Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫേസ്‌ബുക്കിലെ പ്രണയം പരസ്പരം കണ്ട് തുടങ്ങിയതോടെ അസ്ഥിക്ക് പിടിച്ചു; കൊറോണക്കാലത്തെ വിരഹം മാറ്റാൻ കാമുകിയുടെ സാഹസിക യാത്ര; മഞ്ചേരിയിൽ നിന്ന് വഴിക്കടവിലേക്കുള്ള ദൂരം താണ്ടിയത് കൈ കാണിച്ച പൊലീസിനെ പലതും പറഞ്ഞ് പറ്റിച്ച്; കാമുകന്റെ വീട്ടിൽ യാത്ര തീർന്നപ്പോൾ പൊലീസിന്റെ വിളിയെത്തി; പിന്നെ കാറിൽ പ്രണയിതാവിന്റെ കുടുംബവുമായി മടക്കയാത്ര; അടുത്ത വർഷം പാരമെഡിക്കൽ വിദ്യാർത്ഥിനിക്ക ഇലക്ട്രീഷ്യൻ മിന്നുകെട്ടും; ലോക് ഡൗൺ ഒളിച്ചോട്ടം സ്‌റ്റേഷനിൽ തീരുമ്പോൾ

ഫേസ്‌ബുക്കിലെ പ്രണയം പരസ്പരം കണ്ട് തുടങ്ങിയതോടെ അസ്ഥിക്ക് പിടിച്ചു; കൊറോണക്കാലത്തെ വിരഹം മാറ്റാൻ കാമുകിയുടെ സാഹസിക യാത്ര; മഞ്ചേരിയിൽ നിന്ന് വഴിക്കടവിലേക്കുള്ള ദൂരം താണ്ടിയത് കൈ കാണിച്ച പൊലീസിനെ പലതും പറഞ്ഞ് പറ്റിച്ച്; കാമുകന്റെ വീട്ടിൽ യാത്ര തീർന്നപ്പോൾ പൊലീസിന്റെ വിളിയെത്തി; പിന്നെ കാറിൽ പ്രണയിതാവിന്റെ കുടുംബവുമായി മടക്കയാത്ര; അടുത്ത വർഷം പാരമെഡിക്കൽ വിദ്യാർത്ഥിനിക്ക ഇലക്ട്രീഷ്യൻ മിന്നുകെട്ടും; ലോക് ഡൗൺ ഒളിച്ചോട്ടം സ്‌റ്റേഷനിൽ തീരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കൊറോണയെ തോൽപ്പിച്ച് നിലമ്പൂരിലെ പ്രണയ മാഹാത്മ്യം. വീട്ടുകാരെയും പൊലീസിനെയും വെട്ടിച്ച് യുവതി കാമുകനെ തേടി വീട്ടിലെത്തിയത് ഫെയ്‌സ് ബുക്ക് പ്രണയത്തിന്റെ കരുത്തിലാണ്. മഞ്ചേരിയിലെ 19കാരിയും വഴിക്കടവ് സ്വദേശി 20കാരനുമാണ് കഥയിലെ നായകനും നായികയും. യുവതി പാരാമെഡിക്കൽ വിദ്യാർത്ഥിനി. യുവാവ് ഇലക്ട്രീഷ്യനും. ഫെയ്‌സ് ബുക്ക് വഴിയുള്ള പരിചയമാണ് കോവിഡ് കാലത്ത് ഒളിച്ചോട്ടമാകുന്നത്.

ഫെയ്‌സ് ബുക്കിലൂടെയാണ് ഇവരുടെ പ്രണയം വളർന്നത്. വീട്ടുകാരെ വിശ്വാസമില്ലാത്തതോടെ ഒളിച്ചോട്ടം. വീട്ടുകാർ വിവാഹത്തിന് എതിരുനിൽക്കുമെന്ന സംശയത്തിൽ യുവതി കഴിഞ്ഞ ദിവസം യുവാവിന്റെ വീട്ടിലെത്തി. വഴിനീളെ പൊലീസിന്റെ വാഹന പരിശോധന ഉണ്ടായിരുന്നെങ്കിലും നുണകൾ പറഞ്ഞു രക്ഷപ്പെട്ടു. മരുന്നു വാങ്ങാനും സാധനം വാങ്ങാനും എന്ന പല വിധ കഥകൾ പറഞ്ഞു. കേരളത്തിന്റെ അതിർത്തിയിൽ അങ്ങനെ യുവതി എത്തി. 44 കിലോമീറ്റാണ് മഞ്ചേരിയിൽ നിന്ന് വഴിക്കടവിലേക്ക് എത്തിയത്. ഒന്നര മണിക്കൂർ യാത്രകൊണ്ട് സാധാരണ ഇവിടെ എത്താം.

മലപ്പുറത്തെ കോവിഡുകാലത്ത് പൊലീസിന്റെ വാഹന പരിശോധന ശക്തമാണ്. എന്നാൽ യുവതിയ ആയതു കൊണ്ട് തന്നെ പറഞ്ഞത് വിശ്വസിച്ച് പൊലീസുകാർ വിട്ടു. ഇങ്ങനെയാണ് കോവിഡുകാലത്ത് 44 കിലോമീറ്റർ യുവതി താണ്ടിയത്. ജില്ലാ അതിർത്തികളൊന്നും കടക്കേണ്ടതില്ലാത്തും തുണയായി. അങ്ങനെ കാമുകന്റെ വീട്ടിലെത്തിയ പെൺകുട്ടിയെ കണ്ട് 20-കാരന്റെ വീട്ടുകാരും ഞെട്ടി. താൻ ഇനി ഒരിടത്തും പോകില്ലെന്നും അറിയിച്ചു. ഫേസ്‌ബുക്കിലൂടെയാണ് പ്രണയം തുടങ്ങിയതെങ്കിലും ഇരുവരും പരസ്പരം കാണാറുണ്ടായിരുന്നു. കോവിഡ് കാലത്ത് കാമുകനെ കാണാനാകാത്തതിന്റെ മാനസിക വിഷമാണ് യുവതിയുടെ യാത്രയ്ക്ക് പിന്നിൽ.

വാഹന പരിശോധന ശക്തമായതിനാൽ കാമുകന് യാത്ര ചെയ്താൽ പൊലീസ് പൊക്കാനുള്ള സാധ്യത കൂടുതലായിരുന്നു. അതുകൊണ്ടാണ് പെൺകുട്ടി റിസ്‌ക് എടുത്തത്. ഇതിനിടെ പെൺകുട്ടി മിസ്സിംഗാണെന്ന് വീട്ടുകാർ തിരിച്ചറിഞ്ഞു. യുവതിയുടെ വീട്ടുകാർ മഞ്ചേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരസ്യമായി തന്നെയുള്ള ഒളിച്ചോട്ടമായി ഇതിനെ മാറ്റാൻ യുവതി ആഗ്രഹിച്ചതു കൊണ്ട് തന്നെ പൊലീസിനും കാമുകനേയും കാമുകിയേയും കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടായില്ല.

മഞ്ചേരി ഇൻസ്‌പെക്ടർ കമിതാക്കളെയും വീട്ടുകാരെയും സ്റ്റേഷനിൽ വിളിപ്പിച്ചു. വഴിക്കടവിൽ നിന്നു കാറിലാണ് പുറപ്പെട്ടത്. വഴിയിൽ പൊലീസ് തടഞ്ഞു. യാത്ര പൊലീസ് സ്‌റ്റേഷനിലാണെന്ന് കാറിലുണ്ടായിരുന്ന കാമുകന്റെ ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. ഇത് മഞ്ചേരി പൊലീസുമായി ബന്ധപ്പെട്ട് പലരും ഉറപ്പാക്കി. ഇതോടെ കോവിഡുകാലത്ത് ഈ കാർ മഞ്ചേരി പൊലീസ് സ്‌റ്റേഷനിലെത്തി.

തുടർന്ന് പൊലീസ് കാര്യങ്ങൾ തിരക്കി. വിവാഹം കൂടിയേ തീരൂവെന്ന് കാമുകനും കാമുകിയും നിലപാട് എടുത്തു. പൊലീസ് ബന്ധുക്കളോട് കാര്യങ്ങൾ തിരക്കി. ഇരുവരുടെയും ബന്ധുക്കൾ സമ്മതിച്ചതോടെ ലോക് ഡൗൺ കാലത്തെ ഒളിച്ചോട്ടം സ്‌റ്റേഷനിൽ തീർന്നു. പക്ഷേ, വിവാഹത്തിന് കാമുകനും കാമുകിയും കാത്തിരിക്കണം. കല്ല്യാണത്തിന് യുവാവിനു 21 വയസ്സ് തികയും വരെ കാത്തിരിക്കണം. യുവതിയെ വീട്ടുകാർക്കൊപ്പം പറഞ്ഞയച്ചത് പൊലീസ് കല്യാണത്തിന് സമ്മതിക്കുമെന്ന ഉറപ്പ് വാങ്ങിയണ്. അടുത്ത കൊല്ലം ഇതേ സമയം ഇവർക്ക് ഇനി വിവാഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP