Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എൽഡി ക്ലർക്കിന്റെ ഫോൺ സല്ലാപത്തിൽ മനംമടുത്ത് വാർത്താസമ്മേളനം വിളിച്ച യുവതിയുടെ നടപടി ഫലം കണ്ടു; മസാജ് ചെയ്തു സിനിമാ നടിയെപ്പോലെയാക്കാമെന്നു പറഞ്ഞ ഗോപകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു; സംഘടനാ പിൻബലത്തിൽ കേസ് ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങളും വിജയിച്ചില്ല

എൽഡി ക്ലർക്കിന്റെ ഫോൺ സല്ലാപത്തിൽ മനംമടുത്ത് വാർത്താസമ്മേളനം വിളിച്ച യുവതിയുടെ നടപടി ഫലം കണ്ടു; മസാജ് ചെയ്തു സിനിമാ നടിയെപ്പോലെയാക്കാമെന്നു പറഞ്ഞ ഗോപകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു; സംഘടനാ പിൻബലത്തിൽ കേസ് ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങളും വിജയിച്ചില്ല

കോട്ടയം: പീരുമേട് താലൂക്ക് ഓഫീസിലെ സുഖചികിത്സയും വേദസൂക്തങ്ങളും ഫ്രീയായി നൽകി വന്നിരുന്ന ജീവനക്കാരൻ പൊലീസ് പിടിയിലായി. കൊല്ലം ശാസ്തമംഗലത്തിൽ ഗോപകുമാറാണ്(47)ആണ് മണർകാട് പൊലീസിന്റെ പിടിയിലായത്.

കോട്ടയം സ്വദേശിനിയായ മുംബൈ മലയാളി യുവതി അരീപ്പറമ്പ് ഷൈനീ ജോമോന്റെ പരാതിയെ തുടർന്നാണ് ഗോപകുമാർ പിടിയിലായത്. സംഘടനാ പിൻബലത്തിൽ കേസ് ഒതുക്കാൻ ശ്രമം നടന്നെങ്കിലും അറസ്റ്റിൽ കലാശിക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയതോടെ സംഘടനയിൽ നിന്ന് പുറത്താക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.സർക്കാർ ജീവനക്കാരന്റെ ഭാഗത്തുനിന്ന് ഉണ്ടായ ഗുരുതര വീഴ്ചയിൽ സസ്പെഷൻ ഉൾപ്പെടെയുള്ള നീക്കങ്ങളും നടക്കുന്നതായി അറിയുന്നു.

പീരുമേട് താലൂക്ക് ഓഫീസിലെ എൽ ഡി ക്ലാർക്കായ ഗോപകുമാർ മൊബൈലിലൂടെ സുഖചികിത്സയും വേദസൂക്തങ്ങളും നൽകിവന്നിരുന്നത്. മുംബൈയിലെ കോളജ് അദ്ധ്യാപകന്റെ ഭാര്യയായ ഷൈനി അവിടെ തന്നെ ഒരു സ്‌കൂളിലെ അഡ്‌മിനിസ്‌ട്രേഷൻ വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. മൂന്നാഴ്‌ച്ച മുമ്പാണ് സംഭവങ്ങളുടെ തുടക്കം. തങ്ങളുടെ ഏലപ്പാറയുള്ള അഞ്ചേക്കർ വസ്തുവിൽ വീടു നിർമ്മിക്കുന്നതിന്റെ ഭാഗമായി താലൂക്ക് ഓഫീസിൽ അപേക്ഷ സമർപ്പിച്ചു. ഇതിന്റെ തുടർ നടപടിക്കായി പീരുമേട് താലൂക്ക് ഓഫീസിൽ എത്തിയതോടെയാണ് ഗോപകുമാർ പരിചയപ്പെടുന്നത്.

അപേക്ഷയിലെ തുടർനടപടികൾക്കായി ഫോൺ നമ്പർ ഗോപകുമാർ ചോദിച്ചു വാങ്ങി. രണ്ടു ദിവസം പിന്നീട്ടതോടെ ഇടതടവില്ലാതെ ഷൈനിയെ വിളിച്ചു ശല്യപ്പെടുത്താൻ തുടങ്ങി. രണ്ടു തവണയായപ്പോൾ ഭർത്താവിനെയും പിതാവിനെയും വിവരം അറിയിച്ചു. ഗോപന്റെ ഉദ്ദേശ ലക്ഷ്യം അറിയുന്നതിനായി സംഭാഷണം തുടരാൻ അവർ നിർദ്ദേശിച്ചതായി. ഇതോടെ തുടർന്നുള്ള കോളുകളെല്ലാം റെക്കോർഡ് ചെയ്തു വരികയായിരുന്നു.

അപേക്ഷയെക്കുറിച്ച് ഒന്നും സംസാരിക്കാതെ ഷൈനിയുടെ രൂപത്തെയും ഭർത്താവിന് ദാമ്പത്യത്തിലുള്ള താൽപര്യക്കുവുണ്ടെന്നും അതിന് പരിഹാരക്രിയ നിർദ്ദേശിക്കലുമാണ് കോളുകളുടെ സാരാംശം. ഷൈനി അതീവ സുന്ദരിയാണെന്നും ഒരു മസാജ് ചികിത്സയിലൂടെ സിനിമാ നടികളെപ്പോലെ സുന്ദരിയാക്കാമെന്നുമാണ് വാഗ്ദാനം നൽകിയത്. ഭർത്താവും രക്ഷിതാക്കളും ഇത് അറിയരുതെന്ന് പ്രത്യേകം ഓർമപ്പെടുത്തുകയും ചെയ്തു.

ഷൈനിക്ക് വാതസംബന്ധമായ അസുഖം ഉണ്ടോ എന്ന് ചോദിച്ചാണ് ഗോപകുമാറിന്റെ ഫോൺ സംഭാഷണം ആരംഭിക്കുന്നത്. ശരീരം നന്നായി നോക്കണമെന്നും അതിനായി സുഖ ചികിത്സ നല്ലതാണെന്നും നിർദ്ദേശിക്കുന്നു. കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ നിന്നും തിരുമ്മലിൽ തനിക്ക് സർട്ടിഫിക്കറ്റ് ഉണ്ടെന്നും പ്രത്യേക ട്രീറ്റ്‌മെന്റ് നടത്താമെന്നും വാഗ്ദാനം നൽകുന്നു. ഞരമ്പുകളെല്ലാം ഉണർന്ന് എഴുന്നേൽക്കുന്ന ഹോർമോൺ ചികിത്സ തനിക്ക് വശമാണ്.ഇതിന് ചില മരുന്നുകൾ വേണം. 40000 രൂപ ആകെ ചെലവ് വരുമെങ്കിലും ഷൈനിക്ക് 2000 രൂപയ്ക്ക് ഇതു നൽകാമെന്നും ഫോൺ സംഭാഷണത്തിൽ വ്യക്തമാക്കുന്നു. ഇത്ര ഉത്തമയായ നിങ്ങൾക്ക് എങ്ങനെയാണ് കോന്തനായ ഭർത്താവിനെ ലഭിച്ചുവെന്നും ഫോൺ സംഭാഷണത്തിലൂടെ ചോദിച്ചിരുന്നു.

പത്തുവർഷമായി മുംബൈയിൽ സ്ഥിരതാമസക്കാരിയായ തനിക്ക് ഉണ്ടായ ദുരനുഭവം ഇനി ആർക്കും ഉണ്ടാകരുതെന്ന കാഴ്‌ച്ചപ്പാടോടെയാണ് താൻ ഇക്കാര്യങ്ങൾ വാർത്താ സമ്മേളനത്തിലൂടെ അറിയിക്കുന്നതെന്ന് നാല് ദിവസം മുൻപ് കോട്ടയത്ത് ഷൈനി പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച് കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയതിനെ തുടർന്ന് യുവതിയുടെ സ്റ്റേഷൻ പരിധിയായ പാമ്പാടി സി.ഐ സാജു വർഗീസിനെയും മണർകാട് എസ്.ഐ അനൂപ് ജോസിനെയും കേസന്വേഷണം ഏല്പിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് യുവതി വാർത്താ സമ്മേളനം നടത്തിയ അന്ന് തന്നെ മറുനാടൻ മലയാളി വാർത്ത നൽകിയതിനെ തുടർന്ന് മുങ്ങി നടക്കുന്നതിനിടെയാണ് പിടിയിലായത്. ഇത്തരത്തിൽ ജോലിനോക്കിയ പലയിടങ്ങളിലും യുവതികളെ ശല്ല്യം ചെയ്തിരുന്നതായി ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. മാനക്കേട് ഓർത്ത് ആരും പരാതിയുമായി എത്തിയില്ല. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP