Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഭാര്യ വിദേശത്ത് നിന്നയച്ച് കൊടുത്തിരുന്ന പണം കൊണ്ട് ആഡംബരക്കാറിൽ കറങ്ങി ജീവിതം; ഫെയ്‌സ് ബുക്കിൽ പരിചയപ്പെട്ട വിവാഹിതയായ യുവതിയെ ബംഗ്ലാദേശിൽ ചെന്ന് മതം മാറി കെട്ടി കൊച്ചിയിൽ കൊണ്ടു വന്ന് പാർപ്പിച്ചു; ഒടുവിൽ ഭാര്യയും രണ്ടാം ഭാര്യയും തരിച്ചറിഞ്ഞപ്പോൾ ഇരുമ്പഴിക്കുള്ളിൽ; മാവേലിക്കര ഐരൂർ സ്വദേശി ലിപിൻ പൊന്നപ്പന്റെ സുഖജീവിതത്തിന് ഒടുവിൽ അന്ത്യമായി

ഭാര്യ വിദേശത്ത് നിന്നയച്ച് കൊടുത്തിരുന്ന പണം കൊണ്ട് ആഡംബരക്കാറിൽ കറങ്ങി ജീവിതം; ഫെയ്‌സ് ബുക്കിൽ പരിചയപ്പെട്ട വിവാഹിതയായ യുവതിയെ ബംഗ്ലാദേശിൽ ചെന്ന് മതം മാറി കെട്ടി കൊച്ചിയിൽ കൊണ്ടു വന്ന് പാർപ്പിച്ചു; ഒടുവിൽ ഭാര്യയും രണ്ടാം ഭാര്യയും തരിച്ചറിഞ്ഞപ്പോൾ ഇരുമ്പഴിക്കുള്ളിൽ; മാവേലിക്കര ഐരൂർ സ്വദേശി ലിപിൻ പൊന്നപ്പന്റെ സുഖജീവിതത്തിന് ഒടുവിൽ അന്ത്യമായി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട ബംഗ്ലാദേശി യുവതിയെ മതം മാറി വിവാഹം ചെയ്ത് ആഭരണങ്ങളും പണവും സ്വന്തമാക്കിയ ശേഷം ഉപേക്ഷിച്ചു. നേരത്തെ വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചായിരുന്നു ബംഗ്ലാദേശിയെ വലവീശിപിടിച്ചത്. ഒടുവിൽ എല്ലാം രണ്ട് ഭാര്യമാരും തിരിച്ചറിഞ്ഞു. ഇതോടെ മാവേലിക്കര ചുമക്കര ഐരൂർ പൊന്നാലയം വീട്ടിൽ ലിപിൻ പൊന്നപ്പൻ അഴിക്കുള്ളിലുമായി. ആഡംബര ജീവിതം നയിക്കാനുള്ള ഇരുപത്തിയൊമ്പതുകാരന്റെ കുബുദ്ധിയാണ് പൊളിയുന്നത്.

മുൻവിവാഹ കാര്യം മറച്ചുവെച്ച് ബംഗ്ലാദേശിലെത്തിയ ശേഷമായിരുന്നു പ്രതി മതം മാറി യുവതിയെ വിവാഹം ചെയ്തത്. ശേഷം കേരളത്തിൽ കൊണ്ടുവന്ന അവരെ താമസിപ്പിച്ച ശേഷമാണ് തട്ടിപ്പ് നടത്തിയത്. കേസിൽ അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു. ലിപിൻ 2014-ൽ ആണ് വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ ബംഗ്ലാദേശി സ്വദേശിനിയെ ഫേയ്സ്ബുക്കിലൂടെ പരിചയപ്പെടുന്നത്. ഇതേ കാലയളവിൽ തന്നെ പ്രതി സഹപാഠിയായിരുന്ന തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ പ്രണയിച്ച് വിവാഹം കഴിക്കുകയും ചെയ്തു. വിവാഹ ശേഷം വീട്ടിൽ നിന്ന് അകന്ന് എറണാകുളത്ത് താമസിച്ചു വരികയുമായിരുന്നു. ഇതിനിടെ തിരുവനന്തപുരം സ്വദേശിനി ജോലിക്കായി ഗൾഫിലേക്ക് പോയി.

ഇതോടെ നല്ല കാലവും തുടങ്ങി. ഭാര്യ അയച്ച് കൊടുക്കുന്ന പണംകൊണ്ട് പ്രതി ആഡംബര ജീവിതം നയിക്കുകയും ചെയ്തു. ഈ സമയമാണ് പ്രതി ഭർത്താവുമായി പിരിഞ്ഞു നിൽക്കുകയായിരുന്ന ബംഗ്ലാദേശി യുവതിയുമായി കൂടുതൽ അടുത്തത്. 2017 ജനുവരിയിൽ ധാക്കയിലെത്തിയെ പ്രതി മതം മാറി ആര്യൻ എന്ന പേര് സ്വീകരിക്കുകയും ജനുവരി 24-ാം തീയതി ബംഗ്ലാദേശിൽ വെച്ച് മതാചാരപ്രകാരം യുവതിയെ വിവാഹം കഴിക്കുകയും വിവാഹം രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് കുറച്ച് നാളുകൾ ബംഗ്ലാദേശിൽ താമസിച്ചശേഷം യുവതിയെയും മകളെയും കേരളത്തിലേക്ക് കൊണ്ടുവന്നു.

ഇവരെ ആദ്യം കാക്കനാട് ഇൻഫോ പാർക്കിന് സമീപമുള്ള ഫ്‌ളാറ്റിലും പിന്നീട് എറണാകുളം സൗത്ത് ഓവർ ബ്രിഡ്ജിനു സമീപമുള്ള ഫ്‌ളാറ്റിലും താമസിപ്പിച്ചു. ബംഗ്ലാദേശിലെ സമ്പന്ന കുടുംബത്തിലെ അംഗമായ യുവതിയുടെ കൈവശമുണ്ടായിരുന്ന ആഭരണങ്ങളും പണവും പ്രതി കൈക്കലാക്കി. ഈ പണം ഉപയോഗിച്ച് കാർ വാങ്ങുകയും ചെയ്തു. ഇതിനിടെയാണ് പ്രതിയുടെ ആദ്യ വിവാഹത്തെക്കുറിച്ച് യുവതി അറിയുന്നത്. തുടർന്ന് ഇതിനെച്ചൊല്ലി വഴക്കുണ്ടാക്കുകയും തുടർന്ന് ബംഗ്ലാദേശി യുവതിയുമായുള്ള വിവാഹക്കാര്യം ആദ്യ ഭാര്യ അറിയുകയും ചെയ്തു. അങ്ങനെ പ്രശ്‌നങ്ങൾ തുടങ്ങി.

ഇതോടെ മാസം തോറും പണം അയച്ചു കൊടുത്തിരുന്നത് ആദ്യ ഭാര്യ നിർത്തി. ഇത് കൂടുതൽ പ്രകോപിതനാക്കുകയും യുവതിയെയും കുട്ടിയെയും ഫ്‌ളാറ്റിൽ ഉപേക്ഷിച്ച് കടക്കുകയുമായിരുന്നു. തുടർന്നാണ് ലിപിനെതിരെ ബംഗ്ലാദേശി യുവതി എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്.പൊലീസ് ഇയാളെ കുടുക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP