Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫാത്തിമയുടെ ദുരൂഹ മരണം: സമൻസ് അയച്ചിട്ടും ഹാജരാകാതെ മുങ്ങി നടന്ന ഐഐടി അദ്ധ്യാപകരെ പിടിച്ചപിടിയാലെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച് സംഘം; ആഭ്യന്തര അന്വേഷണം നടത്താനാകില്ലെന്ന അധികൃതരുടെ കടുംപിടുത്തത്തിന് പിന്നാലെ അനിശ്ചിതകാല നിരാഹാര സമരവുമായി 'ചിന്ത ബാർ' കൂട്ടായ്മ; മാനവവിഭവശേഷി മന്ത്രാലയത്തിന് വിശദീകരണം നൽകാൻ ഡയറക്ടർ ഡൽഹിക്ക്

ഫാത്തിമയുടെ ദുരൂഹ മരണം: സമൻസ് അയച്ചിട്ടും ഹാജരാകാതെ മുങ്ങി നടന്ന ഐഐടി അദ്ധ്യാപകരെ പിടിച്ചപിടിയാലെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച് സംഘം; ആഭ്യന്തര അന്വേഷണം നടത്താനാകില്ലെന്ന അധികൃതരുടെ കടുംപിടുത്തത്തിന് പിന്നാലെ അനിശ്ചിതകാല നിരാഹാര സമരവുമായി 'ചിന്ത ബാർ' കൂട്ടായ്മ; മാനവവിഭവശേഷി മന്ത്രാലയത്തിന് വിശദീകരണം നൽകാൻ ഡയറക്ടർ ഡൽഹിക്ക്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർത്ഥിനി ഫാത്തിമയുടെ മരണത്തിൽ അദ്ധ്യാപകരെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. സമൻസ് നൽകിയിട്ടും സെൻട്രൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാതിരുന്ന സുദർശൻ പത്മനാഭൻ, ഹേമചന്ദ്രൻ ഖര, മിലിൻഡ്ബ്രഹ്മി എന്നീ അദ്ധ്യാപകരെ ഐഐടി ഗസ്റ്റ് ഹൗസിൽ എത്തിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. അദ്ധ്യാപകർക്ക് കേസന്വേഷണം നടത്തുന്ന ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് സമൻസ് അയച്ചെങ്കിലും ചോദ്യം ചെയ്യലിന് സെൻട്രൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്തു ഹാജരായില്ല. തുടർന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഐഐടി ഗസ്റ്റ് ഹൗസിലേക്ക് എത്തിയത്.

ഓരോരുത്തരെയും ഒറ്റയ്ക്കിരുത്തിയാണ് സംഘം ചോദ്യം ചെയ്തത്. രാത്രി പത്തരയോടെ ചോദ്യം ചെയ്യൽ ഇവസാനിപ്പിച്ച് മടങ്ങിയ സംഘം ചോദ്യം ചെയ്യൽ നാളെയും തുടരുമെന്നും വ്യക്തമാക്കി. ഐഐടി രജിസട്രാർ മുഖേനയാണ് ഇവർക്ക് സമൻസുകൾ കൈമാറിയത്. ഫാത്തിമ ലത്തീഫ്പഠിച്ചിരുന്ന എം.എ ഹ്യുമാനിറ്റീസ് ഇന്റഗ്രേറ്റഡ് കോഴസിന് മൊത്തം അഞ്ച് അദ്ധ്യാപകരാണുണ്ടായിരുന്നത്. ഇതിൽ സുദർശൻ പത്മനാഭൻ ഉൾപ്പെടെ മൂന്ന് അദ്ധ്യാപകരും തന്റെ മരണത്തിന് കാരണക്കാരാണെന്ന് ഫാത്തിമ തന്റെ മൊബൈൽ ഫോണിലെ ആത്മഹത്യ കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നു.

അതിനിടെ, ഐഐടി ഡയറക്ടർ ഭാസ്‌കർ സുന്ദരമൂർത്തി ഡൽഹിക്ക് തിരിച്ചു. സംഭവത്തിൽ കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന് വിശദീകരണം നൽകാനാണ് ഡയറക്ടർ ഡൽഹിക്ക് പോയത്. സംഭവവുമായി ബന്ധപ്പെട്ട് ഫാത്തിമയുടെ ചില സഹപാഠികളെയും പൊലീസ്‌ചോദ്യം ചെയതേക്കും എന്നാണ് റിപ്പോർട്ടുകൾ.

ആഭ്യന്തര അന്വേഷണം നടത്താനാകില്ലെന്ന് അധികൃതർ അറിയിച്ചതോടെ കാമ്പസിനുള്ളിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുകയാണ് വിദ്യാർത്ഥികൾ. ചിന്ത ബാർ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഐഐടി പ്രധാന ഗേറ്റിൽ അനിശ്ചിതകാല നിരാഹാരം തുടങ്ങിയത്. ഫാത്തിമയെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനായി 'ആഭ്യന്തര അന്വേഷണ സമിതി' രൂപീകരിക്കണമെന്നും വിദ്യാർത്ഥികളുടെ മാനസികാരോഗ്യ സംരക്ഷണത്തിനായി ബാഹ്യ ഏജൻസിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. എന്നാൽ, കേസ് പൊലീസിന്റെ അന്വേഷണത്തിലായതിനാൽ ആഭ്യന്തര അന്വേഷണം നടത്താനാവില്ലെന്ന നിലപാടിലാണ് ഐഐടി അധികൃതർ.

മലയാളികളായ അവസാനവർഷ ഹ്യുമാനിറ്റീസ് വിദ്യാർത്ഥി അസർ മൊയതീൻ, ഗവേഷണ വിദ്യാർത്ഥി ജസറ്റീൻ തോമസ് എന്നിവരാണ് ഐ.ഐ.ടി മുൻ കവാടത്തിന്‌സമീപം പ്ലക്കാർഡുകളുമായി കുത്തിയിരിപ്പ്‌സമരം ആരംഭിച്ചത്. കോളജിലെ വിദ്യാർത്ഥികളുടെ സാംസകാരിക കൂട്ടായമയാണ് 'ചിന്താബാർ' എന്ന സംഘടന.

എഐടിയിൽ രാഷട്രീയ- സംഘടന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ വിദ്യാർത്ഥികൾ പലപ്പോഴും ഇത്തരം സാംസ്‌കാരിക- സാമുഹിക സംഘടനകൾ രൂപീകരിച്ചാണ് വിവിധ ആവശ്യങ്ങളുന്നയിക്കുകയും പ്രതികരിക്കുകയും ചെയ്യുക. വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് നേരത്തെ കോളജ് അധികൃതർക്ക ്‌നോട്ടീസ് നൽകിയിരുന്നു. പൊലീസ് കേസ് അന്വേഷിക്കുന്നതിനാൽ ആഭ്യന്തര അന്വേഷണം നടത്താനാവില്ലെന്ന് ഐ.ഐ.ടി അധികൃതർ ഇ- മെയിലിൽ അറിയിച്ചു. ഈ സാഹചര്യത്തിൽ നിരാഹാര സമരം തുടരാനാണ്‌വിദ്യാർത്ഥികളുടെ തീരുമാനം.

അതിനിടെ 13 വർഷത്തിനിടെ ഐ.ഐ.ടി മദ്രാസിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ പട്ടികയും ഇവർ പുറത്തുവിട്ടിരുന്നു. 20 വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്യുകയോ ദുരൂഹ കാരണങ്ങളിൽ മരിക്കുകയോ ചെയ്തത്. വിദ്യാർത്ഥികളുടെ പേരുവിവരങ്ങളുടെ പട്ടികയും ഇവർ പുറത്തുവിട്ടു. 18 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തതിന് പുറമേ ചികിത്സ കിട്ടാതെ ഒരു കുട്ടിയും, കാണാതായ ഒരു കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഫാത്തിമക്ക് പുറമേ രണ്ട് മലയാളി വിദ്യാർത്ഥികൾ കൂടി മദ്രാസ് ഐ.ഐ.ടിയിൽ ആത്മഹത്യ ചെയ്തിട്ടുണ്ട്. 2018ൽ ഷഹൽ കോമത്ത് (18), 2015ൽ രാഹുൽ പ്രസാദ് (22) എന്നിവരാണ് ആത്മഹത്യ ചെയ്ത മലയാളി വിദ്യാർത്ഥികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP