Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മുപ്പതു കോടിയെന്ന് പറയുമ്പോഴും അമൂല്യ കൃഷ്ണ വൈഡൂര്യത്തിന്റെ മൂല്യം 300 കോടിയെന്നും കിംവദന്തി! റിട്ടയർ മജിസ്‌ട്രേറ്റിന്റെ പരാതിയായിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്നും ആക്ഷേപം; കടൽ കടന്നു പോയത് സ്‌റ്റേറ്റിന്റെ പൊതു സ്വത്തായിട്ടും എല്ലാം ഒതുക്കാൻ ശ്രമം; എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടും അന്വേഷണം മുന്നോട്ടു പോകാത്തത് പരാതിക്കാരന്റെ താൽപ്പര്യക്കുറവെന്നും സൂചന; രാഷ്ട്രീയ- സാമുദായിക നേതാക്കൾ ആരോപണ വിധേയരായ ചെങ്ങന്നൂരിലെ രത്‌നക്കവർച്ച കേസിൽ ദുരൂഹത നീങ്ങുന്നില്ല

മുപ്പതു കോടിയെന്ന് പറയുമ്പോഴും അമൂല്യ കൃഷ്ണ വൈഡൂര്യത്തിന്റെ മൂല്യം 300 കോടിയെന്നും കിംവദന്തി! റിട്ടയർ മജിസ്‌ട്രേറ്റിന്റെ പരാതിയായിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്നും ആക്ഷേപം; കടൽ കടന്നു പോയത് സ്‌റ്റേറ്റിന്റെ പൊതു സ്വത്തായിട്ടും എല്ലാം ഒതുക്കാൻ ശ്രമം; എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടും അന്വേഷണം മുന്നോട്ടു പോകാത്തത് പരാതിക്കാരന്റെ താൽപ്പര്യക്കുറവെന്നും സൂചന; രാഷ്ട്രീയ- സാമുദായിക നേതാക്കൾ ആരോപണ വിധേയരായ ചെങ്ങന്നൂരിലെ രത്‌നക്കവർച്ച കേസിൽ ദുരൂഹത നീങ്ങുന്നില്ല

എം മനോജ് കുമാർ

ആലപ്പുഴ: കോടികൾ വിലമതിക്കുന്ന അമൂല്യമായ കൃഷ്ണവൈഡൂര്യം കടൽ കടന്നിട്ടും ഒരന്വേഷണവും നടത്താതെ ചെങ്ങന്നൂർ പൊലീസ്. മുപ്പത് കോടി എന്നു പുറത്ത് പറയുന്നുണ്ടെങ്കിലും ഈ രത്‌നത്തിന്റെ മൂല്യം മുന്നൂറു കോടിയിലേറെ രൂപയാണ് എന്നാണ് ലഭിക്കുന്ന വിവരം. അപൂർവമായി മാത്രം ലഭിക്കുന്ന കൃഷ്ണവൈഡൂര്യം എങ്ങിനെ വന്നുവെന്നും എങ്ങോട്ട് പോയെന്നുമുള്ള കാര്യത്തിൽ ഒരന്വേഷണവും നിലവിൽ നടക്കുന്നില്ല. കഴിഞ്ഞയാഴ്‌ച്ച ചെങ്ങന്നൂർ പൊലീസിന്റെ മുന്നിൽ റിട്ടയർ മജിസ്‌ട്രേറ്റ് പരാതി നൽകിയതോടെയാണ് പ്രശ്‌നം വെളിയിൽ വരുന്നത്.

റിട്ടയർ റെയിൽവേ മജിസ്‌ട്രേറ്റ് കൂടി ഉൾപ്പെട്ട ഡീൽ ആയിട്ടും പൊലീസ് ഇത് പൂഴ്‌ത്തിവയ്ക്കുകയാണ്. ചെങ്ങന്നൂർ റെയിൽവേ മജിസ്‌ട്രേറ്റ് അനിയനെ കൈകാര്യം ചെയ്തിട്ടാണ് ഈ വൈഡൂര്യം ജനപ്രതിനിധികളും രാഷ്ട്രീയ സാമുദായിക നേതാക്കളും ഉൾപ്പെട്ട സംഘം രത്‌നം അടിച്ചു മാറ്റിയത്. എന്നിട്ടും കൃഷ്ണവൈഡൂര്യത്തിന്റെ കാര്യത്തിൽ അലംഭാവവും അലസതയും തുടരുകയാണ് പൊലീസ്. പരാതിക്കാരനായ റിട്ടയർ മജിസ്‌ട്രേട്ടിനും എങ്ങിനെയെങ്കിലും ഈ പ്രശ്‌നം തീർത്താൽ മതിയെന്നാണ്. ഇങ്ങിനെ പ്രശ്‌നം സെറ്റിൽ ചെയ്യുന്നതിൽ കോടികൾ തന്നെ കൈമറിഞ്ഞതായാണ് സൂചനകൾ. സ്റ്റേറ്റിന്റെ ഒരു പൊതുസ്വത്ത് കടൽ കടന്നിട്ടും ഒരന്വേഷണവും ഈ കാര്യത്തിൽ നടക്കുന്നില്ലാ എന്ന കാര്യം ഗൗരവതരമായി തന്നെ അവശേഷിക്കുകയും ചെയ്യുന്നു.

ചെങ്ങന്നൂർ ഡിവൈഎസ്‌പിയോട് മറുനാടൻ ഈ കാര്യം അന്വേഷിച്ചപ്പോൾ ഒരു എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്. പക്ഷെ അന്വേഷണം ഒന്നും നടക്കുന്നില്ല എന്നാണ് ഡിവൈഎസ്‌പി പ്രതികരിച്ചത്. പരാതി നൽകിയ മജിസ്‌ട്രേട്ടിന് തന്നെ അന്വേഷണവുമായി മുന്നോട്ടു പോകുന്നതിൽ താത്പര്യമില്ല. അതുകൊണ്ട് തന്നെ പൊലീസിന് പരിമിതികളുണ്ട് എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. പരാതിക്കാരനായ മജിസ്‌ട്രേറ്റ് പരാതി നൽകുകയും രത്‌നം തട്ടിയതുപോലുള്ള ഒരു കേസിൽ തുടർ അന്വേഷണം വേണ്ടാ എന്ന് പറയുന്നത് തന്നെ സംശയാസ്പദമാണ്.

രാഷ്ട്രീയ-പൊലീസ് നേതൃത്വം ഉൾപ്പെട്ട ഉന്നതർക്കൊക്കെ തന്നെ ഈ കേസ് എങ്ങിനെയെങ്കിലും അവസാനിപ്പിക്കാനാണ് ധൃതി. പക്ഷെ സ്റ്റേറ്റിന്റെ സ്വത്ത് കടൽ കടന്നിട്ടും അത് തിരികെ കൊണ്ടുവരാൻ ഒരു നീക്കവും പൊലീസിന്റെ ഭാഗത്ത് നിന്നും വരാത്തതും സംശയാസ്പദമായ കാര്യമാണ്. മുന്നൂറു കോടിയോളം വിലമതിക്കുന്ന ഒരു രത്‌നം എന്ന് പറയുമ്പോൾ തന്നെ ഇതിൽ ഒട്ടനവധി ദുരൂഹതകൾ പതിയിരിക്കുകയും ചെയ്യുന്നുണ്ട്. പ്രതികളിലൊരാളെ പൊലീസ് പിടികൂടിയപ്പോൾ രത്‌നം കവർന്നതല്ല വിറ്റതാണെന്ന് മൊഴി. പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ആർബി രാജീവ്കുമാർ അടക്കം ഏഴു പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തു

മജിസ്‌ട്രേട്ട് തന്നെയാണ് കഴിഞ്ഞയാഴ്ച ചെങ്ങന്നൂർ പൊലീസിന്റെ മുൻപിൽ പരാതിയുമായി വന്നത്. തന്നെ ആക്രമിച്ച് രത്‌നം തട്ടിയെടുത്തു എന്ന പരാതിയുമായി വന്നത്. ഭാര്യയ്ക്ക് കുടുംബസ്വത്തായി കിട്ടിയ മൂന്നുകോടിയുടെ രത്‌നക്കല്ല് ഏഴംഗം സംഘം തന്നെ ആക്രമിച്ച ശേഷം തട്ടിയെടുത്തുവെന്നാണ് ചെങ്ങന്നൂർ റെയിൽവേ മജിസ്‌ട്രേറ്റ് അനിയന്റെ പരാതി വന്നത്. ഈ പ്രതികളിലൊരാളെ പൊലീസ് പിടികൂടിയപ്പോൾ രത്‌നം കവർന്നതല്ല വിറ്റതാണെന്ന് മൊഴി വന്നു. തുടർന്നാണ് ഈ ഈ പരാതിയിൽ പൊലീസ് രഹസ്യ നടപടികൾ തുടങ്ങിയത്. തന്നെ ആക്രമിച്ച ശേഷം രത്‌നം കൊള്ളയടിക്കുയായിരുന്നുവെന്നാണ് മജിസ്‌ട്രേറ്റിന്റെ പരാതി. എന്നാൽ,ഇത് പൊലീസ് പൂർണമായും വിശ്വസിച്ചില്ല.

ഇതേപ്പറ്റി അന്വേഷിച്ച പൊലീസിന് രത്‌നം കൊള്ളയടിച്ചതല്ല, പ്രതികൾക്ക് മജിസ്‌ട്രേറ്റ് തന്നെ നൽകിയതാണ് എന്ന വിവരം കിട്ടിയെന്നാണ് അറിയുന്നത്. ഇതിന്നിടയിലാണ് സെറ്റിൽമെന്റ് നടപടികളും ദുരൂഹമായ രീതിയിൽ നടന്നത്. പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ആർബി രാജീവ്കുമാർ അടക്കം ഏഴു പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തു. അടൂർ എസ്എൻഡിപി യൂണിയൻ മുൻ പ്രസിഡന്റ് ബി.ആർ.നിബു രാജ്, അടൂർ പതിനാലാംമൈലിൽ നന്ദികേശ ഫിനാൻസ് നടത്തുന്ന അരുൺ ബാലകൃഷ്ണൻ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മജിസ്‌ട്രേറ്റ് രത്‌നം തങ്ങൾക്ക് വിറ്റതാണെന്ന് മൊഴി നൽകിയത് അരുൺ ബാലകൃഷ്ണനാണ് എന്നാണ് സൂചന. പത്തനംതിട്ടയിലെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന് അടക്കം സംഭവത്തിൽ പങ്കുള്ളതായാണ് സൂചന വന്നത്.

2014 ൽ തുടങ്ങിയ കച്ചവടമാണ് അവസാനം പൊലീസ് കേസിൽ എത്തിയതത്രേ. മജിസ്‌ട്രേട്ടിൽ നിന്നും ആദ്യം രത്‌നം ഇവർ തട്ടിയെടുക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അതിനു ശേഷം മജിസ്‌ട്രേറ്റ് പരാതി നൽകി. ഇതോടെ പൊലീസ് ഈ കേസ് സെറ്റിൽചെയ്തു. സെറ്റിൽ ചെയ്തത് 75 ലക്ഷത്തിന് ആണെന്നാണു സൂചന. അതിൽ 25 ലക്ഷം രൂപ കാശ് ആയി നൽകി. ബാക്കി തുകയ്ക്ക് ചെക്ക് നൽകി. എന്നാൽ ചെക്ക് മജിസ്‌ട്രേട്ടിന് മാറാൻ കഴിഞ്ഞില്ല. നോട്ടു നിരോധനത്തിനു ശേഷം ചെക്ക് എല്ലാം പുതുതായി ഇഷ്യൂ ചെയ്തു. പഴയ ചെക്കുകൾക്ക് പകരം പുതിയ ചെക്ക് നൽകേണ്ടതുമുണ്ടായിരുന്നു. എന്നാൽ ഇവർ പുതിയ ചെക്ക് നൽകിയില്ല. മജിസ്‌ട്രേട്ട് ഇത് തിരിച്ചു ചോദിച്ചുമില്ല. കഴിഞ്ഞ രണ്ടു മാസത്തിനു മുൻപ് രത്‌നം വിറ്റു.

ഇതിൽ ഉൾപ്പെട്ട ഒരു ജനപ്രതിനിധിക്ക് പണം ലഭിച്ചില്ല. ചെങ്ങന്നൂരിലെ സമുദായ നേതാവിന്റെ അക്കൗണ്ടിലേക്ക് ഒരു കോടി പത്ത് ലക്ഷം രൂപ വന്നു. വേറൊരു സമുദായ നേതാവിന് 80 ലക്ഷം രൂപ. ഒരു രാഷ്ട്രീയ നേതാവിന് 50 ലക്ഷം, അറസ്റ്റിലായ മറ്റൊരാൾക്ക് 50 ലക്ഷം രൂപ, വേറൊരാൾക്ക് 20 ലക്ഷം രൂപ. എന്നിങ്ങനെ പണം വന്നതായാണ് സൂചനകൾ. പണം ലഭിക്കാത്ത ഒരാളാണ് വിവരം വെളിയിൽ നൽകിയത്. ഇതോടെയാണ് മജിസ്‌ട്രേട്ടിന് മുന്നിലേക്ക് കാര്യങ്ങൾ വരുന്നത്. രത്‌നം വിറ്റത് ആദ്യം മജിസ്‌ട്രേട്ട് അറിഞ്ഞില്ല. വിവരം അറിഞ്ഞതോടെയാണ് ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. മജിസ്‌ട്രേറ്റിന്റെ പരാതിയിലെ സാധ്യതകൾ മനസിലാക്കി കുറച്ച് പേരെ ചെങ്ങന്നൂർ സിഐ പൊക്കി. സെറ്റിൽമെന്റിനു വേണ്ടിയായിരുന്നു ഇത്. കസ്റ്റഡി അനധികൃതമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഒരു കോടി പതിനഞ്ചു ലക്ഷം രൂപയ്ക്ക് സെറ്റിൽമെന്റ് എന്നാണ് സൂചന.

30 കോടിയുടെ രത്‌നം ആണ് വിറ്റത്. അതിനാൽ 15 കോടി വേണം എന്നാണ് ആദ്യ ആവശ്യം മജിസ്‌ട്രേട്ടിൽ നിന്നും വന്നത്. ചെങ്ങന്നൂർ സിഐ രഹസ്യമായാണ് കരു നീക്കിയത്. പക്ഷെ കാര്യങ്ങൾ പുറത്തു വന്നു. ഇതോടെ മജിസ്‌ട്രേറ്റ് സെറ്റിൽമെന്റിന് സമ്മതിച്ചു. അല്ലെങ്കിൽ മജിസ്‌ട്രേട്ട് പ്രതിയാകും. എല്ലാവരും കുടുങ്ങും. അതിവേഗ സെറ്റിൽമെന്റ് ആണ് ഇവർ നടത്തിയത്. കേസ് വന്നാൽ രത്‌നം അന്വേഷണത്തിന്റെ ഭാഗമായി തിരികെ കൊണ്ട് പോരേണ്ടി വരും. ആർക്കും ഒന്നും ലഭിക്കില്ല. സെറ്റിൽമെന്റിന്റെ ഭാഗമായി എൻആർഐ അക്കൗണ്ടിൽ നിന്ന് ഉൾപ്പെടെ പണം വന്നതായാണ് സൂചന. മജിസ്‌ട്രേറ്റിന്റെ പരാതി പ്രകാരം വഞ്ചനയ്ക്കാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മുന്നൂറു കോടിക്ക് അടുത്തു വിലവരുന്ന രത്‌നമാണ് ഇത്. മുന്നൂറു കോടിയാണ് മജിസ്‌ട്രേട്ട് ആദ്യം ചോദിച്ചത്. ഇങ്ങിനെ ചോദിച്ചപ്പോഴാണ് മജിസ്‌ട്രേറ്റിന്റെ കയ്യിൽ നിന്നും രത്‌നം ആദ്യം ഇവർ തട്ടിയെടുത്തത്. രത്‌നം സ്റ്റേറ്റിന്റെ പൈതൃക സ്വത്താണ്. അത് എങ്ങിനെ തന്റെ കയ്യിൽ വന്നു എന്ന കാര്യം മജിസ്‌ട്രേട്ടും വെളിയിൽ പറഞ്ഞിട്ടില്ല. മുന്നൂറു കോടിയോളം വിലമതിക്കുന്ന രത്‌നമാണ് എന്നാണ് ഇപ്പോൾ വെളിയിൽ വരുന്ന വിവരം. ഇത്തരമൊരു കൃഷ്ണവൈഡൂര്യത്തിന്റെ കേസ് വന്നിട്ടും പൊലീസ് അനങ്ങിയിട്ടില്ല. സ്റ്റേറ്റിനു എതിരായ കേസ് എന്ന രീതിയിൽ അന്വേഷണം വരണം എന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP