Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'പെരിയ ലോക്കൽ സെക്രട്ടറി ബാലകൃഷ്ണൻ അറിയാതെ കല്യോട് ഒന്നും നടക്കില്ല ; ഗംഗാധരനും വത്സനും കൃപേഷിനോടും ശരത് ലാലിനോടും വ്യക്തി വൈരാഗ്യമുണ്ടായിരുന്നു; സമൂഹ മാധ്യമങ്ങൾ വഴി ഇവർ മുൻപ് ഭീഷണി മുഴക്കിയിട്ടുള്ളതാണ്' ; കൊലപാതകത്തിൽ സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്നും സംശയമുള്ളവരുടെ പേരുകൾ വെളിപ്പെടുത്തിയും കൃപേഷിന്റെ പിതാവ് കൃഷ്ണൻ

'പെരിയ ലോക്കൽ സെക്രട്ടറി ബാലകൃഷ്ണൻ അറിയാതെ കല്യോട് ഒന്നും നടക്കില്ല ; ഗംഗാധരനും വത്സനും കൃപേഷിനോടും ശരത് ലാലിനോടും വ്യക്തി വൈരാഗ്യമുണ്ടായിരുന്നു; സമൂഹ മാധ്യമങ്ങൾ വഴി ഇവർ മുൻപ് ഭീഷണി മുഴക്കിയിട്ടുള്ളതാണ്' ; കൊലപാതകത്തിൽ സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്നും സംശയമുള്ളവരുടെ പേരുകൾ വെളിപ്പെടുത്തിയും കൃപേഷിന്റെ പിതാവ് കൃഷ്ണൻ

മറുനാടൻ ഡെസ്‌ക്‌

കാസർകോട്: കേരളക്കരയെ ഞെട്ടിച്ച ഇരട്ട കൊലപാതകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണൻ. കൊലയ്ക്ക് പിന്നിൽ സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്ന് പറഞ്ഞതിന് പിന്നാലെ തനിക്ക് സംശയമുള്ള പ്രാദേശിക നേതാക്കളുടെ പേരുകളും കൃഷ്ണൻ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. എച്ചിലടുക്കം മുൻ ബ്രാഞ്ച് സെക്രട്ടറിയാണ് കേസിൽ അറസ്റ്റിലായിരിക്കുന്ന പീതാംബരൻ. വധം നടന്നത് കല്യോടാണ്. പെരിയ ലോക്കൽ സെക്രട്ടറിയായ ബാലകൃഷ്ണൻ അറിയാതെ കല്യോട് ഒന്നും നടക്കില്ലെന്നും വേറെ ബ്രാഞ്ചിൽ ഉള്ളവർ എന്തെങ്കിലും ചെയ്യണമെങ്കിലും അദ്ദേഹം അറിഞ്ഞിരിക്കുമെന്നും അല്ലാതെ നടക്കില്ലെന്നും കൃഷ്ണൻ പറയുന്നു.

ശരത് ലാലും കൃപേഷുമായി വ്യക്തി വൈരാഗ്യമുള്ളവരാണ് വത്സൻ, ഗംഗാധരൻ എന്നിവർ. സമൂഹമാധ്യമങ്ങളിലൂടെ ശരത്തിനും കൃപേഷിനുമെതിരെ ഇവർ ഭീഷണി മുഴക്കിയിരുന്നുവെന്നും കൊലപാതകം നടത്താൻ ഉപയോഗിച്ച് ആയുധങ്ങളല്ല കണ്ടെടുത്തതെന്നും കൃഷ്ണൻ പറയുന്നു. അന്വേഷണം പീതാംബരനിൽ മാത്രം ഒതുക്കരുതെന്ന് ആവശ്യപ്പെട്ട കൃഷ്ണൻ കൊല നടത്തുന്നതിനായി മറ്റ് പലരും പിന്നിൽ പ്രവർത്തിക്കുകയും കാശൊഴുക്കുന്നതായും ആരോപിക്കുന്നു.

സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകമെന്നും പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലാത്തതിനാൽ കേസ് സിബിഐക്ക് കൈമാറണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകുമെന്നും കൃഷ്ണൻ വ്യക്തമാക്കി.

പ്രസ്താവന ഇറക്കി മണിക്കൂറുകൾക്കകം നടപടി

പാർട്ടിക്ക് ഈ കൊലപാതകത്തിൽ പങ്കില്ലെന്ന് വെളിപ്പെടുത്താൻ വേണ്ടി സംസ്ഥാന ജില്ലാ നേതൃത്വങ്ങൾ പ്രസ്താവന ഇറക്കി മണിക്കൂറുകൾക്കകമാണ് പീതാംബരെനെതിരെയുള്ള നടപടി. എന്നാൽ പീതാംബരനാണ് പ്രതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പോലും സ്ഥിരീകരിച്ചിരുന്നില്ല. ഇതെല്ലാം പലവിധ സംശയങ്ങൾക്ക് ഇട നൽകുന്നു. ഈ സാഹചര്യത്തിൽ സിബിഐയെ കൊണ്ട് കേസ് അന്വേഷിപ്പിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. ഇത് ആവശ്യപ്പെട്ട് കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുംബം ഹൈക്കോടതിയെ സമീപിക്കും. കണ്ണൂർ ക്വട്ടേഷൻ സംഘത്തെ ഒളിപ്പിക്കാനുള്ള ശ്രമങ്ങൾ കാരണമാണ് ഇത്.

കണ്ണൂർ-കോഴിക്കോട് ജില്ലകളിൽ ടി.പി. ചന്ദ്രശേഖരൻ വധവും ഷുഹൈബ് വധവും നടന്നപ്പോഴൊന്നുമില്ലാത്ത തിടുക്കമാണ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ കൊലപാതകത്തിൽ പാർട്ടി എടുത്തത്. ഇത്രയും തിടുക്കത്തിൽ പ്രതിയെ പാർട്ടി ചൂണ്ടിക്കാണിച്ച സംഭവം പ്രാദേശിക തലത്തിൽ മാത്രം ആസൂത്രണം ചെയ്ത കൊലപാതകമാണ് ഇതെന്ന് വരുത്തിത്തീർക്കാനോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. പീതാംബരനും പ്രാദേശിക നേതൃത്വവുമാണ് കൊലക്ക് ഉത്തരവാദി എന്ന് ആരും വിശ്വസിക്കുന്നില്ല.

ജില്ലാ നേതൃത്വത്തിലോ ഏരിയാ നേതൃത്വത്തിലോ ഉള്ളവർക്ക് ഈ കൃത്യത്തിൽ പങ്കുണ്ടെന്നാണ് ആരോപണം ഉയരുന്നത്. പീതാംബരന്റെ ഭാര്യ മഞ്ജു പോലും അത് വിശ്വസിക്കുന്നില്ല. പാർട്ടിക്കുവേണ്ടിയാണ് കൊല ചെയ്തിട്ടുണ്ടാവുക എന്ന് അവർ പറയുകയും ചെയ്തു. പ്രതികൾക്ക് രക്ഷപ്പെടാൻ നാല് വാഹനങ്ങൾ ഒരുക്കിയതും ലോക്കലിന് പുറത്ത് ചട്ടഞ്ചാലിലെ ഏരിയാ കമ്മിറ്റി ഓഫീസിൽ എത്തിച്ചതുമെല്ലാം ഇക്കാര്യത്തിലേക്ക് വഴി വെക്കുന്നു. കൃത്യം നിർവ്വഹിച്ച് പ്രതികൾ ആദ്യം എത്തിയതും ഏരിയാ കമ്മിറ്റി ഓഫീസിലാണ്. തുടർന്ന് വാഹന പരിശോധനയിൽ നിന്നും രക്ഷപ്പെട്ട് പോകാൻ കിലോമീറ്ററുകളോളം ദൂരത്തിലുള്ള പാക്കം ഗ്രാമത്തിലെത്തിയതും ഒരു ലോക്കൽ നേതൃത്വത്തിന്റെ ഒത്താശയോടെ മാത്രമാവില്ല.

കണ്ടെടുത്ത ആയുധങ്ങൾ തന്നെയാണോ ഉപയോഗിച്ചത്

തുരുമ്പിച്ച വടിവാളും 4 ഇരുമ്പുദണ്ഡുകളുമാണ് കൊല നടന്ന സ്ഥലത്തുനിന്നു 400 മീറ്ററോളം അകലെ സിപിഎം പ്രവർത്തകൻ ശാസ്താ ഗംഗാധരന്റെ റബർ തോട്ടത്തിലെ ഉപയോഗശൂന്യമായ കിണറ്റിൽ നിന്നും കണ്ടെത്തിയത്. അതേസമയം, വെള്ളമില്ലാത്ത കിണറ്റിൽ കിടന്നിരുന്ന, പൂർണമായും തുരുമ്പിച്ച വടിവാൾ കൊലയ്ക്ക് ഉപയോഗിച്ചതാണോയെന്നു സംശയം ഉയർന്നിട്ടുണ്ട്. ഒരു കുപ്രസിദ്ധ പയ്യൻ എന്ന സിനിമയിൽ കുളത്തിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തുന്നത്.

അതിന് സമാനമായി ഇവിടെ പൊട്ട കിണറ്റിൽ നിന്നം. പൊലീസ് തന്നെ ആയുധങ്ങൾ തന്ത്രപരമായി ഉപേക്ഷിച്ച് പ്രതിയെ കൊണ്ടു വന്നെടുക്കുന്ന വിദ്യ പെരിയയിലും നടന്നിട്ടുണ്ടോ എന്ന സംശയം ഉയർത്തുന്ന തെളിവെടുപ്പാണ് ഇന്ന് നടന്നത്. ശരത്ലാലിന്റെയും കൃപേഷിന്റെയും ദേഹത്തെ മുറിവുകൾ ആഴത്തിലുള്ളതാണ്. കൃപേഷിന്റെ തലച്ചോറ് പിളർന്നിരുന്നു. ശരത്ലാലിന്റെ കാൽമുട്ടിനു താഴെയുള്ള അഞ്ചു വെട്ടുകളെ തുടർന്ന് മാംസവും എല്ലും കൂടിക്കുഴഞ്ഞ അവസ്ഥയിലായിരുന്നു.

എന്നാൽ കണ്ടെടുത്ത തുരുമ്പെടുത്ത വാൾ കൊണ്ട് ഇത്രത്തോളം വലിയ മുറിവുകളേൽപിക്കാൻ കഴിയില്ലെന്ന് വ്യക്തമാണ്. ഇതോടെ അന്വേഷണത്തിൽ സംശയവും ഏറുകയാണ്. പൊലീസ് അന്വേഷണം തുടങ്ങും മുമ്പ് തന്നെ പ്രതികളെ സിപിഎം പ്രഖ്യാപിച്ചിരുന്നു. പീതാംബരനാണ് എല്ലാത്തിനും കാരണമെന്ന് കാട്ടി സിപിഎമ്മിൽ നിന്ന് പീതാംബരനെ പുറത്താക്കുകയും ചെയ്തു. സിപിഎമ്മിന്റെ രാഷ്ട്രീയ വൈര്യമാണ് കൊലയ്ക്ക് പിന്നിലെന്ന് എഫ് ഐ ആർ വന്നതോടെയായിരുന്നു ഇത്.

നേരത്തെ പാർട്ടിക്ക് കൊലയിൽ പങ്കില്ലെന്നായിരുന്നു കാസർകോട് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. ഇത് പൊളിക്കുന്നതായിരുന്നു എഫ് ഐ ആർ. ഇതോടെയാണ് പീതാംബരനെ മുഖ്യപ്രതിയാക്കി മാറ്റി കോടിയേരി പുറത്താക്കൽ പ്രഖ്യാപിച്ചത്. അന്വേഷണം പീതാംബരനിൽ ഒതുക്കണമെന്ന സൂചനയായിരുന്നു കോടിയേരി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP