Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോൺഗ്രസ് പ്രവർത്തകൻ നൗഷാദിന്റെ കൊലപാതകത്തിൽ പ്രധാന പ്രതി അറസ്റ്റിൽ; പിടിയിലായത് ചാവക്കാട് സ്വദേശി മുബീൻ; കൊലപാതകത്തിന് കാരണം എസ്ഡിപിഐ പ്രവർത്തകരെ കോൺഗ്രസിലേക്ക് കൂടുമാറ്റിയതെന്ന് പ്രതിയുടെ മൊഴി; കൃത്യം നിർവ്വഹിച്ചത് പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയെന്നും മുബീന്റെ കുറ്റസമ്മതം; മറ്റ് പ്രതികൾ ഉടൻ വലയിലാകുമെന്ന് പൊലീസ്

കോൺഗ്രസ് പ്രവർത്തകൻ നൗഷാദിന്റെ കൊലപാതകത്തിൽ പ്രധാന പ്രതി അറസ്റ്റിൽ; പിടിയിലായത് ചാവക്കാട് സ്വദേശി മുബീൻ; കൊലപാതകത്തിന് കാരണം എസ്ഡിപിഐ പ്രവർത്തകരെ കോൺഗ്രസിലേക്ക് കൂടുമാറ്റിയതെന്ന് പ്രതിയുടെ മൊഴി; കൃത്യം നിർവ്വഹിച്ചത് പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയെന്നും മുബീന്റെ കുറ്റസമ്മതം; മറ്റ് പ്രതികൾ ഉടൻ വലയിലാകുമെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: കോൺഗ്രസ് പ്രവർത്തകൻ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി പിടിയിലായി. എസ്ഡിപിഐ പ്രവർത്തകനും ചാവക്കാട് നാലാംകല്ല് സ്വദേശിയുമായ മുബീൻ ആണ് പിടിയിലായത്. രാഷ്ട്രീയവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് ചോദ്യംചെയ്യലിൽ പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ചാവക്കാട് പ്രദേശത്ത് നിരവധി എസ്ഡിപിഐ പ്രവർത്തകർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ചത് നൗഷാദുൾപ്പെട്ട സംഘമായിരുന്നു എന്നതാണ് എസ്ഡിപിഐക്ക് വൈരാഗ്യമുണ്ടായതിന് കാരണം.പ്രാദേശിക എസ്ഡിപിഐ നേതൃത്വത്തിന്റെ അറിവോടെയാണ് ആക്രമണം നടന്നതെന്നും മുബീൻ പറഞ്ഞു.

എസ്ഡിപിഐ പ്രവർത്തകനായ നസീബിനെ നൗഷാദ് നേരത്തെ ആക്രമിച്ചതും വൈരാഗ്യത്തിന് കാരണമായി. ഇതൊക്കെയാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് മുബീൻ പൊലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചത്.മറ്റ് പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ മുബീൻ നൽകിയിട്ടുണ്ട്. മുമ്പ് രണ്ട് തവണ നൗഷാദിനെ വധിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടുവെന്നും മൊഴി നൽകി. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത മുബീൻ നിരവധി കേസുകളിൽ പ്രതിയാണ്. ഇയാൾ സ്ഥലത്തെ റൗഡിയാണെന്നും പൊലീസ് പറഞ്ഞു. ജൂലൈ 30നാണ് ചാവക്കാട് പുന്നയിൽ നൗഷാദ് ഉൾപ്പടെ നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റത്.രാത്രി ഒമ്പത് ബൈക്കുകളിലായെത്തിയ അക്രമി സംഘം വടിവാളുകൊണ്ട് ഇവരെ വെട്ടുകയായിരുന്നു.

ചാവക്കാട് എസ്ഡിപിഐ പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പുന്ന നൗഷാദ് പുന്നയിലെ നാട്ടുകാരുടെ പ്രിയങ്കരനായിരുന്നു. നാട്ടുകാരുമായി ബന്ധപ്പെട്ട ചെറിയ വിഷയങ്ങളിൽ പോലും സജീവമായി ഇടപെട്ടതിന്റെ പേരിൽ പല കേസുകളും ഇയാളുടെ പേരിലുണ്ട്. ആദ്യം സിപിഎം പ്രവർത്തകനായിരുന്ന ഇയാൾ സിപിഎം പ്രാദേശിക നേതാക്കളോടുള്ള മുഷിപ്പ് കാരണം പിന്നീട് കോൺഗ്രസിൽ ചേരുകയായിരുന്നു.

വെട്ടേറ്റ് ചികിത്സയിലായിരുന്ന പുന്ന സ്വദേശിയും കോൺഗ്രസിന്റെ ബൂത്ത് പ്രസിഡന്റുമായ നൗഷാദാണ് ജൂലൈ 31 പുലർച്ചെയാണ് മരിച്ചത്. പുന്ന സെന്ററിൽ നിൽക്കുകയായിരുന്ന ഇവരെ 7 ബൈക്കുകളിൽ എത്തിയ 15 അംഗ സംഘം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്നാണ് കോൺഗ്രസ് ബ്ലോക്ക് നേതൃത്വം ആദ്യം മുതൽ ആരോപിച്ചിരുന്നത്. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചുിരുന്നു. അതേസമയം കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് തുറന്ന് പ്രതികരിക്കാൻ മടി്ചച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിക്ക് എതിരെ പ്രതിഷേധം ഉയർന്നിരുന്നു.

കോൺഗ്രസും-എസ്ഡിപിഐയും തമ്മിൽ സംഘർഷം നിലനിന്നുരുന്ന പ്രദേശമാണ് ചാവക്കാട് പുന്ന. കൊല്ലപ്പെട്ട നൗഷാദും എസ്ഡിപിഐക്കാരുമായി നിരന്തരം തർക്കം നടന്നിരുന്നു. എസ്ഡിപിഐ ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഗുരുവായൂർ ബ്ലോക്ക് കമ്മറ്റി ഉറപ്പിച്ച് പറഞ്ഞിരുന്നു. ചാവക്കാട് പുന്നയിൽ നാല് കോൺഗ്രസ് പ്രവർത്തകർക്കാണ് വെട്ടേറ്റത്. പുന്ന സ്വദേശി നൗഷാദാണ് മരിച്ചത്. ബിജേഷ്, നിഷാദ് സുരേഷ് എന്നിവർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. രാത്രി ഒമ്പത് ബൈക്കുകളിലായെത്തിയ അക്രമി സംഘം വടിവാളുകൊണ്ട് ഇവരെ വെട്ടുകയായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP