Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അതിരമ്പുഴയിൽ റബർ തോട്ടത്തിൽ കണ്ട മൃതദേഹം കോട്ടയം സ്വദേശിനിയായ 21കാരിയുടേത്; കൊലപാതകം നടത്തിയതു വഴിവിട്ട ബന്ധത്തിൽ ഗർഭിണിയായ യുവതി ഗർഭച്ഛിദ്രത്തിനു വിസമ്മതിച്ചതിനാൽ; ഗൾഫ് മലയാളിയായ ഈരാറ്റുപേട്ട സ്വദേശി അറസ്റ്റിൽ

അതിരമ്പുഴയിൽ റബർ തോട്ടത്തിൽ കണ്ട മൃതദേഹം കോട്ടയം സ്വദേശിനിയായ 21കാരിയുടേത്; കൊലപാതകം നടത്തിയതു വഴിവിട്ട ബന്ധത്തിൽ ഗർഭിണിയായ യുവതി ഗർഭച്ഛിദ്രത്തിനു വിസമ്മതിച്ചതിനാൽ; ഗൾഫ് മലയാളിയായ ഈരാറ്റുപേട്ട സ്വദേശി അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: അതിരമ്പുഴയ്ക്കു സമീപം റബർത്തോട്ടത്തിൽ പൂർണഗർഭിണിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കോട്ടയം ഈരാറ്റുപേട്ട സ്വദേശിയും ഗാന്ധിനഗർ നാൽപാത്തിമലയിൽ താമസിക്കുന്നതുമായ ബഷീർ എന്ന ഖാദർ യൂസഫ് (45) ആണ് പിടിയിലായത്. റിയൽ എസ്റ്റേറ്റ് വ്യവസായിയാണ് ഇയാൾ.

കോട്ടയം അടിച്ചിറ കന്നുകുളം സ്വദേശിനി അശ്വതി (21)യാണ് കൊല്ലപ്പെട്ടതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. യുവതിയുടെ വീടിന് എതിർവശം മുമ്പ് ബഷീർ വാടകയ്ക്ക് താമസിച്ചിട്ടുണ്ട്. ഈ പരിചയം ആണ് വഴിവിട്ട ബന്ധത്തിൽ എത്തിച്ചത്. എട്ടുമാസം മുമ്പ് വീടുവിട്ട പെൺകുട്ടിയെ പ്രതി വിവിധയിടങ്ങളിൽ പാർപ്പിച്ചിട്ടുണ്ട്. ഇതിനിടെ ഗർഭിണിയായ യുവതിയെ പല തവണ ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചുവെങ്കിലും വഴങ്ങാത്തതാണ് കൊലപാതകത്തിലേക്ക് നയിക്കുവാൻ കാരണമായതെന്നാണ് പൊലീസ് കരുതുന്നത്. 

അശ്വതിയെ ആറന്മുളയിലെ ഒരു ബന്ധുവീട്ടിൽ വേലയ്ക്കു നിർത്തിയിരുന്നു. എട്ടു മാസം ഗർഭിണിയായപ്പോൾ അശ്വതി ബഷീറിനെ തേടി എത്തുകയായിരുന്നു. ഒടുവിൽ പെൺകുട്ടിയെ കൊല്ലാൻ ഇയാൾ തീരുമാനിക്കുകയായിരുന്നു. ജഡം മറവുചെയ്യാൻ സഹായിച്ച രണ്ടു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൃതദേഹം പൊതിഞ്ഞ സർജറിക്കുപയോഗിക്കുന്ന പോളിത്തീൻ കവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു ബഷീർ അറസ്റ്റിലായത്.

പ്രതിയുടെ ഭാര്യ വിദേശത്താണ്. ഇയാൾ വിവാഹിതനാണെന്ന വിവരം യുവതിയിൽ നിന്നും മറച്ചു വച്ചാണ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത്. ഓട്ടോ ഡ്രൈവറായ യുവതിയുടെ പിതാവിനേയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

ഗൾഫിൽ നിന്നു ഡൽഹി വഴി മംഗലാപുരത്തെത്തിച്ച പോളിത്തീൻ കവറാണ് കണ്ടെത്തിയത്. ഈ കവർ ഉപയോഗിച്ചാണ് മൃതദേഹം പൊതിഞ്ഞിരുന്നത് എന്നാണ് കണ്ടെത്തൽ. ഈ കവറിലെ ബാർകോഡ് പരിശോധിച്ചപ്പോഴാണ് അന്വേഷണം ഈ ഗൾഫ് മലയാളിയിലേക്ക് നീണ്ടത്. ഇയാളുടെ ഭാര്യയും ഗൾഫിലാണ്. ഗൾഫിൽ നിന്നു കൊണ്ടുവന്ന പോളിത്തീൻ കവറായിരുന്നു മൃതദേഹം പൊതിയാൻ ഉപയോഗിച്ചത്. ഈ തുമ്പിൽ പിടിച്ചുള്ള അന്വേഷണമാണ് കസ്റ്റഡിയിലേക്ക് കാര്യങ്ങളെത്തിച്ചത്.

സർജിക്കൽ ഉപകരങ്ങളുമായി ബന്ധപ്പെട്ട ബിസിനസ് ചെയ്യുന്ന വ്യക്തിയാണ് കസ്റ്റഡിയിലുള്ള ആൾ. യുവതിയുടെ മൃതദേഹത്തിൽ നിന്നും ലഭിച്ച പോളിത്തീനിൽ കണ്ട ബാർകോഡ് പരിശോധിച്ചപ്പോൾ അത് ഇയാൾ ഇറക്കുമതി ചെയ്തതാണെന്ന് ബോധ്യമയി. ഇതിന്മേലുള്ള അന്വേഷണമാണ് ഗൾഫുകാരനായ മധ്യവയസ്‌ക്കനിലേക്ക് എത്തിച്ചത്. എട്ട് മാസം മുമ്പ് കാണാതായ യുവതിയാണ് കൊല്ലപ്പെട്ടതെന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു. സംഭവത്തിൽ ഗർഭസ്ഥ ശിശുവിനെ കൊന്നതിനും കേസുണ്ടാവും. യുവതിയെ കൊന്നതിനു പുറമെയാണ് ഗർഭസ്ഥ ശിശുവിനെ കൊന്നതിന് പ്രത്യേക വകുപ്പു കൂടി ചേർക്കുന്നത്. 10 വർഷം തടവ് കിട്ടാവുന്ന കേസാണിത്.

യുവതി കൊല്ലപ്പെട്ട് മിനിട്ടുകൾക്കകം ശ്വാസം കിട്ടാതെ ഗർഭസ്ഥ ശിശുവും മരിച്ചു. ശിശുവിന്റെ മൃതദേഹവും പോസ്റ്റ്മോർട്ടം പരിശോധനക്ക് വിധേയമാക്കി. ശിശുവിന്റേത് ശ്വാസം മുട്ടിയുള്ള മരണമാണെന്ന് സ്ഥിരീകരിച്ചു. യുവതിയെ കൊലപ്പെടുത്തിയ സമയത്ത് വയറിന് ചവിട്ടോ മറ്റോ ഏൽക്കാൻ സാധ്യതയുണ്ടായിരുന്നുവെങ്കിലും അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല എന്നാണ് പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. യുവതിയുടെ മൃതദേഹത്തോടൊപ്പം ശിശുവിന്റെ മൃതദേഹവും മോർച്ചറിയിൽ സൂക്ഷിക്കുന്നു. കുട്ടിയുടെ പിതൃത്വം തെളിയിക്കുന്നതിന് ഡിഎൻഎ പരിശോധന നടത്തുന്നതിനാവശ്യമായ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

ജില്ലയിലെ എല്ലാ ഹെൽത്ത സെന്ററുകളിലെയും ആശാവർക്കർമാരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംശയാസ്പദമായ കാര്യങ്ങളൊന്നും കണ്ടെത്തിയില്ലെന്നാണ് പ്രഥമിക സൂചന. ഗർഭിണികളുടെ പൂർണമായ വിവരങ്ങൾ, ഏതെങ്കിലും ഗർഭിണികളെ കാണാതായിട്ടുണ്ടോ, വാടകവീട്ടിൽ താമസിക്കുന്ന ഗർഭിണികളുടെ വിവരങ്ങൾ, അവരുടെ ശരിയായ മേൽവിലാസം തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് ആശാവർക്കർ മാരുടെ പക്കൽ നിന്നും ശേഖരിച്ചത്. ആറുമാസമായ ഗർഭിണികളുടെ വിവരങ്ങളും ആശാവർക്കർമാരുടെ പക്കൽ നിന്നു പൊലീസ് ശേഖരിച്ചു. എന്നാൽ ഫലമുണ്ടായില്ല. അതിനിടെയാണ് സർജറിക്കുപയോഗിക്കുന്ന പോളിത്തീൻ കവർ നിർണ്ണായകമായത്.

തിങ്കളാഴ്ച രാവിലെയാണ് അതിരമ്പുഴ ഒറ്റക്കപ്പിലാവ് അമ്മഞ്ചേരി റൂട്ടിലെ ഐക്കരച്ചിറ ജംഗ്ഷനു സമീപം തുണിയിലും പോളിത്തീൻ ഷീറ്റിലും പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മരിച്ചത് ഗർഭിണിയായതിനാൽ ആശുപത്രികളും ആശാ വർക്കർമാരെയും കേന്ദ്രീകരിച്ചാണ് മരിച്ച യുവതിയെ തിരിച്ചറിയാൻ ശ്രമം നടന്നത്. ഓരോ പ്രദേശത്തെയും ഗർഭിണികളുടെ പേരുവിവരങ്ങൾ ആശാ വർക്കർമാരുടെ പക്കലുണ്ടാകും. അവരിലാരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന് ആശാ വർക്കർമാരിൽ നിന്ന് അറിയാനായിരുന്നു ശ്രമം. ഇരുനൂറോളം മൊെബെൽ ഫോണുകളുടെ വിശദാംശങ്ങളും അതിരമ്പുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വിവിധ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചെങ്കിലും കേസിൽ സഹായകമാകുന്ന തെളിവുകൾ ലഭിച്ചിട്ടില്ല. ഇതിനിടെയാണ് സർജറിക്കുപയോഗിക്കുന്ന പോളിത്തീൻ കവർ നിർണ്ണായകമായത്.

ചികിത്സയ്ക്കിടെയോ, ആശുപത്രിയിലോ കൊല്ലപ്പെട്ടതാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ളയാളിനെ വിശദമായി പൊലീസ് ചോദ്യം ചെയ്യും. അതിന് ശേഷം മാത്രമേ അന്തിമ നിഗമനത്തിൽ എത്തുകയുള്ളൂ. കൊല്ലപ്പെട്ട യുവതിയുടെ ഇടതു കൈമുട്ടിനു താഴെ സൂചി കുത്തിയതിന്റെയും ഇവിടെ പ്ലാസ്റ്റർ ഒട്ടിച്ചതിന്റെ ലക്ഷണങ്ങളുമാണ് ഇത്തരമൊരു സംശയത്തിനു കാരണം. പ്ലാസ്റ്റർ പറിച്ചെടുത്ത ഭാഗത്തു രോമവും തൊലിയും നഷ്ടപ്പെട്ടിട്ടുണ്ട്. രക്തപരിശോധനയ്ക്കോ, ഇഞ്ചക്ഷനോ, ഡ്രിപ്പിടിനോ ആകാം സൂചി കുത്തിയത്. അതിനാൽ ഏതെങ്കിലും ആശുപത്രിയുമായി ബന്ധമുണ്ടാകാമെന്നു പൊലീസ് സംശയിച്ചിരുന്നു.

നൈറ്റി കീറിയിട്ടില്ലാത്തതിനാൽ പിടിവലി നടന്നതായി സൂചനയില്ല. തലയ്ക്കു പിന്നിലേറ്റ മാരകമായ ചതവാണു മരണ കാരണം. തല പിടിച്ച് ഭിത്തിയിൽ ഇടിപ്പിക്കുകയോ മൂർച്ചയില്ലാത്ത ആയുധം ഉപയോഗിച്ച് അടിക്കുകയോ ചെയ്താലുണ്ടാകുന്ന തരത്തിലുള്ള ചതവാണു തലയ്ക്കു പിന്നിലേറ്റിട്ടുള്ളത്. നിരീക്ഷണ കാമറകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം കാര്യമായ ഫലം ചെയ്തില്ലെന്നു പൊലീസ് പറയുന്നു അതിരമ്പുഴ ഒറ്റക്കപ്പലുമാവ് റോഡരികിലെ റബ്ബർത്തോട്ടത്തിലാണ് പോളിത്തീൻ ചാക്കിൽ മൂടിക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം തിങ്കളാഴ്ച പുലർച്ചെ കണ്ടത്. പൊലീസിന്റെ അന്വേഷണത്തിൽ യുവതി ഗർഭിണിയാണെന്ന വിവരം വ്യക്തമായി.

മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് ലോട്ടറി വിൽപന നടത്തുന്ന നീണ്ടൂർ കൈപ്പുഴ സ്വദേശിനിയായ യുവതിയാണെന്നു സംശയത്തെ തുടർന്നാണ് ഇവരുടെ ബന്ധുക്കളെ പൊലീസ് മൃതദേഹം കാണിച്ചത്. കാണാതായ യുവതിയുടെ അമ്മയെയും സ്ഥലത്ത് എത്തിച്ചു. ഇവരും തിരിച്ചറിഞ്ഞില്ല. അഞ്ചുമാസം മുൻപാണ് അമ്മ ഇവരെ അവസാനമായി കണ്ടത്. രണ്ടാഴ്ച മുൻപ് ഈ യുവതി ബന്ധുവിനെതിരെ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതാണു കൊല്ലപ്പെട്ടതു നീണ്ടൂർസ്വദേശിയായ യുവതിയാവാമെന്ന സംശയത്തിനിടയാക്കിയത്.തന്റെ മകൾക്ക് പല്ലുകൾ ഇല്ലായിരുന്നെന്ന് ഇവർ പറഞ്ഞതോടെ സംശയമായി. ഇതോടെ മൃതദേഹം തിരിച്ചറിയുന്നതിന് ഡിഎൻഎ പരിശോധന നടത്താൻ തീരുമാനിച്ചു. ഇതിനിടെയാണ് പോളിത്തീൻ കവർ കേന്ദ്രീകരിച്ചുള്ള അന്വേഷം ഫലം കണ്ടത്. യുവതിയെ കഴുത്തിൽ ചരട് മുറുക്കി കൊലപ്പെടുത്തിയെന്നാണ് പ്രാഥമികനിഗമനം. യുവതി ആറുമാസം ഗർഭിണിയാണെന്നും പരിശോധനയിൽ വ്യക്തമായി.

ലാലിച്ചൻ എന്നയാളിന്റെ ഉടമസ്ഥതയിലുള്ളതാണ് റബ്ബർത്തോട്ടം. പുലർച്ചെ 5.30ന് ടാപ്പിങ്ങിനെത്തിയ മാർത്താണ്ഡം സ്വദേശി കുമാറാണ് ആദ്യം ചാക്കുകെട്ട് കാണുന്നത്. വയലറ്റ് നിറത്തിലുള്ള നൈറ്റിയായിരുന്നു യുവതിയുടെ വേഷം. മുഖം മർദ്ദനമേറ്റതുപോലെ കരുവാളിച്ചിരുന്നു. പൊലീസ്നായ മണംപിടിച്ച് സമീപത്തെ പുരയിടത്തിലൂടെ പ്രധാനറോഡിലെത്തി. തുടർന്ന്, എതിർവശത്തെ റബ്ബർത്തോട്ടത്തിലെത്തി ഇടറോഡിലേക്ക് ഇറങ്ങി. എതിർവശത്തെ തോട്ടത്തിൽനിന്നു കണ്ടെത്തിയ ഒഴിഞ്ഞ മദ്യക്കുപ്പികൾ വിരലടയാളവിദഗ്ദർ പരിശോധിച്ച് തെളിവ് ശേഖരിച്ചു. യുവതിയുടെ കഴുത്തിൽ കുരുക്കാനുപയോഗിച്ച കൈലിയും പുരുഷന്റേതെന്നു സംശയിക്കുന്ന മുടിയും സംഭവസ്ഥലത്തുനിന്നു പൊലീസിനു ലഭിച്ചിട്ടുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP