Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മകളെ ജൂവലറിയിൽ ഉപേക്ഷിച്ച് ഭർത്താവിന്റെ സുഹൃത്തിനൊപ്പം പോയ യുവതിക്കിനി കഷ്ടക്കാലം; യുവതിയുടെയും കാമുകന്റെയും പേരിൽ കർശന വകുപ്പുകൾ ചുമത്തി കൊടുവള്ളി പൊലീസ്; വിവാഹിതനായ കാമുകനൊപ്പം യുവതി ഒളിച്ചോടിയത് പ്രവാസിയായ ഭർത്താവിന്റെ പണവുമായി; താമരശേരി സ്വദേശികളായ ലിജിൻദാസിനും ആതിരക്കും ഇനി അഴിയെണ്ണാം

മകളെ ജൂവലറിയിൽ ഉപേക്ഷിച്ച് ഭർത്താവിന്റെ സുഹൃത്തിനൊപ്പം പോയ യുവതിക്കിനി കഷ്ടക്കാലം; യുവതിയുടെയും കാമുകന്റെയും പേരിൽ കർശന വകുപ്പുകൾ ചുമത്തി കൊടുവള്ളി പൊലീസ്; വിവാഹിതനായ കാമുകനൊപ്പം യുവതി ഒളിച്ചോടിയത് പ്രവാസിയായ ഭർത്താവിന്റെ പണവുമായി; താമരശേരി സ്വദേശികളായ ലിജിൻദാസിനും ആതിരക്കും ഇനി അഴിയെണ്ണാം

ജാസിം മൊയ്തീൻ

കോഴിക്കോട്: മൂന്ന് വയസ്സുള്ള മകളെ പാലക്കാട് ജൂവലറിയിൽ ഉപേക്ഷിച്ച് ഉറ്റ സുഹത്തിന്റെ ഭർത്ഥാവിനൊപ്പം ഒളിച്ചോടിയ യുവതിയുടെയും കാമുകന്റെയും പേരിൽ കർശന വകുപ്പുകൾ ചുമത്തി കൊടുവള്ളി പൊലീസ്. ഇരുവർക്കെതിരെയും കുട്ടികളെ ഉപേക്ഷിച്ചതിന് ഐപിസി 317, ഒളിച്ചോട്ടത്തിന് പ്രേരിപ്പിച്ചതിന് ഐപിസി109, കുട്ടികളോട് ക്രൂരത കാട്ടിയതിന് ജുവൈനൽ ജസ്റ്റിസ് ആക്ട് 75, ഇതിന് പ്രേരിപ്പിച്ചതിന് ജുവൈനൽ ജസ്റ്റിസ് ആക്ട് 87 എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. താമരശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇവരെ അടുത്ത മാസം 5 വരെ റിമാന്റ് ചെയ്തു. താമരശ്ശേരി പനയുള്ളകുന്നുമ്മൽ ലിജിൻദാസും, എളേറ്റിൽ പുതിയോട്ടിൽ ആതിരയുമാണ് കുടുംബങ്ങളെയും നാട്ടുകാരെയും കബളിപ്പിച്ച് ഒളിച്ചോടി ഇപ്പോൾ പൊലീസ് പിടിയിലായിരിക്കുന്നത്.

ഈ മാസം 10നാണ് മൂന്ന് വയസ്സുള്ള മകളെയും ഭാര്യയെയും കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ ഭർത്ഥാവ് കൊടുവള്ളി പൊലീസിൽ പരാതി നൽകുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വോഷണത്തിൽ ഇരുവരെയും കാസർകോഡ്, ചെന്നൈ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ കണ്ടിരുന്നതായി വിവരം ലഭി്ച്ചിരുന്നെങ്കിലും പൊലീസെത്തുമ്പോഴേക്കും ഇവർരക്ഷപ്പെട്ടിരിന്നു. അതിനിടെ 13ാം തിയ്യതി ആതിര വീട്ടിലേക്ക് വിളിച്ച് തന്നെ ഇനി അന്വേഷിക്കേണ്ടതില്ലെന്നും മകളം പാലക്കാട് മലബാർ ജൂവലറിയിൽ ഉപേക്ഷിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഈ വിവരം വീട്ടുകാർ കൊടുവള്ളി പൊലീസിൽ അറിയിക്കുകയും കൊടുവള്ളി പൊലീസിന്റെ നിർദ്ദേശ പ്രകാരം പാലക്കാട് സൗത്ത് പൊലീസ് കുട്ടിയെ ഏറ്റെടുത്ത് ബന്ധുക്കളെ ഏൽപിച്ചു. കുട്ടിയെ ഉപേക്ഷിച്ച് ആദിരയും ലിജിനും കടന്നുകളയുന്ന സി സി ടി വി ദൃശ്യങ്ങളും പേലീസിന് ജൂവലറിയിൽ നിന് ലഭിച്ചു. പിന്നീട് തിങ്കളാഴ്ച പുലർച്ചെയാണ് ആതിരയെയും ലിജിനെയും കൊടുവള്ളി പൊലീസ് കോഴിക്കോട് മാനാഞ്ചിറക്ക് സമീപം വെച്ച് അറസ്റ്റ് ചെയ്തത്. കൊടുവള്ളി എസ് ഐ പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്ററ് ചെയ്തത്.

ആതിരയുടെ കൂട്ടുകാരിയുടെ ഭർത്ഥാവാണ് ലിജിൻദാസ്. ആതിരയുടെ ഭർത്ഥാവ് പ്രവാസിയുമാണ്. തന്റെ ഭാര്യയോടൊപ്പം ലിജിൻദാസ് നിരവധി തവണ ആതിരയുടെ വീട്ടിൽ പോയിട്ടുണ്ട്. ഈ ബന്ധമാണ് പിന്നീട് ഇത്തരത്തിലുള്ളൊരു ഒളിച്ചോട്ടത്തിൽ കലാശിച്ചത്. ആതിരയുടെ ഭർത്ഥാവിന്റെ സമ്പാദ്യവും സ്വർണ്ണവുമെല്ലാമെടുത്താണ് ഇരുവരും ഒളിച്ചോടിയത്. ഒരു ജൂവലറിയിലെ ഡ്രൈവറായി ജോലിചെയ്യുന്ന ആളാണ് ലിജിൻദാസ്. ഇരുവരും ഒളിച്ചോടി പിന്നീട് വീട്ടിലേക്ക് ഫോൺ ചെയ്ത് പറയുമ്പോഴാണ് നാട്ടുകാരും കുടുംബക്കാരും ഇവർ തമ്മിൽ ഇത്തരത്തിലൊരു ബന്ധമുള്ളതായി അറിയുന്നത്.

കഴിഞ്ഞ ബുധാനാഴ്ചയാണ് ഇരുവരേയും കാണാതായത്. ലിജിന്റെ ഭാര്യയും ആതിരയും കോളേജിൽ ഒരുമിച്ച് പഠിച്ചവരാണ്. ഇവിടെ വെച്ച് ഇവർ വലിയ സൗഹൃദത്തിലാവുകയും ചെയ്യുകയായിരുന്നു. പിന്നീട് വിവാഹ ശേഷവും ഈ സൗഹൃദം നീണ്ട് നിന്നു. പിന്നീട് വീട്ടിൽ സ്ഥിരം സന്ദർശകരായതോടെ ലിജിനും ആതിരയും തമ്മിൽ അടുക്കുകയും ചെയ്തു. എന്നാൽ ഇരുവരും തമ്മിലുള്ള ബന്ധം വഷളായത് ഇരു വീട്ടുകാരും ശ്രദ്ധിച്ചിരുന്നില്ല. ഇന്നലെ ഇവർ ഒളിച്ചോടിയ ശേഷം ഒരുമിച്ച് പോയ വിവരം വിളിച്ച് പറഞ്ഞപ്പോഴാണ് വീട്ടുകാർ പോലും വിവരം അറിയുന്നത്.

ഇരുവരേയും കാണാനില്ലെന്ന വിവരം അറിഞ്ഞ ശേഷം ആതിരയുടെ ഭർത്താവ് നാട്ടിലെത്തി. പിന്നീട് കൊടുവള്ളി പൊലീസ് സ്റ്റേഷനിലെത്തി ഇരു വീട്ടുകാരും പരാതി നൽകുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിച്ചെങ്കിലും തുടക്കത്തിൽ ഒരു വിവരവും ലഭിച്ചില്ല. ഇരുവരും ബാംഗ്ലൂരിലും ചെന്നൈയിലും കറങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP