Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിതാവിന്റെ മർദനമേറ്റ് ചലനശേഷി നഷ്ടപ്പെട്ട പിഞ്ചുകുഞ്ഞുമായി മലയാളി യുവതി ഈറോഡ് പൊലീസ് സ്റ്റേഷനിൽ; പിഞ്ചുകുഞ്ഞിന് അടിയേറ്റത് സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള മർദനത്തിനിടയിൽ; പ്രതിയെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് തമിഴ്‌നാട് പൊലീസ്

പിതാവിന്റെ മർദനമേറ്റ് ചലനശേഷി നഷ്ടപ്പെട്ട പിഞ്ചുകുഞ്ഞുമായി മലയാളി യുവതി ഈറോഡ് പൊലീസ് സ്റ്റേഷനിൽ; പിഞ്ചുകുഞ്ഞിന് അടിയേറ്റത് സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള മർദനത്തിനിടയിൽ; പ്രതിയെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് തമിഴ്‌നാട് പൊലീസ്

റിയാസ് ആമി അബ്ദുള്ള

ഈറോഡ്: പിതാവിന്റെ മർദനമേറ്റു ചലനശേഷി നഷ്ടപ്പെട്ട പിഞ്ചുകുഞ്ഞുമായി മലയാളി യുവതി പൊലീസ് സ്റ്റേഷനിൽ. കോഴിക്കോട് സ്വദേശിനി ഹവ്വ (26) ആണ് ഭർത്താവ് ഈറോഡ് ചെന്നിമലയിലെ അമാനുല്ല ഖാനും കുടുംബത്തിനുമെതിരെ പരാതിയുമായി ഈറോഡ് പൊലീസ് സ്റ്റേഷനിൽ എത്തിയത്. സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള അമാനുല്ലഖാന്റെ മർദനത്തിലാണു പിഞ്ചുകുഞ്ഞിന് അടിയേറ്റത്.

ഈറോഡിലെത്തിയ കോഴിക്കോട് സ്വദേശിയായ യുവതി, അമാനുല്ല ഖാനുമായി പ്രണയത്തിലാവുകയായിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം നടന്നു. കഴിഞ്ഞ മേയിൽ ദമ്പതികൾക്കു പെൺകുഞ്ഞു പിറന്നു. തുടർന്ന് ഭർത്താവും വീട്ടുകാരും ചേർന്നു സ്ത്രീധനം ആവശ്യപ്പെട്ടു പീഡനം ആരംഭിച്ചെന്നാണു പരാതി.

ആറുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ തലയിൽ അടിച്ചതിനെത്തുടർന്ന് അബോധാവസ്ഥയിലായി. രണ്ടു മാസം മുൻപായിരുന്നു സംഭവം. കുഞ്ഞിനെ കോഴിക്കോടെത്തിച്ചു ചികിൽസിച്ചെങ്കിലും ചലനശേഷി നഷ്ടപ്പെട്ടു. ഇതേത്തുടർന്ന് ഭർത്താവ് ഒളിവിലാണ്. ബുധനാഴ്ച രാവിലെ കോഴിക്കോട് നിന്നു കുഞ്ഞുമായി ഈറോഡ് പൊലീസ് സ്റ്റേഷനിൽ എത്തി യുവതി പരാതി നൽകിയെങ്കിലും സ്വീകരിച്ചില്ല. പരാതിയുടെ കൂടെ കുട്ടിയുടെ ചികിൽസാരേഖകളും ഫോട്ടോകളും നൽകിയിരുന്നു.

രേഖകൾ കാണാനില്ല എന്ന് ഉച്ചയ്ക്ക് പൊലീസ് അറിയിച്ചതോടെ യുവതി എസ്‌പിയെ സമീപിച്ചു. ബുധനാഴ്ച എസ്‌പിയുടെ നിർദേശമനുസരിച്ച് യുവതിയെ പൊലീസ് സംരക്ഷണത്തിൽ താമസിപ്പിച്ചു. എന്നാൽ, ഇന്നലെയും പരാതി സ്വീകരിക്കാൻ പൊലീസ് തയാറായില്ല. വിവരമറിഞ്ഞെത്തിയ മാധ്യമപ്രവർത്തകർ ഇടപ്പെട്ടതോടെ വൈകുന്നേരം പരാതി സ്വീകരിച്ചു. എസ്‌പിയുടെ നിർദേശത്തെത്തുടർന്ന് പ്രതിയെ പിടികൂടാൻ പ്രത്യേക സംഘത്തെ രാത്രിയോടെ നിയമിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP