Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോവളം മുത്തൂറ്റ് ബാങ്കു കൊള്ളയടിച്ച ജാർഖണ്ഡ് സംഘത്തിലെ രണ്ടു പേരൊഴികെയുള്ളവർ അതിർത്തി കടന്നു; സ്വർണവും പണവും വീണ്ടെടുക്കാനുമായില്ല; പിടിയിലായ മുഖ്യപ്രതി മദ്രസ അദ്ധ്യാപകനായെത്തി കവർച്ചയ്ക്കുള്ള പ്ലാനിങ് നടത്തി

കോവളം മുത്തൂറ്റ് ബാങ്കു കൊള്ളയടിച്ച ജാർഖണ്ഡ് സംഘത്തിലെ രണ്ടു പേരൊഴികെയുള്ളവർ അതിർത്തി കടന്നു; സ്വർണവും പണവും വീണ്ടെടുക്കാനുമായില്ല; പിടിയിലായ മുഖ്യപ്രതി മദ്രസ അദ്ധ്യാപകനായെത്തി കവർച്ചയ്ക്കുള്ള പ്ലാനിങ് നടത്തി

കൊച്ചി: നാട്ടിൽനിന്നു വന്ന് ലക്‌നൗവിലെത്തി മതപഠനം. പിന്നെ മദ്രസ അദ്ധ്യാപകനായി മോഷണവും. മാസങ്ങൾക്കുമുമ്പുനടന്ന കോവളം മുത്തൂറ്റ് ബാങ്ക് കവർച്ചയുടെ മുഖ്യ സൂത്രധാരനായ ജാർഖണ്ഡുകാരനായ ജഹാംഗീർ ആലം നടത്തിയ കുറ്റസമ്മതം പൊലീസിനെ പോലും ഞെട്ടിച്ചുകളഞ്ഞു. മംഗലാപുരം, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ മദ്രസ അദ്ധ്യാപകനായിരുന്നയാളാണ് മുത്തൂറ്റ് ബാങ്കു കവർച്ചയുടെ മുഖ്യ ആസൂത്രകൻ. ഇരുപത്തൊന്നംഗ സംഘത്തിലെ രണ്ടുപോരൊഴികെ ആരെയും കേസിൽ പിടികൂടാനായിട്ടില്ല. ബാക്കിയുള്ളവരെല്ലാം ഝാർഖണ്ഡിൽ നിന്നു തന്നെ മുങ്ങിയിരിക്കുകയാണ്. അതിർത്തി കടന്നു ബംഗ്ലാദേശിലേക്കു രക്ഷപ്പെട്ടതായാണറിവ്.

കോവളം മുത്തൂറ്റ് ബാങ്കിൽനിന്നു കവർച്ച ചെയ്ത 14 കിലോഗ്രാം സ്വർണവും ഒരു കോടി രൂപയും പിടിച്ചെടുക്കാനുമായിട്ടില്ല. ആലത്തിന്റെ കൈയിൽനിന്ന് അഞ്ഞൂറുരൂപയുടെ ഒരു കെട്ടു നോട്ടുമാത്രമേ വീണ്ടെടുക്കാനായുള്ളു. ജാർഖണ്ഡ് സ്വദേശിയായ ഇയാളെ മംഗലാപുരം മൂഡബദ്രിയിൽ വച്ചാണ് പൊലീസ് പിടികൂടുന്നത്. അവിടെ ഒരു മദ്രസയിലെ അദ്ധ്യാപകനായി കഴിയുകയായിരുന്നുഇയാൾ. മതപഠനം നടത്തിയതിന്റെ മറവിൽ മദ്രസകളിൽ അദ്ധ്യാപകനായെത്തി സമീപപ്രദേശങ്ങളിലെ ബാങ്കുകളുടെ ചുറ്റുപാടും മനസിലാക്കി തുടർന്നു വിദഗ്ധമായി മോഷണം നടത്തി മുങ്ങുകയാണ് ആലം ഉൾപ്പെട്ട കവർച്ച സംഘം ചെയ്യുന്നത്. ലക്‌നൗവിൽ വന്ന് മതപഠനം നടത്തുന്നതു തന്നെ മോഷണത്തിനായാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇയാൾ പൊലീസിനു മുൻപിൽ നടത്തിയിരിക്കുന്നത്.

പള്ളിയിൽ ഓത്തുപഠിച്ചതിനുശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മദ്രസകളിൽ കുട്ടികളെ ഖുർആൻ പഠിപ്പിക്കാനായി നിയോഗിക്കപ്പെടും. ഈ സ്ഥലങ്ങളിലെ മോഷണം നടത്താൻ ഉദ്ദേശിക്കുന്ന ബാങ്കോ സ്ഥാപനങ്ങളോ കണ്ടുവയ്ക്കുന്നതും ആലം തന്നെ. എന്നിട്ട് പതിയെ സുഹൃത്തുക്കളായ മോഷ്ടാക്കളേയും ആ നാട്ടിലെത്തിക്കും. ഇവരും ഓരോ ജോലികളിൽ ഏർപ്പെട്ടുതുടങ്ങും.ഈ സമയമെല്ലാം സംഘം എങ്ങനെ മോഷ്ടിക്കാം എന്ന സ്‌കെച്ച് തയ്യാറാക്കുകയും ചെയ്യും. അത്യാധുനിക സജ്ജീകരണങ്ങളുമായാണ് സംഘം മോഷണം നടത്തുന്നതെന്ന് പൊലീസ് പറയുന്നു. കോവളം മുത്തൂറ്റ് ബാങ്കിന്റെ ശാഖയിൽ നിന്ന് 14 കിലോ സ്വർണ്ണമടക്കം ഒരു കോടി രൂപയോളമാണ് മോഷണം പോയത്. ഗ്യാസ് കട്ടർ ഉപയോഗിച്ചാന് ജഹാംഗീർ ആലം ഉൾപ്പെട്ട സംഘം ലോക്കർ തകർത്തത്. ഇതിനായുള്ള ഗ്യാസ് കട്ടർ അടക്കമുള്ള സാധനങ്ങൾ വാങ്ങിയതും ആലം തന്നെയാണ്.

തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമം പോലെ ഝാർഖണ്ഡിലെ സാഹിബ്ഗഞ്ച് മോഷടാക്കളുടെ നാടാണ്. ഈ നാട്ടുകാരനാണ് പിടിയിലായ ആലവും, ഇയാളെ കൂടാതെ അറസ്റ്റിലായ ഹരി ഓം മണ്ഡൽ എന്ന പ്രതി ഇയാളുടെ തൊട്ടടുത്ത ജില്ലയായ മാൾഡ സ്വദേശിയാണ്. ഗംഗാ നദിക്കരയിലുള്ള ഈ ജില്ലകളാകട്ടെ ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ഗ്രാമങ്ങളാണ്. മോഷ്ടിക്കുന്ന സാധനങ്ങളെല്ലാം വില്ക്കു ന്നതാകട്ടെ ബംഗ്ലാദേശിലും.തൊണ്ടി മുതൽ കണ്ടെടുക്കാനാകാതെ വരുന്നതോടെ കേസും വഴിമുട്ടും. ഇങ്ങനെയാന് മിക്ക കവർച്ചകളിലും ആലവും കൂട്ടരും രക്ഷപ്പെടുന്നതത്രെ. ആലത്തിനു പുറമേ മതപഠനം നടത്തിയ ചിലരും മദ്രസാ അദ്ധ്യാപകരായി കവർച്ച നടത്താറുണ്ടെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മോഷണമുതൽ ബാംഗ്ലാദേശ് അതിർത്തി കടത്തിയാൽ അവിടെ നിന്നു വാങ്ങാനും ഇവരുടെ സംഘത്തിൽ തന്നെയുള്ളവർ ആ നാട്ടിലും ഉണ്ട്.

അന്വേഷണം മറ്റൊരു രാജ്യത്ത് എത്താതിരിക്കുന്നതോടെ കേസ് തന്നെയില്ലാതായി മാറും. ആലം ഇതിനു മുൻപ് എവിടെയെല്ലാം മോഷണം നടത്തിയിട്ടുണ്ടെന്ന് ഇനിയും വ്യക്തമാകേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു. ബംഗ്ലാദേശിൽ നിന്നു സൈനികർക്ക് കൈക്കൂലിയും മറ്റും നൽകി ഇന്ത്യാ അതിർത്തിയായ മാൾഡയിലേക്ക് കടന്ന ശേഷം ഭൂരിഭാഗം പേരും തിരിച്ചുപോകാറില്ലെന്നാണ് റിപ്പോർട്ട്. ജഹാംഗീർ ആലവും അത്തരത്തിലുള്ളയാൾ തന്നെയാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. ഇയാളൂടെ ബംഗ്ലാദേശിലെ ബന്ധുക്കൾ ചിലരും തൊണ്ടിമുതൽ വിൽക്കാനായി സഹായിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻകവർച്ചകൾ മാത്രം നടത്തുന്നവരാണ് ആലം ഉൾപ്പെട്ട സംഘമെന്നും പൊലീസ് പറയുന്നു.

21 അംഗ സംഘമാണ് മുത്തൂറ്റ് കവർച്ചയുടെ പിന്നിലുണ്ടായിരുന്നത്. ഇതിൽ രണ്ടു പേരെ മാത്രം പിടികൂടാനേ പൊലീസിനായിട്ടുള്ളൂ. പ്രധാനികളായ അഞ്ചു പേരും നാട്ടിൽ നിന്നുതന്നെ മുങ്ങിയിരിക്കുകയാണെന്നാണ് ജഹാംഗീർ ആലത്തെ ചോദ്യം ചെയ്തതിൽനിന്ന് വ്യക്തമായിരിക്കുന്നത്. ആലവും ഹരി ഓം മണ്ഡലും ഇപ്പോൾ റിമാന്റിലാണ്. മോഷണത്തിൽനിന്ന് ലഭിക്കുന്ന തുകയുടെ ഒരു പങ്ക് വിഘടനവാദികൾക്കും സംഘം നൽകുന്നുകുന്നുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പ്രതികളെ തേടി ആദ്യം ഝാർഖണ്ഡിൽ പോയ നേമത്തുനിന്നുള്ള പൊലീസ് സംഘം ജാർഖണ്ഡുകാരുടെ തല്ലു വാങ്ങി തിരിച്ചു പോകുകയാണ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP