Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇസ്ലാമിക് സ്‌റ്റേറ്റിൽ ചേർന്ന് അഫ്ഗാനിൽ എത്തിയ മലയാളി ഭീകരർ അടക്കമുള്ളവർ കടുത്ത പ്രതിസന്ധിയിൽ; അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടവർ ശഹീദായി; മറ്റുള്ളവർ ദ്വിമുഖ യുദ്ധത്തിൽ പിടിച്ചു നിൽക്കാനാവാതെ പാറമടകളിലും ഗുഹകളിലും ഒളിച്ചു കഴിയുന്നു; സംഘത്തലവനായ കാസർഗോട്ടെ അബ്ദുൾ റാഷിദിനെക്കുറിച്ച് യാതൊരു വിവരവുമില്ല; ഇതിനോടകം 35 പേരെങ്കിലും കൊല്ലപ്പെട്ടതായും വിവരം

ഇസ്ലാമിക് സ്‌റ്റേറ്റിൽ ചേർന്ന് അഫ്ഗാനിൽ എത്തിയ മലയാളി ഭീകരർ അടക്കമുള്ളവർ കടുത്ത പ്രതിസന്ധിയിൽ; അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടവർ ശഹീദായി; മറ്റുള്ളവർ ദ്വിമുഖ യുദ്ധത്തിൽ പിടിച്ചു നിൽക്കാനാവാതെ പാറമടകളിലും ഗുഹകളിലും ഒളിച്ചു കഴിയുന്നു; സംഘത്തലവനായ കാസർഗോട്ടെ അബ്ദുൾ റാഷിദിനെക്കുറിച്ച് യാതൊരു വിവരവുമില്ല; ഇതിനോടകം 35 പേരെങ്കിലും കൊല്ലപ്പെട്ടതായും വിവരം

രഞ്ജിത്ത് ബാബു

കണ്ണൂർ: ഇസ്ലാമിക് സ്റ്റേറ്റ്സിൽ വിശുദ്ധ യുദ്ധത്തിന് അഫ്ഗാനിസ്ഥാനിലെത്തിയ മലയാളികളടക്കമുള്ള ഇന്ത്യക്കാർ കടുത്ത പ്രതിസന്ധിയിലെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. കൊടും തണുപ്പിൽ പാറമടകളിലും ഗുഹകളിലും കഴിയുന്നവരെ തെരഞ്ഞ് പിടിച്ച് നേരിടുകയാണ് അമേരിക്കൻ -അഫ്ഗാൻ സേനകൾ. അതിനു പുറമേ അഫ്ഗാനിലെ താലിബാൻകാരുടെ കണ്ണിൽപെട്ടാലും ഐ.സീസുകാർക്ക് രക്ഷയില്ല. അവരും ആയുധം കൊണ്ട് തന്നെ നേരിടുകയാണ്. ഫലത്തിൽ ദ്വിമുഖ യുദ്ധ ഭീഷണിയിലാണ് ഇസ്ലാമിക് സ്റ്റേറ്റ്സിൽ പോയവർ നേരിടുന്നത്. കണ്ണൂർ സ്വദേശിയായ അഴീക്കോട് പൂതപ്പാറയിലെ എ. അൻവർ കൊല്ലപ്പെട്ടുവെന്ന വിവരം അയാളുടെ ഭാര്യ സമൂഹ മാധ്യമം വഴി ശബ്ദ സന്ദേശത്തിലൂടെ വെളിപ്പെടുത്തിയതായാണ് വിവരം. അഫ്ഗാനിലെ നങ്കർഹാർ പ്രവിശ്യയിലാണ് അൻവർ അടക്കമുള്ള മലയാളികളുള്ളതെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിക്കുന്ന വിവരം.

കഴിഞ്ഞ ഒരു മാസത്തിലേറെയായി കാസർഗോഡ് തൃക്കരിപ്പൂരിലെ അബ്ദുൾ റാഷിദിനെക്കുറിച്ചും വിവരമൊന്നുമില്ല. ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് വിശുദ്ധ യുദ്ധത്തിന് യുവാക്കളേയും കുടുംബാംഗങ്ങളേയും റിക്രൂട്ട് ചെയ്യുന്നത് അബ്ദുൾ റാഷിദായിരുന്നു. നേരത്തെ കാസർഗോഡ് നിന്നടക്കം 21 പേരെ സിറിയയിലേക്കും അഫ്ഗാനിലേക്കും അയച്ചതിന് കാരണക്കാരൻ അബ്ദുൾ റാഷിദായിരുന്നു. റാഷിദിന്റെ വീട്ടിൽ വെച്ച് ഐ.എസിൽ ചേരാനും വിശുദ്ധയുദ്ധത്തിൽ പങ്കെടുക്കാനും ക്ലാസുകൾ നടത്തിയിരുന്നു. ക്ലാസുകൾ ലഭിച്ചവർക്ക് ' ഹിജ്റ ' പലായനം ചെയ്യാനും നിർദ്ദേശം നൽകിയിരുന്നു.

അതേ തുടർന്നാണ് കണ്ണൂരിൽ നിന്നും കഴിഞ്ഞ നവംബർ മാസം കുട്ടികളടക്കമുള്ള പത്തംഗ സംഘം അഫ്ഗാനിലേക്ക് പോയത്. ഈ സംഘത്തിന്റെ നേതൃസ്ഥാനത്തായിരുന്നു കൊല്ലപ്പെട്ടുവെന്ന് പറയുന്ന അൻവർ. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകനായ അൻവർ ദുബായിൽ ഡ്രൈവറായി ജോലി ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ അവധിക്ക് നാട്ടിലെത്തിയ ശേഷം ഗർഭിണിയായ ഭാര്യയേയും രണ്ട് പെൺകുട്ടികളുമുൾപ്പെടെ പത്ത് പേർക്കൊപ്പം രാജ്യം വിടുകയായിരുന്നു. അൻവറിന്റെ ഭാര്യാ സഹോദരിയുടെ ഭർത്താവ് ടി.വി. ഷമീർ ഐ.സീസിൽ ചേർന്ന് നേരത്തെ കൊല്ലപ്പെട്ടിരുന്നു. ഷമീറിന്റെ രണ്ട് മക്കളും കൊല്ലപ്പെട്ടതായാണ് വിവരം.

ഭീകരസംഘടനയായ ഐ.എസി ലേക്ക് ആകർഷിക്കാൻ ക്ലാസെടുത്തത് ബീഹാർ സ്വദേശിനിയായ യാസ്മിനായിരുന്നു. കഴിഞ്ഞ വർഷം ഡൽഹി വിമാനത്താവളത്തിൽ വെച്ച് ിവരെ അറസ്റ്റ് ചെയ്തതോടെയാണ് കേരള ത്തിലെ ഐ.എസ് തീവ്രവാദത്തെക്കുറിച്ച് വ്യക്തമായ തെളിവുകൾ പുറത്ത് വന്നത്. കാസർഗോഡ് ജില്ലയിലെ പടന്ന , തൃക്കരിപ്പൂർ പ്രദേശങ്ങളിൽ നിന്നും പോയവരുൾപ്പെടെ 21 അംഗ യുവതീ യുവാക്കളും മൂന്ന് കുട്ടികളും ഉൾപ്പെട്ടവരുടെ തിരോധാനത്തിന് പിന്നിൽ യാസ്മിന്റെ ശ്രമമുണ്ടായിരുന്നു.

അഫ്ഗാനിസ്ഥാനിലെ നങ്കർഹാറിലാണ് ഇവർ എത്തിപ്പെട്ടത്. നേരത്തെ മലപ്പുറം പീസ് സ്‌ക്കൂളിലെ അദ്ധ്യാപികയായിരുന്നു യാസ്മിൻ. തൃക്കരിപ്പൂരിലെ അബ്ദുൾ റാഷിദിന്റെ രണ്ടാം ഭാര്യയായിരുന്നു അവർ. റാഷിദും സംഘവും ഐ.എസിൽ പോയതോടെ യാസ്മിനെ അഫ്ഗാനിസ്ഥാനിൽ കടത്താൻ ശ്രമിച്ചു. യാസ്മിന്റെ പേരിലായിരുന്നു തീവ്രവാദ പ്രവർത്തനത്തിന് വേണ്ടിയുള്ള പണമിടപാടുകൾ. ഇവർക്കൊപ്പം അഞ്ച് വയസ്സുള്ള ഒരു മകനുമുണ്ടായിരുന്നു.

ഇവരെ ചോദ്യം ചെയ്തതോടെയാണ് അന്വേഷണ ഏജൻസികൾക്ക് കൂടുതൽ തീവ്രവാദ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞത്. പീസ് സ്‌ക്കൂളിൽ അദ്ധ്യാപികയായിരിക്കേ അബ്ദുൾ റാഷിദുമായി പരിചയപ്പെടുകയും അതുവഴി കാസർഗോഡ് പടന്നയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. അവിടെ വെച്ച് തീവ്രവാദ ക്ലാസുകൾ നടത്തുകയും സ്ത്രീകളുൾപ്പെടെ യുള്ളവരെ രാജ്യം വിടുന്നതിന് പ്രേരിപ്പിക്കുകയും ചെയ്തു. റാഷിദിന്റെ വീട്ടിൽ വെച്ച് ഖുറാൻ പഠനം എന്ന പേരിൽ ക്ലാസു നടത്തി ''ഹിജ്റ '' ചെയ്യാൻ സ്ത്രീകളേയും മറ്റുള്ളവരേയും പ്രേരിപ്പിച്ചതായും എൻ.ഐ. എ. രേഖപ്പെടുത്തിയിട്ടുണ്ട്. യാസ്മിന്റെ ക്ലാസിൽ പങ്കെടുത്തവരും ചർച്ചകൾ നടത്തിയവരുമെല്ലാം അഫ്ഗാനിസ്ഥിനിലെത്തുകയും ഭൂരിഭാഗം പേരും കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് ചേക്കേറിയ അന്യ രാജ്യങ്ങളിലെ പോരാളികൾക്ക് എന്ത് സംഭവിച്ചു എന്ന് നോക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് അഫ്്ഗാൻ സർക്കാറിനുള്ളത്. അത്ര കണ്ട് പോരാട്ടം ഇവിടെ നടക്കുന്നുണ്ട് നങ്കർഹാർ പ്രവിശ്യയിലാണ് ഇസ്ലാമിക് സ്റ്ററേറ്റ്സുകാർ നില കൊള്ളുന്നത് അവിടം ലക്ഷ്യമാക്കി അഫ്ഗാൻ- അമേരിക്കൻ സേന യുദ്ധം കടുപ്പിച്ചാൽ ഐ.സീസുകാരുടെ നില പരുങ്ങിലാകും. അതിനിടയിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് ചേക്കേറിയവർ കൊല്ലപ്പെട്ടുവെന്നോ പരിക്കേറ്റുവെന്നോ അഫ്ഗാൻ സർക്കാറിന് നോക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇന്ത്യയിൽ നിന്നും പ്രത്യേകിച്ച് കേരളത്തിൽ നിന്നും പോയവർ അപകടത്തിൽ പെട്ടാൽ കൂടെയുള്ളവർ നൽകുന്ന വിവരം മാത്രമാണ് ഏക ആശ്രയം. അതേ സമയം ഐ.സീസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമവുമായി ചില സംഘടനകൾ അണിയറയിൽ പ്രവർത്തിക്കുന്നതായും പൊലീസിന് വിവരമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP