Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പണമിടപാടുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിൽ കലാശിച്ചു; മുറിയിലുണ്ടായിരുന്ന ടീപോയ് ഉപയോഗിച്ച് ഭാര്യയേയും ഭർത്താവിനേയും തലയ്ക്കടിച്ചു വീഴ്‌ത്തി; ശരീരത്തിൽ വൈദ്യുതി കമ്പികൾ ചുറ്റിയെങ്കിലും ഷോക്കടിപ്പിക്കാനാവാത്തത് കറന്റ് ഇല്ലാത്തതിനാൽ; ഗ്യാസ് സിലിണ്ടർ തുറന്നിട്ടെങ്കിലും കത്തിക്കാൻ കഴിഞ്ഞില്ലെന്നും മൊഴി; കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതത്തിൽ പ്രതി കുറ്റസമ്മതം നടത്തിയെന്ന് സൂചന; കൊലയ്ക്ക് പിന്നിൽ കുമരകത്തെ ബന്ധു തന്നെ

പണമിടപാടുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിൽ കലാശിച്ചു; മുറിയിലുണ്ടായിരുന്ന ടീപോയ് ഉപയോഗിച്ച് ഭാര്യയേയും ഭർത്താവിനേയും തലയ്ക്കടിച്ചു വീഴ്‌ത്തി; ശരീരത്തിൽ വൈദ്യുതി കമ്പികൾ ചുറ്റിയെങ്കിലും ഷോക്കടിപ്പിക്കാനാവാത്തത് കറന്റ് ഇല്ലാത്തതിനാൽ; ഗ്യാസ് സിലിണ്ടർ തുറന്നിട്ടെങ്കിലും കത്തിക്കാൻ കഴിഞ്ഞില്ലെന്നും മൊഴി; കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതത്തിൽ പ്രതി കുറ്റസമ്മതം നടത്തിയെന്ന് സൂചന; കൊലയ്ക്ക് പിന്നിൽ കുമരകത്തെ ബന്ധു തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതത്തിൽ പ്രതി പിടിയിലായ പ്രതി കുറ്റസമ്മതം നടത്തിയതായി സൂചന. കുടുംബവുമായി ബന്ധമുള്ള കുമരകം സ്വദേശിയാണ് പിടിയിലായത് എന്നാണ് വിവരം. അന്വേഷണ സംഘം ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണ്. കൊലയ്ക്ക് പിന്നിൽ കവർച്ച മാത്രമല്ല എന്ന സൂചന പൊലീസ് നേരത്തെതന്നെ നൽകിയിരുന്നു. കൃത്യമായ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. എന്നാൽ ഒരാൾ മാത്രമാണ് നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. കോട്ടയം എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പണം ഇടപാടുകളാണ് കൊലയ്ക്ക് കാരണമെന്നാണ് നിഗമനം.

കൊലപാതകത്തിന് ശേഷം കാറുമായി കടന്ന പ്രതിയെ കണ്ടെത്താൻ വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ആലപ്പുഴ - കോട്ടയം ജില്ലാ അതിർത്തിയിലുള്ള പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ചൊവ്വാഴ്ച മുതൽ ഇയാൾ പൊലീസിന്റെ നിരീക്ഷണ വലയത്തിൽ ഉണ്ടായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ചിട്ടിക്കമ്പനി ഉടമകളും പലിശയ്ക്ക് പണം കൊടുക്കുന്നവരും അടക്കം എട്ടോളം പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. അതിൽനിന്നാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. കുടുംബത്തിന് റിയൽ എസ്റ്റേറ്റ് ഇടപാടുകൾ അടക്കമുള്ളവ ഉണ്ടായിരുന്നു എന്നാണ് സൂചന. കവർച്ചാ ശ്രമമെന്ന് വരുത്തി തീർത്ത് അന്വേഷണം വഴിതെറ്റിക്കാനാണു കാറും സ്വർണവും കവർന്നതെന്നും കരുതുന്നു.

തിങ്കളാഴ്ച വൈകീട്ടാണ് കോട്ടയം താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിൽ ഷീബ (60)യെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ഭർത്താവ് മുഹമ്മദ് സാലി (65) ഗുരുതരനിലയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ കാർ കണ്ടെത്തുന്നതിനായി ജില്ലയ്ക്ക് പുറത്തേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. പിടിയിലായ ആൾക്ക് മരിച്ച വീട്ടമ്മയുമായി ബന്ധപ്പെട്ട് പണമിടപാട് ഉണ്ടായിരുന്നു.കറന്റ് ഇല്ലാതിരുന്നതിനാലാണ് ഷോക്കടിപ്പിച്ച് കൊല്ലാനുള്ള പ്രതിയുടെ നീക്കം പൊളിഞ്ഞത്. ഗ്യാസ് സിലിണ്ടർ തുറന്നിട്ടെങ്കിലും കത്തിക്കാൻ കഴിഞ്ഞില്ല.

പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. സംഘത്തിൽ കൂടുതൽ പേരുണ്ടോയെന്നറിയാൻ യുവാവിനെ വിശദമായി ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. കൊല്ലപ്പെട്ട ഷീബ സാലിക്കും ഭർത്താവിനും പലരുമായും സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായിരുന്നു. മുറിയിലുണ്ടായിരുന്ന ടീപോയ് ഉപയോഗിച്ചാണ് ഇരുവരെയും തലയ്ക്കടിച്ചു വീഴ്‌ത്തിയത്. ശരീരത്തിൽ വൈദ്യുതി കമ്പികൾ ചുറ്റിയെങ്കിലും ഷോക്കടിപ്പിച്ചതിന്റേയും തെളിവുകളില്ല.

ഷീബയുടെ മൊബൈൽ ഫോൺ വീടിന്റെ സമീപത്ത് നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇത് അക്രമികൾ കൊണ്ടുപോയോ എന്ന് നേരത്തെ സംശയിച്ചിരുന്നു. ഷീബയുടെ ഭർത്താവിന്റെ മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല. കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഷീബയേയും ഭർത്താവ് മുഹമ്മദ് സാലിയേയും വീട്ടിനുള്ളിൽ കെട്ടിയിട്ട നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ സാലി ചികിത്സയിലാണ്. രണ്ട് നിലയുള്ള ഷാനി മൻസിലിൽ മുഹമ്മദ് സാലിയും ഭാര്യ ഷീബാ സാലിയും മാത്രമാണ് താമസിച്ചിരുന്നത്. മാതാപിതാക്കളെ ഫോണിലൂടെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശത്തുള്ള മകൾ അയൽക്കാരെ അറിയിച്ചതോടെയാണ് കൊലപാതകം പുറത്തറിയുന്നത്. അയൽക്കാരൻ ഷാനി മൻസിലിലേക്ക് വന്നപ്പോൾ തന്നെ പാചകവാതക സിലിണ്ടറിൽ നിന്ന് ഗ്യാസ് ലീക്ക് ചെയ്യുന്നതായി മനസിലാക്കി. തുടർന്ന് ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.

കോട്ടയം ഫയർഫോഴ്‌സ് എത്തി വീടിനുള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുറന്നിട്ട ജനാലയ്ക്കുള്ളിലൂടെ ഫയർഫോഴ്‌സ് ജീവനക്കാർ നോക്കിയപ്പോഴാണ് വീടിനുള്ളിൽ രക്തം തളം കെട്ടിയത് കണ്ടത്. പുറത്ത് നിന്ന് പൂട്ടിയ വാതിൽ ഫയർഫോഴ്‌സ് വെട്ടിപ്പൊളിച്ച് അകത്ത് കയറിയപ്പോഴാണ് സാലിയും ഷീബയും രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. മോഷണം പോയ കാർ കേന്ദ്രീകരിച്ചായിരുന്നു തുടക്കം മുതൽ പൊലീസ് അന്വേഷണം നടത്തിയിരുന്നത്. കാർ സംഭവ ദിവസം രാവിലെ പത്ത് മണിക്ക് ആരോ വീട്ടിന് വെളിയിലേക്ക് കൊണ്ട് പോയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

കൊല്ലപ്പെട്ട ഷീബയുടെ സ്വർണ്ണാഭരണങ്ങളും കാറും നഷ്ടപ്പെട്ടിട്ടുണ്ട്. ഷീബയേയും ഭർത്താവ് സാലിയേയും വീടിനെക്കുറിച്ചും വ്യക്തമായി അറിയാവുന്ന ആരോ ആണ് കൊലപാതകത്തിന് പിന്നിലെന്ന പൊലീസ് നിഗമനമാണ് നിർണ്ണായകമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP