Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശുചിമുറിയിലേക്ക് പോയ പെൺകുട്ടി കൈയിലെ മുറിവിൽ നിന്നും രക്തം പൊടിയുന്ന നിലയിൽ നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടി; ഓട്ടോയിൽ ആശുപത്രിയിലെത്തി മുഖംമൂടി ആക്രമത്തെ കുറിച്ച് ഡോക്ടറോട് പറഞ്ഞ് പത്താം ക്ലാസുകാരിയും; സ്‌കൂളിലെ ബ്ലെഡ് ആക്രമണത്തിൽ തുമ്പൊന്നും കിട്ടാതെ കുട്ടമ്പുഴ പൊലീസും

ശുചിമുറിയിലേക്ക് പോയ പെൺകുട്ടി കൈയിലെ മുറിവിൽ നിന്നും രക്തം പൊടിയുന്ന നിലയിൽ നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടി; ഓട്ടോയിൽ ആശുപത്രിയിലെത്തി മുഖംമൂടി ആക്രമത്തെ കുറിച്ച് ഡോക്ടറോട് പറഞ്ഞ് പത്താം ക്ലാസുകാരിയും; സ്‌കൂളിലെ ബ്ലെഡ് ആക്രമണത്തിൽ തുമ്പൊന്നും കിട്ടാതെ കുട്ടമ്പുഴ പൊലീസും

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ശുചിമുറിയിലേക്ക് പോയ പെൺകുട്ടി കൈയിലെ മുറിവിൽ നിന്നും രക്തം പൊടിയുന്ന നിലയിൽ നിലവിളിച്ചു കൊണ്ട് പുറത്തേക്ക്. സ്‌കൂളിൽ നിന്നും ഓടിയെത്തി ഓട്ടോ പിടിച്ച് ആശുപത്രിയിലെത്തിയ പത്താംക്ലാസുകാരി ഡോക്ടറോട് വെളിപ്പെടുത്തിയത് മുഖം പൊത്തിപ്പിടിച്ച ശേഷം തന്നേ എട്ടംഗ സംഘം പീഡിപ്പിക്കാൻ ശ്രമിച്ചെന്ന്. കെസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും തുമ്പൊന്നും ലഭിച്ചിട്ടില്ലന്ന് പൊലീസും.

ഇന്നലെ രാവിലെ 9 മണിയോടെ കുട്ടമ്പുഴയിലെ സർക്കാർ സ്‌കൂളിൽ നിന്നാണ് നാടിനെ ഞെട്ടിച്ച മുഖംമൂടി ആക്രമണം സംബന്ധിച്ച വിവരം പുറത്ത് വന്നിട്ടുള്ളത്. രാവിലെ 9.30 നോടടുത്താണ് സംഭവം. രാവിലെ സ്‌കൂളിലെത്തി ശുചിമുറിയിലേക്ക് തങ്ങൾക്കൊപ്പമെത്തിയ പെൺകുട്ടി നിമിഷങ്ങൾക്കുള്ളിൽ ഇടതുകൈയിൽ മുറിവുമായി നിലവിളിച്ചുകൊണ്ട് പുറത്തുവരികയായിരുന്നെന്ന് സഹപാഠികൾ കുട്ടമ്പുഴ പൊലീസിൽ അറിയിച്ചിട്ടുണ്ട്.മുറിവ് സാരമുള്ളതല്ല.

താൻ ശുചിമുറിയിൽ പ്രവേശിച്ചപ്പോൾ ഏതാനും പേർ ഹെൽമറ്റ് അണിഞ്ഞും ഒരാൾ മുഖം മറയ്ക്കാതെയും ഇവിടെ ഉണ്ടായിരുന്നെന്നും ഇവർ മുഖം പൊത്തിപ്പിടിച്ച് തന്നെ ആക്രമിച്ചെന്നും ബ്ലേഡിന് മുറിവേൽപ്പിച്ചെന്നും ഭയന്നുപോയ താൻ ഉടൻ സ്‌കൂളിനടുത്തുള്ള ഓട്ടോ സ്റ്റാന്റിലെത്തി ഓട്ടോപിടിച്ച്് സമീപത്തെ ഗവൺമെന്റ് ആശുപത്രിയിൽ എത്തുകയായിരുന്നെന്നുമാണ് പെൺകുട്ടി കുട്ടമ്പുഴ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വ്യാപകമായി നടത്തിയ അന്വേഷണത്തിൽ കൃത്യം നടത്തിയവരെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ലന്നും മൊഴി പ്രകാരമുള്ള സംഭവം നടന്നിട്ടുണ്ടോ എന്ന കാര്യം കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷമേ സ്ഥിരീകരിക്കാൻ കഴിയു എന്നും എസ് ഐ ബ്രിജുകുമാർ മറുനാടനോട് വ്യക്തമാക്കി.

സംഭവം നടക്കുന്ന സമയത്ത് സ്‌കൂളിൽ പത്താംക്ലാസ് വിദ്യാർത്ഥികൾക്കായി ക്ലാസ് നടന്നിരുന്നു. സഹപാഠികൾ വിവരമറിയിച്ചത് പ്രകാരം സ്‌കൂളിലുണ്ടായിരുന്ന അദ്ധ്യാപകരും ഇതര ജീവനക്കാരും വ്യാപകമാി തിരച്ചിൽ നടത്തി. അസ്വഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലന്നാണ് ഇവർ പൊലീസിൽ വെളിപ്പെടുത്തിയിട്ടുള്ളത്.

നേരത്തെ വീടിന് പുറത്ത് വച്ച് ഈ പെൺകുട്ടിക്ക് നേരെ കല്ലേറ് ഉണ്ടായതായി വിവരം ലഭിച്ചിരുന്നു ഇതേത്തുടർന്ന് സ്ഥലത്തെത്തി അന്വേഷണം നടത്തിയപ്പോൾ അക്വേറിയത്തിൽ ഉപയോഗിക്കുന്ന ഏതാനും കല്ലുകളും മുറ്റത്ത് ഭിത്തിയോട് ചേർത്ത്് വച്ച നിലിൽ ഏതാനും ചില്ലുകുപ്പികളും മാത്രമാണ് കണ്ടെത്തിയത്. എസ് ഐ അറിയിച്ചു.

സംഭവത്തിന് പിന്നിലെ ദുരൂഹത വെളിച്ചത്തുകൊണ്ടുവരുന്നതിനുള്ള ശക്തമായ നീക്കത്തിലാണ് പൊലീസ്.കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികത്സയിലായിരുന്ന പെൺകുട്ടി ഇപ്പോൾ വീട്ടിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP