Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്‌കൂട്ടറിൽ സഞ്ചരിക്കവേ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ബോംബെറിഞ്ഞുവെന്ന് പൊലീസിൽ പരാതി; പിന്നിൽ ആർഎസ്എസ് എന്നും ആരോപണം; സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അമ്പരന്ന് പൊലീസ്; ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും മാഹി പൊലീസിന്റെ കസ്റ്റഡിയിൽ

സ്‌കൂട്ടറിൽ സഞ്ചരിക്കവേ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ബോംബെറിഞ്ഞുവെന്ന് പൊലീസിൽ പരാതി; പിന്നിൽ ആർഎസ്എസ് എന്നും ആരോപണം; സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അമ്പരന്ന് പൊലീസ്; ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും മാഹി പൊലീസിന്റെ കസ്റ്റഡിയിൽ

രഞ്ജിത്ത് ബാബു

കണ്ണൂർ: സിപിഎം. ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ബോംബെറിഞ്ഞുവെന്ന കേസിൽ വാദി പ്രതിയായി. സംഭവത്തിൽ ബ്രാഞ്ച് സെക്രട്ടറിയേയും സുഹൃത്തിനേയും മാഹി പൊലീസ് കസ്റ്റഡിയിലെടുത്തു. സിപിഎം. പാന്തോക്കാട് ഊരോത്തുമ്മൽ ബ്രാഞ്ച് സെക്രട്ടറി കെ.പി. ബിജു(37), സുഹൃത്ത് സിപിഎം പ്രവർത്തകൻ വിനോദ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 9 മണിക്ക് ബിജു പള്ളൂരിലേക്ക് സ്‌ക്കൂട്ടറിൽ സഞ്ചരിക്കവേ ഉരോത്തുമ്മലിന് സമീപത്തുവെച്ച് ബോംബെറിഞ്ഞുവെന്നായിരുന്നു പരാതി. ബോംബെറിയുന്നത് കണ്ട് സ്‌ക്കൂട്ടർ വെട്ടിച്ച് രക്ഷപ്പെടുന്നതിനിടയിൽ നിയന്ത്രണം വിട്ട് സ്‌ക്കൂട്ടർ മറിഞ്ഞ് കാലുകൾക്കും മറ്റും പരിക്കേറ്റുവെന്ന് കാണിച്ച് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

സംഭവത്തിന് പിന്നിൽ ആർ.എസ്. എസ്. ആണൈന്ന് സിപിഎം. ആരോപിക്കുകയും ചെയ്തു. കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. ആർ.എസ്. എസ്. സിപിഎം സംഘർഷം പടരാതിരിക്കാൻ വൻ പൊലീസിനേയും വിന്യസിച്ചിരുന്നു. എന്നാൽ പൊലീസ് അന്വേഷണത്തിൽ ബോംബ് ബ്രാഞ്ച് സെക്രട്ടറിയായ ബിജുവിന്റെ കയ്യിൽ നിന്ന് പൊട്ടിയതാണോ എന്ന് സംശയം ഉയർന്നു. സ്‌ക്കൂട്ടർ കുന്നുകയറുന്നതിനിടെ ബോംബേറുണ്ടായെന്നാണ് പറഞ്ഞത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിനെ തുടർന്നാണ് സംഭവം വെളിച്ചത്തു വന്നത്. ബോംബേറിലുണ്ടാകുന്ന പരിക്ക് ബിജുവിനുണ്ടായിരുന്നില്ല. ഇതേ തുടർന്നാണ് അന്വേഷണം വിനോദിലേക്കെത്തിയത്. ബിജു സുഹൃത്തായ വിനോദിനെക്കൊണ്ട് ബോംബെറിയിച്ചതാണെന്ന് പൊലീസ് കണ്ടെത്തി. ബോധപൂർവ്വം അക്രമം നടന്നെന്ന് കാട്ടാനാണ് ഇവർ ശ്രമിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP