Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അർദ്ധരാത്രി പൊന്നാമറ്റം വീട്ടിൽ നിന്ന് കണ്ടെത്തിയത് നിർണ്ണായക തെളിവ്; സയനൈഡ് കണ്ടെത്തിയത് വീട്ടിലെ അടുക്കളയിലെ പഴയ പാത്രങ്ങൾക്കിടയിൽ കുപ്പിയിലാക്കി തുണിയിൽ പൊതിഞ്ഞ നിലയിൽ; ജോളി കണക്ക് കൂട്ടിയത് പിടി വീഴുമെന്ന് ഉറപ്പായാൽ സയനൈഡ് കഴിച്ചു മരിക്കാൻ; ഷാജുവും സഖറിയാസും പറയുന്നതിൽ പൊരുത്തക്കേടുകൾ ഏറെ; ജോളിയുടെ ഭർത്താവിനേയും അച്ഛനേയും വെറുതെ വിടുന്നത് പ്രത്യക്ഷ തെളിവുകൾ കിട്ടാത്തതിനാൽ; കൂടത്തായിയിൽ അന്വേഷണം ശരിയായ ദിശയിലെന്ന് പൊലീസ്  

അർദ്ധരാത്രി പൊന്നാമറ്റം വീട്ടിൽ നിന്ന് കണ്ടെത്തിയത് നിർണ്ണായക തെളിവ്; സയനൈഡ് കണ്ടെത്തിയത് വീട്ടിലെ അടുക്കളയിലെ പഴയ പാത്രങ്ങൾക്കിടയിൽ കുപ്പിയിലാക്കി തുണിയിൽ പൊതിഞ്ഞ നിലയിൽ; ജോളി കണക്ക് കൂട്ടിയത് പിടി വീഴുമെന്ന് ഉറപ്പായാൽ സയനൈഡ് കഴിച്ചു മരിക്കാൻ; ഷാജുവും സഖറിയാസും പറയുന്നതിൽ പൊരുത്തക്കേടുകൾ ഏറെ; ജോളിയുടെ ഭർത്താവിനേയും അച്ഛനേയും വെറുതെ വിടുന്നത് പ്രത്യക്ഷ തെളിവുകൾ കിട്ടാത്തതിനാൽ; കൂടത്തായിയിൽ അന്വേഷണം ശരിയായ ദിശയിലെന്ന് പൊലീസ്   

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായിയിൽ പൊലീസ് നിർണ്ണായക തെളിവ് കിട്ടിയ ആശ്വാസത്തിൽ. വർഷങ്ങൾക്ക് മുമ്പ് നടന്ന കൊലപാതകങ്ങളിൽ സാഹചര്യ തെളിവുകൾ അനിവാര്യമാണ്. സയനൈഡാണ് കൊലയ്ക്ക് പിന്നിലെന്ന് തെളിയിക്കാനുള്ള പൊലീസ് നീക്കത്തിന് കരുത്ത് പകരുന്നതാണ് ഇന്നലെ അർദ്ധരാത്രി കിട്ടിയ തെളിവ്. കൂടത്തായിയിൽ കൂട്ടക്കൊലയ്ക്കുപയോഗിച്ച സയനൈഡ് പൊലീസ് കണ്ടെടുത്തത് കേസിൽ ഏറെ നിർണ്ണായകമാകും. പൊന്നാമറ്റം വീട്ടിൽ തിങ്കളാഴ്ച രാത്രി ജോളിയുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് അന്വേഷണ സംഘം സയനൈഡ് പിടിച്ചെടുത്തത്. അടുക്കളയിലെ റാക്കിൽ പാത്രത്തിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഡപ്പിയിൽ സയനൈഡ് സൂക്ഷിച്ചിരുന്നത്. അറസ്റ്റിലാകുമെന്ന സാഹചര്യത്തിൽ സയനൈഡ് കഴിച്ചു മരിക്കാനായിരുന്നു തീരുമാനമെന്നു ജോളി പൊലീസിനോട് പറഞ്ഞിരുന്നു.

പിടിച്ചെടുത്ത സയനൈഡ് ഫോറൻസിക് വിഭാഗത്തിന് കൈമാറി. പ്രാഥമിക പരിശോധനയിൽ ഇത് സയനൈഡാണെന്ന് വ്യക്തമായിട്ടുണ്ട്. കൂടുതൽ പരിശോധന നടത്തിയശേഷമേ അന്വേഷണ സംഘം ഇത് സ്ഥിരീകരിക്കൂ. രാത്രി 9.45നാണ് ജോളിയെ പൊന്നാമറ്റം വീട്ടിൽ തെളിവെടുപ്പിനായി എത്തിച്ചത്. തിങ്കളാഴ്ച രാവിലെ ഐസിടി പൊലീസ് സൂപ്രണ്ട് ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘം പൊന്നാമറ്റം വീട്ടിൽ തെളിവെടുപ്പ് നടത്തിയിരുന്നു. ചില സുപ്രധാന വിവരങ്ങൾ തങ്ങൾക്ക് കിട്ടിയതായി അന്വേഷണ സംഘത്തിന്റെ പ്രതികരണത്തിൽനിന്ന് വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് രാത്രി ജോളിയെ വീട്ടിലെത്തിച്ചത്. കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ സയനൈഡ് വീട്ടിൽ ഒളിപ്പിച്ചിട്ടുണ്ട് എന്ന് ജോളി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാൽ, ഇത് കണ്ടെടുക്കാൻ സാധിച്ചിരുന്നില്ല. എവിടെയെന്ന് മറന്നുപോയി എന്നായിരുന്നു ജോളി പൊലീസിനോട് പറഞ്ഞത്. ഇതോടെയാണ് സയനൈഡ് വീട്ടിൽ തന്നെ സൂക്ഷിച്ചിട്ടുണ്ടെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. സയനൈഡ് കണ്ടെടുത്തശേഷം രാത്രി 12 ഒ-ാടെയാണ് അന്വേഷണ സംഘം ജോളിയുമായി മടങ്ങിയത്.

വീട്ടിലെ അടുക്കളയിലെ പഴയ പാത്രങ്ങൾക്കിടയിൽ കുപ്പിയിലാക്കി തുണിയിൽ പൊതിഞ്ഞ നിലയിലാണ് സയനൈഡ് കണ്ടെത്തിയത്. ജോളിയുടെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് രാത്രി തന്നെ തെളിവെടുപ്പു നടത്താൻ അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിച്ചത്. കൂടുതൽ തെളിവുകൾ തേടി അന്വേഷണ സംഘം ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെയും പിതാവ് സഖറിയാസിനെയും തിങ്കളാഴ്ച പത്തുമണിക്കൂർ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. മാത്യു, പ്രജികുമാർ എന്നിവരെയും ചോദ്യം ചെയ്തു. ഇവരെ ഒറ്റയ്ക്കും ഒരുമിച്ചിരുത്തിയും ചോദ്യംചെയ്‌തെന്നാണ് വിവരം. വടകരയിലുള്ള റൂറൽ എസ്‌പിയുടെ ഓഫിസിൽവച്ചായിരുന്നു ചോദ്യംചെയ്യൽ.

പൊലീസ് നോട്ടിസ് നൽകിയതനുസരിച്ച് ഷാജുവും സഖറിയാസും രാവിലെ എട്ടോടെ വടകരയിലെ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലെത്തി. വടകര പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ കഴിയുന്ന ജോളിയെ പത്തോടെ ഇവിടെയെത്തിച്ചു. 10.15ന് മൂന്നു പേരെയും ചോദ്യം ചെയ്യാൻ ആരംഭിച്ചു. ആദ്യം മൂന്നു പേരെയും തനിച്ചാണു ചോദ്യം ചെയ്തത്. പിന്നീട് ജോളിയെയും സഖറിയാസിനെയും ജോളിയെയും ഷാജുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. പിന്നീട് ഷാജുവിനെയും സഖറിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. ഷാജുവിന്റെ ആദ്യഭാര്യ സിലി, മകൾ ആൽഫൈൻ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ടു മൂന്നു പേരുടെയും മൊഴികളിൽ വൈരുധ്യങ്ങളുണ്ടെന്നു കണ്ടെത്തിയ പൊലീസ് വീണ്ടും പലവട്ടം ഇതേ രീതിയിൽ ചോദ്യം ചെയ്യൽ തുടർന്നു.

ടോം തോമസ്, അന്നമ്മ തോമസ് എന്നിവരുടെ കൊലപാതകങ്ങളെക്കുറിച്ചു സഖറിയാസിനും റോയിയുടെ കൊലപാതകത്തെക്കുറിച്ചു ഷാജുവിനും നേരത്തേ അറിവുണ്ടായിരുന്നോ എന്നതും പൊലീസ് പരിശോധിച്ചു. ചില സംശയങ്ങൾ ഉണ്ടെങ്കിലും ഇവർക്കെതിരെ തെളിവുകൾ ഒന്നുമില്ല. തെളിവില്ലാതെ കേസിൽ പ്രതിചേർത്താൽ വിചാരണ സമയത്ത് ഏറെ പ്രശ്‌നങ്ങളുണ്ടാക്കും. അതുകൊണ്ടാണ് ഷാജുവിനേയും അച്ഛനേയും കസ്റ്റഡിയിൽ എടുക്കാത്തത്. ഷാജുവിനെ മാപ്പുസാക്ഷിയാക്കാനുള്ള സാഹചര്യവും തേടുന്നുണ്ട്. എങ്കിൽ മാത്രമേ കേസ് ബലപ്പെടൂ. ജോളിയുടെ സുഹൃത്ത് ജോൺസണിന്റെ നീക്കങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്.

പ്രതികളായ എം.എസ്.മാത്യുവിനെ ഉച്ചയ്ക്ക്12.45നും കെ.പ്രജികുമാറിനെ വൈകിട്ട് മൂന്നിനും ഇവിടെയെത്തിച്ചു. മുഖ്യസാക്ഷിയും പരാതിക്കാരനുമായ റോജോ തോമസിന്റെ മൊഴി ചൊവ്വാഴ്ച രേഖപ്പെടുത്തും. അന്വേഷണ സംഘത്തിന്റെ നിർദ്ദേശപ്രകാരം റോജോ അമേരിക്കയിൽ നിന്നു നാട്ടിലെത്തിയിരുന്നു. റോജോയുടെ സാന്നിധ്യത്തിൽ ജോളിയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ജോളിയുടെ ആദ്യ ഭർത്താവ് മരിച്ച റോയിയുടെ സഹോദരനാണ് റോജോ. കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിക്കുന്നതിൽ നിർണായകമായത് റോജോ തോമസിന്റെ പരാതിയാണ്. റോയിയുടെയും മാതാപിതാക്കളായ ടോം തോമസ്, അന്നമ്മ തോമസ് എന്നിവരുടെ മരണങ്ങൾ കൊലപാതകമാണെന്ന് റോജോ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

ടോം തോമസിന്റെ ഭൂമി തട്ടിയെടുക്കാൻ ജോളി നടത്തിയ നീക്കമാണ് റോജോയിൽ സംശയമുണർത്തിയത്. ജോളിക്ക് എൻഐടിയിൽ ജോലിയില്ലെന്ന് ആദ്യമായി കണ്ടെത്തിയതും റോജോയാണ്. ലോക്കൽ പൊലീസ് അവഗണിച്ച റോജോയുടെ കണ്ടെത്തലുകൾ ക്രൈംബ്രാഞ്ച് മുഖവിലയക്കെടുത്ത നടത്തിയ അന്വേഷണത്തിൽ ജോളി ഉൾപ്പെടെ അറസ്റ്റിലായി. ഫോണിൽ വിളിച്ചാണ് അമേരിക്കയിലായിരുന്ന റോജോയിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചത്. ജോളിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൂടുതൽ വിവരങ്ങൾ ലഭിച്ചു ഒപ്പം ചില ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിച്ചില്ല.

റോജോയുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്ത് ഇതിൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അന്വേഷണ സംഘം ആവശ്യപ്പെട്ടതനുസരിച്ച് തിങ്കളാഴ്ച രാവിലെ വൈക്കത്തെ സഹോദരിയുടെ വീട്ടിലെത്തിയ റോജോ ചൊവ്വാഴ്ച വടകരയിലെത്തി മൊഴി നൽകും. നെടുമ്പാശേരിയിൽ നിന്നു പൊലീസ് അകമ്പടിയോടെയാണ് റോജോ വൈക്കതെത്തിയത്. റോജോയുടെ മൊഴിയിലുടെ മരണങ്ങൾ സംബന്ധിച്ചും വ്യാജ ഒസ്യത്ത് സംബന്ധിച്ച കേസിലും നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ശാസ്ത്രീയമായ തെളിവുകൾ കണ്ടെത്താൻ സാധ്യമായ വഴികളെല്ലാം തേടുമെന്ന് സാങ്കേതിക വിദഗ്ധരുടെ സംഘത്തെ നയിക്കുന്ന ഐടി സെൽ എസ്‌പി ഡോ. ദിവ്യ ഗോപിനാഥ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP