Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബൈക്ക് അപകടത്തിൽ വലതു കൈ പൂർണ്ണമായും തളർന്നു; ചിട്ടിയും വായ്പയും വാങ്ങി മത്സ്യകൃഷി തുടങ്ങിയത് ജീവിതം മുമ്പോട്ട് കൊണ്ടു പോകാൻ; പാട്ടകൃഷിക്ക് ലോക്ഡൗൺ കാലത്ത് വെല്ലുവിളിയായി മോഷണം; മീൻ മോഷ്ടിച്ച സംഘത്തിലെ 10 പേരെ അറസ്റ്റ് ചെയ്ത് പൊലീസ്; അംഗപരിമിതനായ മൈക്കിളിന്റെ സ്വപ്‌നം തകർത്ത തുറവൂരിലെ കണ്ണില്ലാ ക്രൂരത ഇങ്ങനെ

ബൈക്ക് അപകടത്തിൽ വലതു കൈ പൂർണ്ണമായും തളർന്നു; ചിട്ടിയും വായ്പയും വാങ്ങി മത്സ്യകൃഷി തുടങ്ങിയത് ജീവിതം മുമ്പോട്ട് കൊണ്ടു പോകാൻ; പാട്ടകൃഷിക്ക് ലോക്ഡൗൺ കാലത്ത് വെല്ലുവിളിയായി മോഷണം; മീൻ മോഷ്ടിച്ച സംഘത്തിലെ 10 പേരെ അറസ്റ്റ് ചെയ്ത് പൊലീസ്; അംഗപരിമിതനായ മൈക്കിളിന്റെ സ്വപ്‌നം തകർത്ത തുറവൂരിലെ കണ്ണില്ലാ ക്രൂരത ഇങ്ങനെ

ആർ പീയൂഷ്

ആലപ്പുഴ: അംഗപരിമിതനായ യുവാവ് നടത്തി വന്നിരുന്ന മത്സ്യ കൃഷിയിൽ നിന്നും മീൻ മോഷ്ടിച്ച സംഘത്തിലെ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചേർത്തല തുറവൂർ ഏഴാം വാർഡിലെ താമസക്കാരായ വലിയോടിത്തറ വീട്ടിൽ തമ്പിയുടെ ഭാര്യ അജിത(48), കൊളുത്താത്തറ വീട്ടിൽ രവീന്ദ്രൻ ഭാര്യ ഓമന(61), രാജൻ ഭാര്യ രതി എന്ന ലതിക(48), ആഞ്ഞിലാക്കാപ്പള്ളി കോളനിയിൽ വാസു ഭാര്യ രാജമ്മ(58), വലിയോടിത്തറ വീട്ടിൽ വിശ്വംഭരൻ ഭാര്യ സുശീല(42), കൃഷ്ണൻ ഭാര്യ ലീല(54), കുമാരൻ മകൻ വിശ്വംഭരൻ(54), പാലാടത്തിത്തറ വീട്ടിൽ ഉദയൻ ഭാര്യ പ്രമീള(57), കോടംതുരുത്ത് പഞ്ചായത്ത് മൂന്നാം വാർഡ് പുതുശ്ശേരി വെളി കോളനിയിൽ രമേശൻ മകൻ രാജീവ്(40), തുറവൂർ ആറാംവാർഡ് കുഴിപ്പള്ളി കോളനിയിൽ കുമാരൻ ഭാര്യ ലീല(63) എന്നിവരെയാണ് കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 20 നാണ് ഭിന്ന ശേഷിക്കാരനായ കൊച്ചി കണ്ണമാലി കാട്ടുപറമ്പിൽ കെ.ജെ മൈക്കിൾ ചേർത്തല തുറവൂർ വളമംഗലത്ത് പാട്ടത്തിനെടുത്ത പാടത്ത് കൃഷി ചെയ്ത മീൻ പ്രതികൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന നൂറോളം പേരും ചേർന്ന് അതിക്രമിച്ച് കയറി പിടിച്ചു കൊണ്ട് പോയത്. 12 ലക്ഷം രൂപ മുടക്കി ചെയ്തിരുന്ന മത്സ്യ കൃഷിയായിരുന്നു. ഗിഫ്റ്റ്, തിലോപ്യ,കരിമീൻ, ചെമ്മീൻ തുടങ്ങിയ മത്സ്യങ്ങളാണ് കൃഷി ചെയ്തിരുന്നത്. ജൂൺ - ജൂലായി മാസത്തിൽ വിളവെടുക്കാൻ പാകമായപ്പോഴാണ് നാട്ടുകാരുടെ നേതൃത്വത്തിലെത്തിയ സംഘം കൊള്ള നടത്തിയത്. പുലർച്ചെ നാലുമണിയോടെയായിരുന്നു സ,ംഭവം. കേസിലെ ഒന്നാം പ്രതി അജിതയുടെ നേതൃത്വത്തിലാണ് സംഘം എത്തിയത്. പ്രതികളുടെ നിർദ്ദേശ പ്രകാരം ചെല്ലാനം ഭാഗത്ത് നിന്നുമുള്ള നൂറോളം പേരും എത്തിയിരുന്നു. ഏഴേക്കറോളം വിസ്തൃതിയിൽ കിടക്കുന്ന പാടത്തിലേക്ക് ഇവർ ഇരച്ചിറങ്ങുകയും വല വീശിയും മറ്റും മീൻ പിടിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം അജിത മീൻ മുഴുവൻ പിടിച്ചു കൊണ്ട് പോകുമെന്ന് മൈക്കിളിനോട് ഭീഷണിമുഴക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുലർച്ചെ മൂന്നു മണിമുതൾ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ മൈക്കിളിനൊപ്പം മീൻ പാടത്ത് എത്തിയിരുന്നു. എന്നാൽ പൊലീസിനെ വകവയ്ക്കാതെയായിരുന്നു കൊള്ള നടത്തിയത്. പാടത്ത് നിന്നും കയറാൻ പൊലീസ് പല തവണ നിർദ്ദേശിച്ചിട്ടും ചെവിക്കൊണ്ടില്ല. തടയാനെത്തിയ മൈക്കിളിനെ മർദ്ദിക്കുകയും ചെയ്തു. തങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല എന്ന് കണ്ടതോടെ പൊലീസ് സ്റ്റേഷനിൽ വിരമറിയിച്ച് കൂടുതൽ പൊലീസുകാരെ വരുത്തി. പൊലീസെത്തിയപ്പോഴേക്കും മീൻ മുഴുവൻ ഇവർ കടത്തിയിരുന്നു. വനിതാ പൊലീസുകാർ ലാത്തിയുമായി ഇറങ്ങിയതോടെയാണ് ഇവർ പിരിഞ്ഞു പോകാൻ തയ്യാറായത്. തുടർന്നാണ് ഇവർക്കെതിരെ മൈക്കിൾ പരാതി നൽകിയത്.

13 വർഷം മുൻപ് ഒരു ബൈക്കപകടത്തിൽ വലതു വശത്തിന് ഗുരുതരമായി പരിക്കേൽക്കുകയും വലതു കൈ പൂർണ്ണമായും തളർന്നു പോകുകയും ചെയ്തു. രണ്ട് വർഷം മുൻപാണ് കെ.എസ്.എഫ്.ഇ ചിട്ടിയും കുറച്ചു സ്വർണ്ണാഭരണങ്ങൾ വിറ്റും പണം കണ്ടെത്തി മത്സ്യ കൃഷി തുടങ്ങിയത്. ഒരു വർഷത്തെക്ക് ഒന്നര ലക്ഷത്തോളം രൂപ വാടക നൽകി മൂന്ന് വർഷത്തേക്കാണ് പാടം എടുത്ത് കൃഷി നടത്തി വന്നത്. ഇതാണ് നാട്ടുകാരുടെ നേതൃത്വത്തിലെത്തിയ സംഘം കൊള്ള നടത്തി പിടിച്ചു കൊണ്ടു പോയത്.

സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതോടെയാണ് പൊലീസ് കഴിഞ്ഞ ദിവസം സമീപവാസികളായ പ്രതികളെ അറസ്റ്റ് ചെയ്തതും കണ്ടാലറിയാവുന്ന നൂറോളം പേർക്കുമെതിരെ കേസെടുത്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോവിഡായതിനാൽ ജാമ്യത്തിൽ വിട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP