Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോളേജിലേക്ക് എന്ന് പറഞ്ഞ് കമിതാക്കൾ വീട് വിട്ടിറങ്ങിയത് വ്യാഴാഴ്ച; ഇരുവരെയും കാണാതായതോടെ പൊലീസിനെ സമീപിച്ച് ബന്ധുക്കൾ; സഹപാഠികളായ കമിതാക്കളെ കണ്ടെത്തിയത് കോയമ്പത്തൂരിൽ ട്രെയിൻ തട്ടിമരിച്ച നിലയിൽ; ആത്മഹത്യയിൽ ദുരൂഹത തുടരുന്നു

കോളേജിലേക്ക് എന്ന് പറഞ്ഞ് കമിതാക്കൾ വീട് വിട്ടിറങ്ങിയത് വ്യാഴാഴ്ച; ഇരുവരെയും കാണാതായതോടെ പൊലീസിനെ സമീപിച്ച് ബന്ധുക്കൾ; സഹപാഠികളായ കമിതാക്കളെ കണ്ടെത്തിയത് കോയമ്പത്തൂരിൽ ട്രെയിൻ തട്ടിമരിച്ച നിലയിൽ; ആത്മഹത്യയിൽ ദുരൂഹത തുടരുന്നു

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: നാടുവിട്ട സഹപാഠികളായ കമിതാക്കളുടെ മൃതദേഹം കോയമ്പത്തൂരിൽ റെയിൽവേ ട്രാക്കിൽ കണ്ടെത്തി. അടൂർ മൂന്നാളം ഇടക്കെട്ടുംവിള വീട്ടിൽ അമൽ പി. കുമാർ (19), അമ്മകണ്ടകര ഹൈസ്‌കൂൾ ജങ്ഷനിൽ സുധീഷ് ഭവനിൽ സതീശന്റെ മകൾ സൂര്യ. എസ്. നായർ (18)എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ടു കിലോമീറ്റർ മാറി ടി.എൻ നഗറിന് സമീപം റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടത്.

ട്രെയിൻ തട്ടിയാണ് മരണം. മൃതദേഹങ്ങൾ കണ്ട പരിസരവാസികൾ വിവരം തമിഴ്‌നാട് പൊലീസിനെ അറിയിച്ചു. അടൂരിൽ സ്വകാര്യ കോളജിൽ ഒന്നാം വർഷ ബികോമിന് പഠിക്കുകയായിരുന്നു സൂര്യയും അമലും. മൃതദേഹത്തിൽ നിന്ന് ഇതേ കോളജിന്റെ തിരിച്ചറിയൽ കാർഡും ലഭിച്ചു.

റെയിൽവേ പൊലീസ് വാട്ട്സാപ്പിലൂടെ ചിത്രം അടൂർ പൊലീസിന് കൈ മാറി. മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടർന്ന് അടൂർ പൊലീസ് വ്യാഴാഴ്ച കേസെടുത്തിരുന്നു. ഇന്നലെ കോളജിലേക്ക് പോയ സൂര്യ തിരികെ വന്നില്ലെന്ന് കാണിച്ച് മാതാപിതാക്കൾ ആദ്യമെത്തി.

പിന്നാലെ അമലിന്റെ വീട്ടുകാരുമെത്തി. കേസ് എടുക്കണ്ട എന്നാണ് ഇരു വീട്ടുകാരും പറഞ്ഞത്. എന്നാൽ, രണ്ടു പേർക്കും 19 വയസ് മാത്രമുള്ളതിനാൽ പൊലീസ് മിസിങ്ങിന് കേസെടുക്കുകയായിരുന്നു. ഇരുവരും തമ്മിൽ വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇടയ്ക്ക് പിണങ്ങി മാറിയെങ്കിലും വീണ്ടും അടുപ്പത്തിലായി. അതാണ് ഇപ്പോൾ ആത്മഹത്യയിൽ കലാശിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP