Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവിഹിത ഗർഭം ഗൾഫിൽ നേഴ്‌സായ ഭാര്യയറിയാതിരിക്കാൻ വീട്ടിൽ നിന്ന് പോകാൻ ആജ്ഞാപിച്ചു; അനുസരിക്കാത്ത അശ്വതിയെ കഴുത്തു ഞെരിച്ച് കൊന്നു; ജിഷാക്കേസ് അന്വേഷണത്തിലെ തെറ്റുകൾ ആവർത്തിച്ചില്ല; അതിരമ്പുഴ കൊലയിൽ അഷറഫിനെ കുടുക്കിയത് കേരളാ പൊലീസിന്റെ പ്രൊഫഷണലിസം

അവിഹിത ഗർഭം ഗൾഫിൽ നേഴ്‌സായ ഭാര്യയറിയാതിരിക്കാൻ വീട്ടിൽ നിന്ന് പോകാൻ ആജ്ഞാപിച്ചു; അനുസരിക്കാത്ത അശ്വതിയെ കഴുത്തു ഞെരിച്ച് കൊന്നു; ജിഷാക്കേസ് അന്വേഷണത്തിലെ തെറ്റുകൾ ആവർത്തിച്ചില്ല; അതിരമ്പുഴ കൊലയിൽ അഷറഫിനെ കുടുക്കിയത് കേരളാ പൊലീസിന്റെ പ്രൊഫഷണലിസം

മറുനാടൻ മലയാളി ബ്യൂറോ

ഏറ്റുമാനൂർ: റബ്ബർത്തോട്ടത്തിൽ ചാക്കിൽ കണ്ടെത്തിയ മൃതദേഹം ആർപ്പൂക്കര സ്വദേശിനി അശ്വതിയുടേതെന്ന് പൊലീസ് തിരിച്ചറിഞ്ഞത് പോളീത്തീൻ കവറിൽ പിടിച്ചു തന്നെ. കൊല നടന്ന സ്ഥലത്തേക്ക് ആരേയും കയറ്റി വിടാതെ കർശന സുരക്ഷ ഏർപ്പെടുത്തിയതാണ് നിർണ്ണായകമായത്.

അതുകൊണ്ട് തന്നെ തെളിവുകളൊന്നും നശിക്കാതെ സൂക്ഷിക്കാൻ പൊലീസിന് കഴിഞ്ഞു. അങ്ങനെ ദിവസങ്ങൾക്കുള്ളിൽ തന്നെ കൊലയാളിയെ വലയിലാക്കാനും കഴിഞ്ഞു. ജിഷാ കൊലക്കേസിൽ ഉണ്ടായ തുടക്കത്തിലെ പാളിച്ചകളിൽ നിന്ന് പാഠം ഉൾക്കൊണ്ടതാണ് നിർണ്ണായകമായത്. ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിലാണ് അശ്വതിയുടെ മൃതദേഹം കണ്ടെത്തിയത്. അപ്പോൾ തന്നെ ഈ സ്ഥലം പൊലീസ് കാവലിലായി. മൃതദേഹം കിടന്ന സ്ഥലം പ്രത്യേകമായി മാർക്ക് ചെയ്ത് മാറ്റി. ഒരു തെളിവും നഷ്ടമാകുന്നില്ലെന്ന് ലോക്കൽ പൊലീസ് ഉറപ്പാക്കി. തുടർന്ന് നടത്തിയ നിരീക്ഷണമാണ് കൊലയാളിയിലേക്ക് അന്വേഷണം എത്തിച്ചത്.

മൃതദേഹത്തിന് അടുത്ത് നിന്ന് പുതുപ്പും പോളിത്തീൻ കവറുമായിരുന്നു കിട്ടിയത്. ഇത് രണ്ടിനേയും കുറിച്ച് പൊലീസ് അന്വേഷിച്ചു. ഇതിൽ പോളിത്തീൻ കവറിലുണ്ടായിരുന്ന മാർക്കാണ് നിർണ്ണായകമയാത്. കമ്പനിയുടെ ഈ മാർക്കിൽ പിടിച്ചുള്ള അന്വേഷണത്തിൽ ഇത് വിദേശത്ത് നിന്ന് വരുന്നതാണെന്ന് മനസ്സിലായി. പാഴ്‌സലിനൊപ്പം വന്ന ഈ പോളിത്തീൻ കവറിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് മൃതദേഹം ആറന്മുള സ്വദേശിനിയുടേതാണെന്ന് മനസ്സിലായത്. പാഴ്‌സൽ എത്തിയ സ്ഥലത്തെ പൊലീസ് സ്‌റ്റേഷനുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. അപ്പോൾ ആറുമാസമായി കാണാതായ അശ്വതിയെ കുറിച്ചു പരാതിയിലേക്ക് അന്വേഷണമെത്തി. ഈരാറ്റുപേട്ടക്കാരനായ ആഷറഫ് യൂസഫിന്റെ മൃഗീയ കൊലപാതകം അങ്ങനെയാണ് പുറം ലോകത്ത് എത്തിയത്. അശ്വതിയെ കൊന്നത് താനാണെന്ന് അഷറഫ് യൂസഫ് സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഡിഎൻഎ പരിശോധനഫലം വന്ന ശേഷമേ പൊലീസ് കാര്യങ്ങൾ പുറത്ത് പറയൂ.

എറണാകുളം റേഞ്ച് ഐ.ജി. എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലെ പഴുതടച്ച അന്വേഷണമാണ് ഫലം കണ്ടത്. ജിഷക്കൊലക്കേസ് അന്വേഷണം അമീറുൾ ഇസ്ലാമിലെത്തിച്ച സംഘത്തിലെ രണ്ടാമനായിരുന്നു എസ് ശ്രീജിത്ത്. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിൽ ജിഷാകൊലക്കേസ് അന്വേഷണത്തിനിടെ പറ്റിയ പാളിച്ചകൾ ശ്രീജിത്തിന് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് തന്നെയാണ് ദുരൂഹത നിറഞ്ഞ കൊലക്കേസിൽ തെളിവുകൾ നശീകരിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തിയത്. കൊല നടന്ന സ്ഥലത്തേക്ക് പൊലീസ് ആരേയും പ്രവേശിച്ചില്ല. ഇതുകൊണ്ടാണ് പോളിത്തീൻ കവറിലെ മാർക്ക് മായാതിരുന്നത്. ആരെങ്കിലും ഒന്നും ചവിട്ടിയെങ്കിൽ പോലും മാഞ്ഞു പോകുന്ന തരത്തിലെ മാർക്കാണ് അശ്വതിയുടെ കൊലയാളിയിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇതാണ് ഈരാറ്റുപേട്ട സ്വദേശി അഷറഫ് യൂസഫ്, ഇയാളുടെ ഡ്രൈവർ ബഷീർ, സഹായിയായ അർപ്പൂക്കര സ്വദേശി എന്നിവരിലേക്ക് അന്വേഷണം എത്തിച്ചത്. എന്നാൽ ഡ്രൈവറേയും സഹായിയേയും കേസിൽ കുടുക്കാനുള്ള തെളിവൊന്നും പൊലീസിന് ലഭിച്ചിട്ടില്ല

പൂർണ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി പടുതായിൽ പൊതിഞ്ഞ് റബർ തോട്ടത്തിൽ തള്ളിയത് ബഷീർ ഒറ്റയ്ക്കായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ ബഷീറിന്റെ വാടക വീട്ടിൽ വച്ചായിരുന്നു അശ്വതിയെ കൊന്നത്. അവിഹിത ഗർഭം ധരിച്ച അശ്വതിയെ ഒഴുവാക്കാൻ പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെയാണ് ഇയാൾ അവളെ ഇല്ലായ്മ ചെയ്യാൻ പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞു. മാത്രമല്ല, മൃതദേഹം പടുതയിൽ പൊതിഞ്ഞ് കാറിൽ കയറ്റിയ രീതിയും റോഡിൽ നിന്നും ഉയർന്നുനിൽക്കുന്ന റബർ തോട്ടത്തിലേക്ക് മൃതദേഹം കയറ്റിയ രീതിയും പ്രതി പൊലീസിനെ കാണിച്ചുകൊടുത്തു. സഞ്ചിയുടെ കൈവള്ളിയുടെ മാതൃകയിൽ മുകളിലും താഴെയും കയർ കെട്ടി എടുത്താണ് മൃതദേഹം റബർ തോട്ടത്തിലേക്ക് കയറ്റിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. പൊട്ടക്കിണറ്റിൽ തള്ളുകയായിരുന്നു ലക്ഷ്യമെങ്കിലും അത്രയും ദൂരം മൃതദേഹം കൊണ്ടുപോകാൻ സാധിക്കാത്തതിനാലാണ് ആ ശ്രമം ഉപേക്ഷിച്ചതെന്നും പ്രതി പറഞ്ഞു. രാത്രിയിൽ തന്നെ തിരിച്ച് വീട്ടിലെത്തിയ ബഷീർ കുളിച്ച് തുണിമാറി നേരെ മുണ്ടക്കയത്തേക്ക് പോവുകയായിരുന്നു. റിയൽ എസ്റ്റേറ്റ് ഏജന്റായും ഡ്രൈവറായും ജോലിചെയ്തിരുന്ന ബഷീർ നല്ല സാമ്പത്തിക സ്ഥിതിയിലാണ്. ഭാര്യ അയച്ചുകൊടുക്കുന്ന പണം മുഴുവൻ ഇയാൾ ധൂർത്തടിക്കുകയാണെന്നും അറിയുന്നു. മൂന്നു വർഷം മുമ്പാണ് ഇയാൾ അമ്മഞ്ചേരിയിലെ വീട്ടിൽ വാടകയ്ക്ക് താമസമാക്കിയത്. സംഭവം നടന്ന് മൂന്നു ദിവസത്തിനുള്ളിൽ പ്രതിയെ കുടുക്കാൻ സാധിച്ചത് പൊലീസിന്റെ മികവുകൊണ്ടാണ്.

അശ്വതിയുടെ വീടിന്റെ തൊട്ടടുത്തായിരുന്നു ബഷീർ വാടകയ്ക്ക് താമസിച്ചിരുന്നത്. അശ്വതിയുടെ പിതാവ് തമ്പാനെ മദ്യം നല്കി വശീകരിച്ചാണ് ഇയാൾ അശ്വതിയുമായി ചങ്ങാത്തം സ്ഥാപിച്ചത്. തുടർന്ന് അവിഹിത ബന്ധത്തിൽ ഏർപ്പെടുകയും അശ്വതി ഗർഭിണിയാവുകയുമായിരുന്നു. ഗർഭം അലസിപ്പിക്കാൻ ബഷീർ പലതവണ ശ്രമിച്ചെങ്കിലും അശ്വതി വഴങ്ങിയില്ല. തുടർന്ന് കോഴഞ്ചേരിയിലുള്ള ബന്ധുവിന്റെ വീട്ടിൽ കൊണ്ടുചെന്നാക്കി. അവിടെനിന്ന് ആരോടും പറയാതെ വീടുവിട്ടതോടെ വീട്ടുകാർ അശ്വതിയെ കാണാനില്ലായെന്നു കാട്ടി പൊലീസിൽ പരാതി നല്കിയിരുന്നു. ഇതിനിടയിൽ വീട്ടിൽ തിരിച്ചെത്തിയ യുവതി ഒരാഴ്ചത്തെ താമസത്തിനു ശേഷം വീണ്ടും ജോലിക്കു പോവുന്നുവെന്ന് പറഞ്ഞ് സ്ഥലം വിട്ടു. ബഷീറിന്റെ നിർദ്ദേശപ്രകാരമാണ് മറ്റൊരു വീട്ടിൽ അശ്വതി അഭയം തേടിയത്. അവിടെനിന്ന് ഒരു മാസം മുമ്പ് വീണ്ടും ബഷീറിന്റെ വീട്ടിലെത്തിയ അശ്വതി പുറത്തിറങ്ങാതെ കഴിച്ചുകൂട്ടുകയായിരുന്നു.

ഗൾഫിൽ ജോലിചെയ്യുന്ന ബഷീറിന്റെ ഭാര്യ അടുത്തയാഴ്ച വീട്ടിലെത്തുമെന്ന സന്ദേശമാണ് കൊലയിലേക്ക് കാര്യങ്ങളെത്തിച്ചത്. മാറി താമസിക്കാൻ അശ്വതിയോട് പറഞ്ഞെങ്കിലും സമ്മതിച്ചില്ല. ഇതേതുടർന്ന് വഴക്കായി. കസേരയിൽ ഇരുന്ന അശ്വതിയുടെ കഴുത്തിൽ കുത്തിപ്പിച്ച് പുറകിലേക്ക് തള്ളി. ഇതേതുടർന്ന് തല ഇടിച്ച് അശ്വതിയുടെ ബോധം കെട്ടു. വീണ്ടും കഴുത്തിൽ കുത്തിപ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാത്രിയിൽതന്നെ മൃതദേഹം കട്ടിലിൽ വിരിച്ചിരുന്ന ബഡ്ഷീറ്റിൽ പൊതിഞ്ഞു. ഭാര്യ ഗൾഫിൽനിന്ന് പാഴ്‌സൽ അയച്ച ടാർപോളിനിൽ വീണ്ടും മൃതദേഹം പൊതിഞ്ഞു. തുടർന്ന് സ്വന്തം ഹുണ്ടായ് കാറിന്റെ ഡിക്കിയിലാക്കി. തുടർന്ന് മൂന്നു കിലോമീറ്റർ ദൂരെയുള്ള റബർതോട്ടത്തിലെ പൊട്ടക്കിണർ ലക്ഷ്യമാക്കി പോയി. വിജനമായ റബർ തോട്ടത്തിന്റെ സമീപം എത്തിയപ്പോൾ ഡിക്കിയിൽ നിന്ന് ഒറ്റയ്ക്ക് സഞ്ചി തൂക്കുന്നതുപോലെ മൃതദേഹം എടുത്ത് തിട്ടയിൽ വച്ചു. അവിടെനിന്നും തൂക്കിയെടുത്ത് കുറച്ചു ദൂരം കൊണ്ടുപോയി. മുന്നോട്ടു കൊണ്ടുപോവാൻ കഴിയാതെ അവിടെ മൃതദേഹം ഉപേക്ഷിച്ച് തിരികെ പോരുകയായിരുന്നു.

പ്രതി താമസിച്ചിരുന്ന കന്നുകുളത്ത് നിന്ന് മൃതദേഹം കണ്ടെത്തിയ റബ്ബർത്തോട്ടത്തിലേക്ക് അരകിലോമീറ്റർ ദൂരമുണ്ട്. പ്രതി കുറച്ച് കാലം വിദേശത്തും ജോലി ചെയ്തിരുന്നു. ഇയാളുടെ ഭാര്യ നേഴ്‌സാണ്. ഇവർ ഇപ്പോഴും വിദേശത്താണ് ജോലി നോക്കുന്നത്. മരിച്ചത് ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ആരാണ് കൊല്ലപ്പെട്ടതെന്ന് അറിയാൻ പൊലീസ് ശ്രമം തുടങ്ങി. എന്നാൽ ഒരു തുമ്പും കിട്ടിയില്ല. പ്രദേശത്തെ സിസിടിവി ക്യാമറകളും പരിശോധിച്ചു. ഗർഭിണിയായതിനാൽ ആശാ വർക്കർമാരിൽ നിന്നും വിവര ശേഖരണവും നടത്തി. അതും ഫലവത്തായില്ല. ഇതിനിടെയാണ് മൃതദേഹം പൊതിഞ്ഞിരുന്ന പോളിത്തീൻ കവറിലേക്ക് പൊലീസിന്റെ ശ്രദ്ധയെത്തിയത്. ഇതാണ് കേസ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഗൾഫിൽ നിന്നു ഡൽഹി വഴി മംഗലാപുരത്തെത്തിച്ച പോളിത്തീൻ കവറാണ് കണ്ടെത്തിയത്. പാഴ്‌സലായെത്തിയ ഈ കവറിന്റെ വഴികൾ തേടിയായിരുന്നു പൊലീസിന്റെ സഞ്ചാരം. സർജിക്കൽ ഉപകരങ്ങളുമായി ബന്ധപ്പെട്ട ബിസിനസ് ചെയ്യുന്ന വ്യക്തിയാണ് കസ്റ്റഡിയിലുള്ള ആൾ എന്നാണ് സൂചന.

യുവതിയുടെ മൃതദേഹത്തിൽ നിന്നും ലഭിച്ച പോളിത്തീനിൽ കണ്ട ബാർകോഡ് പരിശോധിച്ചപ്പോൾ അത് ഇയാൾ ഇറക്കുമതി ചെയ്തതാണെന്ന് ബോധ്യമയി. ഇതിന്മേലുള്ള അന്വേഷണമാണ് ഗൾഫുകാരനായ മധ്യവയസ്‌ക്കനിലേക്ക് എത്തിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് അതിരമ്പുഴ ഒറ്റക്കപ്പിലാവ് അമ്മഞ്ചേരി റൂട്ടിലെ ഐക്കരച്ചിറ ജംഗ്ഷനു സമീപം തുണിയിലും പോളിത്തീൻ ഷീറ്റിലും പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മരിച്ചത് ഗർഭിണിയായതിനാൽ ആശുപത്രികളും ആശാ വർക്കർമാരെയും കേന്ദ്രീകരിച്ചാണ് മരിച്ച യുവതിയെ തിരിച്ചറിയാൻ ശ്രമം നടന്നത്. ഓരോ പ്രദേശത്തെയും ഗർഭിണികളുടെ പേരുവിവരങ്ങൾ ആശാ വർക്കർമാരുടെ പക്കലുണ്ടാകും. അവരിലാരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന് ആശാ വർക്കർമാരിൽ നിന്ന് അറിയാനായിരുന്നു ശ്രമം.

ഇരുനൂറോളം മൊെബെൽ ഫോണുകളുടെ വിശദാംശങ്ങളും അതിരമ്പുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വിവിധ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചെങ്കിലും കേസിൽ സഹായകമാകുന്ന തെളിവുകൾ ലഭിച്ചിട്ടില്ല. ഇതിനിടെയാണ് സർജറിക്കുപയോഗിക്കുന്ന പോളിത്തീൻ കവർ നിർണ്ണായകമായത്. ലാലിച്ചൻ എന്നയാളിന്റെ ഉടമസ്ഥതയിലുള്ളതാണ് റബ്ബർത്തോട്ടം. പുലർച്ചെ 5.30ന് ടാപ്പിങ്ങിനെത്തിയ മാർത്താണ്ഡം സ്വദേശി കുമാറാണ് ആദ്യം ചാക്കുകെട്ട് കാണുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP