Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യ വിവാഹം ആയിട്ടു കൂടി എന്തിന് കുട്ടിയുള്ള യുവതിയെ കെട്ടിയെന്ന ചോദ്യത്തിന് മറുപടിയില്ല; മകളുടെ രണ്ടാം വിവാഹത്തിന് എതിരു നിന്നില്ലെന്ന തെറ്റ് മാത്രമേ ചെയ്തുള്ളൂവെന്ന് വിലപിച്ച് അച്ഛനും അമ്മയും; ഇഷ്ടം പോലെ സ്വർണ്ണവും നൽകി അയച്ചിട്ടും പുനർവിവാഹത്തിലും കൃതിക്ക് സ്വസ്ഥത കിട്ടിയില്ല; ടിക് ടോക്ക് വീഡിയോ വൈറലാകുമ്പോൾ വധൂവരന്മാരുടെ മുഖത്ത് തെളിയുന്നത് പ്രണയത്തിന്റെ സന്തോഷം; ഇപ്പോൾ നൊമ്പരകാഴ്ചയായി മൂന്നുവയസ്സുള്ള കുട്ടിയും; കൃതിയെ വൈശാഖ് കൊലപ്പെടുത്തിയത് സ്വത്ത് മോഹത്താൽ

ആദ്യ വിവാഹം ആയിട്ടു കൂടി എന്തിന് കുട്ടിയുള്ള യുവതിയെ കെട്ടിയെന്ന ചോദ്യത്തിന് മറുപടിയില്ല; മകളുടെ രണ്ടാം വിവാഹത്തിന് എതിരു നിന്നില്ലെന്ന തെറ്റ് മാത്രമേ ചെയ്തുള്ളൂവെന്ന് വിലപിച്ച് അച്ഛനും അമ്മയും; ഇഷ്ടം പോലെ സ്വർണ്ണവും നൽകി അയച്ചിട്ടും പുനർവിവാഹത്തിലും കൃതിക്ക് സ്വസ്ഥത കിട്ടിയില്ല; ടിക് ടോക്ക് വീഡിയോ വൈറലാകുമ്പോൾ വധൂവരന്മാരുടെ മുഖത്ത് തെളിയുന്നത് പ്രണയത്തിന്റെ സന്തോഷം; ഇപ്പോൾ നൊമ്പരകാഴ്ചയായി മൂന്നുവയസ്സുള്ള കുട്ടിയും; കൃതിയെ വൈശാഖ് കൊലപ്പെടുത്തിയത് സ്വത്ത് മോഹത്താൽ

എം മനോജ് കുമാർ

കുണ്ടറ: കൃതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭർത്താവ് വൈശാഖിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. രണ്ടു ദിവസമായി വൈശാഖ് ചോദ്യം ചെയ്യലും തെളിവെടുപ്പുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുണ്ട്. ഇന്ന് വൈശാഖുമായി പൊലീസ് തെളിവെടുപ്പിന് പോകുന്നുണ്ട്. നാളെ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്. ഇതിനിടയിൽ പരമാവധി വിവരങ്ങൾ ശേഖരിക്കാനാണ് പൊലീസ് നീക്കം. കൃതിയുമായി അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു എന്നാണ് വൈശാഖ് പൊലീസിനോട് വെളിപ്പെടുത്തിയത്. തർക്കം ഉണ്ടായപ്പോൾ പെട്ടെന്നുള്ള ദേഷ്യത്തിന്റെ പുറത്ത് സംഭവിച്ചതാണ് കൊലപാതകം എന്ന വാദത്തിൽ വൈശാഖ് ഉറച്ചു നിൽക്കുകയാണ്.

വൈശാഖിന്റെ ആദ്യ വിവാഹമാണ്. കൃതിയുടെത് രണ്ടാം വിവാഹവും. എന്തുകൊണ്ടാണ് ആദ്യ വിവാഹം ആയിട്ടുകൂടി ഒരു കുട്ടിയുള്ള യുവതിയെ വിവാഹം കഴിക്കാൻ തയ്യാറായത് എന്തിനാണ് എന്ന ചോദ്യത്തിനു വൈശാഖിൽ നിന്നും പൊലീസിന് കൃത്യമായ ഒരു മറുപടി ലഭിച്ചിട്ടില്ല. എന്താണ് കൃതിയുമായുള്ള വിവാഹത്തിനു പിന്നിൽ എന്നാണു പൊലീസ് വൈശാഖിൽ നിന്നും അറിയാൻ ശ്രമിക്കുന്നത്. കൃതിയുടെ കുഞ്ഞിനു നാലുമാസം ആയപ്പോൾ തുടങ്ങിയ ബന്ധമാണ് വൈശാഖും കൃതിയും തമ്മിലുള്ളത്. ഇപ്പോൾ കുഞ്ഞിനു മൂന്നു വയസ് പ്രായമുണ്ട്. ഫെയ്‌സ് ബുക്ക് ബന്ധമാണ് വിവാഹത്തിലേക്ക് എത്തിച്ചത്. ഇത്രയും ദീർഘമായി പ്രണയിച്ചിട്ടും എന്തുകൊണ്ട് കൊലപ്പെടുത്തി എന്ന പൊലീസിന്റെ ചോദ്യത്തിനു കൃത്യമായ മറുപടി വൈശാഖ് ഇതേ വരെ നൽകിയിട്ടുമില്ല. നാളെയ്ക്കുള്ളിൽ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കും എന്നാണ് കുണ്ടറ പൊലീസ് മറുനാടനോട് പ്രതികരിച്ചത്.

വിവാഹത്തിനു ഒട്ടും എതിര് നിൽക്കാതിരുന്ന കൃതിയുടെ വീട്ടുകാരും മരണത്തിൽ അസ്വസ്ഥരാണ്. കൃതിയുടെ മൂന്നു വയസുള്ള മകൾ ഒരു നൊമ്പരമായി മാതാപിതാക്കൾക്ക് മുന്നിലുമുണ്ട്. മകളുടെ വിവാഹത്തിനു എതിര് നിന്നില്ല എന്ന കുറ്റം മാത്രമേ തങ്ങൾ ചെയ്തിട്ടുള്ളൂ എന്ന നിലപാടിലാണ് മാതാപിതാക്കൾ. ഈ വിവാഹ ജീവിതമെങ്കിലും മകളുടെ ജീവിതം രക്ഷപ്പെടുത്തിയേക്കും എന്ന പ്രതീക്ഷയിലുമായിരുന്നു അവർ. പക്ഷെ നിനച്ചിരിക്കാതെ കൃതിയെ കൊലപ്പെടുത്തിയ നവ വരൻ ഇവരുടെ ജീവിതം കണ്ണീരിലാഴ്‌ത്തുകയായിരുന്നു. ഇനി എന്ത് എന്ന ചോദ്യമാണ് മാതാപിതാക്കൾക്ക് മുന്നിലുള്ളത്. ഈ മാതാപിതാക്കളുടെ മുന്നിലേക്കാണ് തെളിവെടുപ്പുമായി ബന്ധപ്പെട്ടു മകളുടെ കൊലപാതകി കയറിവരുന്നതും. വൈശാഖ് തന്നെ കൊലപ്പെടുത്തും എന്ന ഭയം കൃതിയുടെ മുന്നിലുണ്ടായിരുന്നു. ഇത് കൃതിയുടെ കുറിപ്പുകളിലും വ്യക്തമാണ്. എനിക്ക് മരണം സംഭവിച്ചാൽ എന്റെ പേരിലുള്ള എല്ലാ സ്വത്തിനും എന്റെ വീടിനും അവകാശി എക മകൾ മാത്രമായിരിക്കും. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് എഴുതിയ കുറിപ്പിലെ വരികളിങ്ങനെയാണ്.

താൻ കൊല്ലപ്പെടുമെന്ന് കൃതി ഭയന്നിരുന്നതിന് കത്തിലെ വരികൾ തെളിവാണ്. രണ്ടാം ഭർത്താവിന് സ്വത്തിൽ യാതൊരു അവകാശവുമില്ലെന്നും മകൾ ഭാവിയിൽ ഒറ്റപ്പെട്ട് പോകാതിരിക്കാനാണ് കത്തെഴുതുന്നതെന്നും കുറിപ്പിൽ കൃതി എടുത്ത് പറയുന്നുമുണ്ട്. വൈശാഖ് കൃതിയെ കൊലപ്പെടുത്തിയ നവംബർ 11 നു രാത്രി വിശാഖ് വീട്ടിൽ കയറിവന്നപ്പോഴും മുറിയുടെ കതക് കുറ്റിയിടാൻ വീട്ടുകാർ വൈശാഖിന് അനുമതി നൽകിയിരുന്നില്ല. എന്നിട്ടും തർക്കം വന്നപ്പോൾ തലയണ മുഖത്തമർത്തി ശ്വാസം മുട്ടിച്ച് വൈശാഖ് കൃതിയുടെ മരണം ഉറപ്പാക്കുകയായിരുന്നു. എന്നിട്ടും വൈശാഖിൽ നിന്നും വന്ന മരണം സ്വന്തം മരണം തടയാൻ കൃതിക്കും മകളെ രക്ഷിക്കാൻ മാതാപിതാക്കൾക്കും കഴിഞ്ഞില്ല. എല്ലാത്തിനും മൂകസാക്ഷിയായി കൃതിയുടെ മൂന്നു വയസുകാരിയായ മകൾ ഇപ്പോൾ വീട്ടിലുമുണ്ട്.

നാലു വർഷം മുൻപ് തലച്ചിറ സ്വദേശിയെ വിവാഹം ചെയ്ത കൃതി പിന്നീട് വിവാഹബന്ധം വേർപെടുത്തുകയായിരുന്നു. തുടർന്നായിരുന്നു വൈശാഖുമായുള്ള അടുപ്പവും പിന്നീട് നടന്ന വിവാഹവും. വിവാഹത്തിനു ശേഷം ഗൾഫിലേക്കു പോയ വൈശാഖ് ഒരു മാസം കഴിഞ്ഞു മടങ്ങിയെത്തി എജ്യുക്കേഷനൽ കൺസൽറ്റന്റായി പ്രവർത്തിക്കുകയായിരുന്നു. ബിസിനസ് ആവശ്യത്തിനു കൃതിയുടെ വീട്ടുകാരിൽ നിന്നു വസ്തു പണയപ്പെടുത്തി 10 ലക്ഷം രൂപ വാങ്ങിയിരുന്നു. രണ്ടാഴ്ച മുൻപ് വസ്തുവിന്റെ പ്രമാണം തിരികെ ആവശ്യപ്പെട്ടെങ്കിലും കൃതി നൽകിയില്ല. തുടർന്നു തർക്കമുണ്ടായപ്പോൾ വൈശാഖ് കൊല്ലത്തെ വീട്ടിലേക്കു പോയി.

തിങ്കളാഴ്ച വൈകിട്ട് 7 മണിയോടെ മുളവനയിലെ വീട്ടിൽ മടങ്ങിയെത്തി. രാത്രി പത്തര കഴിഞ്ഞിട്ടും ഭക്ഷണം കഴിക്കാൻ ഇരുവരെയും കാണാതിരുന്നതിനെ തുടർന്ന് അമ്മ ബിന്ദു കതകു തുറന്നപ്പോൾ കൃതി കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു. കൃതി അപ്പോഴേക്കും മരിച്ചിരുന്നു. കൃതിയുടെ വീട്ടിൽ നിന്നും പുറത്ത് പോകാൻ വൈശാഖ് ശ്രമിച്ചപ്പോൾ കാർ വീട്ടുകാർ തടഞ്ഞിരുന്നു. ഇടിച്ചു വീഴ്‌ത്താനൊരുങ്ങിയപ്പോഴാണ് ഇവർ കാറിനു മുന്നിൽ നിന്നും മാറിയത്. തുടർന്നു വീട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണു വൈശാഖ് കീഴടങ്ങിയത്.

ഇന്നലെ ശ്രുതിയും വൈശാഖും തമ്മിലുള്ള വിവാഹ വീഡിയോയുടെ ടിക് ടോക് രംഗം വെളിയിൽ വന്നിരുന്നു. കൃതിയുടേയും വൈശാഖിന്റെയും കല്ല്യാണ വേദയിൽ ചിത്രീകരിച്ച ടിക്ക് ടോക്ക് വിഡിയോകളാണ് സോഷ്യൽ മീഡിയകളിൽ ൽ പ്രചരിക്കുന്നത്. കതിർമണ്ഡപത്തിൽ അതീവ സന്തോഷവതിയായി കാണപ്പെടുന്ന കൃതി എല്ലാവരുടെയും കണ്ണുകളെ ഈറനണിയിക്കുന്ന ദൃശ്യമായി ഇപ്പോൾ മാറുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP