Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കൃഷ്ണകുമാറിനെ കൈയിൽ കിട്ടാൻ കേരള പൊലീസ് കാത്തിരിക്കണം; ഡൽഹിയിൽ വിമാനമിറങ്ങിയ പ്രവാസി മലയാളിയെ തിഹാർ ജയിലിൽ പൂട്ടി; കസ്റ്റഡിയിൽ കിട്ടാനുള്ള അപേക്ഷയിൽ മെട്രോപോളിറ്റൻ കോടതി തീരുമാനമെടുക്കുക നാളെ; കൃഷ്ണകുമാർ സഹായമർഥിച്ച് വിളിച്ചതായി ബന്ധുക്കൾ മറുനാടനോട്

മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കൃഷ്ണകുമാറിനെ കൈയിൽ കിട്ടാൻ കേരള പൊലീസ് കാത്തിരിക്കണം; ഡൽഹിയിൽ വിമാനമിറങ്ങിയ പ്രവാസി മലയാളിയെ തിഹാർ ജയിലിൽ പൂട്ടി; കസ്റ്റഡിയിൽ കിട്ടാനുള്ള അപേക്ഷയിൽ മെട്രോപോളിറ്റൻ കോടതി തീരുമാനമെടുക്കുക നാളെ; കൃഷ്ണകുമാർ സഹായമർഥിച്ച് വിളിച്ചതായി ബന്ധുക്കൾ മറുനാടനോട്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: മുഖ്യമന്ത്രിക്കെതിരെ ഫേസ്‌ബുക്കിലൂടെ വധഭീഷണി മുഴക്കിയ ഇരമല്ലൂർ അമ്പാടിനഗർ നാരകത്തുംകുന്നേൽ കൃഷ്ണകുമാറിനെ കേരള പൊലീസിന്റെ കൈയിൽ കിട്ടാൻ ദിവസങ്ങൾ കഴിയുമെന്ന് സൂചന.സംഭവത്തിൽ കേസെടുത്ത കൊച്ചി സെൻട്രൽ പൊലീസ് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുകയും വിവരം രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയ ഇയാളെ എയർപോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി.കോടതി നിർദ്ദേശപ്രകാരം തീഹാർ ജയിലിൽ കഴിയുന്ന ഇയാളെ ഏറ്റെടുക്കാൻ കേരള പൊലീസ് ഇനിയും ദിവസങ്ങളോളം കാത്തിരിക്കേണ്ടിവരും.

ഡൽഹി തീഹാർ ജയിലിൽക്കഴിയുന്ന കൃഷണകുമാറിനെ കസ്റ്റഡിയിൽ കിട്ടുന്നതിനുള്ള ആദ്യപടിയായ പ്രൊഡക്ഷൻ വാറണ്ട് ഇന്ന് രാവിലെ 10-ന് തന്നെ അവധിക്കാല കോടതിയായ ഡൽഹി മെട്രോപോളിറ്റൻ കോടതിയിൽ കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം സമർപ്പിച്ചു.
വൈകിട്ട് കോടതി പിരിയും വരെ കാത്തിരുന്നെങ്കിലും ഈ അപേക്ഷയിൽ ഇന്ന് തീരുമാനമായില്ല.ഇക്കാര്യത്തിൽ കോടതി തീരമാനമറിയാൻ നാളെ രാവിലെയും പൊലീസ് കോടതിയിൽ എത്തണം.

കേരള പൊലീസ് നൽകിയിട്ടുള്ള അപേക്ഷപ്രകാരം കൃഷ്ണകുമാറിനെ കോടതിയിൽ ഹാജരാക്കേണ്ടേ തീയതിയും സമയവും വ്യക്തമാക്കി ഡൽഹി മെട്രോപോളിറ്റൻ കോടതി തിഹാർ ജയിൽ അധികൃതർക്ക് ഉത്തരവ് നൽകും.കേസുകളുടെ ബാഹുല്യം ഏറെയുള്ളതിനാൽ ഇത് സാധാരണ കോടതി നടപടിക്രമമനുസരിച്ച് മാത്രമേ നടപ്പിലാവു എന്നാണ് ഉദ്യോഗസ്ഥരിൽ നിന്നു ലഭിച്ച വിവരം.ഇതിനായി എത്രദിവസം കാത്തിരി്ക്കണമെന്ന് കണ്ടറിയണമെന്നതാണ് നിലവിലെ സ്ഥിതി.ഡൽഹി കോടതി ഉത്തരവനുസരിച്ച് തിഹാർ ജയിൽ അധികൃതർ കൃഷ്ണകുമാറിനെ കോടതിയിൽ ഹാജരാക്കുമ്പോൾ കോടതി അനുവദിച്ചാൽ കേരളത്തിലെ കേസിൽ പൊലീസിന് അറസ്റ്റ് രേഖപ്പെടുത്താം.

ഇതിന് ശേഷം ഇയാളെ കേരളത്തിലേയ്ക്ക് കൊണ്ടുവരുന്നതിനുള്ള അനുമതി്ക്കായി പൊലീസ് വീണ്ടും കോടതിയിൽ അപേക്ഷ നൽകണം.ഇത് കോടതി അംഗീകരിച്ച് ഉത്തരവ് ഇറക്കിയാൽ മാത്രമേ തിഹാർ ജയിലിൽ നിന്നും കൃഷ്്ണകുമാറിനെ സംസ്ഥാന പൊലീസിന് വിട്ടുകിട്ടു എന്നാണ് അറിയുന്നത്. കൊച്ചി സെൻട്രൽ സ്‌റ്റേഷൻ എസ്‌ഐ രൂപേഷ് എ എസ് ഐ ജേക്കബ്ബ് മാണി സി പി ഒ ശർമ്മപ്രസാദ് എന്നിവരാണ് കൃഷ്ണകുമാറിനെ ഏറ്റുവാങ്ങി കേരളത്തിലെത്തിക്കുന്നതിനുള്ള ചുമതലയുമായി ഡൽഹിയിൽ തമ്പടിച്ചിട്ടുള്ളത്.

ഡൽഹിയിലെത്തിയ അവസരത്തിൽ സഹായം ചോദിച്ച് കൃഷ്്ണകുമാർ തന്നെ വിളിച്ചതായി അമ്മാവൻ രവി വൈകിട്ട് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. ഇന്ന് രാവിലെ ചാനലുകളിൽ നിന്നാണ് കൃഷ്ണകുമാർ പൊലീസ് കസ്റ്റഡിയിലായ വിവരം ബന്ധുക്കളും നാട്ടുകാരുമറിഞ്ഞത്.ഇതെത്തുടർന്ന് ബന്ധുക്കൾ കൂടിയാലോചിച്ച് കൃഷണകുമാറിന് നിയമ സഹായം ലഭ്യമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.കൃഷ്ണകുമാറിനുവേണ്ടി ബന്ധുക്കൾ കൊച്ചിയിൽ അഭിഭാഷകനെ ഏർപ്പാടാക്കിയിട്ടുണ്ട്.ഇയാളുടെ നാട്ടിലെ സുഹൃത്തുക്കളിൽ ചിലരും നിയമസഹായം ലഭ്യമാക്കാൻ സജീവമായി രംഗത്തുണ്ട്.

ഫേസ്്ബുക്കുവഴിയുള്ള ഭീഷണി പുറത്തുവന്നതിന് തൊട്ടടുത്ത ദിവസങ്ങളിൽ നിരവധി തവണ നേരിട്ടെത്തിയും ഭാര്യയോടും ബന്ധുക്കളോടും ഫോണിൽ ബന്ധപ്പെട്ടും പൊലീസ് സംഘം കൃഷ്ണകുമാറിന്റെ നാട്ടിലെ ജീവതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ശേഖരിച്ചിരുന്നു.സംഭവത്തിൽ കൊച്ചി സെൻട്രൽ പൊലീസാണ് കൃഷണകുമാറിനെതിരെ കേസെടുത്തിട്ടുള്ളത്.സാമൂഹിക മാധ്യമം വഴി പ്രകോപനപരമായ പരാമർശം നടത്തുക,അപകീർത്തിപ്പെടുത്തുക,ഭീഷിണിപ്പെടുത്തുക,അസഭ്യം പറയുക എന്നീ കുറ്റങ്ങളാണ് കൃഷ്ണകുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP