Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

17ാം വയസിൽ തളിരിട്ട പ്രണയം തന്നെ 19കാരിയുടെ ജീവനെടുത്തപ്പോൾ; കാറുച്ചാലിൽ ഭാര്യയെ തലയ്ക്കടിച്ച് കൊന്ന പ്രതി കഞ്ചാവിന് അടിമയെന്ന് പൊലീസ്; സംഭവ ദിവസം അശ്വതിയുമായി കലഹിച്ച പ്രതി യുവതിയുടെ തല പലതവണ ഭിത്തിയിൽ ഇടിച്ച ശേഷം വിറക് കമ്പിന് അടിച്ചു പൊട്ടിച്ചു; പൊലീസും നാട്ടുകാരും ഇടപെട്ട് ആശുപത്രിയിലാക്കിയ അശ്വതി മരിച്ചത് പിറ്റേന്ന് പുലർച്ചെ; പ്രതിയെ കസ്റ്റിഡിയിലെടുത്തത് വൻ മൽപിടുത്തത്തിന് ശേഷം

17ാം വയസിൽ തളിരിട്ട പ്രണയം തന്നെ 19കാരിയുടെ ജീവനെടുത്തപ്പോൾ; കാറുച്ചാലിൽ ഭാര്യയെ തലയ്ക്കടിച്ച് കൊന്ന പ്രതി കഞ്ചാവിന് അടിമയെന്ന് പൊലീസ്; സംഭവ ദിവസം അശ്വതിയുമായി കലഹിച്ച പ്രതി യുവതിയുടെ തല പലതവണ ഭിത്തിയിൽ ഇടിച്ച ശേഷം വിറക് കമ്പിന് അടിച്ചു പൊട്ടിച്ചു; പൊലീസും നാട്ടുകാരും ഇടപെട്ട് ആശുപത്രിയിലാക്കിയ അശ്വതി മരിച്ചത് പിറ്റേന്ന് പുലർച്ചെ; പ്രതിയെ കസ്റ്റിഡിയിലെടുത്തത് വൻ മൽപിടുത്തത്തിന് ശേഷം

മറുനാടൻ ഡെസ്‌ക്‌

കറുകച്ചാൽ; രണ്ടു വർഷം പഴക്കമുള്ള പ്രണയമാണ് അശ്വതിയുടെ ജീവനെടുത്തത്. അശ്വതിയും ഭർത്താവ് സുബിനും ഒരുമിച്ചു താമസിക്കാൻ തുടങ്ങിയിട്ട് അധിക നാളായിരുന്നില്ല. ഒരു താമസിച്ചിരുന്നപ്പോഴെല്ലാം അവർ തമ്മിൽ കലഹവും മർദ്ദനവും പതിവായിരുന്നു. ഒടുവിൽ ആ കലഹത്തിൽ തന്നെ അശ്വതിയുടെ ജീവനും പൊലിഞ്ഞു. ലഹരിക്ക് അടിമയായ സുബിൻ നിരന്തര പ്രശ്‌നക്കാരനും ഉപദ്രവകാരിയുമായിരുന്നെന്നാണ് നാട്ടുകാരടക്കം പറയുന്നത്.

.റാന്നി ഉതിമൂട് അജേഷ്ഭവനിൽ അശ്വതിയാണ് (19) കഴിഞ്ഞ ദിവസം ഭർത്താവിന്റെ ആക്രമണത്തിൽ മരിച്ചത്. സംഭവത്തിൽ ഭർത്താവ് കുന്നന്താനം മുക്കട കോളനിയിൽ സുബിനെ (27) കറുകച്ചാൽ പൊലീസ് അറസ്റ്റുചെയ്തിരുന്നു. വ്യാഴാഴ്ച രാത്രി 11.30-ന് ശാന്തിപുരം കാവുങ്കൽപ്പടിയിലെ വാടകവീട്ടിലായിരുന്നു സംഭവം.പൊലീസിനെ കണ്ട സുബിൻ അക്രമാസക്തനായി. ബലം പ്രയോഗിച്ചാണ് ഇയാളെ ജീപ്പിൽ കയറ്റിയത്. തലകൊണ്ട് ഇടിച്ച് ഇയാൾ പൊലീസ് ജിപ്പിന്റെ പിൻഭാഗത്തെ ചില്ലും തകർത്തു. പരിക്കേറ്റ സുബിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.കഞ്ചാവ് ലഹരിയിലാണ് പ്രതി കൃത്യം നടത്തിയതെന്നാണ് വിവരം.

സുബിൻ നിരവധി കേസുകളിലെ പ്രതിയാണെന്ന് പൊലീസ്. ഇയാൾക്കെതിരേ റാന്നി, ചിങ്ങവനം, ചങ്ങനാശ്ശേരി തുടങ്ങി വിവിധ പൊലീസ് സ്റ്റേഷനുകളിലായി കേസുകളുണ്ട്. കഴിഞ്ഞവർഷം അശ്വതിയുടെ വീട്ടിലെത്തിയ സുബിൻ അശ്വതിയുടെ അമ്മ കുഞ്ഞുമോളുടെ കൈ ഇരുമ്പുവടികൊണ്ട് അടിച്ചൊടിച്ചിരുന്നു. ചിങ്ങവനത്തുനിന്ന് ബൈക്ക് മോഷ്ടിച്ചതിനും ഇയാൾക്കെതിരേ കേസുണ്ട്. പോക്സോ, മോഷണം, അക്രമം, അടിപിടി തുടങ്ങിയവയാണ് കേസുകൾ.

ലഹരിക്ക് അടിമയായ സുബിൻ രാത്രി അശ്വതിയുമായി വഴക്കുണ്ടായി. ഉപദ്രവിക്കുകയും പലതവണ തല ഭിത്തിയിൽ ഇടിക്കുകയും ചെയ്തു. തുടർന്ന് വിറകുകമ്പുകൊണ്ട് തലയിൽ അടിച്ചു. ബോധംനഷ്ടപ്പെട്ട അശ്വതിയെ വലിച്ചിഴച്ച് കുളിമുറിയിൽ കൊണ്ടുപോയി തലയിൽ വെള്ളമൊഴിച്ചു. ശബ്ദംകേട്ട് ഉണർന്ന അയൽവാസികൾ കറുകച്ചാൽ പൊലീസിൽ വിവരമറിയിച്ചു. അബോധാവസ്ഥയിലായിരുന്ന അശ്വതിയെ പൊലീസെത്തി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പ്രണയം പിഴച്ചപ്പോൾ

പ്രണയിച്ച് ഒന്നിച്ച് കഴിയുന്നവരെങ്കിലും സുബിൻ അശ്വതിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പരിസരവാസികൾ. ഒടുവിൽ 19 വയസ്സുമാത്രം പ്രായമുള്ള ആ പെൺകുട്ടിക്ക് ജീവനും നഷ്ടമായി.രണ്ടുവർഷം മുമ്പാണ് സുബിനും അശ്വതിയും പരിചയപ്പെട്ടതും പ്രണയത്തിലായതും. 17 വയസ്സുള്ളപ്പോഴാണ് അശ്വതി സുബിനൊപ്പം ഇറങ്ങിപ്പോയത്. തുടർന്ന് ഇവർ ചിങ്ങവനത്ത് വാടകവീട്ടിൽ താമസിക്കുകയായിരുന്നു. മകളെ കാണാതായതോടെ രക്ഷിതാക്കൾ റാന്നി പൊലീസിൽ പരാതി നൽകിയിരുന്നു. ചിങ്ങവനത്ത് താമസിക്കുമ്പോൾ സുബിൻ അശ്വതിയെ ക്രൂരമായി മർദിച്ചുവെന്ന് പരാതി ഉണ്ടായി.

ഓടിരക്ഷപ്പെട്ട അശ്വതി സമീപത്തെ വീട്ടിൽ അഭയം തേടി. അയൽവാസികൾ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി സുബിനെ പിടികൂടുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിന് ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. സംഭവശേഷവും പല സ്ഥലത്തും ഇവർ ഒന്നിച്ചു കഴിയുകയായിരുന്നു. ആറുമാസം മുമ്പാണ് ശാന്തിപുരത്തെ വീട്ടിൽ താമസം തുടങ്ങിയത്. ഇവർ തമ്മിൽ കലഹവും അടിപിടിയും പതിവായിരുന്നതായി അയൽവാസികൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP