Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഖത്തറിലെ വീട്ടിൽ നിന്നും കേരളത്തിൽ എത്തിയാൽ ജാസ്മിൻഷാ അറസ്റ്റിലാകുമെന്ന് ഉറപ്പായി; യുഎൻഎ ഫണ്ട് തിരിമറി കേസിലെ പ്രതികൾക്കെതിരെ വിമാനത്താവളങ്ങളിൽ ലുക്കൗട്ട് നോട്ടീസ്; ക്രൈംബ്രാഞ്ചിന്റെ പുതിയ നീക്കം യുഎൻഎ അധ്യക്ഷൻ നാട്ടിലേക്ക് മടങ്ങാനിരിക്കവേ; വീട്ടിൽ ഇല്ലാതിരുന്ന വേളയിൽ നോട്ടീസ് നൽകിയതിയത് കൈപ്പാറ്റാത്തത് ആയുധമാക്കി അന്വേഷണ ഏജൻസി; നിശ്ചിത സമയത്തിനുള്ളിൽ കേസിൽ അന്വേഷണം പൂർത്തിയാക്കണമെന്ന കോടതി നിർദ്ദേശത്തിന് പിന്നാലെ നിർണായക നീക്കം

ഖത്തറിലെ വീട്ടിൽ നിന്നും കേരളത്തിൽ എത്തിയാൽ ജാസ്മിൻഷാ അറസ്റ്റിലാകുമെന്ന് ഉറപ്പായി; യുഎൻഎ ഫണ്ട് തിരിമറി കേസിലെ പ്രതികൾക്കെതിരെ വിമാനത്താവളങ്ങളിൽ ലുക്കൗട്ട് നോട്ടീസ്; ക്രൈംബ്രാഞ്ചിന്റെ പുതിയ നീക്കം യുഎൻഎ അധ്യക്ഷൻ നാട്ടിലേക്ക് മടങ്ങാനിരിക്കവേ; വീട്ടിൽ ഇല്ലാതിരുന്ന വേളയിൽ നോട്ടീസ് നൽകിയതിയത് കൈപ്പാറ്റാത്തത് ആയുധമാക്കി അന്വേഷണ ഏജൻസി; നിശ്ചിത സമയത്തിനുള്ളിൽ കേസിൽ അന്വേഷണം പൂർത്തിയാക്കണമെന്ന കോടതി നിർദ്ദേശത്തിന് പിന്നാലെ നിർണായക നീക്കം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്റെ ഫണ്ട് തിരിമറി നടത്തിയെന്ന കേസിൽ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷായും സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫും അടക്കം നാല് പ്രതികൾക്കെതിരെ വിമാനത്താവളങ്ങളിൽ ലുക്കൗട്ട് സർക്കുലർ. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചാണ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. ഖത്തറിൽ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം താമസിക്കുന്ന ജാസ്മിൻ ഷാ നാട്ടിലേക്ക് തിരികെ വരാൻ ഇരിക്കവേയാണ് ക്രൈംബ്രാഞ്ചിന്റെ പുതിയ ലുക്കൗട്ട് നോട്ടീസ് എന്നതും ശ്രദ്ധേയമാണ്.

നേരത്തെ ജാസ്മിൻ ഷാ അടക്കമുള്ളവർ എവിടെയാണെന്ന് അറിയില്ലെന്ന് കാണിച്ച് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. നേരത്തേ വാർത്താ മാധ്യമങ്ങളിലടക്കം ഇവർക്കെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കേസിൽ ആകെ എട്ട് പ്രതികളാണുള്ളത്. ജാസ്മിൻ ഷാ അടക്കമുള്ള നാല് പ്രതികൾ ജൂലൈ 19 ന് നെടുമ്പാശ്ശേരിയിൽ നിന്ന് ഖത്തറിലേക്ക് പോയിരുന്നു. മുൻകൂട്ടി തയ്യാറാക്കിയ ഷെഡ്യൂൾ പ്രകാരമായിരുന്നു ഇവർ വിദേശത്ത് പോയത്. ഈമാസം ജാസ്മിൻ അടക്കമുള്ളവർ തിരികെ വരേണ്ടതായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ജാസ്മിനും കൂട്ടുകാരും രാജ്യത്തെ ഏതെങ്കിലും വിമാനത്താവളത്തിൽ ഇറങ്ങുകയാണെങ്കിൽ അറസ്റ്റ് ചെയ്യാനാണ് ലുക്ക് ഔട്ട് സർക്കുലർ ഇറക്കിയത്.

പ്രതികൾ പേര് മാറ്റി പല ഇടങ്ങളിൽ ഒളിവിൽ താമസിക്കുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്നാണ് നേരത്തേ ക്രൈംബ്രാഞ്ചിന്റെ ലുക്കൗട്ട് നോട്ടീസിൽ പറഞ്ഞിരുന്നത്. പ്രതികളെക്കുറിച്ച് വിവരം കിട്ടുന്നവർ ഉടനടി പൊലീസിൽ വിവരമറിയിക്കണമെന്ന് വിവിധ പത്രങ്ങളിലായി പ്രസിദ്ധീകരിച്ച ലുക്കൗട്ട് നോട്ടീസിൽ പറയുന്നു. നേരത്തേ ജാസ്മിൻ ഷാ ഒളിവിലാണെന്നായിരുന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. മൊഴിയെടുക്കാനായി ഹാജരാവണമെന്ന് ജാസ്മിൻ ഷായോട് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വന്നില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

യുഎൻഎ അഴിമതിക്കേസിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിശ്ചിതസമയത്തിനുള്ളിൽ കേസിൽ അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജാസ്മിൻ ഷാ, ഷോബി ജോസഫ്, പി ഡി ജിത്തു എന്നിവർ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് പുതിയ അന്വേഷണസംഘത്തിന് രൂപം നൽകാൻ കോടതി ഉത്തരവിട്ടത്. അസോസിയേഷനിലെ പണപ്പിരിവുമായി ബന്ധപ്പെട്ടാണ് ജാസ്മിൻ ഷായ്ക്ക് എതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണമുയർന്നത്. ഇതിനെതിരെ പിന്നീട് കേസും രജിസ്റ്റർ ചെയ്യപ്പെട്ടു. ഇതിനെതിരെയാണ് ജാസ്മിൻ ഷാ കോടതിയിലെത്തിയത്. കൃത്യമായ കണക്കുകൾ കമ്മിറ്റിയിൽ അവതരിപ്പിച്ചാണ് താൻ പ്രവർത്തിക്കുന്നതെന്നും യുഎൻഎയിൽ അഴിമതി നടന്നെന്ന ആരോപണം തെറ്റാണെന്നും കോടതിയിൽ ജാസ്മിൻ ഷാ വാദിച്ചു.

എന്നാൽ ഈ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും യുഎൻഎ ഫണ്ടിൽ അഴിമതി നടന്നിട്ടില്ലെന്ന് തൃശൂർ ക്രൈം ബ്രാഞ്ച് സൂപ്രണ്ട് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നതായും ഇവർ വാദിച്ചു. എതിർവിഭാഗത്തിന്റെ പരാതികളിൽ മാസങ്ങളായി അന്വേഷണം നടക്കുകയാണെന്നും ഒരു പുരോഗതിയുമില്ലെന്നും ഈ സാഹചര്യത്തിൽ തന്നെ കേസിൽ നിന്നും ഒഴിവാക്കണമെന്നുമായിരുന്നു ജാസ്മിൻ ഷായും സംഘവും കോടതിയിൽ വാദിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP