്ന പരാതിയിൽ ഭാര്യ നൽകിയത് കോഴിക്കോട്ട് നിന്ന് ഫോണിൽ വിളിച്ചുവെന്ന കള്ള മൊഴി; രണ്ട് വയസ്സുള്ള ഇളയ മകളുമായി ലിജി നാടുവിട്ടതോടെ എല്ലാം പൊലീസ് ഉറപ്പിച്ചു; സത്യം മാന്തി കണ്ടെത്തി ജെനിയും; ശാന്തൻപാറ മഷ്‌റൂം ഹട്ടിലെ കൊലപാതകം സ്ഥിരീകരിച്ചത് ഈ പെൺനായ
ഫെയ്‌സ് ബുക്കിലെ പരിചയം വാട്‌സാപ്പിലൂടെ ആളിക്കത്തി; ഫോൺ വിളിയിൽ അസ്ഥിക്ക് പിടിച്ചപ്പോൾ മക്കളേയും ഭർത്താവിനേയും ഉപേക്ഷിച്ച് കാമുകനെ തേടി യാത്ര; മൊബൈൽ നമ്പറിലെ വിലാസം കണ്ടെത്തി ബാഗുമായി ഒളിച്ചോടിയത് സ്വപ്‌നങ്ങളുമായി; ലക്ഷ്യത്തിൽ എത്തിയപ്പോൾ കണ്ടത് മീശ മുളയ്ക്കാത്ത പ്ലസ് വൺകാരനായ കാമുകനും! കാമുകിയെ കണ്ട് പേടിച്ചു വിറച്ച് പൊട്ടിക്കരഞ്ഞ് പതിനാറുകാരൻ; ഗതികെട്ട് കുത്തിയിരുന്ന് കാമുകിയും; ക്ലൈമാക്‌സിൽ ഭർത്താവിന്റെ മാസ് എൻട്രിയും; കണ്ണൂരിനെ ചിരിപ്പിച്ച പ്രണയം പൊളിഞ്ഞത് ഇങ്ങനെ
ഓവർസീയർമാരായ രാഹുലിന്റെയും ഭാര്യ സൗമ്യയുടെയും ജീവൻ തട്ടിപ്പറിച്ചെടുത്തത് ചീറിപ്പാഞ്ഞെത്തിയ കെഎസ്ആർടിസിയുടെ വോൾവോ ബസ്; പരിചയപ്പെട്ടിട്ടുള്ളവർക്കെല്ലാം നിറപുഞ്ചിരി നൽകുന്ന യുവത്വം കെട്ടടങ്ങിയപ്പോൾ സങ്കടം സഹിക്കാനാവാതെ രണ്ട് ഗ്രാമങ്ങൾ; അച്ഛമ്മയുടെ കൈകളിൽ അമ്മയെയും അച്ഛനെയും കാത്തിരിക്കുന്ന രണ്ടു വയസുകാരിയോടു എങ്ങനെ പറഞ്ഞു കൊടുക്കും ഇനി അവർ മടങ്ങി വരില്ലെന്ന്
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ