Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഷ്ട മഠത്തിലെ പല സന്യാസിമാർക്കും തനിക്കും കുട്ടികളുണ്ടെന്ന് പരസ്യമായി പറഞ്ഞത് വിവാദമായി; ക്രിക്കറ്റും സംഗീതവുമായി പരമ്പരാഗത രീതിയെ ഗൗനിക്കാതെ വീണയും ഡ്രംസും വായിച്ച് മുന്നോട്ട് പോയതും ശത്രുക്കളെ ഉണ്ടാക്കി; ജാതി വിവേചനമില്ലാത്ത ഹിന്ദുവെന്ന് പറഞ്ഞ് ഷിരൂർ മഠാധിപതി പരിവാറുകാരുടെ കണ്ണിലെ കരടുമായി; അസ്വാഭാവിക മരണവുമായി വിടവാങ്ങുന്നത് ജനകീയനായ സന്യാസിവര്യൻ; വിഷം അകത്തു ചെന്നുള്ള ലക്ഷ്മി വരതീർത്ഥയുടെ മരണത്തിലെ പൊരുൾ തേടി പൊലീസ്

അഷ്ട മഠത്തിലെ പല സന്യാസിമാർക്കും തനിക്കും കുട്ടികളുണ്ടെന്ന് പരസ്യമായി പറഞ്ഞത് വിവാദമായി; ക്രിക്കറ്റും സംഗീതവുമായി പരമ്പരാഗത രീതിയെ ഗൗനിക്കാതെ വീണയും ഡ്രംസും വായിച്ച് മുന്നോട്ട് പോയതും ശത്രുക്കളെ ഉണ്ടാക്കി; ജാതി വിവേചനമില്ലാത്ത ഹിന്ദുവെന്ന് പറഞ്ഞ് ഷിരൂർ മഠാധിപതി പരിവാറുകാരുടെ കണ്ണിലെ കരടുമായി; അസ്വാഭാവിക മരണവുമായി വിടവാങ്ങുന്നത് ജനകീയനായ സന്യാസിവര്യൻ; വിഷം അകത്തു ചെന്നുള്ള ലക്ഷ്മി വരതീർത്ഥയുടെ മരണത്തിലെ പൊരുൾ തേടി പൊലീസ്

രഞ്ജിത്ത് ബാബു

മംഗളൂരു: ദുരൂഹ സാഹചര്യത്തിൽ വിഷം അകത്ത് ചെന്ന നിലയിൽ ഷിരൂർ മഠാധിപതി സ്വാമി ലക്ഷ്മി വരതീർത്ഥയുടെ മരണത്തിന് പിന്നിലെ രഹസ്യമെന്ത്? എന്നും വിവാദങ്ങൾക്കൊപ്പം സഞ്ചരിച്ച സന്യാസിയാണ് ലക്ഷ്മി വരതീർത്ഥ.

അഷ്ട മഠത്തിലെ പല സന്യാസിമാർക്കും കുട്ടികളുണ്ടെന്നും തനിക്കും കുട്ടികളുണ്ടെന്നും പരസ്യമായി പറഞ്ഞ് വിവാദത്തിന് തിരി കൊളുത്തിയപ്പോൾ എട്ട് മഠങ്ങളിലെ ആറ് മഠാധിപതികളും ഈ സന്യാസിയുടെ ശത്രുക്കളായി മാറി. മുമ്പ് അസുഖ ബാധിതനായപ്പോൾ അദമാനൂർ മഠത്തിൽ മൂർത്തീ വിഗ്രഹം സൂക്ഷിക്കാൻ നൽകിയിരുന്നു. അസുഖം മാറി തിരിച്ച് വന്നപ്പോൾ വിഗ്രഹം തിരിച്ച് നൽകിയില്ല. അതേ തുടർന്ന് സ്വാമി പരസ്യമായി പ്രതികരിച്ച് ആ മഠാധിപതിക്കെതിരെ തിരിഞ്ഞിരുന്നു.

ക്രിക്കറ്റും സംഗീതവും സന്യാസത്തോടൊപ്പം കൊണ്ടു നടന്ന ഈ മഠാധിപതി ബ്രാഹ്മണ സന്യാസിമാരുടെ പരമ്പരാഗത രീതിയെ ഗൗനിച്ചിരുന്നില്ല. വീണയും ആധുനിക സംഗീത ഉപകരണമായ ഡ്രംസും പരസ്യമായി വാദകം ചെയ്യാറുണ്ട്. പാവപ്പെട്ടവരേയും ദളിതരേയും പണവും ഭക്ഷണവും നൽകി സഹായിക്കുകയും പതിവായിരുന്നു. കലാകാരന്മാരെ കയ്യയച്ച് സഹായിക്കാറുണ്ട്. തീർത്തും സന്യാസ പാരമ്പര്യങ്ങളിൽ നിന്നും വ്യത്യസ്തനായി ജീവിച്ചു.

ജാതി വിവേചനമില്ലാത്ത ഹിന്ദു എന്ന നിലയിൽ ബിജെപി.യുടേയും എതിർപ്പ് ക്ഷണിച്ചു വരുത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉഡുപ്പിയിൽ സ്വതന്ത്രനായി മത്സര രംഗത്ത് ഇറങ്ങിയതോടെ രാഷ്ട്രീയ രംഗത്തും സ്വാമി വിവാദ നായകനായി. ഒടുവിൽ ബിജെപി.യുടെ കേന്ദ്ര നേതൃത്വം ഇടപെട്ടാണ് ലക്ഷ്മി വരതീർത്ഥയെ മത്സരത്തിൽ നിന്നും പിൻവലിപ്പിച്ചത്. ഇത്തരം കാരണങ്ങളെല്ലാം സ്വാമിക്ക് ശത്രുക്കളെ വർദ്ധിപ്പിച്ചിരുന്നുവെങ്കിലും ദളിതരിലും പാവപ്പെട്ടവരിലും സ്വാമിയുടെ സ്വാധീനം വളരുകയായിരുന്നു,.

ഉഡുപ്പിക്ക് അടുത്ത ഷിരൂറിൽ കഴിഞ്ഞ 16 ാം തീയ്യതി നടന്ന വനമഹോത്സവത്തിൽ കുട്ടികൾക്കൊപ്പം ഭക്ഷണം കഴിച്ചതോടെയാണ് ലക്ഷ്മി വരതീർത്ഥക്ക് അസ്വസ്ഥത പ്രകടമായത്. വയറുവേദനയും ശ്വാസ തടസ്സവും മൂലം 18 ാം തീയ്യതി മണിപ്പാൽ കെ.എം. സി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷം അകത്ത് ചെന്നു എന്ന സംശയത്താൽ ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചിരുന്നു. തുടർന്ന് അമിതമായ രക്തസമ്മർദ്ദവും കൂടിയായതോടെ കഴിഞ്ഞ ദിവസം മരണമടയുകയായിരുന്നു.

മഠാധിപതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് അനുജൻ ലത്വാചാര്യ ഹിരിയടുക്ക പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ വെസ്റ്റേൺ റെയ്ഞ്ച് ഐ.ജി. അരുൺ ചന്ദ്രയും എസ്‌പി. ലക്ഷ്മൺ നിമ്പർഗിയും സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. തുടർന്ന് ഷിരൂർ മഠത്തിലേക്കുള്ള ആളുകളുടെ പ്രവേശനം നിരോധിച്ചു. മഠത്തിലെ അടുക്കളയിൽ നിന്നും ഭക്ഷ്യാവശിഷ്ടങ്ങൾ പരിശോധനക്കെടുത്തിട്ടുണ്ട്. സി.സി. ടി.വി. ക്യാമറയും നിരീക്ഷിച്ചു വരികയാണ്. 174 (സി)ക്രിമിനൽ നടപടി പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേ സമയം സ്വാമിജി ഏകാന്ത ജീവിതമല്ല നയിച്ചു വന്നതെന്നും കുടുംബമുള്ള വ്യക്തിയാണെന്നും പേജാവൂർ മഠാധിപതി വിശ്വേശ്വരതീർത്ഥ പറയുന്നു. എന്നാൽ ലക്ഷ്മി വരതീർത്ഥയുടെ മരണശേഷം മണിക്കൂറുകൾക്കകം അദ്ദേഹത്തിന്റെ പിൻതുടർച്ചാവകാശിയായി മറ്റൊരു സ്വാമിയെ നിയോഗിക്കാനുള്ള രഹസ്യമായ യോഗം ചേർന്നതും ഇപ്പോൾ പരസ്യമായിരിക്കയാണ്. മഠത്തിലെ കാര്യങ്ങളും പൊലീസ് നിരീക്ഷിച്ചു വരികയാണ്. 16 ാം തീയ്യതി ഉച്ച ഭക്ഷണം കഴിക്കുന്നതുവരെ സ്വാമി പൂർണ്ണ ആരോഗ്യവാനാണെന്നും കെമാർവ് മഠത്തിലെ സ്വാമികൾ പറഞ്ഞു.

ഏതായാലും സ്വാമിജിയുടെ മരണം ഉഡുപ്പിയിലെ എട്ട് മഠങ്ങളിലും വിവാദങ്ങൾ ഉയരാൻ കാരണമായിരിക്കയാണ്. ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിൽ പൊതു ദർശനത്തിന് വച്ച മൃതദേഹത്തിൽ ആയിരങ്ങളാണ് അന്ത്യോപചരമർപ്പിക്കാനെത്തിയത്. മൃതദേഹം കൊണ്ടു വരുന്ന പാതക്കിരുവശവും ജനങ്ങൾ തിങ്ങി കൂടിയിരുന്നു. സ്വാമിജിക്ക് സാധാരണക്കാരിലുള്ള സ്വാധീനമാണ് ഇത് തെളിയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP